മാവോ സെ തൂങ്ങിന്റെ കീഴില്‍ സ്ഥാപിതമായ ചൈനീസ് ജനകീയ റിപ്പബ്ലിക്കും സോവിയറ്റ് യൂണിയനും വിയറ്റ്നാം കമ്യൂണിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്കിനു സാമ്പത്തിക, സൈനിക സഹായം ആരംഭിച്ച 1950 കാലം ഒന്നര നൂറ്റാണ്ടോളം നീണ്ടു നിന്ന ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനെതിരെ ശക്തമായി തിരിച്ചടിക്കാനും കൊളോണിയല്‍ മേധാവിത്തം അവസാനിപ്പിക്കാനും വിയെറ്റ് മിന്‍ സൈന്യത്തെ പ്രാപ്തമാക്കി. ഒന്നാം ഇന്‍ഡോ ചൈന യുദ്ധമെന്നറിയപ്പെട്ട ഏറ്റുമുട്ടല്‍ 1954 അവസാനിക്കുമ്പോള്‍ പക്ഷെ മറ്റൊരു കൂടുതല്‍ ശക്തമായ സംഘര്‍ഷത്തിനു അത് വിത്തു പാകി. പ്രസിഡന്‍റ് ഐസന്‍ഹോവര്‍ നിരന്തരം കണ്ടുതുടങ്ങിയ കമ്യൂണിസത്തിന്റെ വ്യാപനം എന്ന പേടിസ്വപ്നം രണ്ടു പതിറ്റാണ്ടു നീണ്ടുനിന്ന വിയറ്റ്‌നാം യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. രണ്ടു മില്ല്യന്‍ വിയറ്റ്‌നാമീസ് സിവിലിയന്മാരെയും പതിനൊന്നു ലക്ഷം വടക്കന്‍ സൈനികരേയും രണ്ടു ലക്ഷം തെക്കന്‍ സൈനികരേയും അത് കൊന്നൊടുക്കി. അമ്പത്തിയെണ്ണായിരം യു. എസ്. മറീനുകള്‍ കൊല്ലപ്പെട്ടതു കൊണ്ട് മാത്രം യുദ്ധം അമേരിക്കക്കും ദുരന്തമായി കണക്കാക്കപ്പെട്ടു. പോയ നൂറ്റാണ്ടിന്റെ രണ്ടാം പാതി കണ്ട ഏറ്റവും നിന്ദ്യമായ ഈ സാമ്രാജ്യത്വ പാതകം പക്ഷെ എല്ലാ യുദ്ധങ്ങളിലുമെന്ന പോലെ അത്രയൊന്നും പറയപ്പെടാത്ത എണ്ണമറ്റ മാനുഷിക/ ഭൗമരാഷ്ട്രീയ ദുരന്തങ്ങളും വരുത്തിവെച്ചു. രണ്ടാം ലോക യുദ്ധത്തില്‍ ഒട്ടാകെ ഉപയോഗിക്കപ്പെട്ടതില്‍ കൂടുതല്‍ ബോംബുകള്‍ വര്‍ഷിക്കപ്പെട്ട ഒരു കൊച്ചു ഭൂപ്രദേശം തലമുറകളെ വേട്ടയാടുന്ന അണുവികിരണത്തിനും രോഗപീഡകള്‍ക്കും ഇരയായത് മാത്രമായിരുന്നില്ല, അഭയാര്‍ഥിത്വത്തിന്റെയും അവമതിയുടെയും നിരന്തരം വേട്ടയാടുന്ന ബാക്കിപത്രത്തിനും ഒരു ജനത ഇരയായി.
വിയറ്റ്നാം ഭൂതകാലം
ഡ്വാങ് തു ഹ്വാങ്ങിന്റെ (Duong Thu Huong) ‘Novel Without A Name’, ലെ ലി ഹെയ്സ്ലിപ്പിന്റെ (Le Ly Hayslip) നോണ്‍ ഫിക് ഷന്‍ കൃതി ‘When Heaven and Earth Changed Places’, തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍ ഉള്‍പ്പടെ എണ്ണമറ്റ കൃതികളില്‍ ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ള ഈ ചരിത്രഖണ്ഡം പുതുതലമുറ എഴുത്തുകാരിലും അതിന്റെ പ്രചോദനം തുടരുന്നുണ്ട്..........................
https://www.fazalrahman.com/essays/article/on-earth-were-briefly-gorgeous-by-ocean-vuong
No comments:
Post a Comment