"ഞാന്‍ എന്റെ അച്ഛന്റെ
പാണനാണ്, ഇത് അദ്ദേഹത്തിനുള്ള സ്തുതിഗീതവും. ഞാന്‍ നിങ്ങളോട്
ഈ കഥ പറയുന്നത് എനിക്കെന്റെ പിതാവിന്റെ ഭൗതിക ശേഷിപ്പുകളൊക്കെയും, അദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തില്‍ എന്തൊക്കെ മാന്ത്രികത ഉള്‍ച്ചേര്‍ത്തുവോ അതൊക്കെയും, ചരിത്രമാക്കി മാറ്റാന്‍ വേണ്ടിയാണ്. അദ്ദേഹത്തെ ഒരു നായകനാക്കാന്‍, പൊരുതുന്നവനോ
കാല്‍പ്പനികനോ ആയിട്ടല്ല, മറിച്ചു
ശരിക്കും ഉള്ള രീതിയില്‍, നാണം കെട്ട വിധിയുടെ ഓരോ അമ്പും കവണയേറും അതിജീവിച്ചു പട്ടിണികിടന്ന കുട്ടിയായി, എന്നിട്ടിപ്പോള്‍ ചാരിയിരുന്ന് അങ്ങനെ അതിജീവിക്കാന്‍ കഴിയാതെ പോയ എല്ലാവരുടെയും കഥ പറയാനാവുന്ന ഒരാള്‍. ഞാനീ കഥ പറയാം, കാരണം മറ്റാരും ഇത് പറയില്ല. നമുക്ക്
എറിത്രിയന്‍ പര്‍വ്വതങ്ങളില്‍ മുസ്സോലിനിക്ക് വേണ്ടി വിഡ്ഢിത്ത പൂര്‍ണ്ണമായി പൊരുതിയ ആ ഒമ്പതിനായിരം കുട്ടികളുടെ ആത്മാക്കളെ ആവാഹിക്കാം, അവരെന്റെ അച്ഛനെ പോലിരുന്നു, അദ്ദേഹത്തെ
പോലെ ജീവിച്ചു, പക്ഷെ അവരുടെ ജീവിതം മൂര്‍ച്ചയേറിയ
കോടാലികളാല്‍ ഛേദിക്കപ്പെട്ടു, പട്ടിണി
കിടന്നു മരിച്ചവര്‍, ചിത്തഭ്രമം പിടിച്ചവര്‍, വെറുതെയങ്ങു
കാണാതായവര്‍. ഷിദാനെ ബോഖോറിനെ പോലുള്ള
ആണ്‍കുട്ടികള്‍. ഞങ്ങളുടെ ക്രൌര്യമുള്ള
പയ്യന്‍! ഞങ്ങളുടെ ടിന്‍ ഭക്ഷണ മോഷ്ടാവ്! ഞങ്ങളുടെ മരിച്ച കുട്ടി! അവന്റെ സ്വര്‍ഗ്ഗാരോഹണത്തിനായി ദീപം തെളിക്കുക. അവന്റെ നിഴല്‍ അവന്റെ പീഡകരെ എപ്പോഴും വേട്ടയാടട്ടെ. തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ അവര്‍ ഷബേലേയിലും
ജൂബായിലും അനന്തകാലം നീരാടട്ടെ.”
- (ബ്ലാക്ക് മാംബ ബോയ്, പേജ്- ഒന്ന് )
വിഖ്യാത സോമാലിയന്‍-ബ്രിട്ടീഷ് നോവലിസ്റ്റ് നദീഫാ മുഹമ്മദ് സാഹിത്യ
ലോകത്തേക്കുള്ള വരവറിയിച്ചത് 1930-കളുടെ പശ്ചാത്തലത്തില്‍ കൊളോണിയല്‍ ഈസ്റ്റ് ആഫ്രിക്കയിലെ മുസോളിനിയുടെ
പടയോട്ടക്കാലത്തെ ജീവിതം തന്റെ പിതാവിന്റെ തന്നെ അനുഭവത്തിന്റെ കണ്ണാടിയിലൂടെ പകര്‍ത്തുന്ന "ബ്ലാക്ക് മാംബാ ബോയ്" (2009) എന്ന വിഖ്യാത നോവലുമായാണ്. തുടര്‍ന്നിറങ്ങിയ 'നഷ്ടാത്മാക്കളുടെ
ഉദ്യാന'ത്തില്‍ സോമാലിയയുടെ ചരിത്രത്തില്‍ ഏറ്റവും സങ്കീര്‍ണ്ണവും
ദുരന്തപൂര്‍ണ്ണവുമായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട 1987-88 കാലത്തെ പശ്ചാത്തലമാക്കുന്നതോടൊപ്പം, സമൂഹത്തില്‍ ലിംഗ
വിവേചനാടിസ്ഥാനത്തിലുള്ള ദുരിതങ്ങള്‍ കൂടി പേറേണ്ടി വരുന്നവരാണ് മുഖ്യ
കഥാപാത്രങ്ങള്‍ എന്നത് കൊണ്ടുതന്നെ പ്രകടമായ ഒരു ഇരുള്‍ച്ചയുണ്ട്. എന്നാല്‍ പ്രഥമകൃതിയിലെ പൊരുതി മുന്നേറുന്ന പിക്കാറസ്ക്
സ്വഭാവമുള്ള 'കറുത്ത മാംബാ പയ്യന്‍', അതിജീവനത്തിന്റെ പരുക്കന്‍ തലങ്ങളിലൂടെ ശക്തമായ
ജീവിതോന്മുഖതയാണ് പ്രകടിപ്പിക്കുന്നത്. യമനിലെ ഏദനില്‍ തുടങ്ങി ജിബൂട്ടി, എരിത്രിയ, സുഡാന്‍ , ഈജിപ്ത്, പലസ്തീന്‍,മാര്‍സെയ്ല്‍, ഹാംബര്‍ഗ്, വെയ്ല്‍സ് എന്നീ
ഇടങ്ങളിലൂടെ 1930-കളുടെയും
നാല്പ്പതുകളുടെയും സംഘര്‍ഷ ഭരിതമായ പൂര്‍വ്വ ആഫ്രിക്കന്‍, യൂറോപ്യന്‍ സാഹചര്യങ്ങള്‍ ഇടറിയും മുറിഞ്ഞും തടഞ്ഞുവീണും
അതിജീവിച്ച് ഒടുവില്‍, നൂറ്റാണ്ടൊടുവില്‍
ലണ്ടനിലെ സ്വച്ഛമായ ജീവിത സായാഹ്നത്തില്‍ താന്‍ പിന്നിട്ട കനല്‍ വഴികളെയും കൂട്ടും
തണലുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് അകാലത്തില്‍ പൊലിഞ്ഞു പോയ സഹയാത്രികരെയും
കുറിച്ചും ഓര്‍ത്തെടുക്കുന്ന വയോധികന്‍
കടലിനേക്കാള്‍ കൊടുങ്കാറ്റു
പിടിച്ചവള്‍ - അമ്മ
“എല്ലാ നാവികരുടെയും
അമ്മയാവേണ്ടത് കടലാണ്, എന്നാല്‍
അമ്പാരോ അതിനേക്കാള്‍ ശക്തയായിരുന്നു, കൂടുതല്‍ കൊടുങ്കാറ്റുള്ളവള്‍, ഏതൊരു വെള്ളക്കെട്ടിനെക്കാളും
ജീവദായിണി. അവര്‍ വീണ്ടും വീണ്ടും
എന്റെ അച്ഛന് ജീവന്‍ നല്‍കി, വീനസ് ഏനീസിനെഎന്ന പോലെ അദ്ദേഹത്തെ കാത്തു.”..........
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/black-mamba-boy-by-nadifa-mohamed