Featured Post

Showing posts with label Madeleine Thien. Show all posts
Showing posts with label Madeleine Thien. Show all posts

Tuesday, April 15, 2025

Dogs at the Perimeter by Madeleine Thien

കുരുതിപ്പാടങ്ങളിലെ ശ്വാനദിനങ്ങള്‍ 



(കനേഡിയന്‍ നോവലിസ്റ്റ് മേഡ് ലിന്‍ തെയ്ന്‍ രചിച്ച ഡോഗ്സ് അറ്റ്‌ ദി പെരിമീറ്റര്‍ എന്ന നോവലിനെ കുറിച്ച്ഖമേര്‍ റൂഷ് കിരാത കാലത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടങ്ങളുടെ നൈരന്തര്യം അനുഭവിക്കുന്ന മനുഷ്യരില്‍ ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധികളാണ് കനേഡിയന്‍ സാഹിത്യത്തിലെ സമകാലിക സാന്നിധ്യങ്ങളില്‍ ഏറെ ശ്രദ്ധേയയായ നോവലിസ്റ്റ് ഭാവതീവ്രമായ ഭാഷയില്‍ അവതരിപ്പിക്കുന്നത്‌.)

ചരിത്രത്തില്‍ കുരുതിപ്പാടങ്ങള്‍ എന്ന് വിളിക്കപ്പെട്ട ഖമേര്‍ റൂഷ് നരമേധ കാലഘട്ടം കംബോഡിയന്‍ ജനസംഖ്യയുടെ നാലിലൊന്നിനെയാണ് 1975 -നും 1979-നും ഇടയിലുള്ള നാല് വര്‍ഷക്കാലത്തെ താണ്ഡവത്തിനിടെ കൊന്നൊടുക്കിയത്ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയുടെ ഏറ്റവും വലിയ പാപഭാരങ്ങള്‍ ഹോളോകോസ്റ്റിന്‍റെയും സ്റ്റാലിന്‍റെ 'ശുദ്ധീകരണ'   പ്രക്രിയയുടെയും ചരിത്രങ്ങളായിരുന്നെങ്കില്‍രണ്ടാം പാതിയില്‍ അത് ഖമേര്‍ റൂഷ് ഭീകരതയും വിയെറ്റ്നാമും ആയിരിക്കാംഈ കിരാത കാലം ഒട്ടേറെ നോവലുകള്‍ക്ക് വിഷയമായിട്ടുണ്ട്.   ഇവയില്‍ കംബോഡിയന്‍ - അമേരിക്കന്‍ നോവലിസ്റ്റുകള്‍ ആയ വാദി റാറ്റ്നറുടെ In the Shadow of the Banyanലുവോങ്ങ് ഉങ്ങിന്‍റെ First They Killed My Father: A Daughter of Cambodia Remembers എന്നിങ്ങനെ ഈയടുത്ത കാലത്ത് രചിക്കപ്പെട്ട ആത്മകഥാ പരമായ നോവലുകളെ അപേക്ഷിച്ച് പാത്ര വൈവിധ്യത്തിലും ഇതിവൃത്ത സങ്കീര്‍ണ്ണതയിലും ആഖ്യാന ഭൂമികകളുടെ വൈപുല്യത്തിലും വേറിട്ട്‌ നില്‍ക്കുന്ന നോവലാണ്‌ കനേഡിയന്‍ നോവലിസ്റ്റ് മേഡ് ലിന്‍ തെയ്ന്‍ രചിച്ച Dogs at the Perimeterഭീകരതയുടെ ആഴങ്ങളെ അതിന്റെ അടിത്തട്ടു തലത്തില്‍ സമഗ്രമായിഇഞ്ചോടിഞ്ച് അടയാളപ്പെടുത്തുന്നതില്‍ റാറ്റ്നറുടെയും ലുവോങ്ങ് ഉങ്ങിന്റെയും കൃതികളാണ് കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നതെങ്കിലും നഷ്ടങ്ങളുടെ നൈരന്തര്യം അനുഭവിക്കുന്ന മനുഷ്യരില്‍ ഉണ്ടാവുന്ന സ്വത്വ പ്രതിസന്ധികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത് ചുറ്റളവിലെ നായ്ക്കള്‍ ആണെന്ന് നിരീക്ഷിക്കാം...

തുടര്‍ വായനയ്ക്ക്:

 https://www.fazalrahman.com/essays/article/dogs-at-the-perimeter-by-madeleine-thien

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 172-179)