രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയിലെ ഇടവേളയിലെ അമേരിക്കന്‍ സാഹിത്യത്തെ നിര്‍വ്വചിക്കുന്നതില്‍ ഹെമിങ് വെയോടും ഫോക് നറോടും സമശീര്‍ഷനാണ് സ്കോട്ട് ഫിറ്റ്സ്ജെറാള്‍ഡ്. ഹെമിങ് വേയെ പോലെത്തന്നെ സ്വന്തം വ്യക്തിജീവിത മിത്തുകള്‍ ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ക്കു മേല്‍ നിഴല്‍ വീഴ്ത്തി; പലപ്പോഴും, അദ്ദേഹത്തിന്‍റെ മാസ്റ്റര്‍പീസില്‍ എന്ന പോലെ, അവയെ പരസ്പരം വേര്‍തിരിക്കാനാകാത്ത വിധം കൊരുത്തുവെച്ചു. ‘നവോഥാന ശേഷിപ്പായി കൈവന്ന, വൈയ്യക്തിക അഭിലാഷവും വീര സങ്കല്‍പ്പവും കൂടിച്ചേരുന്ന ആദര്‍ശ പരതയില്‍ പ്രതിബദ്ധമോ അഥവാ അതില്‍ നിന്ന് നിഷ്കാസിതമോ ആയ ജീവിതത്തിന്റെ കാല്‍പ്പനിക ഭാവനാലോകത്തെ സ്ഥാപിക്കുന്ന അവസാനത്തെ ശ്രദ്ധേയനായ എഴുത്തുകാരന്’ എന്ന ലയണല്‍ ട്രില്ലിങ്ങിന്റെ നിരീക്ഷണം ഫിറ്റ്സ്ജെറാള്‍ഡിനെ കുറിച്ചുള്ള സമഗ്രവും അതിസൂക്ഷ്മവുമായ ഒരു ചുരുക്കെഴുത്താണ്. ആദര്‍ശപരതയെ സാക്ഷാത്കരിക്കാനും ഒപ്പം അതിനപ്പുറം കടക്കാനുമുള്ള ഈ കാല്‍പ്പനിക അന്വേഷണം അമേരിക്കന്‍ സാഹിത്യത്തിലെ തന്നെ അടിസ്ഥാന ധാരയാണ്. അമേരിക്കന്‍ സാഹിത്യലോകത്തെ ഏറ്റവും ദുഃഖിതനും പീഡിതനുമായ വ്യക്തിത്വം എന്ന് ചിലര്‍ അനുതപിച്ചപ്പോള്‍ ‘കുടിയന്മാരായ പിള്ളാരുടെ കള്‍ട്ട് ഗ്രൂപ്പ്’ എന്ന് അപഹസിക്കപ്പെട്ട ഒരു കാലത്തിന്റെ പ്രതിനിധി മാത്രമായിരുന്നു വേറെ ചിലര്‍ക്ക് ഫിറ്റ്സ്ജെറാള്‍ഡ്. ‘ഒരുപക്ഷെ അമേരിക്കയുടെ ഏറ്റവും മികച്ച നോവല്‍’ എന്ന് പോലും വിളിക്കപ്പെട്ട ‘ദ ഗ്രേറ്റ് ഗാറ്റ്സ്ബി’യുടെ നൂറാം വാര്‍ഷികത്തില്‍ ആ കൃതി ഇന്നും അവശേഷിപ്പിക്കുന്ന സാമൂഹിക -നൈതിക ചിന്തകളുടെ ലോകത്തിലേക്ക് കണ്ണോടിക്കുക സംഗതമായേക്കും.
ഫിറ്റ്സ്ജെറാള്‍ഡ് - ‘ജാസ് കാല’ത്തിന്റെ കണ്ണാടി?
മദ്യവും നൃത്തവും ജാസ് സംഗീതവും അമേരിക്കന്‍ ജീവിതത്തെ വലിയതോതില്‍ അടയാളപ്പെടുത്തിയ ‘അലറുന്ന ഇരുപതുകള്‍’ (Roaring Twenties), എന്നു വിളിക്കപ്പെട്ട 1920-കള്‍ ഒന്നാംലോകയുദ്ധാനന്തര സാമ്പത്തികക്കുതിപ്പിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും സൃഷ്ടിയായിരുന്നു. കാല്‍പ്പനികതയും സ്ഥായിയാവുക അസാധ്യമായ ഒരു ആഘോഷ പ്രതിഭാസത്തിന്റെ നൈരാശ്യങ്ങളും കൂടിക്കലര്‍ന്ന ഈ ഹ്രസ്വദീപ്തിക്ക് Tales of the Jazz Age (1922) എന്ന സമാഹാരത്തിലൂടെ ‘ജാസ് കാലം’(Jazz Age) എന്ന വിളിപ്പേര് നല്‍കിയത് ഫിറ്റ്സ്ജെറാള്‍ഡ് തന്നെയാണ്..............
https://www.fazalrahman.com/essays/article/the-great-gatsby-1925
No comments:
Post a Comment