Satantango (19850, The Melancholy of Resistance (1989), War and War (1999), Baron Wenckheim’s Homecoming (2016) എന്നിവ അടങ്ങുന്ന നോവല്‍ ചത്വരത്തിലൂടെയും The Turin Horse (2011) എന്ന ബെലാ ടാര്‍ ചിത്രത്തിലൂടെയും ക്രാസ്നഹോര്‍കായിയുടെ ലോകത്തെ സമീപിക്കുമ്പോള്‍.)
“ഞാന്‍ ഒരായിരം തവണ പറഞ്ഞിട്ടുണ്ട് ഒരൊറ്റ പുസ്തകം എഴുതാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചതെന്ന്. ആദ്യത്തേതില്‍ ഞാന്‍ സംതൃപ്തനായിരുന്നില്ല, അതുകൊണ്ടാണ് ഞാന്‍ രണ്ടാമത്തേത് എഴുതിയത്. രണ്ടാമത്തെതുകൊണ്ട് സംതൃപ്തനകാത്തത് കൊണ്ട് മൂന്നാമത്തേതും. അങ്ങനെ പോയി. ഇപ്പോള്‍ ബാരന്‍ എഴുതിയതോടെ എനിക്കീ കഥ അവസാനിപ്പിക്കാം. ഈ നോവലോടെ ഞാനെന്റെ ജീവിതത്തില്‍ ഒരൊറ്റ പുസ്തകമാണ് എഴുതിയതെന്ന് എനിക്ക് തെളിയിക്കാം. ഇതാണ് ആ പുസ്തകം – സെയ്റ്റന്‍ടാംഗോ, മെലങ്കളി, വാര്‍ ആന്‍ഡ് വാര്‍, പിന്നെ ബാരനും. ഇതാണെന്റെ ഒറ്റ പുസ്തകം.”
- ലാസ്ലോ ക്രാസ്നഹോര്‍കായി : ആഡം തേല്‍വെല്‍ പാരീസ് റിവ്യുവിനു വേണ്ടി നടത്തിയ അഭിമുഖം
“സര്‍വ്വനാശസാധ്യതയുടെ ഭീകരതയ്ക്കിടയിലും കലയുടെ ശക്തി ഉറപ്പിക്കുന്ന തീക്ഷ്ണവും ദർശനാത്മകവുമായ രചനാ സഞ്ചയത്തിന്” എന്ന വിവരണത്തോടെ 2025 സാഹിത്യ നോബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കായിക്ക് സമ്മാനിക്കുമ്പോള്‍ നോബല്‍ കമ്മിറ്റി ആദരിച്ചത് ലോക സാഹിത്യത്തില്‍ അണ മുറിയാത്ത ഒരു സവിശേഷ ദര്‍ശനധാരയെ കൂടിയാണ്: ഒട്ടും പ്രസന്നമല്ലാത്ത ഒന്ന്, സര്‍വ്വവ്യാപിയായ ഇരുട്ടിനെയും നൈതിക നൈരാശ്യത്തെയും അടയാളപ്പെടുത്തുന്ന, നല്ലതെല്ലാം വ്യര്‍ത്ഥമാക്കുന്ന ദൈവശൂന്യവും നിരാശ്രയവും നിരാദ്രവുമായ ഒരു ലോകത്തെ ആവിഷ്കരിക്കുന്ന, അതിനായി ഭാഷയുടെ സാധ്യതകളെ ഭ്രാന്തമായി അപരിമേയമാക്കുന്ന ഒന്ന്. ...............
https://www.fazalrahman.com/essays/article/lszl-krasznahorkai
No comments:
Post a Comment