മുതിര്‍ന്നുവരവിന്റെ ശിലാ ലിഖിതങ്ങള്‍
ദക്ഷിണ അല്‍ബേനിയയിലെ
ചെങ്കുത്തായ മലയോരനഗരമായ ജിറോകാസ്റ്റര്‍ എന്ന അടുക്കടുക്കായ ശിലാ നിര്‍മ്മിത ഗൃഹ
സമുച്ചയ പ്രദേശം ഏറെ ചരിത്ര പ്രസക്തിയുള്ളതും തന്ത്ര പ്രധാനവുമായ ഇടമായിരുന്നു. യു. എന്നിന്‍റെ
ഹെറിറ്റേജ് വിഭാഗത്തില്‍ ഇടം പിടിച്ചിട്ടുള്ള നഗരത്തിന്‍റെ മതിലുകള്‍ക്ക് എ. ഡി. മൂന്നാം നൂറ്റാണ്ട് മുതല്‍ പഴക്കമുണ്ട്. കദാരെ വളര്‍ന്ന വീട്1677-ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയുള്ള നഗരത്തില്‍ ഇത്
താരതമ്യേന പുതിയതാണെന്ന് പറയാം. അഞ്ചു നിലകള്‍ വരെ
ഉയരമുള്ളവയാണ് മിക്ക ഭവനങ്ങളും. ചെങ്കുത്തായ മലയോരത്തെ
ഭവനങ്ങങ്ങളില്‍ ഒരു നിരയുടെ മേല്‍ക്കൂര തൊട്ടു മുകളിലേതിന്റെ അടിവാരത്താവാം. ഒരു വീടിന്റെ മുകളില്‍ നിന്ന് വീണാല്‍ തൊട്ടടുത്തതിന്റെ മേല്‍ക്കൂരയില്‍
പതിക്കാം എന്നു പ്രദേശത്തെ കുടിയന്മാര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്നു നോവലില്‍
പരാമര്‍ശമുണ്ട്. രണ്ടാം ലോക യുദ്ധ കാലത്ത്
വൈദേശികാക്രമണങ്ങളുടെ ആവര്‍ത്തിച്ചുള്ള ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്
പഴമയുടെ ഗന്ധം എങ്ങും തളം കെട്ടി നില്‍ക്കുന്ന ഈ നഗരം.
"അതൊരു
അസാധാരണ നഗരമായിരുന്നു. ഒരു മഞ്ഞു കാല രാവില്‍ താഴ്
വരയില്‍ ഉരുവം കൊണ്ട ഏതോ ചരിത്രാതീതകാല ജീവി
പോലെയായിരുന്നു അത്. ഇപ്പോള്‍ അത് മലയോരത്തുകൂടെ അള്ളിപ്പിടിച്ചു മുകളിലേക്ക് കയറുകയായിരുന്നു. നഗരത്തിലുള്ളതെല്ലാം പുരാതനവും ശിലാ നിര്‍മ്മിതവും
ആയിരുന്നു, തെരുവുകളും ഉറവകളും മുതല്‍, ഭീമന്‍ ചെതുമ്പലുകള്‍ പുതച്ച പോലെ ചാര വര്‍ണ്ണമായ പൊറ്റകളുമായി എങ്ങും പരന്നു കിടന്ന കാലപ്പഴക്കമേറിയ
ഭവനങ്ങള്‍ വരെ. ഈ ശക്തമായ
ആമത്തോടിനു ചുവടെ ജീവന്റെ മൃദുല മാംസം നിലനില്‍ക്കുകയും പെരുകുകയും ചെയ്തുവന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
..........
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/chronicle-in-stone-by-ismail-kadare
(കഥകൊണ്ടു നേരിട്ട യുദ്ധങ്ങള്‍ - ലോഗാസ് ബുക്ക്സ് പേജ് 85-92)
More on Ismail Kadare:
Dictiator Calls
https://alittlesomethings.blogspot.com/2024/07/dictator-calls-by-ismail-kadare.html
Chronicle in Stone and The Accident by Ismail Kadare https://alittlesomethings.blogspot.com/2015/06/blog-post.html
Three Arched Bridge and
Palace of Dreams by Ismail Kadare
https://alittlesomethings.blogspot.com/2015/06/blog-post.html
The Three-Arched Bridge by
Ismail Kadare
https://alittlesomethings.blogspot.com/2014/12/sacrifice-in-blood-sacrifice-of-breast.html
The Palace of Dreams by
Ismail Kadare
https://alittlesomethings.blogspot.com/2014/11/spectral-visions-of-dictatorships.html
No comments:
Post a Comment