Featured Post

Monday, June 22, 2026

‘ജാതി ചോദിക്കുന്ന കാലം’/ ഷാജി പുല്‍പ്പള്ളി

 ജാതിയും മതവും തീവ്ര രാഷ്ട്രീയവും ഫാസിസ്റ്റ് ചിന്തകളും കൂടുതല്‍ കരുത്തോടെ മടങ്ങിവരുന്ന, ‘ഇരുണ്ട യുഗ’ത്തിന്റെ രണ്ടാംവരവുപോലെ കാലത്തിന്റെ കോടിയ മുഖം എന്ന് വര്‍ത്തമാനാവസ്ഥകളെ നിരീക്ഷിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം എന്ന ഇരുപത് ലേഖനങ്ങളുടെ പുസ്തകം. ‘കാലത്തെ ക്രൗര്യത്തോടെ വലിച്ചുകീറാനുള്ള ഊര്‍ജ്ജമൊന്നും ഈ കുറിപ്പുകളില്‍ സംഭരിച്ചിട്ടുണ്ടെന്നു കരുതുന്നില്ല എന്ന് ലേഖകന്‍ വിനീതനാകുന്നുണ്ടെങ്കിലും അതങ്ങനെയല്ലെന്നും നിരീക്ഷണങ്ങളെ അവയുടെ തനിമയിലും സമഗ്രതയിലും അവതരിപ്പിക്കാന്‍ പുസ്തകത്തിനു കഴിയുന്നുണ്ടെന്നും ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വായനക്കാര്‍ക്ക് ബോധ്യമാകും.

ഭിന്ന വിഷയങ്ങള്‍ നിരീക്ഷിക്കുന്ന ലേഖനങ്ങളാണ്‌ പുസ്തകത്തില്‍ ഉള്ളത്. സമകാലിക രാഷ്ട്രീയം, സാഹിത്യം, വിദ്യാഭ്യാസം, കേരള ചരിത്രം, ആത്മകഥ/ ഓര്‍മ്മക്കുറിപ്പ്, പരിസ്തിതി, ഗോത്രജീവിതം, തുടങ്ങി വ്യത്യസ്ത മേഖലകളെ അവ സ്പര്‍ശിക്കുന്നു. കെട്ടിലും മട്ടിലും തികഞ്ഞ പ്രൊഫഷനല്‍ മികവു പുലര്‍ത്തുന്ന നിര്‍മ്മിതിയും പുസ്തകത്തെ പ്രിയങ്കരമാക്കുന്ന ഘടകമാണ്.

 
പുസ്തകത്തിലേക്ക് ...

No comments:

Post a Comment