കിഗാലിയില്‍ കേയ്ക്ക് പാകമാകുന്നു; പുതിയ ജീവിതവും
കൊളോണിയല്‍
അധിനിവേശത്തിനു മുമ്പ്
റുവാണ്ടന്‍ സമൂഹത്തില്‍
പതിനാലു ശതമാനം മാത്രമുണ്ടായിരുന്ന
ടുട്സി വിഭാഗത്തിന് ആദ്യം
ജര്‍മ്മനിയും പിന്നീട്
ബല്‍ജിയവും അടങ്ങുന്ന
ഭരണകര്‍ത്താക്കള്‍
നിര്‍മ്മിച്ചുനല്‍കിയ
അയഥാര്‍ത്ഥമായ വംശീയ മഹത്വം
- അവര്‍ക്ക്
കൂടുതല്‍ യൂറോപ്യന്‍
ചായയുണ്ടെന്നും ഇളം കറുപ്പാണെന്നും
- ഔദ്യോഗിക,
സര്‍ക്കാര്‍
മേഖലയില്‍ അവര്‍ക്ക് നല്ല
മേധാവിത്തം നല്‍കി.
സ്വതന്ത്രമായി
ഇടപഴകിയും വിവാഹവും മറ്റു
സാമൂഹിക വ്യവഹാരങ്ങളും മുഖേന
ഇടകലര്‍ന്നും വന്ന
ഭിന്നവിഭാഗങ്ങള്‍ക്കിടയില്‍
ഇത് വലിയ വിഭജനവികാരമാണ്
ഉണ്ടാക്കിയത്. 1973-ല്‍
അധികാരത്തിലേറിയ ഹുടു വംശജനായ
ഏകാധിപതി പ്രസിഡന്‍റ് ജുവനാല്‍
ഹബ്യാരിമാന ടുട്സികളെ
ഭരണമേഖലകളില്‍ നിന്ന് തീര്‍ത്തും
അകറ്റിനിര്‍ത്തി.
സംഘര്‍ഷങ്ങള്‍
പതിവായിത്തുടങ്ങിയ
അന്തരീക്ഷത്തിലേക്കാണ് 1994
ഏപ്രില്‍
ആറിന് പ്രസിഡന്‍റ് സഞ്ചരിച്ച
വിമാനം മിസൈല്‍ ഉപയോഗിച്ച്
തകര്‍ക്കപ്പെട്ട വാര്‍ത്തയെത്തുന്നത്.
റുവാണ്ടന്‍
റേഡിയോ ഇങ്ങനെ ആഹ്വാനം ചെയ്തു:
“എല്ലാ
ടുട്സികളും കൂറകളാണ് ;
എല്ലാ
കൂറകളേയും നശിപ്പിക്കെണ്ടതാണ്.”
(“All the Tutsi are cockroaches and all cockroaches must be
vanquished”). പിന്നീട്
നൂറു ദിനങ്ങളില്‍ റുവാണ്ടയില്‍
, വിശേഷിച്ചും
കിഗാലിയിലും പരിസരങ്ങളിലും,
ഹുടു
അര്‍ദ്ധസൈനിക സംഘ('Interahamwe'
)ങ്ങളുടെ
മുന്‍കയ്യില്‍ അരങ്ങേറിയ
നരമേധം ഔദ്യോഗിക കണക്കുകള്‍
പ്രകാരം തന്നെ ടുട്സികളും
ഹുടു വിഭാഗത്തിലെ തന്നെ
മിതവാദികളും ഉള്‍പ്പടെ
എട്ടുലക്ഷം പേരെയെങ്കിലും
കൊന്നൊടുക്കി,
രണ്ടര
ലക്ഷം സ്ത്രീകള്‍ ബലാല്‍ക്കാരം
ചെയ്യപ്പെട്ടു.
കലാപം
കഴിഞ്ഞു പതിയെ
പുന:സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
റുവാണ്ടയുടെ പശ്ചാത്തലത്തില്‍
രചിക്കപ്പെട്ട 'ബെയ്ക്കിംഗ്
കേയ്ക്ക്സ് ഇന്‍ കിഗാലി'
എന്ന
നോവലില്‍ ദുരന്തകാരിയായ
കൊളോണിയല്‍ നിര്‍മ്മിതികളെ
കുറിച്ച് വംശഹത്യാ വിചാരണക്കോടതിയിലെ
നിയമജ്ഞനായ ഇജിപ്തുകാരന്‍
മി. ഒമര്‍
നിരീക്ഷിക്കുന്നുണ്ട്:
ഏതോ
തലക്കുസ്ഥിരതയില്ലാത്ത
കൊളോണിയല്‍ പര്യവേഷകന്‍
പറഞ്ഞ അബദ്ധം-
ടുട്സികള്‍
കൂടുതല്‍ അറബ് വംശജരെപ്പോലെയുണ്ട്.
വംശഹത്യക്കാര്‍
അതാണ് പറഞ്ഞു വന്നത്:
“അവര്‍
ഇവിടത്തുകാരല്ല, അതുകൊണ്ട്
അവര്‍ നൈലിലൂടെ അവര്‍
വന്നയിടത്തേക്ക് പോകട്ടെ...
അവര്‍ എല്ലാ
ജഡങ്ങളും കഗേരാ നദിയിലൊഴുക്കി,
നദി അവയെ
വിക്ടോറിയാ
തടാകത്തിലെത്തിച്ചു.”
“നൈലിന്റെ
ഉത്ഭവം.”
“ഏതു
പാതി അന്ധനായ കൊളോണിയലിസ്റ്റാണ്
ആ നിരീക്ഷണം നടത്തിയതെങ്കിലും
അയാളെ
വംശഹത്യക്ക് വിചാരണ ചെയ്യണം,
അയാള്‍
എന്നേ മരിച്ചു പോയെങ്കിലും
. അയാളുടെ
വാക്കുകളാണ് വംശഹത്യ
വേവിച്ചെടുക്കാനുള്ള തീ
കത്തിച്ചത്- ബെല്‍ജിയന്‍
ഭരണമാവട്ടെ,
വ്യത്യാസങ്ങളെ
ഊതിവീര്‍പ്പിച്ചു എരിതീയില്‍
എണ്ണയൊഴിക്കുകയും ചെയ്തു.”
..................
തുടര്‍ന്ന് വായിക്കാന്‍:
(കാക്ക ത്രൈമാസിക, ജൂലൈ- സെപ്തംബര്‍ 2016)
more on Rwandan genocide:
Murambi,
The Book of Bones by Boubacar Boris Diop
https://alittlesomethings.blogspot.com/2017/05/blog-post_62.html
Running
the Rift by Naomi Benaron
https://alittlesomethings.blogspot.com/2016/06/blog-post_50.html
The Shadow of Imana: Travels in
the Heart of Rwanda by Véronique Tadjo/ Veronique Wakerley