Featured Post

Wednesday, August 9, 2017

Sunset Oasis by Bahaa Taher

പൗരാണിക പൈതൃകം : പൊളിച്ചടുക്കേണ്ട ജീര്‍ണ്ണ ബാധ്യത? 


പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഓട്ടോമന്‍ ഖിദീവ് ഭരണത്തിലായിരുന്ന ഇജിപ്തില്‍ യൂറോപ്യന്‍ സാമ്പത്തിക നിയന്ത്രണം കൂടി ശക്തമായതോടെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടുകേണല്‍ അറബി (ഉറാബിപാഷയുടെ നേതൃത്വത്തില്‍ 1881-ല്‍ ആരംഭിച്ച ദേശീയ പ്രക്ഷോഭം, 1882 ജൂണില്‍ അലക്സാണ്ടറിയ്യയില്‍ ബ്രിട്ടീഷ് നേവി നടത്തിയ കനത്ത ആക്രമണവും തുടര്‍ന്ന് അതേ വര്‍ഷം സെപ്തംബറില്‍ തെലാല്‍ കബീര്‍ യുദ്ധത്തില്‍ വെച്ച് ഉറാബി പാഷയെ കീഴ്പ്പെടുത്തുകയും ചെയ്തതോടെ അവസാനിച്ചുതൊട്ടടുത്ത വര്‍ഷം ബ്രിട്ടന്‍ രാജ്യത്തിന്റെ രാഷ്ട്രീയ നിയന്ത്രണം ഏറ്റെടുത്തുഈ കൊളോണിയല്‍ ഭരണ കാലഘട്ടത്തിലെ ഇജിപ്തിന്റെ സാമൂഹികസാംസ്കാരികരാഷ്ട്രീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട കൃതിയാണ് പ്രഥമ അറബ് ബുക്കര്‍ - അറബ് ഫിക് ഷന്നുള്ള അന്താരാഷ്‌ട്ര പുരസ്കാരം - നേടിയ 'സണ്‍സെറ്റ് ഒയാസിസ്‌ ' എന്ന നോവല്‍ .

 

അധിനിവേശകന്‍ / അധിനിവിഷ്ടന്‍

കൊളോണിയല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായികൈറോയില്‍ നിന്ന് മുന്നൂറ്റി അമ്പത് നാഴിക പടിഞ്ഞാറ് മരുഭൂമിയില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് അറുനൂറു ചതുരശ്ര നാഴികയോളം വ്യാപിച്ചു കിടക്കുന്ന സിവാ മരുപ്പച്ചയിലേക്ക്‌ ജില്ലാ ഭരണാധികാരിയും നികുതി പിരിവുകാരനുമായി അയക്കപ്പെടുന്ന മഹ്മൂദ് എന്ന മഹ്മൂദ് അബ്ദല്‍ സാഹിര്‍ എഫെന്‍ഡിയും അദ്ദേഹത്തിന്റെ അയര്‍ലണ്ടുകാരിയായ ഭാര്യ കാതറിനും ആണ് നോവലിലെ രണ്ടു പ്രധാനകഥാപാത്രങ്ങള്‍എത്തിപ്പെടാനുള്ള പ്രയാസംകൊണ്ടുമാത്രമല്ല ഭൂരിപക്ഷവും അറബികളല്ലാത്തയുദ്ധോദ്യുക്തരായബെര്‍ബെര്‍ വിഭാഗത്തില്‍പെട്ട പ്രദേശത്തെ ഗോത്രജനത 1819- ലെ ഇജിപ്ത്യന്‍ അധിനിവേശംമുതല്‍ കൈറോയെ ശത്രുവായിക്കാണുന്നവരും സമീപകാലത്തുതന്നെ രണ്ടുതവണ കലാപം നടത്തിയിട്ടുള്ളവരും മുന്‍ഇജിപ്ത്യന്‍ ഭരണാധികാരികളെ വധിച്ചിട്ടുള്ളവരുമാണ് എന്നത്, മഹ്മൂദിന്റെ ദൗത്യത്തെ തികച്ചും അപകടകരവും ഏതാണ്ട് എഴുതപ്പെട്ട ദുരന്തവിധിയുള്ളതും ആക്കുന്നുണ്ട്‌ഉറാബിയുടെ പ്രക്ഷോഭത്തില്‍ മഹ് മൂദിന്റെ നിലപാട് സംശയാസ്പദമായിരുന്നു എന്നതാണ്പിന്നീട് അയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലുംഒരു ശിക്ഷാമുറയായി അയാളുടെ സ്ഥലംമാറ്റ നിയമനത്തില്‍ എത്തിക്കുന്നത്ഗോത്ര ജനതക്കിടയില്‍ ദക്ഷിണഭാഗവും കിഴക്കന്‍ ഭാഗവും തമ്മിലുള്ള നിരന്തര സംഘട്ടനങ്ങളില്‍ ഇടപെടരുതെന്നും അത് കൈറോക്ക് ഗുണകരമാവുമ്പോള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും അയാള്‍ക്ക് നിര്‍ദ്ദേശമുണ്ട്കൊളോണിയലിസത്തിനു കീഴിലെ ജീവിതം എന്നതിന്റെ ഉത്തമ ലക്ഷണങ്ങലെല്ലാം ഇവിടെ പ്രകടമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: "അധിനിവേശകന്റെ അനുതാപമില്ലായ്മഇജിപ്ത്യന്‍ ഉപരി വര്‍ഗ്ഗത്തിന്റെയും തുര്‍ക്കി ഖെദിവിന്റെയും ബ്രിട്ടീഷ് അധിനിവേശകരുമായുള്ള സഹകരണംദരിദ്രരുടെ ചെറുത്തുനില്‍പ്പും മധ്യവര്‍ഗ്ഗക്കാരന്റെ ദേശ സ്നേഹവുംസ്വാതന്ത്ര്യത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളും ഈ ബന്ധങ്ങളുടെ വലയില്‍ കുരുങ്ങിപ്പോവുമ്പോഴും ഏറ്റുമുട്ടുന്ന വിഭാഗങ്ങളെ രഞ്ജിപ്പിക്കാനും ഉരുണ്ടു കൂടുന്ന സംഘര്‍ഷങ്ങളില്‍ അതിജീവിക്കാനും ശ്രമിക്കുന്നവരുടെ ശ്ലഥ വ്യക്തിത്വങ്ങളും.” (Khaled Hroub Wahat al-Ghuroub [Sunset Oasis] by Bahaa Taher (From Banipal 32 - Summer 2008)ഒരുഭാഗത്തും ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗക്കാരന്റെ ചാഞ്ചാട്ട മനസ്ഥിതിയുടെ ഉടമയായ കഥാപാത്രത്തെ ആവിഷ്കരിക്കുന്നത് അധിനിവേശകന്‍ / അധിനിവിഷ്ടന്‍ എന്ന എതിര്‍ദിശാമുഖ സമീപനത്തെ പ്രശ്നവല്‍ക്കരിക്കുന്ന ഇതിവൃത്തത്തോടു ചേര്‍ന്നുപോകുന്നുരണ്ടറ്റങ്ങളിലും നില്‍ക്കുന്നവരെക്കാളേറെ ബാധിക്കപ്പെടുന്നത് ഇടയില്‍ പെട്ടുപോകുന്നവരാണ് എന്ന് മഹ്മൂദിന്റെ ദുരന്തം വ്യക്തമാക്കുന്നു.

 

സുരക്ഷിതത്വത്തിന്റെ മധ്യമജീവിതം.

ആഖ്യാതാക്കളുടെ പേരുള്ള അധ്യായങ്ങളിലൂടെ കുറെയേറെ ആഖ്യാന സ്വരങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്മഹ്മൂദ് തന്റെ ഭൂതകാലം ചികയുമ്പോള്‍ എല്ലായിപ്പോഴും സംഘര്‍ഷങ്ങളുടെ മധ്യത്തില്‍ നിന്നകന്നു സുരക്ഷിതഅകലത്തില്‍ 'മധ്യ ഇട ജീവിതംനയിച്ച ഒരാളെയാണ് നാം കാണുകഖേദീവ് ഇസ്മയീലിനെതിരെ ഇജിപ്തില്‍ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ അയാള്‍ ഉന്നത വിഭാഗക്കാര്‍ക്കുള്ള സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്നുപിതാവിനോടൊപ്പം ഇഷ്ടപ്പെട്ട സൂഫി നൃത്തം ആസ്വദിച്ചും മദ്യവും മദിരാക്ഷിയുമായി രാത്രികള്‍ ചെലവഴിച്ചും അയാള്‍ വളര്‍ന്നു - ദൈവ ഭയത്തിനും പാപിക്കും 'ഇടയില്‍ '. ബ്രിട്ടീഷ് ഭരണകൂടത്തില്‍ ജോലി നോക്കിയപ്പോള്‍ ഉറാബി കലാപത്തില്‍ മനസ്സര്‍പ്പിച്ചുഅപ്പോഴും രണ്ടിനും 'ഇടയില്‍ '. എന്നാല്‍ അയാളുടെ മധ്യമാര്‍ഗ്ഗം ചിന്താബദ്ധമായ ശരിതെറ്റുകളുടെ സംത്രാസമായല്ലതെരുമാനമെടുക്കാനുള്ള കഴിവില്ലായ്മയാണ് അടയാളപ്പെടുകസിവായിലേക്ക് നിയമിതനാകുന്ന മഹ്മൂദ്കൊളോണിയല്‍ മേലാളന്മാരെ പ്രീതിപ്പെടുത്താന്‍ യത്നിച്ചു പരാജയപ്പെടുന്ന തദ്ദേശീയരായ യുവഉദ്യോഗസ്ഥരുടെ പ്രതിനിധി കൂടിയാണ്കൊളോണിയല്‍ ഭരണം ആവശ്യപ്പെടുന്ന തോതിലുള്ള നികുതി ഒരേസമയം അത് നല്കാന്‍ കഴിയാത്തവിധം പരമ ദരിദ്രരും ഒപ്പം ചെറുത്തുനില്‍ക്കുന്നവരുമായ ഗോത്രജനതയില്‍നിന്ന് ഒരു സാഹചര്യത്തിലും പിരിച്ചെടുക്കാന്‍ കഴിയില്ല എന്നിരിക്കെ അയാളുടെ പരാജയം ഉറപ്പാണ്ഒപ്പംഇജിപ്തിനെത്തന്നെ അധിനിവേശ ശക്തിയായിക്കാണുന്നഭാഷപോലും വേറെയായ ഗോത്രപോരാളികളില്‍നിന്ന് ജീവന്‍തന്നെയും സംരക്ഷിക്കേണ്ട സങ്കീര്‍ണ്ണതയും അയാള്‍ക്കുണ്ട്കാതറിന്‍ നിര്‍ബന്ധ ബുദ്ധിയോടെ അയാളോടൊപ്പമുണ്ട് എന്നത് സാഹചര്യം കൂടുതല്‍ ഗുരുതരമാക്കുന്നു.

            ഇതിവൃത്തത്തിലെ മറ്റൊരു പ്രധാനധാര കാതറിന്‍ പ്രതിനിധാനംചെയ്യുന്ന പൗരാണികതാ താല്പര്യവുമായി ബന്ധപ്പെട്ടതാണ്മഹ് മൂദിനോടൊപ്പം സിവാ മരുഭൂമിയിലേക്കു പോകാന്‍ ആവേശം കാണിക്കുന്നതിനു പിന്നില്‍ അവളുടെ സഹൃദയത്വം വലിയൊരു ഘടകമാണ്:

“അവള്‍ പറഞ്ഞു, “എനിക്കറിയാംഎന്നാല്‍ നക്ഷത്രങ്ങള്‍ കൂടുതല്‍ മുഴുപ്പുള്ളതും അരികിലും ആയി കാണപ്പെടുന്നുഅവ നിരന്തരം എന്റെയരികിലേക്ക്‌ വന്നുകൊണ്ടിരിക്കുംവിധം മിന്നിത്തിളങ്ങുന്നുഇപ്പോള്‍ എനിക്ക് എന്റെ കൈകള്‍കൊണ്ട് ഏതാണ്ട് അവയെ തൊടാംഅവ അതിവേഗം ആകാശത്തിലൂടെ നീന്തുകയാണ് എന്നപോലെഉടന്‍ ഭൂമിയില്‍ പതിക്കും എന്ന മട്ടില്‍ .”

ഞാന്‍ നിശ്ശബ്ദമായി ചിരിച്ചു കൊണ്ട് പറഞ്ഞു, “എനിക്കറിയാം ഒട്ടേറെ അയര്‍ലണ്ടുകാര്‍ കവികളാണ്എന്നാല്‍ മരുഭൂമി നമ്മളെയെല്ലാം വ്യത്യസ്തമായാണ് സ്വാധീനിക്കുക.”

അതെങ്ങനെയാണ്‌ നിന്നെ സ്വാധീനിക്കുന്നത്?”

എനിക്ക് എന്റെയുള്ളില്‍ പരന്നുകിടക്കുന്ന മറ്റൊരു മരുഭൂമിയുണ്ട്അതില്‍ നമ്മളിപ്പോള്‍ മുറിച്ചുകടക്കുന്ന ഈ മരുഭൂമിയുടെ നിശ്ശബ്ദതയേ ഇല്ല - അത് നിറയെ ശബ്ദവും ആളുകളും ബിംബംങ്ങളുമാണ്.”

അത് വളരെ മനോഹരമാണല്ലോ.”

ആ ബിംബംങ്ങള്‍ വന്ധ്യവും കൂടിയായിരുന്നില്ലെങ്കില്‍ അവ മനോഹരമായേനെഈ മരുഭൂമി പോലെഅവയെക്കെയും മരിച്ചുപോയ ഭൂതകാലത്തെ ഓര്‍മ്മിപ്പിക്കുന്നുഎന്നാല്‍ അവ എപ്പോഴും എന്നെ പിന്തുടരുന്നു.”

അവള്‍ നെടുവീര്‍പ്പിട്ടുഎന്നിട്ട് പറഞ്ഞു, “അത് മരുഭൂമിയുടെ കുറ്റമായിരിക്കില്ലഒരു പക്ഷെ നീയായിരിക്കണം അതൊക്കെ അങ്ങോട്ട്‌ കൊണ്ടുപോയത്.”

ഒരു പക്ഷെ,” ഞാന്‍ പിറുപിറുത്തു.

 എന്നാല്‍ , മരുഭൂമിയോടുള്ള കാതറിന്റെ ഭ്രമം വെള്ളക്കാരിയുടെ കാല്‍പ്പനികതക്കപ്പുറം ഇജിപ്തിന്റെ ഫറോവാനിക്ഗ്രീക്ക് പൗരാണികതയില്‍ തന്റെ റിസര്‍ച്ച് കേന്ദ്രീകരിക്കാനുള്ള ആഗ്രഹം കൂടിയാണ്മുന്നൊരുക്കമായി മരുഭൂമിയെവിശേഷിച്ചും സിവാ മരുഭൂമിയെ കുറിച്ച് , ലഭ്യമായ എല്ലാപുസ്തകങ്ങളും പഠിച്ച് തയ്യാറെടുക്കുന്ന കാതറിന് പറ്റിയ കൂട്ടാളിയായെത്തുക സമാനതാല്‍പര്യങ്ങലുള്ള വസ്ഫിയാവുംഅയാള്‍ മഹ് മൂദിന്റെ ഡെപ്യൂട്ടിയാണ്ഒടുവില്‍ പകരക്കാരനുംബ്രിട്ടീഷ് അധിനിവേശത്തില്‍ തെറ്റുകാണാത്തതങ്ങളെ സംസ്കരിക്കാന്‍ കഴിയുന്ന വെള്ളക്കാരന്റെ മഹിമ ('white man's burden') അംഗീകരിക്കുന്ന പുതുതലമുറ ഭാഗ്യാന്വേഷികളുടെ പ്രതീകമാണ് അയാള്‍ഫറോവമാരും പുരാത ഇജിപ്തും അത്രയ്ക്ക് മഹത്വമുള്ളവരാണെങ്കില്‍പ്പിന്നെ എങ്ങനെയാണ് അവരുടെ പിന്‍ഗാമികള്‍ വെള്ളക്കാരന്റെ അടിമകളും സാംസ്കാരിക വല്‍ക്കരണം കാത്തിരുക്കുന്ന അധമരും ആയതെന്ന മഹ്മൂദിന്റെ ചോദ്യത്തിന് അയാള്‍ക്ക് മറുപടിയില്ലഹെരോഡോട്ടസിനെ ചരിത്രത്തിന്റെ പിതാവെന്നു വാഴ്ത്തുന്ന വസ്ഫിയെ മഹ് മൂദ് കളിയാക്കുന്നു

ഞാനെന്റെ കണ്ണുകള്‍ കൊണ്ട് ഏതാനും വര്‍ഷങ്ങള്‍ മുമ്പുമാത്രം കണ്ട കാര്യങ്ങള്‍ ചരിത്ര പുസ്തകങ്ങളില്‍ തികച്ചും തെറ്റായ രീതിയില്‍ വിവരിക്കപ്പെടുമ്പോഴല്ലേചരിത്രത്തിന്റെ പിതാവ്ചരിത്രംഎനിക്ക് തോന്നുന്നുശരിക്കുമൊരു ജാരസന്തതിയാണ്!” 

സിവന്‍ പ്രദേശത്തെ കടുത്ത യാഥാസ്ഥിതികരും അപകടകാരികളുമായ ഗോത്രവംശജര്‍ തങ്ങളുടെ ദേശത്തിന്റെ ഏറ്റവും പ്രൌഡപൈതൃകമായ പൗരാണിക ക്ഷേത്രാവശിഷ്ടങ്ങളെ കുറിച്ച് ഒട്ടേറെ നിഗൂഡവിശ്വാസങ്ങള്‍ ഉള്ളവരാണ്അവിടങ്ങിളില്‍ അടങ്ങിയിരിക്കുന്ന നിധിപേടകങ്ങള്‍ സമയമാകുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്കു മുമ്പില്‍ വെളിപ്പെടും എന്ന് അവര്‍ കാവലിരിപ്പാണ്സ്വര്‍ണ്ണത്തലമുടിക്കാരിയായ ഒരു വെള്ളക്കാരി അവിടങ്ങളില്‍ നിര്‍ബ്ബാധം അലഞ്ഞുതിരിയുന്നത് അവര്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നതിലും അപ്പുറമാണ്ഒരു സ്ത്രീ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് തന്നെ നിഷിദ്ധവുംയോറോപ്പുകാര്‍ നോട്ടമിട്ട ഭൂമി തങ്ങള്‍ക്ക് നഷ്ടപ്പെടും എന്ന് മുന്നനുഭവങ്ങള്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്ലോകത്തെവിടെയുംഅമേരിക്കയിലെ ആദിമവംശജരെപ്പോലെ ഉള്ളവരുടെ കഥകള്‍ അവര്‍ കേട്ടിട്ടുണ്ട്എന്നാല്‍ മഹ്മൂദില്‍ നിന്ന് വ്യത്യസ്തമായി തീരുമാനങ്ങള്‍ എടുക്കാനും നടപ്പിലാക്കാനുമുള്ള ആര്‍ജ്ജവം കാതറിന്റെ പ്രത്യേകതയാണ്അയാള്‍ തന്റെ ഭൂതകാലത്തില്‍ കുരുങ്ങിപ്പോയവനാണെങ്കില്‍ കാതറിന് ഭൂതകാലതാല്‍പര്യം മുന്നോട്ടു നോക്കാനുള്ള പ്രേരണയാണ്അവള്‍ക്കു ഒരു കണ്ടെത്തല്‍ ആദ്യമായി നടത്തുന്ന ആളാവണംഅലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുടീരം സിവായില്‍ എവിടെയോ ഉണ്ടെന്നു അവള്‍ ന്യായമായും വിശ്വസിക്കുന്നുഗ്രീക്ക് പുരാവസ്തു ഗവേഷകയായ ലിയാനാ സുവാല്‍സി 1995 -ല്‍ നടത്തിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ചരിത്രത്തിലെ നിഗൂഡമായ ഒരധ്യായത്തിന്റെ കാര്യത്തില്‍ കാതറിന്‍ ഒരു പ്രവചനം നടത്തുകയായിരുന്നു എന്ന് പറയാം.

 കാതറിനെയും മഹ് മൂദിനെയും ഒരുമിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന് അധിനിവേശാനുഭവം പങ്കുവെക്കുന്നവര്‍ എന്ന സമാനത തന്നെയാണ്അയര്‍ലണ്ടിന്റെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ ഏറ്റവും രൂക്ഷമായിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളാണ് കഥാകാലം എന്നത് ഏറെ പ്രസക്തമാണ്ഇരു ദേശങ്ങളുടെയും അനുഭവങ്ങളിലെ സാജാത്യ വൈജാത്യങ്ങള്‍ അവരെ അടുപ്പിക്കുന്നു.

"പൗരാണികതയോടുള്ള ആ ഭ്രമം പുതുക്കുന്നതുവരെ അവള്‍ സമീപഭൂതകാലത്തോടുള്ള എന്റെ താല്‍പര്യം പങ്കുവെച്ചിരുന്നുഞങ്ങള്‍ അവളുടെ ഭാഗ്യംകെട്ട രാജ്യത്തെക്കുറിച്ചും അതിലും ഭാഗ്യംകെട്ട എന്റെരാജ്യത്തെക്കുറിച്ചും സംസാരിക്കുമായിരുന്നുസത്യത്തില്‍ ഏതാണ് കൂടുതല്‍ ഭാഗ്യംകെട്ടത് എന്നെനിക്കു പറയാനാവില്ലായിരുന്നുബ്രിട്ടീഷുകാര്‍ അവളുടെ രാജ്യത്തെ അധിനിവേശിച്ചശേഷം ചെയ്തുകൂട്ടിയ ദുരന്തങ്ങളെ കുറിച്ച് അവള്‍ എന്നോട് പറഞ്ഞുഎനിക്കതെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുഅവരെങ്ങനെയാണ് ഏറ്റവുംനല്ല ഭൂമിയും ഫാമുകളും എല്ലാം പിടിച്ചെടുത്തു പ്രദേശത്തെ മൂന്നില്‍രണ്ടുഭാഗം കയ്യടക്കിക്കഴിഞ്ഞിരുന്ന ബ്രിട്ടീഷ് കുടിയേറ്റക്കാര്‍ക്ക് നല്‍കിയത് എന്ന്അവര്‍ കത്തോലിക്കരായ നാട്ടുകാരെ ഭൂമിസ്വന്തമാക്കുന്നതും സര്‍ക്കാര്‍ജോലി നേടുന്നതും വിലക്കിഎന്നിട്ട് ഇതൊക്കെ ബ്രിട്ടീഷ് പ്രോട്ടസ്റ്റന്റ് കുടിയേറ്റക്കാരുടെ മാത്രമാക്കിചില പ്രത്യേകഘട്ടങ്ങളില്‍ അവര്‍ അയര്‍ലണ്ടുകാരെ തങ്ങളുടെ മതാനുഷ്ടാനത്തില്‍ നിന്ന് പോലും വിലക്കിഅവര്‍ എപ്പോഴൊക്കെ അടിച്ചമര്‍ത്തലിനു എതിരെ ഉയര്‍ന്നുവോആ ചെറുത്തുനില്‍പ്പുകളെ അതിക്രൂരമായി അടിച്ചമര്‍ത്തിപിന്നീടവര്‍ അവരെ ലോകത്തെങ്ങും ചിതറിച്ചു കളഞ്ഞുഅങ്ങനെ പ്രവാസികള്‍ നാട്ടില്‍ത്തന്നെ നിന്ന ദേശീയരെക്കാള്‍ കൂടുതലാവുന്ന ഘട്ടമെത്തിഒരു ഘട്ടത്തില്‍ അവര്‍ അറുപതിനായിരംപേരെ, പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെആട്ടിത്തെളിച്ചു വെസ്റ്റ് ഇന്‍ഡീസില്‍ അടിമകളാക്കി വിറ്റുഞാന്‍ സ്വയം പറഞ്ഞു, “ഏറ്റവും ചുരുങ്ങിയത് ബ്രിട്ടീഷുകാര്‍ ഞങ്ങളെ അടിമകളാക്കി ഇജിപ്തിനു വെളിയിലേക്ക് വിറ്റില്ലല്ലോഞങ്ങളെ ഞങ്ങളുടെ നാട്ടില്‍ തന്നെ അടിമകളാക്കുന്നതില്‍ അവര്‍ തൃപ്തരായല്ലോ!”

 

നിഷ്കളങ്കതയുടെ ബലി

മഹ്മൂദും സിവാ ഗോത്രജരും തമ്മിലുംകാതറിന്‍റെ പുരാണിക പഠനഗവേഷണ പ്രവര്‍ത്തനങ്ങളിലും ഉള്ള സംഘര്‍ഷങ്ങള്‍ എന്നിവയോടൊപ്പം അവയോടു ചേര്‍ന്നും കെട്ടുപിണഞ്ഞും നോവലില്‍ പ്രധാന ഇതിവൃത്ത കൈവഴികള്‍ ആയി ആവിഷ്കരിക്കപ്പെടുന്ന സംഭവഗതികള്‍ വേറെയുമുണ്ട്അതിലൊന്ന് ഷെയ് ഖ് യഹ് യ എന്ന വയോധികന്‍റെയും അതീവ മനോഹരിയായ മലീകയെന്ന കൌമാരക്കാരി ദുരന്ത പുത്രിയുടെതുമാണ്മരുഭൂമിയുടെ ജല്‍പ്പനങ്ങളുടെയും വിശ്വാസപുരുഷ മേധാവിത്ത ധാര്‍ഷ്ട്യങ്ങളുടെയും ബലിയാട്ഒരാണ്‍കുട്ടിയുടെ വേഷവുമായി നടക്കുന്ന തന്റെ അപാരമായ നിഷ്കളങ്കതയില്‍ഒരിക്കലും ലഭിക്കാനിടയില്ലാത്ത കൂട്ടും സംരക്ഷണവുംതേടി വര്‍ഗ്ഗവിഭജനങ്ങളുടെ തൊട്ടുകൂടായ്മയറിയാതെ കാതാറിനെ ആലിംഗനം ചെയ്യുന്നവള്‍ബഹിഷകരിക്കപ്പെടുന്നവള്‍മരുഭൂമിയുടെ ചീത്ത ജിന്നിയായി വെട്ടയാടപ്പെടുന്നവള്‍ഇതൊക്കെയാവുമ്പോഴും കീഴടങ്ങാന്‍ തയ്യാറില്ലാതെ സ്വയമൊടുങ്ങുന്നവള്‍പടുവൃദ്ധനുമായുള്ള വിവാഹത്തില്‍നിന്ന് ഓടിപ്പോന്ന പെണ്‍കൊടി ഭാഷക്കും വര്‍ഗ്ഗ വര്‍ണ്ണ ഉച്ഛനീച്ചത്വത്തിനും ഉപരിയായി ഒരു പുഞ്ചിരിയുടെ സാധ്യതയില്‍ വിശ്വസിച്ചാണ് കാതാറിനെ സമീപിക്കുന്നത്എന്നാല്‍ ഒരു നിമിഷം ആ സ്പര്‍ശത്തിന്റെ രതിമൂര്‍ച്ചയില്‍ ഉലഞ്ഞുപോകുന്ന കാതറിന്‍ താന്‍ സാഫോ അല്ലെന്നു സ്വയം ഓര്‍മ്മിപ്പിച്ചു അവളെ വേര്‍പ്പെടുത്തുന്നുതെറ്റിദ്ധാരണക്കിടയില്‍ നഗ്നമായ തന്റെ മാറിടത്തില്‍ പെണ്‍കൊടി നല്‍കിയ ചുംബനത്തിന്റെ ഉമിനീര്‍ സ്പര്‍ശവും അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളുടെ കാന്തികതയും എന്നും കാതാറിനെ വേട്ടയാടുംഗോത്രവംശജരെ കുറിച്ചുള്ള മുന്‍വിധിയില്‍ ചകിതയാവുന്ന കാതറിന്‍ ആ നൈര്‍മല്യത്തെ ഒരു വിഷകീടത്തെപ്പോലെ തള്ളി മാറ്റുകയും തലക്കടിക്കുകയും ചെയ്യുന്നുഅപരിഷ്കൃതതയുടെ ആക്രമണമായിക്കരുതി തോക്കെടുക്കുന്ന മഹ് മൂദിനെ കാതറിന്‍ തടയുന്നുണ്ടെങ്കിലും ചോരയൊലിക്കുന്ന തലയും മുറിവേറ്റ മനസ്സുമായി ഓടിപ്പോവുന്ന മലീക അവളുടെ മരണം മാത്രമായല്ല നോവലിന്റെ ശിഷ്ടഭാഗത്തെ വേട്ടയാടുകമുമ്പ് അവളുടെ ഓടിപ്പോക്ക് കിഴക്കന്‍ ഗോത്രക്കാരും പടിഞ്ഞാറന്‍ ഗോത്രക്കാരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ചിക്കുന്നതിനിടയാക്കിയപോലെ ഇപ്പോള്‍ മഹ്മൂദിനും കാതറിനും ഇനിയൊരു ശാരീരികബന്ധം സാധ്യമല്ലാത്തവിധം ഇരുവര്‍ക്കുമിടയില്‍ എന്തോ ഉറഞ്ഞു പോകുന്നുഉറക്കറയില്‍ കിടക്കയില്‍ ഇരുവര്‍ക്കുമിടയില്‍ അവളുടെ സാന്നിധ്യം മഹ്മൂദിനെ വേട്ടയാടുന്നുഷെയ്ഖ് യഹ് യയെ സംബന്ധിച്ചാവട്ടെമറ്റാരേക്കാളും പ്രിയങ്കരിയായിരുന്ന അനന്തിരവളുടെ ദുരന്തം അയാളെ തളര്‍ത്തിക്കളയുന്നുണ്ട്ഭൗതികാര്‍ത്ഥത്തില്‍ മലീക സ്വയം മരണം വരിച്ചതാണെങ്കിലും ഷെയ്ഖ് യഹ് യ എല്ലാവരും ചേര്‍ന്ന്കാതറിനും മഹ്മൂദും ഉള്‍പ്പടെഅവളെ കൊന്നു കളയുകയായിരുന്നു എന്ന് വിശ്വസിക്കുന്നു.

ലോകത്തെ ഇത്രയേറെ സ്നേഹിക്കുമ്പോള്‍ അവളെന്തിനു സ്വയം കൊല്ലണം? അവള്‍ .. അവള്‍ എല്ലാത്തിലും സൗന്ദര്യം കണ്ടുചെടികളിലും ക്ഷേത്രങ്ങളിലെ കുന്നുകളിലുംഅവള്‍ കാരണം ഞാനും ആളുകള്‍ ഭയപ്പെടുന്ന ആ പൗരാണികവസ്തുക്കളെ സ്നേഹിക്കാന്‍ തുടങ്ങി.” 

എന്നാല്‍ മാനവികതയുടെ മുമ്പറിഞ്ഞിട്ടില്ലാത്ത പാഠങ്ങളാണ് വയോധികന്‍ മഹ്മൂദിനെയും കാതറിനെയും പഠിപ്പിക്കുകപ്രതികാരദാഹം കൊണ്ടല്ല ഹൃദയവിശാലത കൊണ്ടാണ് അയാള്‍ അവരോടു പകരം ചോദിക്കുകമരുഭൂമിയുടെ നാട്ടറിവുകളുടെയും വൈദ്യ പാരമ്പര്യത്തിന്റെയും സൂക്ഷിപ്പുകാരനായ വയോധികന്‍ തന്റെ വൈദ്യസിദ്ധികൊണ്ട് കാതറിന്റെ ഗവേഷണത്തിനിടെവഴികാട്ടിയായ ഗോത്രബാലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെവിലക്കപ്പെട്ട ക്ഷേത്രത്തിനകത്ത് പാറ വീണ് മാരകമായി പരിക്കേറ്റ പ്രായമേറെയുള്ള സഹായി ഇബ്രാഹീമിനെ രക്ഷിക്കുന്നുണ്ട്ഫിയോനയുടെ ശ്വാസകോശ രോഗത്തെ കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായത്‌ കാര്യങ്ങള്‍ അയാളുടെ കയ്യില്‍ നില്‍ക്കാത്ത സ്ഥിതിവരുത്തുന്നതില്‍ അയാള്‍ ഖിന്നനാണ്‌സമാധാന പ്രിയനായ ഷെയ്ഖ്, ഗോത്രസംഘര്‍ഷങ്ങളും കൊളോണിയല്‍ ഭരണവുമായുള്ള തുറന്ന യദ്ധവും ഒഴിവാക്കാന്‍ എപ്പോഴും ശ്രമിക്കുന്നുണ്ട്.

 

ഫിയോനവിശുദ്ധരോഗിണി

ഫിയോനയുടെ സാന്നിധ്യവും മഹ്മൂദിന്റെയും കാതറിന്റെയും ജീവിതത്തെ ഏറെ സ്വാധീനിക്കുന്നുഅസാമാന്യ സൗന്ദര്യമുള്ള അനിയത്തിക്കുമുന്നില്‍ കാതറിന്‍ അപകര്‍ഷ ബോധം അനുഭവിക്കുന്നുണ്ട്അവളോട്‌ നിസ്സീമമായ സ്നേഹമുള്ളപ്പോഴുംആദ്യ ഭര്‍ത്താവായിരുന്ന മൈക്കെല്‍ എന്തുകൊണ്ടാണ് അവളെ സ്വീകരിക്കാതെ തന്നെ വിവാഹം ചെയ്തത് എന്നത് അവള്‍ക്കിന്നും ദുരൂഹമാണ്രാഷ്ട്രീയത്തില്‍ വസ്ഫിയുടെ ബ്രിട്ടീഷ് വിധേയത്വത്തെ ചെടിപ്പോടെ തുറന്നെതിര്‍ക്കുന്നുണ്ട് ഫിയോനഉറാബിയുടെ കലാപത്തെ പരാജയപ്പെട്ട ഒറ്റിക്കൊടുക്കലായി ചെറുതാക്കിക്കാണിക്കാന്‍ ശ്രമിക്കുന്ന വസ്ഫിയോടു അവള്‍ പൊട്ടിത്തെറിക്കുന്നു,

അയര്‍ലന്‍ഡില്‍ ഞങ്ങളുടെ നേതാക്കന്മാരില്‍ പലരും ബ്രിട്ടന് എതിരെ നടത്തിയ പലപ്രക്ഷോഭങ്ങളും പരാജയപ്പെട്ടുഎങ്കിലും അവരെ ഞങ്ങള്‍ വീരന്മാരായി കാണുന്നുഏറ്റവും ചുരുങ്ങിയത് അവര്‍ ശ്രമിക്കുകയെങ്കിലും ചെയ്തു.” 

ഫിയോന ഇല്ലാത്ത അവസരത്തില്‍ പതിവു കൊളോണിയലിസ്റ്റ് വിധേയത്വത്തിന്റെ പാഠപുസ്തകവടിവില്‍ വസ്ഫി തന്റെ നിലപാട് ഉറപ്പിക്കുന്നുബ്രിട്ടീഷുകാരില്‍ നിന്ന് നാം പലതും പഠിക്കാനുണ്ട്മിസ്സിസ് കാതാറിനെ ഈ കാടന്മാര്‍ എന്ത് ചെയ്തെന്നു നോക്കൂ.. അവരുടെ പഠനം ഇവര്‍ക്ക് വേണ്ടിയാണ്സാധാരണക്കാര്‍ ഭരണത്തില്‍ ഇടപെടാന്‍ തുടങ്ങിയാല്‍ ആകെ കുഴപ്പമാകും.

 മഹ് മൂദ്ഫിയോനയുടെ സൗന്ദര്യത്തിന്റെ പ്രലോഭനം ഭയന്ന് അവളുടെ നേരെ നോക്കുന്നതുപോലും ഒഴിവാക്കാന്‍ ശ്രമിക്കുന്നത് കാതറിന്‍ കാണുന്നുഅതീവഗുരുതരമായ ശ്വാസകോശ രോഗം അവളെ കൊന്നുകൊണ്ടിരിക്കുമ്പോഴും ഒരു വിശുദ്ധയെപോലെ പെരുമാറുന്ന ഫിയോന നോവലിലെ മറ്റൊരു നൊമ്പരസാന്നിധ്യമാണ്. വസ്ഫിയുമായുണ്ടാവുന്ന ആകര്‍ഷണം ഒരു ബന്ധമായി വളരാത്തത് അവളുടെ ആരോഗ്യ സ്ഥിതി അയാളിലുണ്ടാക്കുന്ന അങ്കലാപ്പുമൂലമാണ്പ്രദേശത്തെ ശീതകാലം ഉയര്‍ത്തുന്ന ഭീഷണിയില്‍നിന്ന് അവളെ കൊണ്ടുപോകണമെന്ന് ഷെയ്ഖ് യഹ് യ മഹ്മൂദിനോട് ഉപദേശിക്കുന്നുകഴിയില്ലെങ്കില്‍ അവളുടെ അവസ്ഥയുടെ നിജസ്ഥിതി ആരെയും അറിയിക്കേണ്ടെന്നും വയോധികന്‍ പറയുന്നുതന്റെ വീട്ടില്‍ ജീവിച്ചിരിക്കാന്‍ അര്‍ഹതയുള്ള ആരെങ്കിലുമുണ്ടെങ്കില്‍ അത് ഫിയോന മാത്രമാണെന്ന് മഹ്മൂദും നിരീക്ഷിക്കുന്നുലോകത്തിന് എന്തെങ്കിലും അര്‍ഥം ഉണ്ടാവണമെങ്കില്‍ മലീക ജീവിച്ചിരിക്കണമായിരുന്നു എന്ന് ഷെയ്ഖ് യഹ് യ പറഞ്ഞപോലെ.

 

നോവലിലെ വിഷാദ സ്മതിയായ മറ്റൊരു സ്ത്രീസാന്നിധ്യമാണ് മഹ്മൂദിന്റെ ആദ്യ പ്രണയമായ അടിമ യുവതി നിയ്മയുടേത്വികാരവായ്പ്പോടെ പ്രണയിച്ചെങ്കിലും അടിമ ഉടമ ഉച്ചനീചത്വത്തിന്റെ അതിരുകള്‍ മുറിച്ചുകടക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും അയാള്‍ തയ്യാറാവാത്തതാവണം ഒരുനാള്‍ ആരോടുമൊന്നും പറയാതെ യുവതി അപ്രത്യക്ഷയാവുന്നതിനു കാരണംതാനെപ്പോഴും എന്തിനെന്നില്ലാതെ സ്വയം വില്‍ക്കുകയായിരുന്നെന്നും എന്നിട്ട് അതോര്‍ത്തു വിഷമിക്കുകമാത്രമായിരുന്നു എന്നും ബ്രിട്ടീഷ് വിധേയത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അയാള്‍ ഇതും കൂട്ടിച്ചേര്‍ക്കുന്നു:

പ്രണയത്തില്‍ പോലും ഞാനെപ്പോഴും ആനന്ദത്തില്‍ തൃപ്തനാവുന്നതില്‍ സന്തുഷ്ടനായിരുന്നുഎന്നിട്ട് നിര്‍ത്തുകപാതയുടെ അറ്റം വരെ പോകാതിരിക്കുക. നിയ്മയെ നഷ്ടപ്പെടാന്‍ ഞാന്‍ സ്വയം അനുവദിച്ചുഅവളെ ഞാന്‍ സ്നേഹിച്ചിരുന്നു. കാതറിന് മുമ്പ് ഞാനൊരു ശരിക്കുള്ള ബന്ധത്തിലും പെട്ടതേയില്ലഅത് പക്ഷെ മറ്റൊരു കഥയാണ്‌.”

 

നോവലിലെ ആഖ്യാനസ്വരങ്ങളില്‍ ഒന്ന് സാക്ഷാല്‍ അലക്സാണ്ടാറുടെതു തന്നെയാണ്തന്റെ ജന്മത്തിന്റെ നിഗൂഡതയുടെ കഥ, തന്നെ ഇജിപ്തുമായി ബന്ധിപ്പിക്കുന്നുണ്ടെന്നു ചക്രവര്‍ത്തി വ്യക്തമാക്കുന്നുസര്‍പ്പസാന്നിധ്യമായി അമൂന്‍ സിയൂസ്, ഒളിമ്പിയാസിനെ പ്രാപിച്ചതിന്‍റെ ഫലമായാണ് തന്റെ പിറവി എന്നും ഫിലിപ്പ് രാജാവ് തന്റെ ലൗകിക പിതാവാണെങ്കില്‍ അമൂന്‍ സിയൂസ് തന്റെ ദൈവിക പിതാവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുരാജാവിന്റെ ദൈവികതയെന്ന സങ്കല്പംതന്നെ ഇജിപ്തിന്റെതാണ്:

നമ്മുടെ വിശ്വാസത്തില്‍ ഒരു മനുഷ്യന് എത്തിച്ചേരാവുന്ന ഏറ്റവും വലിയ ഔന്നത്യം ഹെര്‍ക്കുലീസിനെ പോലെ ഒരു ഹീറോ ആവുക എന്നതാണ്എന്ന് വെച്ചാല്‍ , 'അനശ്വരന്‍ ', പക്ഷെ ദൈവങ്ങളെക്കാള്‍ താഴെരാജാക്കന്മാരെ ദൈവങ്ങളാക്കുന്ന ഈജിപ്തില്‍ മാത്രമാണ് ദൈവങ്ങള്‍ ഒരു മനുഷ്യനെ ദത്തെടുത്ത് അവരില്‍ ഒരാളാക്കുക.” 

ഈ ദൈവികാംശം തനിക്കു മറ്റാരോടും വിശദീകരിക്കേണ്ടതില്ലാത്ത അധികാരം നല്‍കുന്നു എന്ന് അലക്സാണ്ടര്‍ വിശ്വസിച്ചുഗ്രീസിന്റെ സുന്ദരവും മാനുഷികവുമായ ദൈവ സാന്നിധ്യങ്ങളെയും ഇജിപ്തിന്റെ ചകിതരാക്കുന്ന ദൈവികതയെയും അരിസ്റ്റോട്ടിലിന്റെ ശിക്ഷണത്തില്‍നിന്നു ലഭിച്ച പാഠങ്ങളുമായി തന്നിലൂടെ സമന്വയിപ്പിക്കുന്നതിലൂടെ ലോകത്തിനു പുതിയൊരു ദിശാബോധം നല്‍കുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിച്ചു:

യൂറോപ്യന്മാരുടെയും ഏഷ്യക്കാരുടെയും അരക്കെട്ടില്‍ നിന്നുള്ള ഒരു പുതിയ ധാരകൊണ്ട് ലോകത്തെ നിറക്കുന്നത് ഞാന്‍ സ്വപ്നം കണ്ടുഅതിനു ശേഷം അവര്‍ക്കിടയില്‍ ശത്രുതയോ യുദ്ധങ്ങളോ ഉണ്ടാവില്ലമറ്റു ദൈവങ്ങള്‍ക്കു സാധിക്കാതെപോയ ഒന്നാണ് അലക്സാണ്ടര്‍ സാധിക്കാന്‍ ആഗ്രഹിച്ചത്‌ - സ്വര്‍ണ്ണത്തലമുടിയോബ്രൌണ്‍ തലമുടിയോ ഇല്ലാത്തസിയൂസിനെയോ പേര്‍ഷ്യക്കാരുടെ അഗ്നിയെയോ ഇന്ത്യക്കാരുടെ ദൈവങ്ങളെയൊ ആരാധിച്ചവര്‍ തമ്മില്‍ വ്യത്യാസങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക.

അലക്സാണ്ടര്‍ തന്നോട് തന്നെ ചോദിച്ചു, “ഞാന്‍ ഈ സ്വപ്നത്തിനു വേണ്ടി ഒരു ചോരപ്പുഴ മുറിച്ചു കടക്കേണ്ടതുണ്ടോ ? - പരാജിതരുടെ ചോരയും സൈനികരുടെ ചോരയും കൊണ്ടുള്ളത്?

മറ്റൊരു അലക്സാണ്ടര്‍ മറുപടി പറഞ്ഞു, “വേണംഒടുവില്‍ അതവരുടെതന്നെ ഗുണത്തിനായിരിക്കുവോളംദൈവങ്ങളുടെ തത്വം ആര്‍ക്കും മനസ്സിലാവില്ലഅപ്പോള്‍ അവരെന്റെ തത്വം മനസ്സിലാക്കണം എന്നതിന് എന്താണ് നിര്‍ബന്ധം?”

എന്നാല്‍ അലക്സാണ്ടര്‍ പൗരസ്ത്യരീതിയിലുള്ള ഏകാധിപതിയായി മാറുകയും ഗ്രീസിന്റെ സ്വാതന്ത്ര്യദീക്ഷ കയ്യൊഴിയുകയും ചെയ്തുവെന്ന് മാസിഡോണിയയിലെ പ്രമുഖര്‍ വിശ്വസിച്ചുപേര്‍ഷ്യക്കാരുടെ അപരിഷ്കൃതവേഷം ധരിച്ച് അയാള്‍ ഡാരിയസിന്റെ സിംഹാസനത്തില്‍ ഏറിയിരിക്കുകയാണെന്നു അവര്‍ കരുതിതനിക്കുള്ളില്‍ താന്‍ പോരിമയുള്ളവൈര്യനിര്യാതന സ്വഭാവിയായ ഒരു അലക്സാണ്ടറും അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ മിതസ്വഭാവിയായ മറ്റൊരു അലക്സാണ്ടറും തമ്മില്‍ സംഘര്‍ഷത്തിലാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നുഒരുനിമിഷത്തെ പ്രതികാരദാഹത്തില്‍ മുമ്പൊരിക്കല്‍ തന്റെ ജീവന്‍ രക്ഷിച്ച ക്ളിറ്റസിനെയും മറ്റൊരിക്കല്‍ സമാനരീതിയില്‍ കലിസ്തെനസിനെയും കൊന്നുകളയുകയും തൊട്ടടുത്തദിവസം അനിയന്ത്രിതമായ പശ്ചാത്താപദുഃഖത്തില്‍ പെട്ടു പോവുകയും ചെയ്യുന്നത് ഈ ദ്വന്ദ്വവ്യക്തിത്വത്തിന്റെ പ്രഭാവത്തിലാണ്സ്വതന്ത്രരായി ജനിച്ച മനുഷ്യരെ അടിമകളെപ്പോലെ കണക്കാക്കുന്ന നൃപനെതിരില്‍ താന്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെ ഏറ്റുപറഞ്ഞു മരണദണ്ഡണ ഏറ്റുവാങ്ങുന്ന പതിനാറുകാരനായ മാസിഡോണിയന്‍ യുവാവിനെ അദ്ദേഹത്തിനു മറക്കാനാവില്ലഎന്നാല്‍ ഈ വിജയങ്ങളും അധീശപ്പെടുത്തലും ഏഴുവര്‍ഷം നീണ്ട ഏഷ്യന്‍ വിജയങ്ങളുമെല്ലാം കഴിഞ്ഞു ജീവിതത്തിന്റെ ആകത്തുകയില്‍ മുപ്പത്തിമൂന്നാം വയസ്സില്‍ മരിക്കുമ്പോള്‍ 'സമാധാനമെന്നത് ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവന്‍' എന്നാണ് അലക്സാണ്ടര്‍ സ്വയം അടയാളപ്പെടുത്തുന്നത്വൈകാതെ അന്ത:ഛിദ്രങ്ങളില്‍ തകര്‍ന്നു പോകുന്ന സാമ്രാജ്യത്തെകുറിച്ചുള്ള ബോധ്യം എല്ലാത്തിന്റെയും അസംബന്ധം അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നുണ്ടാവുംദൈവങ്ങളുടെയല്ലമനുഷ്യനെന്ന നിലയിലുള്ള ചുരുക്കം ചില സന്തോഷങ്ങള്‍ മാത്രമാണ് ഒടുവില്‍ ബാക്കിയായത് എന്നും അദ്ദേഹം ഏറ്റു പറയുന്നുതന്റെ പേര്‍ഷ്യന്‍ ഭാര്യ റോക്സാനസുഹൃത്ത് ഹെഫാസ്റ്റെയോനുമായുള്ള അടുപ്പംഎന്നതു കൂടാതെ തന്നെ വെറുക്കാന്‍ തികഞ്ഞ കാരണങ്ങള്‍ ഉണ്ടായിരുന്ന മറ്റൊരു വയോധികയുടെ കറകളഞ്ഞ സ്നേഹവും അദ്ദേഹം ഓര്‍ത്തുവെക്കുന്നുതാന്‍ വധിച്ചുകളഞ്ഞ ഡാറിയാസിന്റെ വൃദ്ധമാതാവിന്റെഅവര്‍മാത്രമാണ് തന്റെ മരണത്തില്‍ തികച്ചും തകര്‍ന്നുപോയതെന്നും ജീവിതകാലം മുഴുവന്‍ അവര്‍ തന്നെയോര്‍ത്തു വിലപിച്ചു എന്നും അദ്ദേഹം ഓര്‍ക്കുന്നു.

എന്റെ ആത്മാവ് അവരെ കണ്ടുഅവര്‍ക്ക് കൂട്ടായിഅവരോടു സംസാരിക്കാനുള്ള ഒരു ശ്രമത്തില്‍ ഒച്ചയിട്ടുപക്ഷെ ശബ്ദം പുറത്തുവന്നില്ലഎനിക്കുവേണ്ടി മരിക്കരുതെന്നു ഞാന്‍ അവരോടു അലമുറയിട്ടുസത്യത്തില്‍ , ഞാന്‍ അതിനു മാത്രമില്ലായിരുന്നു.”

നിയ്മമലീകഫിയോനജീവിതാര്‍ഹതയുണ്ടായിരുന്ന മൂന്നു പെണ്‍സാന്നിധ്യങ്ങള്‍. ഒടുവില്‍ ഒന്നും ആരുടെയും തെറ്റല്ലായിരിക്കാം.

കുറ്റം തീര്‍ച്ചയായും ജീവിതത്തില്‍ തന്നെയാണ് കുടികൊള്ളുന്നത്എന്റെ ജീവിതം ഞാന്‍ തെരഞ്ഞെടുത്തതല്ല. ഞാന്‍ ഈ മരുഭൂമിയിലേക്കുള്ള വരവ് സ്വയം തെരഞ്ഞെടുത്തില്ല, അല്ലെങ്കില്‍ മലീക എന്റെ വീട്ടില്‍ വരണമെന്നതോഫിയോന മരുഭൂമിയുടെ ഹൃദയത്തിലേക്ക് വരണം എന്നതോ.” 

നോവലന്ത്യത്തില്‍ മഹമൂദ് എത്തിച്ചേരുന്ന തിരിച്ചറിവ് അയാളുടെ സംഘര്‍ഷങ്ങളുടെ അന്തിമ പരിഹാരം എന്താണെന്നു അയാളെ  ബോധ്യപ്പെടുത്തുന്നു:  ബ്രിട്ടീഷ് പര്യവേഷകര്‍ തങ്ങളുടെ പൗരാണിക മഹത്വത്തിന്റെ നിദാനമായിതാരതമ്യത്തിലൂടെ വര്‍ത്തമാനകാല അപചയത്തിന്റെയും - ഉയര്‍ത്തിക്കാട്ടുന്ന എടുപ്പുകളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അയാള്‍ക്ക് തീരുമാനിക്കാനാവുന്നുഈ ദുസ്വപ്നം അവസാനിച്ചേ ഒക്കൂജീവിതംകൊണ്ട് സമര്‍ഥിക്കാനാവാതെപോയ സക്രിയതയുടെ ഒരന്തിമ പ്രഘോഷണമാവാം അയാളുടെ അന്തിമചേഷ്ഠ.

പൂര്‍വ്വികരെ കുറിച്ചുള്ള എല്ലാ കഥകളില്‍നിന്നും നാം മുക്തരാവണംഎങ്കിലേ പിന്‍ഗാമികള്‍ മഹത്വത്തെക്കുറിച്ചുള്ള മിഥ്യാധാരണകളില്‍നിന്നും അയഥാര്‍ത്ഥമായ അലസതയില്‍നിന്നും മുക്തരാകൂ. ഒരു നാള്‍ അവരെന്നോട് നന്ദി പറയും അവര്‍ക്കെന്നോട് നന്ദി പറയേണ്ടി വരും!”

 മഹമൂദിന്റെ ജഡം മണല്‍ക്കാറ്റില്‍ മറയുന്നത് ശക്തമായ ഒരു സൂചനയാണ്: സ്മാരകളില്ലാതെ, സ്മാരക വാക്യങ്ങളില്ലാതെ, ഒന്നും ബാക്കിവെക്കാതെ. ചരിത്രത്തില്‍ സാമ്രാജ്യങ്ങളെ വിഴുങ്ങിയപോലെ മരുഭൂമി അതിനെയും വിഴുങ്ങുന്നു. വൈയക്തിക പരാജയത്തിന്റെ എന്നതിലേറെ ചരിത്രത്തിന്റെ ഗാംഭീര്യത്തിനും സാമ്രാജ്യങ്ങളുടെ ലോജിക്കിനും ഓര്‍മ്മകളുടെ മിഥ്യക്കും എതിരെയുള്ള ദാര്‍ശനിക പ്രതിഷേധത്തിന്റെ പ്രക്രിയയായി അത് മാറുന്നു.

1935-ല്‍ കൈറോയില്‍ ജനിച്ച ബഹാ താഹിര്‍ അറുപതുകളിലെയും എഴുപതുകളിലെയും ഇടതുപക്ഷ സാഹിത്യ മേഖലയില്‍ സജീവമായിരുന്നുഇജിപ്തില്‍ തന്റെ കൃതികളുടെ പ്രസിദ്ധീകരണം തടയപ്പെട്ടതിനെ തുടര്‍ന്ന് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും സ്വിറ്റ്സര്‍ലാണ്ടിലും പരിഭാഷകനായി പ്രവാസജീവിതം നയിച്ച താഹിര്‍ അടുത്ത കാലത്താണ് നാട്ടില്‍ തിരിച്ചെത്തിയത്‌തുടര്‍ന്ന് എഴുത്തുകാര്‍ക്കുള്ള പരമോന്നത ഇജിപ്ത്യന്‍ പുരസ്കാരമായ അവാര്‍ഡ്‌ ഓഫ് മെറിറ്റ്‌ ഇന്‍ ലിറ്ററിച്ചര്‍ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്കൊളോണിയലിസത്തോടും ദേശീയവും വിദേശീയവുമായ അധിനിവേശത്തോടുമുള്ള നോവലിലെ നിശിതമായ സമീപനങ്ങളുടെ വേരുകള്‍ ഈ അനുഭവങ്ങളില്‍ തന്നെയാണ് കണ്ടെത്താനാവുക.

 2022 ഒക്ടോബറില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.

(ദേശാഭിമാനി വാരിക 13 ആഗസ്റ്റ്‌ 2017)

അവലംബങ്ങള്‍:

1.    Khaled Hroub Wahat al-Ghuroub [Sunset Oasis] by Bahaa Taher (From Banipal 32 - Summer 2008)

2.    Rachel Aspden. ‘A tale of love, conflict and desolation at a remote oasis charms Rachel Aspden’ 01.11.2009. theguardian.com.

3.    Sameer Rahim. ‘unsettling resonances in Sunset Oasis by Bahaa Taher’, 27.10.2009, telegraph.co.uk. 

The Underground Railroad by Colson Whitehead

മോചനത്തിന്റെ ഇരുള്‍ വഴികള്‍


 

ആഫ്രിക്കന്‍ അമേരിക്കന്‍ അനുഭവങ്ങള്‍ തീക്ഷ്ണമായി ആവിഷകരിച്ച ഒട്ടേറെ നോവലുകള്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ ഭാഗമാണ്ലാംഗ് സ്റ്റന്‍ ഹ്യൂസ്ടോണി മോറിസന്‍ , ആലിസ് വാക്കര്‍ , ജെയിംസ് ബാള്‍ഡ് വിന്‍ തുടങ്ങിയ കുലപതികളുടെ രചനകള്‍ മുതല്‍ പുതു തലമുറയിലെ പോള്‍ ബിയാറ്റിയും യാ ജ്യാസിയും ഇംബോലോ എംബൂയേയും വരെ നീളുന്ന ഈ നിരയില്‍ സുപ്രധാനമായ ഒന്നാണ് കോള്‍സണ്‍ വൈറ്റ്ഹെഡ് രചിച്ച്  പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡ്‌ എന്ന നോവല്‍ . ആഫ്രിക്കന്‍ അമേരിക്കന്‍ സ്വാതന്ത്ര്യ മോഹ ചരിത്രത്തിലെ ജീവന്മരണ സ്വഭാവമുള്ള അണ്ടര്‍ ഗ്രൌണ്ട് റെയില്‍ റോഡ്‌ എന്ന അതിജീവന പ്രതിനിധാനത്തെ കേന്ദ്ര രൂപകവും ഒപ്പം സമൂര്‍ത്ത ഇതിവൃത്ത വേദിയുമാക്കി ഒരു കാലഘട്ടത്തെ പുനര്‍സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.

 

'നിയോ സ്ലേവ് നരേറ്റീവ് ' : ഒരു പ്രവചിത സാഹിത്യ ശാഖ

1849-ലെ ഒരു വേനല്‍ക്കാല സായാഹ്നത്തില്‍ പെനിസില്‍വേനിയായിലെ ആന്റി സ്ലേവറി സൊസൈറ്റി ആക്റ്റിവിസ്റ്റ് ജെയിംസ് മില്ലര്‍ മക് കിം മൂന്നടി നീളവും രണ്ടടി വീതിയും രണ്ടരയടി ആഴവുമുള്ള ഒരു മരപ്പെട്ടിയിലെത്തിയ പാര്‍സല്‍ സ്വീകരിക്കുന്നുഅത് തുറക്കുമ്പോള്‍ അതില്‍ നിന്ന് അഞ്ചടി എട്ടിഞ്ച് ഉയരമുള്ള ഹെന്‍റി ബ്രൌണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ പുറത്തു വന്നുവിര്‍ജീനിയയില്‍ റിച്ച്മണ്ടില്‍ നിന്ന് തലേന്ന് വെളുപ്പിന് അയക്കപ്പെട്ട 'പാര്‍സല്‍ ' കുതിര വണ്ടിയിലും റെയില്‍ മാര്‍ഗ്ഗവും സ്റ്റീമറിലും, റോഡ്‌ മാര്‍ഗ്ഗവും പലതവണ കയറ്റിയിറക്കപ്പെട്ട് 'ഈ ഭാഗം മുകളിലേക്ക്എന്ന മുന്നറിയിപ്പൊന്നും വകവെക്കാതെ ഒടുവില്‍ 3നോര്‍ത്ത്ഫ്ലീറ്റ് സ്ട്രീറ്റില്‍ എത്തുമ്പോള്‍ അത് ചരിത്രമാകുകയായിരുന്നുഅമേരിക്കയുടെ ചരിത്രത്തില്‍ സ്വയം വിമോചിതനാകുന്ന ആദ്യത്തെ അടിമയെന്ന പേരാണ് ഹെന്‍റി 'ബോക്സ്ബ്രൌണ്‍ നേടിയെടുത്തത്.    ആഫ്രിക്കന്‍ അമേരിക്കക്കാരുടെ അടിമത്തത്തില്‍ നിന്ന് വിമോചിതരാകാനുള്ള ആദ്യകാല ശ്രമങ്ങളില്‍ അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡ്‌ എന്ന പേരില്‍ അടയാളപ്പെടുത്തപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു ജെയിംസ് മില്ലര്‍ മക് കിംനിയതമായ ഒരു 'രഹസ്യ റെയില്‍ പാതഎന്നതിനെയല്ലകറുത്ത വര്ഗ്ഗക്കാരന്റെ അടിമത്തം ഏറ്റവും കിരാതമായ രീതിയില്‍ കൊടി കുത്തി വാണ ദക്ഷിണ ദേശങ്ങളില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി വടക്കന്‍ ദേശങ്ങളിലെ 'ഫ്രീ സ്റ്റേറ്റുകളിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്ന അടിമകള്‍ക്ക് അഭയമായി വര്‍ത്തിച്ച രഹസ്യ പാതകളും അഭയം നല്‍കുമായിരുന്ന വീടുകളും നേരത്തെ മോചിതരായവരോസ്വതന്ത്രരോ ആയ കറുത്തവരും അടിമത്ത വിരുദ്ധരായിരുന്ന വെളുത്ത വര്‍ഗ്ഗക്കാരും (abolitionists) വ്യക്തികളും എല്ലാം ചേര്‍ന്ന ഒരു കൂട്ടായ്മയെയാണ് ആ പദം സൂചിപ്പിക്കുന്നത്ഏതു നിമിഷവും പിടി കൂടിയേക്കാവുന്നക്രൂരതക്ക് പേരുകേട്ട ട്രാക്കര്‍മാര്‍ , അവരുടെ പരിശീലിപ്പിക്കപ്പെട്ട വേട്ടപ്പട്ടികള്‍ , ഓടിപ്പോകുന്ന അടിമയെ പിടിച്ചു നല്‍കുകയോ അവരെ കുറിച്ച് വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന പ്രതിഫലത്തില്‍ കണ്ണ് വെച്ച വെളുത്തവരും കറുത്തവര്‍ തന്നെയുമായ ഒറ്റുകാര്‍ എന്നിവരെയും ചതുപ്പുകളില്‍ പതിയിരിക്കുന്ന സര്‍പ്പ ദംശനങ്ങളെയും വന്യ ജീവികളെയും ഭയന്നുള്ളഇരുട്ടിന്റെ മറ പറ്റിയുള്ള പാലായനത്തിനിടയില്‍ ഇടക്കൊന്നു നിശ്വസിക്കാന്‍ വിശ്വസിച്ചു തങ്ങാനാവുന്നഅനുതാപമുള്ളവരുടെയും അബോളിഷനിസ്റ്റുകളുടെയും ഇടത്താവളങ്ങള്‍ സ്റ്റേഷനുകള്‍ എന്നും സഹായികള്‍ കണ്ടക്റ്റര്‍മാര്‍ എന്നും ഒളിപ്പിച്ചു കടത്തപ്പെടുന്നവര്‍ 'പാക്കേജുകള്‍ ' എന്നും അറിയപ്പെട്ടുസ്വയം മോചിതയാകും മുമ്പ് അടിമത്തത്തിന്റെ കരാളത ആവോളം അനുഭവിക്കുകയും പിന്നീട് പത്തൊമ്പത് തവണ സൌത്തിലേക്ക് യാത്ര നടത്തി മുന്നൂറിലേറെ പേരെ രക്ഷപ്പെടുത്തുകയും ചെയ്ത ഹാരിയറ്റ് ടബ്മന്‍ തുടക്കം കുറിച്ച പ്രവര്‍ത്തങ്ങളില്‍ , തന്റെ ഭാര്യ കാതറിനോടൊപ്പം മുവ്വായിരത്തോളം അടിമകളെ രക്ഷപ്പെടുത്തിയ ലെവി കോഫിന്‍ , എണ്ണൂറോളം പേരെ മോചിപ്പിച്ച വില്ല്യം സ്റ്റില്‍അടിമകളെ നിലനിര്‍ത്തിയ സ്വന്തം കുടുംബത്തോട് കലാപം ചെയ്തു അബോളിഷനിസ്റ്റ് ആയിത്തീര്‍ന്ന ഓഹായോയിലെ ജോണ്‍ ഫെയര്‍ഫീല്‍ഡ് തുടങ്ങിയവര്‍ ചരിത്രത്തില്‍ ഇടം പിടിച്ച 'കണ്ടക്റ്റര്‍മാരില്‍ പെടുന്നുബ്രൌണിന്റെ രക്ഷപ്പെടലിന്റെ സാഹസികതയും നാടകീയതയും ഓര്‍ത്തുകൊണ്ട് പില്‍ക്കാലം സംഭവിക്കാനിരിക്കുന്ന സമാന ശ്രമങ്ങളെ കുറിച്ച് മക് കിം അന്നേ പ്രവചിച്ചിരുന്നു. “ഇന്ന് ഏതാനും കൊടിയ അബോളിഷനിസ്റ്റുകള്‍ ഒഴിച്ച് മറ്റാരും ഒട്ടും കാര്യമാക്കേണ്ടതില്ലാത്തതെന്നു കരുതുന്നുവെങ്കിലുംഈ ഉദാത്ത ധീരതയുടെ പ്രവര്‍ത്തികള്‍ , അത്യുന്നതമായ ആത്മ ത്യാഗങ്ങള്‍ , ക്ഷമാപൂര്‍ണ്ണമായ രക്ത സാക്ഷിത്തങ്ങള്‍ , ഈ മനോഹരമായ ദൈവിക ഇടപെടലുകള്‍ , ഈ നൂലിഴ വ്യത്യാസത്തിലുള്ള രക്ഷപ്പെടലുകള്‍ , ഭയാനക അപകടങ്ങള്‍ , ഇവയെല്ലാം ഈ നാടിന്റെ ജനകീയ സാഹിത്യത്തിന്റെ പ്രമേയങ്ങളാകുംഅവ അത്ഭുതാദരങ്ങളെവരാനിരിക്കുന്ന തലമുറകളുടെ ആരാധനയെധാര്‍മ്മിക രോഷത്തെ എല്ലാം ഉദ്ദീപിപ്പിക്കും" ('Derailed' എന്ന ലേഖനത്തില്‍ കാതറിന്‍ ഷൂള്‍സ് ഉദ്ധരിച്ചത്, The New Yorker, August, 22, 2016) മക് കിമ്മിന്റെ പ്രവചനം ഫലിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങളില്‍ ഏറ്റവും പുതിയതാണ് കോള്‍സണ്‍ വൈറ്റ്ഹെഡ് രചിച്ച പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ്‌ എന്ന നോവല്‍ . അടിമത്തകാലത്തെ പശ്ചാത്തലമാക്കി അടിമകളായ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ ആഖ്യാനം നടത്തപ്പെടുന്ന സമകാലിക സാഹിത്യ സൃഷ്ടികളെ വിവരിക്കാന്‍ അമേരിക്കന്‍ സാഹിത്യകാരനും എഡിറ്ററും പബ്ലിഷറുമായ ഇഷ്മയില്‍ റീഡ് ഉപയോഗിച്ച പദമാണ് 'നിയോ സ്ലേവ് നരേറ്റീവ് '. ടോണി മോറിസന്റെ 'Beloved' , ഒക്റ്റെവിയ ബട്ട്‌ലറുടെ Kindred, മാര്‍ലന്‍ ജെയിംസിന്റെ The Book of Night Women, യാ ജ്യാസിയുടെ Homegoing തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നുഈ കൃതികള്‍ ഹാരിയെറ്റ് ആന്‍ ജേക്കബ് സിന്റെ 'Incidents in the Life of a Slave Girl', ഒലൊദാഹ് എക്വിയാനോയുടെ 'The Life of Olaudah Equiano', സോളമന്‍ നോര്‍ത്തെപിന്റെ '12 Years a Slave', ഫ്രഡറിക്ക് ഡഗ്ലസിന്റെ 'The Narrative of Frederick Douglass' തുടങ്ങിയ ആദ്യ കാല അടിമത്ത ആഖ്യാനങ്ങളുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ പിന്‍ പറ്റുന്നു.

നോവലിന്റെ കേന്ദ്രത്തില്‍ കോറ എന്ന കറുത്ത വര്ഗ്ഗക്കാരിയാണ്അജാരിയെന്ന അവളുടെ മുത്തശ്ശി ആഫ്രിക്കയിലെ ഏതോ ഗ്രാമത്തില്‍ നിന്ന് വേട്ടയാടപ്പെട്ട്‌ അടിമക്കപ്പലില്‍ ഒട്ടേറെ തുറമുഖങ്ങളില്‍ ഒട്ടേറെ ഉടമകള്‍ക്ക്‌ മറിച്ചു വില്‍ക്കപ്പെട്ടു ഉടലിലും ആത്മാവിലും ഏറ്റുവാങ്ങിയ അവമതികളുടെ ഒടുവിലാണ് ജോര്‍ജ്ജിയയില്‍ റാന്‍ഡല്‍ പ്ളാന്റെഷനില്‍ എത്തിയത്മൂന്നു ഭര്‍ത്താക്കന്മാരിലായി അഞ്ച് കുട്ടികള്‍ക്ക് മാതാവായവള്‍ . രോഗ പീഡയും മേല്‍നോട്ടക്കാരുടെ മര്‍ദ്ദനത്തിന്റെ ഫലവും കഴിഞ്ഞ് പില്‍ക്കാലം കോറയുടെ അമ്മയാവുന്ന മേബല്‍ എന്ന മകള്‍ മാത്രമാണ് ബാക്കിയായയത്സ്വതേ ദുസ്സഹമായ ആഫ്രിക്കന്‍ വംശജരുടെ ജീവിതം റാന്‍ഡലില്‍ വിശേഷാല്‍ ദുസ്സഹമാണ്അതുകൊണ്ട് എല്ലാവരും രക്ഷപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുന്നുമുണ്ട്,

എല്ലാ അടിമയും അതെക്കുറിച്ച് ആലോചിക്കുന്നുരാവിലെയും വൈകീട്ടും രാത്രിയിലും. അതെ കുറിച്ച് സ്വപ്നം കാണുന്നുഓരോ സ്വപ്നവും രക്ഷപ്പെടലിനെ കുറിച്ചുള്ള സ്വപ്നമാണ്. അതങ്ങനെ തോന്നിച്ചില്ലെങ്കിലും.” 

എന്നാല്‍ , റാന്‍ഡലില്‍ എത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദുര്‍വ്വിധികള്‍ ആവോളം കണ്ട അജാറി പിന്നീട് തീരുമാനിച്ചുഅസാധ്യമായത് ശ്രമിക്കേണ്ടതേയില്ല. എന്നാല്‍ മേബല്‍ മറ്റൊന്നാണ് തീരുമാനിക്കുന്നത്പത്തോ പതിനൊന്നോ വയസ്സുള്ള മകളെ കൂട്ടാതെ അജ്ഞാതമായ വിധിയിലേക്ക് അവള്‍ പോകുന്നു.

"മേബലിന്റെ തിരോധാനത്തോടെ കോറ തികച്ചുമൊരു വെളിമ്പുറക്കാരിയായി... കോറയെ ഞെട്ടിച്ചു കൊണ്ട് ലോകം ചാരവര്‍ണ്ണമായി.” 

പിന്‍വിളിയായി ആത്മാവിനെ മഥിച്ച കുഞ്ഞുമകള്‍ക്കായി ഇരുളില്‍ തിരിച്ചു നടക്കുമ്പോള്‍ ചതുപ്പിലെ സര്‍പ്പചുംബനത്തില്‍ ഒടുങ്ങാനായിരുന്നു മേബലിന്‍റെ വിധിയെന്നു നോവലന്ത്യത്തിലാണ് വിവരിക്കപ്പെടുന്നത്കോറയുടെ മാറിടം കൂമ്പിത്തുടങ്ങുമ്പോള്‍ മുതല്‍ അടിമ സ്ത്രീകളെ പ്രജനന ഇടമായി കാണുന്ന സമ്പ്രദായം അവള്‍ക്ക് അനുഭവ വേദ്യമാകുന്നുണ്ട്.

വെളുത്തവരും ബ്രൌണ്‍ നിറക്കാരുമായ ആണുങ്ങള്‍ സ്ത്രീ ഉടലുകളെ ക്രൂരമായി ഉപയോഗിച്ചുഅവരുടെ കുഞ്ഞുങ്ങള്‍ മുരടിച്ചോ ചുളുങ്ങിയോ ആയ നിലയില്‍ പുറത്തുവന്നുപ്രഹരങ്ങള്‍ അവരുടെ തലച്ചോറിനെ മരവിപ്പിച്ചുഅവര്‍ ഇരുട്ടില്‍ അവരുടെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു:   ഈവ്എലിസബത്ത്നാഥനീല്‍ , ടോം..” 

ഇപ്പോള്‍ തന്റെ പതിനാറാമാത്തെയോ പതിനേഴാമത്തെയോ വയസ്സിലെത്തിയ കോറ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്സീസര്‍ എന്ന യുവാവ് അവളോട്‌ പറയുന്നു, രക്ഷപ്പെടാം. ആ നിര്‍ദ്ദേശം അയാള്‍ അവളോട്‌ പറയുന്നതിന് രണ്ടുണ്ട് കാരണം. ഒന്ന്ഏറ്റവും സമര്‍ത്ഥനായ ട്രാക്കര്‍ റിജ് വേയുടെ പോലും കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടു എന്ന് കരുതപ്പെടുന്ന അമ്മയുടെ മകള്‍ എന്ന നിലയില്‍ അവള്‍ രാശിയാണ്മറ്റൊന്ന്, ക്രൂരമായ ചമ്മട്ടിയടി (cat o' nine tails) ഏല്‍ക്കുന്ന ബാലനെ അടിമകളില്‍ കേട്ടു കേള്‍വിയില്ലാത്ത സ്ഥൈര്യത്തോടെ സ്വയം ശിക്ഷ ഏറ്റുവാങ്ങിഅതും തുടര്‍ച്ചയായി മൂന്നു ദിവസംഅവള്‍ രക്ഷിക്കുന്നത് അവന്‍ കണ്ടിട്ടുണ്ട്അവളുടെ പ്രതികരണത്തില്‍ മുത്തശ്ശിയും അമ്മയും ഉണ്ടെന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നു:

ആ ഞായാറാഴ്ച സന്ധ്യക്ക്‌ അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡിനെ കുറിച്ച് പറഞ്ഞുകൊണ്ട് സീസര്‍ അവളെ സമീപിച്ചപ്പോള്‍ അവളുടെ മുത്തശ്ശിയായിരുന്നു സംസാരിച്ചത്അതായത് വേണ്ട എന്ന് അവള്‍ പറഞ്ഞപ്പോള്‍ .

മൂന്നാഴ്ച്ചക്ക് ശേഷം അവള്‍ പറഞ്ഞുഉവ്വ്.

ഇത്തവണ അവളുടെ അമ്മയായിരുന്നു ആ സംസാരിച്ചത്.”

 

ഭൂഗര്‍ഭ അറകളും അവയിലേക്കു നയിക്കുന്ന ഒളി വാതിലുകളും പോലുള്ള രൂപകങ്ങളോട് ഏറെ താല്പര്യമുണ്ട് കോള്‍സണ്‍ വൈറ്റ്ഹെഡിന് എന്ന് 'സോണ്‍ വണ്‍ ' പോലുള്ള അദ്ദേഹത്തിന്റെ മുന്‍ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്അതുകൊണ്ടായിരിക്കാം, ചരിത്രത്തില്‍ അടയാളപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമായി ഭൗതികാര്‍ത്ഥത്തില്‍ തന്നെയുള്ള ഒരു ഒളിവാതിലും ഭൂഗര്‍ഭ റെയില്‍വേ ട്രാക്കുമെല്ലാം നോവലില്‍ ഇടം പിടിക്കുന്നത്‌.

ടണലിന്റെ കാണാവുന്ന അറ്റം വരെ രണ്ടു ഇരുമ്പു റെയിലുകള്‍ വൃത്തികെട്ട മരത്തടി സ്ലീപ്പറുകളില്‍ തറക്കപ്പെട്ടു നീണ്ടു കിടന്നുറെയിലുകള്‍ തെക്കോട്ടും വടക്കോട്ടും പോകുന്നുവെന്ന് ഊഹിക്കാംഏതോ ദുരൂഹ ഇടത്തില്‍ തുടങ്ങി അത്യത്ഭുതകരമായ ഏതോ ടെര്‍മിനസിലേക്ക് കുതിച്ചുകൊണ്ട്.” 

നോവലന്ത്യത്തില്‍ മില്ല്യന്‍ കണക്കിന് ടണ്‍ കല്ലും മണ്ണും നീക്കം ചെയ്തു തന്നെപ്പോലുള്ള അടിമകള്‍ക്ക് രക്ഷാമാര്‍ഗ്ഗമൊരുക്കിയ ആളുകളെ കുറിച്ച് കോറ നന്ദിപൂര്‍വ്വം ചിന്തിക്കുന്നുണ്ട്സീസറോടൊപ്പം രക്ഷപ്പെടുമ്പോള്‍ ഒപ്പം കൂടുന്ന ലോവിയെന്ന കൂട്ടുകാരി ഒളിച്ചോടുന്ന അടിമകളെ തേടിനടക്കുന്ന വേട്ടക്കാരുടെ കൈകളില്‍ അകപ്പെട്ടുപോവുകയും നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ തന്റെ മേല്‍ ബലപ്രയോഗം നടത്തുന്ന ഒരാളെ കൊലപ്പെടുത്തേണ്ടി വരികയും ചെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുഇനി മുതല്‍ ഒളിച്ചോടിയ കറുത്ത വര്‍ഗ്ഗക്കാരി എന്നു മാത്രമല്ല വെള്ളക്കാരനെ കൊല്ലുക എന്ന അചിന്ത്യമായ കുറ്റം കൂടി അവളുടെ മേല്‍ ആരോപിക്കപ്പെടും.

പുരാണങ്ങളിലെ അധോലോകനരക യാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സംഭവങ്ങളുടെയും അനുഭവങ്ങളുടെയും യാനമായാണ് തുടര്‍ന്ന് വരുന്ന എപ്പിസോഡിക് / പിക്കറസ്ക്ക് സ്വഭാവമുള്ള നോവല്‍ ഭാഗങ്ങള്‍ . കടന്നു പോകുന്ന ഓരോ ഘട്ടവും ഏതാണ്ടൊരു ദൃഷ്ടാന്ത കഥാമാതൃകയില്‍ അടിമത്തത്തിന്റെ ഭീകരതകളുടെ ഓരോരോ ചുരുളുകള്‍ അവള്‍ക്കു മുന്നില്‍ തുറന്നു വെക്കുന്നുണ്ട്ഓരോ സ്റ്റേഷനും ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രത്തിന്റെ ഓരോ ഏടുകളാണ്.

 

നോര്‍ത്ത് കാരോലിനയിലും സൌത്ത് കരോലിനായിലും അപ്രതീക്ഷിതവും ചകിതവുമായ അനുഭവങ്ങള്‍ക്ക് കോറ സാക്ഷിയാവുന്നുണ്ട്ഒരിടത്ത് രക്ഷപ്പെടുന്നതിനിടെ പിടിക്കപ്പെട്ട കറുത്ത വര്ഗ്ഗക്കാരെയും സഹായിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരെയും  'സ്വാതന്ത്ര്യവേട്ട' (Freedom Trail)യുടെ വഴിയില്‍ നെടുനീളെ കൊന്നു കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുകയും തീവെച്ചു കൊല്ലുകയും ചെയ്യുന്നത് കാണേണ്ടി വരുമ്പോള്‍ 'നീഗ്രോ പ്രശ്ന'ത്തോട് ഏറെ അനുകമ്പയുള്ളതെന്നു തോന്നിക്കുന്ന സൌത്ത് കരോലിനായില്‍ രക്തമുറയിക്കുന്ന ജനിതക പരീക്ഷണങ്ങള്‍ക്കും പില്‍ക്കാല ടസ്ക്കെഗീ പരീക്ഷണത്തിന്റെ (Tuskegee Syphilis Experiment- 1932 - 1972) പൂര്‍വ്വ മാതൃകയെന്നോണം സിഫിലിസ് പോലുള്ള ലൈംഗിക രോഗപരീക്ഷണങ്ങള്‍ക്കും 'സംരക്ഷിക്കപ്പെടുന്നകറുത്ത വര്‍ഗ്ഗക്കാര്‍ ഇരയാക്കപ്പെടുന്നുകറുത്ത വര്‍ഗ്ഗക്കാരുടെ ജന സംഖ്യാ നിയന്ത്രണംഉന്മൂലനം ലക്ഷ്യമാക്കിയുള്ള നിഗൂഡമായ വന്ധ്യംകരണ പദ്ധതി പോലും അരങ്ങേറുന്നുഇതിനു നിദാനമായ സ്ഥിതി വിവരക്കണക്കുകള്‍ നോവലില്‍ സൂചിപ്പിക്കുന്നുണ്ട്:

"ഈ യന്ത്രത്തിന്റെ പിസ്റ്റന്‍ നില്‍ക്കാതെ ചലിച്ചുകൂടുതല്‍ അടിമകള്‍ കൂടുതല്‍ പരുത്തിയിലെത്തിഅത് കൂടുതല്‍ നിലം വാങ്ങി കൂടുതല്‍ പരുത്തി കൃഷിയിലേക്കും.  അടിമവ്യാപാരം നിര്‍ത്തലാക്കിയിട്ടുംഒരു തലമുറക്കകം ജനസംഖ്യ നിയന്ത്രണാതീതമായി: ആ നിഗ്ഗറുകള്‍ എല്ലാം കൂടിനോര്‍ത്ത് കരോലിനയില്‍ ഒന്നിന് രണ്ടെന്ന മട്ടില്‍ വെള്ളക്കാര്‍ കൂടുതലുണ്ടായിരുന്നുഎന്നാല്‍ ലൂസിയാനയിലും ജോര്‍ജ്ജിയായിലും ജനസംഖ്യ തുല്യതയോടടുത്തുഅതിരിന് തൊട്ടപ്പുറം സൌത്ത് കരോലിനയില്‍ കറുത്തവരുടെ എണ്ണം വെള്ളക്കാരെക്കാള്‍ ഒരു ലക്ഷത്തെക്കാള്‍ കൂടുതല്‍ ആയിരുന്നു. അടിമകള്‍ സ്വാതന്ത്ര്യം തേടി തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചു കളയുന്നതിന്‍റെയും പ്രതികാര കൃത്യങ്ങളുടെയും പരിണതികള്‍ സങ്കല്‍പ്പിക്കാന്‍ പ്രയാസമില്ലായിരുന്നു.

ജോര്‍ജ്ജിയയിലും കെന്റക്കിയിലും സൌത്ത് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും ആഫ്രിക്കന്‍ വംശജര്‍ യജമാനന്മാര്‍ക്കെതിരെ തിരിഞ്ഞുഅല്‍പ്പായുസ്സെങ്കിലും പ്രയാസം സൃഷ്ടിച്ച ഏറ്റുമുട്ടലുകളില്‍ . സതാംപ്റ്റന്‍ കലാപം അടിച്ചമര്‍ത്തും മുമ്പ് ടേണറും കൂട്ടാളികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അറുപത്തിയഞ്ചു പേരെ കൊന്നൊടുക്കി. സിവിലിയന്‍ അര്‍ദ്ധ സൈനികരും റോന്തു ചുറ്റുകാരും ചേര്‍ന്ന് മാതൃക എന്ന നിലയില്‍ ഗൂഡാലോചനക്കാരും സഹകാരികളും നിരപരാധികളുമായി മൂന്നിരട്ടി പേരെ പകരം കൊന്നു കളഞ്ഞെങ്കിലും." 

നോര്‍ത്ത് കരോലിനയില്‍ അടിമത്തം അവസാനിപ്പിച്ചു എന്ന് വാദിക്കുന്ന ഒരാളോട് മറ്റൊരാള്‍ തിരുത്തുന്നുണ്ട്‌, "നേരെ മറിച്ചാണ്നമ്മള്‍ നിഗ്ഗറുകളെ ഉന്മൂലനം ചെയ്തു." വൈറ്റ്ഹെഡ് തന്റെ രചനകളില്‍ സാഹിതീയ ഇനങ്ങളെ (genre) കൂട്ടിക്കലര്‍ത്തുകയോ മുറിച്ചു കടക്കുകയോ ചെയ്യുന്ന രീതി അവലംബിക്കാറുള്ളത് ഇവിടെ കൂടുതല്‍ ശക്തമാണ്. John Henry Days എന്ന നോവലിലെ ചരിത്രാഖ്യായികാ സ്വഭാവവും Zone One അവലംബിക്കുന്ന സയന്‍സ് ഫിക് ഷന്‍ /ഫ്യുച്ചൂറിസ്റ്റിക് രീതിയും ഇവിടെ സമന്വയിക്കപ്പെടുന്നു. ഒരു വേളചരിത്രത്തെ അതേ പോലെ ആവിഷ്കരിക്കുന്നതിലേറെ അതിന്റെ ആന്തരിക സൂചനകള്‍ കൂടി നോവലിസ്റ്റ് തുറന്നു വെക്കുകയാണ്വൈദ്യ ശാസ്ത്ര ആവശ്യങ്ങള്‍ക്കായി ജഡങ്ങള്‍ മോഷ്ടിക്കുന്നവര്‍ മറ്റു ഊരാക്കുടുക്കുകള്‍ ഒഴിവാക്കാന്‍ കറുത്തവരുടെ ആരും കാവലില്ലാത്ത സെമിത്തേരികളില്‍ വിഹരിക്കുന്നു.

നിഗ്ഗറുകള്‍ അവരുടെ മരിച്ചവര്‍ക്കായി കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയില്ല. നിഗ്ഗറുകള്‍ ഷരീഫിന്റെ വാതിലില്‍ അടിച്ചു ശബ്ദമുണ്ടാക്കിയില്ലഅവര്‍ പത്രക്കാരുടെ ഓഫീസുകളില്‍ കേറിയിറങ്ങിയില്ല. " 

എങ്കിലും മരണം അവര്‍ക്ക് ചില്ലറ ബഹുമാനം നേടിക്കൊടുത്തു എന്ന് കോറ കണ്ടെത്തുന്നുവൈദ്യ വിദ്യാര്‍ഥികള്‍ അവരെ മനുഷ്യരുടെ സ്പെസിമെന്‍ ആയിക്കണ്ടു:

"മരണത്തില്‍ നീഗ്രോ ഒരു മനുഷ്യ ജീവിയായിഅപ്പോള്‍ മാത്രമാണ് അവന്‍ വെളുത്തവന് തുല്യനായത്." 

ജഡ മോഷ്ടാവിനെ പുനരുത്ഥാനകന്‍ എന്ന് വിളിക്കാമെന്നു ആഖ്യാതാവ് നിരീക്ഷിക്കുന്നു.  അതൊരിത്തിരി അലങ്കൃതമായിരിക്കാംഎന്നാല്‍ അതിലൊരു സത്യമുണ്ട്.

അയാള്‍ എന്തെങ്കിലും സംഭാവന ചെയ്യാനുള്ള രണ്ടാമതൊരവസരം ഈ മനുഷ്യര്‍ക്ക്‌ നല്‍കുകയാണ് , അവരുടെ മുന്‍ ജന്മത്തില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടത്.”

 

'അമേരിക്കന്‍ അനിവാര്യത'

കോറയുടെ യാത്രയും തൊട്ടു പിറകില്‍ , മുമ്പ് പിടികൂടിയ ഇരകളുടെ വെട്ടിയെടുത്ത കാതുകള്‍ കോര്‍ത്ത മാലയും കഴുത്തിലിട്ട ഭീകരനായ ഇന്ത്യന്‍ സഹായിയോടൊപ്പം റിജ് വെ നടത്തുന്ന അഭിമാനപ്രശ്നം കൂടിയായ പിടികൂടല്‍ ശ്രമവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്റിജ് വേയെ ഭരിക്കുന്ന വീക്ഷണം അടിമത്തത്തെ സംബന്ധിച്ച അമേരിക്കന്‍ താല്പര്യമാണ്.

അമേരിക്കന്‍ താല്‍പര്യംഅതാണ് നമ്മെ പഴയ ലോകത്ത് നിന്ന് പുതിയതിലേക്ക് ആനയിച്ചത്കീഴടക്കുകനിര്‍മ്മിക്കുകസംസ്കാരത്തിലേക്ക് നയിക്കുക. നശിപ്പിക്കേണ്ടതുള്ളതിനെ നശിപ്പിക്കുകഅധമ വംശങ്ങളെ ഉദ്ധരിക്കുക. ഉദ്ധരിക്കാനായില്ലെങ്കില്‍ കീഴ്പ്പെടുത്തുകകീഴ്പ്പെടുത്താനായില്ലെങ്കില്‍ ഉന്മൂലനം ചെയ്യുകനമ്മുടെ നിയോഗം ദൈവികമായി തീരുമാനിക്കപ്പെട്ടതാണ് - അമേരിക്കന്‍ അനിവാര്യത.” 

തന്റെ പ്രവര്‍ത്തി ക്രമവും വ്യവസ്ഥാപിതത്വവും നില നിര്‍ത്താനുള്ള മഹത്തായ യത്നമാണ് അയാള്‍ക്ക്‌.

ഞാന്‍ തിരികെയെത്തിക്കുന്ന ഓരോ അടിമക്കും പകരം വേറെ ഇരുപതു പേര്‍ തങ്ങളുടെ പൂര്‍ണ്ണ ചന്ദ്രന്‍ പദ്ധതികള്‍ ഉപേക്ഷിക്കുംഞാന്‍ ക്രമബദ്ധതയുടെ ഒരു ആശയമാണ്. അപ്രത്യക്ഷനാകുന്ന അടിമയും ഒരു ആശയമാണ്. പ്രതീക്ഷയുടെഞാന്‍ ചെയ്യുന്നതെന്തോ അത് തകര്‍ക്കുകഅങ്ങനെ തൊട്ടടുത്ത പ്ളാന്‍റെഷനിലും ഒരടിമക്ക് ഓടിപ്പോകാം എന്ന ആശയം നല്‍കുകഅത് അനുവദിച്ചാല്‍ , അനിവാര്യതയില്‍ നമ്മളൊരു വൈകല്യത്തെ അംഗീകരിക്കുകയാവുംഞാനതിനു വിസമ്മതിക്കുന്നു.” 

അയാള്‍ കോറയെയും അവളുടെ അമ്മയെയും അമേരിക്കന്‍ വ്യവസ്ഥിതിയിലെ ഒരു വൈകല്യമായി കാണുന്നുകോറയെ മഥിക്കുക ഈ ചിന്തയാണ്:

രണ്ടു സ്ത്രീകള്‍ ഒരു വൈകല്യമാണെങ്കില്‍ എന്താണ് ഒരു സമൂഹം?”

അമേരിക്കന്‍ ചരിത്ര യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ചും കുടിയേറ്റ പൂര്‍വ്വ ഇന്ത്യന്‍ വംശജരെയും പില്‍ക്കാലം കറുത്ത വര്‍ഗ്ഗക്കാരെയും കൈകാര്യം ചെയ്ത രീതിയെ കുറിച്ചും നോവലില്‍ നടത്തപ്പെടുന്ന നിരീക്ഷണങ്ങള്‍ ഇതോടു ചേര്‍ത്തു വെക്കാം.

"വെളുത്ത വര്‍ഗ്ഗക്കാര്‍ ഒരു പുതിയ തുടക്കത്തിനും തങ്ങളുടെ യജമാനന്മാരുടെ ഏകാധിപത്യത്തില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി ഈ നാട്ടില്‍ വന്നുഅടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയവര്‍ തങ്ങളുടെ നാടുകളില്‍ നിന്ന് പാലായനം ചെയ്ത പോലെ. എന്നാല്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ മറ്റുള്ളവര്‍ക്ക് നിഷേധിച്ചുറാന്‍ഡല്‍ പ്ളാന്റെഷനില്‍ മൈക്കല്‍ 'സ്വാതന്ത്ര്യ പ്രഖ്യാപനം' (Declaration of Independence) ചൊല്ലുന്നത് പല തവണ കോറ കേട്ടിരുന്നുഅയാളുടെ സ്വരം കുപിതനായ ഒരാത്മാവിനെ പോലെ ഗ്രാമത്തിലൂടെ ഒഴുകിഅവള്‍ക്ക് അതിലെ വാക്കുകളൊന്നുംഎന്തായാലും ഒട്ടുമുക്കാലുംമനസ്സിലായില്ലഎന്നാല്‍ 'തുല്യരായി സൃഷ്ടിച്ചുഎന്നത് അവള്‍ക്ക് മനസ്സിലാവാതെ പോയില്ലഅതെഴുതിയ വെള്ളക്കാരനും അത് മനസ്സിലായില്ല, 'എല്ലാ മനുഷ്യരുംഎന്നതിന്റെ അര്‍ഥം ശരിക്കും എല്ലാ മനുഷ്യരും എന്ന് തന്നെ അല്ലായിരുന്നെങ്കില്‍അവര്‍ മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പിടിച്ചെടുക്കുമ്പോള്‍അത് കൈകളില്‍ എടുക്കാവുന്ന മണ്ണാണെങ്കിലും അങ്ങനെ എടുക്കാനാവാത്ത സ്വാതന്ത്ര്യം പോലുള്ളതാണെങ്കിലും. അവള്‍ ഉഴുകയും ജോലി ചെയ്യുകയും ചെയ്ത ഭൂമി ഇന്ത്യന്‍ വംശജരുടെതായിരുന്നു. തങ്ങളുടെ കൂട്ടക്കൊലകളിലെ കാര്യക്ഷമതയെ കുറിച്ച് വെള്ളക്കാര്‍ വീമ്പു പറയാറുണ്ടെന്നു അവള്‍ക്കറിയാമായിരുന്നു, കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കിയതിനെ കുറിച്ച്അവരുടെ ഫലങ്ങളെ മുളയിലെ കഴുത്തു ഞെരിച്ചതിനെ കുറിച്ച്

അപഹരിക്കപ്പെട്ട ഉടലുകള്‍ അപഹരിക്കപ്പെട്ട ഭൂമിയില്‍ തൊഴിലെടുക്കുകഅത് നിര്‍ത്താതെ പ്രവര്‍ത്തിച്ച ഒരു യന്ത്രമായിരുന്നുഅതിന്റെ ബോയിലര്‍ രക്തത്തിനു വേണ്ടി വിശന്നുഡോസ്റ്റീവന്‍സ് വിശദീകരിച്ച സര്‍ജ്ജറികളിലൂടെ വെള്ളക്കാര്‍ ഭാവിയെയും ഗൗരവമായി മോഷ്ടിച്ചു തുടങ്ങിയെന്നു കോറ വിചാരിച്ചുനിങ്ങളെ കീറി മുറിക്കുകഅവയെ അറുത്തെടുക്കുകചോരയിറ്റിച്ചുകൊണ്ട്കാരണം അതാണ്‌ ആരുടെയെങ്കിലും കുഞ്ഞുങ്ങളെ തട്ടിയെടുക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്ഭാവിയെ അപഹരിക്കുകഅവര്‍ ഈ ഭൂമിയില്‍ ഉള്ളിടത്തോളം കാലം ആവുന്നത്ര അവരെ പീഡിപ്പിക്കുകഎന്നിട്ട് എന്നെങ്കിലുമൊരിക്കല്‍ അവരുടെ ജനതക്ക് ഒരു നല്ല കാലം ഉണ്ടാവുമെന്ന പ്രതീക്ഷയും എടുത്ത് കളയുക.” 

വിശ്വാസപരമായി ബൈബിളില്‍ വാഗ്ദാനം ചെയ്യപ്പെട്ട സമത്വ ദര്‍ശനവും പൊള്ളയാണെന്ന് കോറ കണ്ടെത്തുന്നുണ്ട്:

"എന്ന് വെച്ചാല്‍ ഹീബ്രു മറ്റൊരു ഹീബ്രുവിനെ അടിമയാക്കരുത്എന്നാല്‍ ഹാമിന്റെ മക്കള്‍ ആ ഗോത്രമല്ലഅവര്‍ ശപിക്കപ്പെട്ടവരാണ്കറുത്ത തൊലിയും വാലുകളും ഉള്ളവര്‍വിശുദ്ധ ഗ്രന്ഥം അടിമത്തത്തെ തള്ളിപ്പറയുമ്പോള്‍ അത് നീഗ്രോ അടിമത്തത്തെ കുറിച്ചേയല്ല പറയുന്നത്.”

 

വിമോചനം എന്ന സമന്വയം

ഇതില്‍ നിന്ന് ഭിന്നമായിരുന്നു അബോളിഷനിസ്റ്റുകളുടെ നിലപാട്.

"മിഫ്ളെച്ചര്‍ അടിമത്തത്തെ ദൈവത്തിനു മുന്നിലെ അപമാനമായിക്കണ്ടു. അദ്ദേഹം ഒരിക്കലും വടക്കന്‍ പ്രദേശത്തെ അബോളിഷനിസ്റ്റ് സര്‍ക്കിളുകളില്‍ സജീവമായിരുന്നില്ല. എന്നാല്‍ ആ നീച സമ്പ്രദായം നേരില്‍ കണ്ടത് അയാള്‍ക്ക് സ്വയം മനസ്സിലാവാത്ത ചിന്തകള്‍ നല്‍കി.” 

സീസര്‍ അയാളെ പോലുള്ള വെള്ളക്കാരെ മുമ്പ് കണ്ടിട്ടുണ്ടായിരുന്നു.

"തങ്ങളുടെ വായില്‍ നിന്ന് വന്ന കാര്യങ്ങളെ കുറിച്ച് ആര്‍ജ്ജവമുള്ളഅതില്‍ വിശ്വസിക്കുന്ന മനുഷ്യര്‍അവരുടെ വാക്കുകളുടെ വസ്തുനിഷ്ഠത മറ്റൊരു കാര്യമായിരുന്നു, പക്ഷെ ഏറ്റവും ചുരുങ്ങിയത് അവര്‍ അത് വിശ്വസിച്ചുദക്ഷിണ ദേശത്തെ വെള്ളക്കാരന്‍ ചെകുത്താന്റെ അരക്കെട്ടില്‍ നിന്ന് തുപ്പപ്പെട്ടവനായിരുന്നു, അയാളുടെ അടുത്ത ദുഷ്ട പ്രവര്‍ത്തി എന്താവും എന്ന് പ്രവചിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു.” 

സൌത്തില്‍ അടിമത്ത വിരുദ്ധമായ എല്ലാത്തിനും വിലക്കുണ്ടായിരുന്നുഅടിമത്ത വിരുദ്ധ സാഹിത്യം ഈ ഭാഗത്ത് നിയമവിരുദ്ധമായിരുന്നുജോര്‍ജ്ജിയയിലും ഫ്ളോറിഡായിലും എത്തിയ അബോളിഷനിസ്റ്റുകളെയും സഹാനുഭൂതിക്കാരെയും ആളുകള്‍ ഓടിച്ചു, ചമ്മട്ടിയടിക്കുകയും തെറി വിളിക്കുകയും ടാറടിക്കുകയും ചെയ്തു.”

നോര്‍ത്ത് കരോലിനയില്‍ അഭയം നല്‍കുന്ന അബോളിഷനിസ്റ്റ് കുടുംബത്തിലെ മച്ചില്‍ ഒരു കുഴലിന്റെയത്രയും പോന്ന ഒളിവിടത്തില്‍ ആഴ്ചകള്‍ തള്ളി നീക്കുന്ന കോറ, ആന്‍ ഫ്രാങ്കിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്അവിടെ നിന്നുള്ള നോട്ടപ്പഴുതിലൂടെ പുറത്തു മൈതാനത്തില്‍ അരങ്ങേറുന്ന കൊടും ക്രൂരതകള്‍ അവള്‍ കാണുന്നുമുണ്ട്വംശവെറിയുടെ സാഹിത്യത്തിലെ നിതാന്ത സത്യമായ ഒറ്റിന്റെ മാതൃക ഇവിടെയുമുണ്ട്കോറ പിടിക്കപ്പെടാന്‍ ഇടയാക്കും വിധം എയ് ഥലിന്‍റെയും മാര്‍ട്ടിന്‍റെയും പ്രവര്‍ത്തികളെ റിജ് വേക്ക് ഒറ്റിക്കൊടുക്കുന്നത് അവരുടെ മകള്‍ ജെയ്ന്‍ തന്നെയാണ്അത് അച്ഛനമ്മമാര്‍ കൊന്നു കെട്ടിത്തൂക്കപ്പെടുന്നതില്‍ എത്തിച്ചേരും എന്നറിഞ്ഞുകൊണ്ടു തന്നെപുരാണ പ്രോക്തമായ അധോലോക യാനത്തെ ഓര്‍മ്മിപ്പിക്കുന്ന ദുരനുഭവങ്ങളുടെയും ഭീകരതകളുടെയും അടുത്ത ഊഴം ടെന്നസിയിലാണ്വിഴുപ്പുകളുടെയും പാതിവെന്ത മാലിന്യത്തിന്റെയും നഗരാവശിഷ്ടങ്ങളില്‍ പഴയ നിയമത്തില്‍ പ്ലേഗ് ബാധിത നഗരങ്ങള്‍ പോലെ 'യെല്ലോ ഫീവര്‍ ' സംഹാര താണ്ഡവം നടത്തുന്ന നഗരം ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നുഇവിടെ വെച്ചാണ് ഗറില്ല വിമോചകരുടെ സഹായത്തോടെ കോറ രക്ഷപ്പെടുകഅണ്ടര്‍ഗ്രൌണ്ട് റെയില്‍ പാതയിലേക്കുള്ള ഒളിവാതില്‍ കടന്നു ഉള്ളിലെത്തുന്ന റിജ് വേയെ സാഹസികമായിത്തന്നെ അവള്‍ കൊലപ്പെടുത്തുകവീണ്ടും അജ്ഞാതമായ ഒരു 'വടക്കോട്ടുള്ളയാനം തുടങ്ങുകഇരുള്‍ നിറഞ്ഞ പാതയുടെ അറ്റത്തെങ്ങോ ഇത്തിരി വെട്ടമുണ്ട്ഇത് പ്രധാനമാണ്.

അമേരിക്ക എന്നതും ഒരു മോഹഭംഗമാണ്എല്ലാറ്റിലും മഹാകാരമായത്. വെളുത്ത വര്‍ഗ്ഗക്കാര്‍ കരുതുന്നു - തികച്ചും ഹൃദയപൂര്‍വ്വം - മുഴുവന്‍ ഹൃദയം കൊണ്ടും വിശ്വസിക്കുന്നുനാട് മുഴുവന്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന്. ഇന്ത്യക്കാരെ കൊല്ലാന്‍യുദ്ധം ചെയ്യാന്‍സഹോദരങ്ങളെ അടിമകളാക്കാന്‍ഈ രാജ്യം നിലനില്‍ക്കാന്‍ പാടില്ലഈ ലോകത്ത് എന്തെങ്കിലും നീതിയുണ്ടെങ്കില്‍, കാരണം അതിന്റെ അടിത്തറ കുരുതിയിലും കൊള്ളയിലും ക്രൂരതയിലും ആണ്.” 

ഇത്തരമൊരു നിലപാടില്‍ നിന്ന് തുടങ്ങുന്ന ഒരു ആഖ്യാനം ഒടുവിലൊരു ചെറു വെട്ടമെങ്കിലും അടയാളപ്പെടുത്തുമ്പോള്‍ അത് തീര്‍ച്ചയായും പ്രധാനമാണ്.

 

'നിയോ സ്ലേവ് നരേറ്റീവ് '

എന്നാല്‍ ചരിത്രത്തെയും മറന്നു പോകരുതാത്ത ഗതകാലത്തെയും സജീവമാക്കി അടയാളപ്പെടുത്തുമ്പോഴും ഒരു മികച്ച ഫിക് ഷനല്‍ കൃതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വൈകാരിക തീവ്രതയോ വേട്ടയാടുന്ന പാത്ര സൃഷ്ടിയോ നോവലില്‍ കണ്ടെത്താനാവുന്നില്ലെന്നു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്കേന്ദ്ര കഥാപാത്രമായ കോറ തന്നെയും പാത്രവികാസത്തിന്റെ മികച്ച മാതൃകയായിത്തീരുന്നില്ലെന്നും രണ്ടാം നായക കഥാപാത്രം സീസര്‍ ഒട്ടും മിഴിവോടെയല്ല ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു. അടിമത്ത ഭീകരതയുടെ രംഗങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും അതൊക്കെ ചരിത്ര പുസ്തകത്തിലെ വസ്തുതാപരതയില്‍ പരിമിതപ്പെട്ടു പോകുന്നു എന്നാണു ഇത്തരം വായനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്രചയിതാവിന്റ ആഖ്യാന സ്വരത്തിന് പകരം (third person authorial voice) കോറയുടെ ഉത്തമ പുരുഷ (first person) ആഖ്യാന രീതിയായിരുന്നു നോവലിന് കൂടുതല്‍ തീക്ഷണത നല്‍കുക എന്ന് വരെ വിമര്‍ശകമതമുണ്ടെന്നത് വിമര്‍ശനത്തിന്റെ ജനാധിപത്യം എന്ന് ഒരു വേള കാണാവുന്നതേയുള്ളൂ.

 

(മലയാളം വാരിക 07- ആഗസ്റ്റ്‌ 2017)

 (ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 288-296)

Also read:

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html


Wednesday, August 2, 2017

The River's Song by Suchen Christine Lim

നദിയായൊഴുകിയ ദേശ ചരിത്രം




ഏഷ്യാ വന്‍കരയില്‍ അതീവ സമ്പന്നതയുടെയും ആര്‍ഭാടത്തിന്റെയും പ്രതീകമാണ് സിംഗപ്പൂര്‍ എന്ന അന്താരാഷ്‌ട്ര സാമ്പത്തിക കേന്ദ്രമായ നഗര രാഷ്ട്ര ദ്വീപെങ്കിലും കഷ്ടിച്ചു അര നൂറ്റാണ്ടിന്റെ ചരിത്രമേ ആ പളപളപ്പിനുള്ളൂഅറുപതുകളുടെയും എഴുപതുകളുടെയും സിംഗപ്പൂര്‍ ജീവിതം നദീ തീരത്തെ ആശ്രയിച്ചു കഴിഞ്ഞ ചെറുകിട കച്ചവടവും മത്സ്യ ബന്ധനവും പച്ചക്കറി കൃഷിയും പുറം കടലില്‍ നങ്കൂരമിട്ട വലിയ കപ്പലുകളിലേക്ക് ചരക്കുകളെത്തിക്കുന്ന ചെറുവഞ്ചികളും ഈ വിനിമയങ്ങളെ ആശ്രയിച്ചു ഉപജീവിച്ച ഭക്ഷണ വിനോദ ശാലകളുമെല്ലാം ചേര്‍ന്നുള്ള വികസ്വര സാമൂഹ്യ ഘടനയിലാണ് നിലക്കൊണ്ടത്എന്നാല്‍ എഴുപതുകളില്‍ സിംഗപ്പൂര്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയിത്തീര്‍ന്ന ശേഷം അതിവേഗത്തിലുള്ള മാറ്റമാണ് ഈ നദീതട സംസ്കൃതിയെ ഉഴുതുമറിച്ചത്മനുഷ്യ ജീവിതത്തിന്റെ സ്വാഭാവിക താളത്തെക്കാള്‍ വേഗതയുള്ള എല്ലാ വികസനവും എല്ലാ കാലത്തും എല്ലാ ദേശത്തും വന്‍ മാനവിക വിലയിലേ സാധ്യമായിട്ടുള്ളൂ എന്ന സത്യം സിംഗപ്പൂരിന്റെ കാര്യത്തിലും കൃത്യമായിരുന്നുകുടിയൊഴിക്കലിന്റെയും പിഴുതെറിയപ്പെടലിന്റെയും ദുരന്തം നഷ്ടപരിഹാരത്തുകയുടെ നാണയത്തൂക്കത്തില്‍ അധികൃതര്‍ക്ക് ചുരുട്ടിക്കൂട്ടാന്‍ കഴിഞ്ഞേക്കുംഎന്നാല്‍ തലമുറകളായി പരിചയിച്ചു വന്ന ജീവിത രീതിയും ഉപജീവന മാര്‍ഗ്ഗവും അടഞ്ഞു പോകുന്ന ജനതയ്ക്ക് പലപ്പോഴും പിന്നീടൊരു പറിച്ചു നടീലും വേര് പിടിക്കലും ദുസ്സാധ്യമാവാംഅത് നേരിട്ടനുഭവിക്കുന്ന തലമുറ ഭിക്ഷാംദേഹികള്‍ ആയിപ്പോയെന്നും വരാംഇരകളും ഗുണഭോക്താക്കളും വെവ്വേറെയാണ് എന്നതാണ് ആധുനിക വികസന പരിപ്രേക്ഷ്യങ്ങളുടെ ഏറ്റവും വലിയ വൈരുധ്യംവികസനത്തിന്റെ ഭാഗമായ നദീ ശുദ്ധീകരണത്തിന്റെയും ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെയും വന്‍ കിട നിര്‍മ്മിതികളുടെയും വേലിയേറ്റത്തില്‍ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ഈ സിംഗപ്പൂര്‍ ജീവിത പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയാണ് സുചെന്‍ ക്രിസ്റ്റിന്‍ ലിം എഴുതിയ ദി റിവര്‍ സോംഗ് എന്ന നോവല്‍ .

തിരമറിയുന്ന ജീവിതങ്ങള്‍

 

കുടിലുകളും കൂരകളും നിറഞ്ഞ ചേരികളുടെ ഇടുങ്ങിയ ഇടനാഴികളിലാണ് വെംഗും പിംഗും കൌമാരം പിന്നിടുന്നത്ഇരുവരുടെയും പരസ്പരം ഇഴകോര്‍ക്കുന്ന ജീവിതങ്ങളാണ് നോവലിന്റെ ഇതിവൃത്തത്തെ ഏതാണ്ട് മുഴുവനായും നിര്‍ണ്ണയിക്കുന്നത്പിംഗ് അഭിശപ്തമായ കുട്ടിക്കാലത്തിന്റെ ഓര്‍മ്മയിലാണ് വളരുന്നത്‌പിതൃ ശൂന്യയെന്നുംഒരുമ്പെട്ടവളുടെ മകളെന്നും അക്ഷരാര്‍ത്ഥത്തില്‍ ആട്ടും തുപ്പുമേറ്റ് അതെ സമയം അമ്മയുടെ തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെയുള്ള അതി കഠിനമായ ശിക്ഷയും ശകാരവുമേറ്റ്നഗരത്തിലെ ക്ലബ്ബിലെ പിപാ പാട്ടുകാരി കൂടിയായ അമ്മ തന്നെ ചൈനീസ് ഭാഷയില്‍ ആന്റി എന്നര്‍ത്ഥമുള്ള ആഹ്-കു എന്ന് മാത്രമേ വിളിക്കാവൂ എന്നാണു മകളോട് പറയുകതെരുവില്‍ കുറഞ്ഞ വിലക്ക് പച്ചക്കറി വില്‍ക്കുന്ന ഏര്‍പ്പാടില്‍ വെംഗ് അവള്‍ക്ക് കൂട്ടും ഏതാണ്ടൊരു രക്ഷകനുമാകുക പെട്ടെന്നാണ്അവന്റെ പിതാവ് അവളുടെ പിപ വാദനത്തില്‍ 'ശികു' (ഗുരുആയിത്തീരുകയും അവള്‍ പ്രദേശത്തെ ഏറ്റവും മികച്ച അധ്യാപകന്റെ ഏറ്റവും പ്രിയങ്കരിയായ ശിഷ്യയായിത്തീരുകയും ചെയ്യുംഎന്നാല്‍ തന്റെ ജീവിതത്തിന്റെ കെട്ട വഴികളിലേക്ക് മകള്‍ എത്തിച്ചേരാതിരിക്കാന്‍ പിപാ പരിശീലനം അവള്‍ക്ക് വിലക്കിയതാണ് യോകെ ലാന്‍ എന്ന അവളുടെ ആഹ്-കുഅവര്‍ ഹോംഗ്കോംഗിലേക്ക് പോവുന്നത് സ്വാതന്ത്ര്യത്തിന്റെ ഇടവേളയാണ് പിംഗിന്എന്നാല്‍ വീട്ടുടമസ്ഥയുടെ മൂശേട്ടയായ തടിയന്‍ മകനില്‍ നിന്ന് കൌമാരത്തിലേക്കു കടക്കുന്ന പിംഗ് നേരിടേണ്ടി വരുന്ന ഒളിഞ്ഞുനോട്ടത്തിന്റെ പരിണതിയായി ഉരുത്തിരിയുന്ന വല്ലാത്ത സാഹചര്യം എല്ലാം തകിടം മറിക്കുന്നുഇതിനോടകം തിരിച്ചെത്തി സമ്പന്നനായ ഭര്‍ത്താവിനെ കണ്ടെത്തിയ അമ്മയുടെ അരികിലേക്ക് പോകാന്‍ പിംഗ് നിര്‍ബന്ധിതയാകുന്നുവികസന പദ്ധതികളുടെ ഭാഗമായി കുടിയൊഴിക്കപ്പെടുമ്പോള്‍ മരിച്ചു പോയ തന്റെ ഭാര്യയെ പോലുള്ളവരുടെ ആത്മാവ് നദിയില്‍ ബന്ധിതമാണ് എന്ന് വിശ്വസിക്കുന്ന വെംഗിന്റെ പിതാവിനെ പോലുള്ളവര്‍ക്ക് അത് ഒട്ടും സഹനീയമല്ലപതിനഞ്ചാം വയസ്സില്‍ പിഴച്ചുപെറ്റ തന്റെ ചരിത്രം പതിനേഴിലേക്ക് കടക്കുന്ന മകളില്‍ ആവര്‍ത്തിക്കുന്നതിനു ഗര്‍ഭ ചിദ്രത്തിലൂടെ പതിവ് പരിഹാരം കണ്ട് ആഹ്-കുസ്കോളര്‍ഷിപ്പിന്റെ ബലത്തില്‍ പിംഗിനെ യുഎസ്സിലേക്ക് അയക്കുമ്പോള്‍ ഇതൊന്നുമറിയാത്ത വെംഗ് കുടിയിറക്കപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിച്ചതിന് കമ്യൂണിസ്റ്റ് ലേബല്‍ ചാര്‍ത്തി ജയിലില്‍ അടക്കപ്പെടുന്നുഅതി കഠിനമായ ഭേദ്യമുറകള്‍ക്കും ഒരു മാസം ഏകാന്ത തടവിനും ഉള്‍പ്പടെ ഒമ്പത് മാസക്കാലത്തെ തടവ്‌ ശിക്ഷ കഴിഞ്ഞു അയാള്‍ പുറത്തിറങ്ങുമ്പോഴേക്കും പിംഗ് നാട് വിട്ടിരുന്നുഅതിന്റെ പിറകിലെ വേദനിപ്പിക്കുന്ന സത്യങ്ങള്‍ നോവലന്ത്യത്തില്‍ മാത്രമാണ് വെളിവാകുക. "അവന്‍ മിലിട്ടറി ട്രെയ്നിംഗ് കഴിഞ്ഞു തായ് വാനില്‍ നിന്ന് വന്ന അതേ ദിവസമാണ് അവള്‍ സിംഗപ്പൂര്‍ വിട്ടത്അവളുടെ നഷ്ടം മറ്റൊരു അടിയായിരുന്നുമറ്റൊരു മരണം.” കൈവിട്ടുപോയ ജീവിതം സംഗീതത്തില്‍ തിരിച്ചു പിടിക്കുന്ന വെംഗ് പരമ്പരാഗത ചൈനീസ് ഫ്ലൂട്ട് ആയ 'ഡിസിവാദനത്തില്‍ അതി നിപുണനായി പേരെടുക്കുന്നു.

 

നോവലിന്റെ ആദ്യപകുതി ഏറെ അവധാനതയോടെയുള്ള ആഖ്യാനമാണെങ്കില്‍ രണ്ടാം പകുതി ഏറെ ചടുലതയോടെ ഇരുവരുടെയും ജീവിത പരിസരങ്ങല്‍ ആദ്യ വേര്‍പാടിന് ശേഷം വീണ്ടും ഇഴകോര്‍ക്കുന്നത് ആവിഷ്കരിക്കുന്നുപിംഗ് പ്രശസ്തയായ മ്യൂസിക് പ്രൊഫസര്‍ ആയിത്തീരുകയും പിപ വാദനത്തില്‍ പാശ്ചാത്യസംഗീതവും കിഴക്കന്‍ ഏഷ്യന്‍ പാരമ്പര്യവും സര്‍ഗ്ഗാത്മകമായി യോജിപ്പിക്കുകയും ചെയ്യുന്നുമുപ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും കണ്ടുമുട്ടുന്നത് ആഹ്-കുവിന്റെ പെട്ടെന്നുള്ള നിര്യാണത്തെ തുടര്‍ന്ന് പിംഗ് നാട്ടിലെത്തുമ്പോഴാണ്‌. “എന്റെ ഓര്‍മ്മയില്‍ പൂട്ടിവെച്ച രീതിയില്‍ ഞാനും വെംഗും നിത്യ യൌവനത്തിലും നിതാന്ത ഹൃദയ വേദനയിലുംനിത്യമായി പിരിക്കപ്പെട്ടവരും ഒറ്റിക്കൊടുക്കപ്പെട്ടവരുമാണ്എങ്ങനെയാണ് ഇത്രയും കൊല്ലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇനിയും കണ്ടുമുട്ടുക?” എന്ന് അങ്കലാപ്പുണ്ട്‌ പിംഗിന്ഇതിനു ശേഷം പലപ്പോഴായാണ് പിംഗ് തന്റെ ജനന രഹസ്യവും അമ്മയുടെ ജീവിതത്തിലെ ആര്‍ക്കുമറിയാത്ത രഹസ്യങ്ങളും മനസ്സിലാക്കുകഅനാഥയായ ഒരു പെണ്‍കുട്ടി വേശ്യാലയ നടത്തിപ്പുകാരിയുടെ പരിരക്ഷയില്‍ ആയതിന്റെയും സ്നേഹരഹിതമായ ജീവിതാവസ്ഥയില്‍ കൂട്ടും പ്രണയവുമായിക്കണ്ട ഇന്ത്യക്കാരന്‍ യുവാവുമായി അടുക്കുന്നതിന്റെയും കഥനോവലിലെ രണ്ടു ഇന്ത്യന്‍ സാന്നിധ്യങ്ങളും ആ നിലയില്‍ പിംഗിന്റെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്ഒരാള്‍ അജ്ഞാതനായഒരിക്കലും കണ്ടിട്ടില്ലാത്ത പിതാവ്മറ്റൊരാള്‍ വിവാഹമോചനം കഴിഞ്ഞും സുഹൃത്തായിരിക്കുന്ന ജീവ് എന്ന പ്രസന്ന പ്രകൃതന്‍ആഹ്-കുവാകട്ടെ ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരിക്കുമ്പോഴും അടുത്തറിയുമ്പോള്‍ ജീവിത നിസ്സഹായതകളുടെയും ഒപ്പം ജീവിതേച്ഛയുടേയും പ്രതീകമാണ്ആഗ്രഹിക്കാതെ കിട്ടിയവളെന്ന നിലയില്‍ കാര്‍ക്കശ്യം കാണിക്കുമായിരുന്നെങ്കിലും അന്ത്യനിമിഷങ്ങളില്‍ പോലും ഉള്ളില്‍ സ്നേഹ വേദനയോടെ മാത്രം മൂത്ത മകളെ ഓര്‍ത്തിരുന്നവള്‍ പരമ്പരാഗത മൂല്യങ്ങളില്‍ ബദ്ധമായ സമൂഹത്തില്‍ അവമതി മാത്രം കൈമുതല്‍ ആയിരുന്ന സാഹചര്യത്തിലും ഒന്നുമില്ലായ്മയില്‍ നിന്ന് പൊരുതിക്കേറുന്ന ഉള്‍ക്കരുത്തുള്ള കഥാപാത്രമാണ് അവര്‍ .

 

സംഗീതവും ജീവിതവും

 

നോവലിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പങ്കു വെക്കുന്നതും അവരെ കൂട്ടിയിണക്കുന്നതുമായ ഘടകം സംഗീതമാണ്ചൈനീസ് സംസ്കൃതിയില്‍ പിപാ സംഗീതത്തിന്റെ പാരമ്പര്യത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്പിംഗ് നിരീക്ഷിക്കുന്നത് പോലെ : “പൗരാണിക കാലം മുതല്‍ ചൈനയില്‍ ചക്രവര്‍ത്തിനിമാരും ആട്ടക്കാരികളുംകൊട്ടാര പണ്ഡിതരുംയുദ്ധത്തിലെ ജനറല്‍മാരുംതെരുവിലെ യാജകരും എല്ലാം പിപാ വായിച്ചു വന്നുഉന്നതരോ താഴ്ന്നവരോ ആകട്ടെചൈനീസ് സമൂഹത്തിന്റെ എല്ലാ തട്ടുകളിലും പിപാ എത്തി.” അതേസമയം അതിന്റെ കാല്‍പ്പനിക സൌന്ദര്യത്തിനപ്പുറം പിപാ പാട്ടുകാരിയാവുക എന്നത് ഒരാട്ടക്കാരിയെന്ന അവമതി ചിഹ്നമായി കണക്കാപ്പെട്ടതിന്റെ നൊമ്പരം 'ചൈനാ ടൌണിലെ പിപാ റാണിഎന്നൊക്കെ വിളിക്കപ്പെടുമ്പോഴും യോകെ ലാനിന്റെ നിലപാടുകളെ സ്വാധീനിക്കുന്നുപിംഗ് ഒരിക്കലും ഒരു പിപാ പാട്ടുകാരി ആയിക്കൂടെന്നു അവള്‍ ശഠിക്കുന്നത് അതുകൊണ്ടാണ്. “പിപയുടെ ചരിത്രത്തില്‍ കൊല്ലപ്പെടുകയോ അടിമയാക്കി വില്‍ക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്ത സ്ത്രീകള്‍ എത്രയാണ്എന്നറിയാമോ എന്ന് അവള്‍ ചോദിക്കുന്നുണ്ട്. "ഏതു വിഡ്ഢിയാണ് പറഞ്ഞത് പിപയുടെ ശബ്ദം അക്കിക്കല്ലില്‍ മുത്തു വീഴുന്ന പോലെയാണെന്ന്അത് തീയില്‍ കണ്ണീര്‍ത്തുള്ളികള്‍ വീഴുന്ന ശബ്ദമാണ്എന്ന് സ്വജീവിതത്തില്‍ നിന്ന് അവള്‍ സാക്ഷ്യപ്പെടുത്തുന്നുവോംഗ് ക്ലാന്‍ അസോസിയേഷന്‍ സാഗോ ലെയ്നില്‍ ഒരു ഇരുനില കെട്ടിടത്തില്‍ ഒന്നാം നിലയില്‍ പരിശീലനം നടത്തുന്നുവെംഗിന്റെ പിതാവ് ചോംഗ് സൂക് അവിടെ സംഗീതപഠനം നയിച്ചു. “ആളുകള്‍ രാത്രി സംഗീതജ്ഞരും പകല്‍ കൂലിവേലക്കാരും കടയിലെ ജോലിക്കാരും സ്റ്റോറുകളില്‍ ക്ലാര്‍ക്കുമാരും ആയിരുന്നു.” അമ്മയുടെ അറിവില്ലാതെ പഠനത്തിനെത്തുന്ന പിപ രാജ്ഞിയുടെ മകള്‍ ചൈനയിലെ തായ് ചി വിദ്യാര്‍ഥികള്‍ ഗുരുക്കന്മാരെ വിളിക്കും പോലെ തന്നെ 'സിഫുഎന്ന് വിളിക്കുന്നതില്‍ ചോംഗ് സൂക് സന്തുഷ്ടനായിരുന്നുഅദ്ദേഹത്തിന്റെ സംഗീതം കേട്ടിരിക്കുമ്പോള്‍ അവള്‍ക്ക് തോന്നുന്നുരണ്ടുതരം സംഗീതമുണ്ട്ഒന്ന് ഹൃദയത്തെ മഥിക്കുമെങ്കില്‍ മറ്റൊന്ന് ഇന്ദ്രിയങ്ങളെ ശാന്തമാക്കുകയും തലച്ചോറിനെ മന്ദീഭവിപ്പിക്കുകയും ചെയ്യുംപരിപൂര്‍ണ്ണതയില്‍ കുറഞ്ഞ ഒന്ന് കൊണ്ടും തൃപ്തനല്ലാത്ത ഗുരു അവളോട്‌ പറയുന്നു, “ആഗ്രഹം മാത്രം പോരപിംഗ്ആഗ്രഹം മാത്രം കൊണ്ട് പ്രകടനത്തെ കലയാക്കി മാറ്റാനാവില്ലപരിശീലിക്കുകപരിശീലിക്കുകപിന്നെയും പരിശീലിക്കുകഓരോ തവണ വീഴുമ്പോഴും വീണ്ടും എണീറ്റ് നടക്കുകനടക്കുകഓടരുത്പഠനത്തിനു ക്ഷമ കൂടിയേ കഴിയൂ.” അമ്മയുടെ കണ്ണ് വെട്ടിക്കാന്‍ പറ്റാതെ പലപ്പോഴും ക്ലാസില്‍ ഹാജരാവാനാവാതെ പോവുന്ന പിംഗിനു വിരലുകളുടെ പരിശീലനത്തിനായി മരത്തടിയില്‍ തീര്‍ത്ത പിപമാതൃക വെംഗ് നല്‍കുമ്പോള്‍ അത് താന്‍ ആഹ്-കുവില്‍ നിന്ന് സംഗീതം കട്ടെടുക്കും പോലെയാണ് എന്ന് അവള്‍ക്ക് തോന്നുന്നുവെംഗ് അവളോട്‌ പിപ വാദകരായിരുന്ന ചൈനീസ് ഗായകര്‍ സാംസ്കാരിക വിപ്ലവകാലത്തെ വിലക്കുകളെ നേരിട്ടത് അത്തരം മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു എന്ന് പറയുന്നുണ്ട്ലേബര്‍ ക്യാമ്പുകളില്‍ റെഡ് ഗാര്‍ഡുകള്‍ അറിയാതെ പരസ്പരം മൂളി അവര്‍ ഗാനങ്ങളിലെ വരികളെയും സംരക്ഷിച്ചുപിപയെ അപേക്ഷിച്ച് പിയാനോ സമ്പന്ന കുമാരിമാരുടെ സ്റ്റാറ്റസ് സിംബല്‍ മാത്രമാണെന്ന് വെംഗ് നിരീക്ഷിക്കുന്നുസ്കൂള്‍ കൂടാതെ അവളുടെ അഭയം സംഗീതം മാത്രമായിരുന്നുവെംഗ് തന്റെ ഫ്ലൂട്ട് വായിക്കുന്നതിനൊപ്പം പിപ പരിശീലിക്കുന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആനന്ദംഒരു ഘട്ടത്തില്‍ പിംഗ് പിപ വായിക്കുമ്പോള്‍ വെംഗ് പണം പിരിച്ചതില്‍ അവള്‍ കുപിതയാവുന്നു. “ഞാനൊരു പിപ പെണ്‍കുട്ടിയല്ല.” പക്ഷെ അന്നവര്‍ കുട്ടികളായിരുന്നുഭാവി ഭൂതകാലത്തെക്കാള്‍ പ്രധാനവുംപായുടെ മരണശേഷം അദ്ദേഹത്തിന്റെ പിപ പിംഗിന് നല്‍കുമ്പോള്‍ വെംഗ് ഓര്‍ക്കുന്നു: “ഇത് നിനക്ക് ചേരണം എന്നതായിരുന്നു പായുടെ ആഗ്രഹംകുടുംബത്തില്‍ ആരും പിപ വാദകരല്ലനീയൊഴിച്ച്."ആ വാക്യത്തിലൂടെ അവള്‍ക്ക് അത്യാഹ്ലാദം പകര്‍ന്നു കൊണ്ട് അവന്‍ സ്ഥാപിക്കുക കൂടിയായിരുന്നുഅവള്‍ അവനു 'കുടുംബംതന്നെയാണെന്ന്അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ചെന്‍ അവളുടെ സംഗീതസപര്യയെ പോഷിപ്പിക്കുന്നുആദ്യ ഇടര്‍ച്ചയില്‍ അസ്വസ്ഥനാകുന്ന പ്രൊഫസര്‍ ചെന്‍ ഓര്‍മ്മിപ്പിക്കുന്നു, "നമ്മുടെ ഉള്ളിലെ നിശ്ശബ്ദതയില്‍ നിന്നാണ് സംഗീതം പിറക്കുന്നത്‌നിന്റെ ഹൃദയത്തിനകത്തെ നിശ്ശബ്ദതയെ തേടുകസംഗീതം അപ്പോള്‍ ഒഴുകിയെത്തും. ..” അവള്‍ക്കാകട്ടെ, "അങ്കിള്‍ ചോംഗ് സൂക് മരിച്ചുവെംഗ് പൊയ്ക്കഴിഞ്ഞുഇനിയിപ്പോള്‍ നന്നായി സംഗീതം വായിച്ചില്ലെങ്കിലും അവള്‍ക്കെന്താണ് ഭയപ്പെടാനുള്ളത്?” എന്നാല്‍ പ്രൊഫചെന്‍ പ്രചോദിപ്പിക്കുന്നു: “നിന്റെ കണ്ണുകളിലെ വിശപ്പ്‌ ഞാന്‍ കണ്ടുഎനിക്കറിയാം വിശപ്പും ആഗ്രഹവുംസാംസ്കാരിക വിപ്ലവകാലത്ത് ചൈനയില്‍ ഞാനും പട്ടിണിയായിരുന്നുപിപാ ഇല്ലസംഗീതമില്ലജീവിതമില്ലക്യാമ്പിനകത്ത് പ്രേതാത്മാക്കളായുള്ള ചലനം മാത്രം.” പ്രൊഫസറുടെ പ്രേരണയിലാണ് അവള്‍ അയോവ നഗരം വിട്ടു ബെര്‍ക്ക് ലിയില്‍ അദ്ദേഹത്തിന്റെ കൂടെ കൂടുന്നത്.

 

മകനെ സംഗീതം പഠിപ്പിക്കുമ്പോള്‍ പിതാവ് ചോംഗ് സൂകിനു അത് പ്രിയതമക്കുള്ള അര്‍ച്ചന കൂടിയാണ്. “അവളെന്നും അയാളുടെ ഓര്‍മ്മകളില്‍ വെംഗിന്റെ അമ്മയായിരിക്കുംഅവളുടെ പേര് ഓര്‍ത്തെടുക്കുന്നത് അയാള്‍ക്ക് സഹിക്കാനാവില്ലഅവളുടെ സുന്ദരമായ പേര്അതയാളെ ചൈനയിലെ ക്വോംഗ്ചോവിലെ കുടുംബ ഗ്രാമത്തിലെ പ്ലം മൊട്ടുകളെ ഓര്‍മ്മിപ്പിച്ചു.” നദിക്കരയില്‍ നിന്ന് ശ്വാസകോശം പരമാവധി വികസിപ്പിച്ചു പരിശീലിക്കാന്‍ ചോംഗ് സൂക് മകനെ ഉപദേശിക്കുന്നു. “എല്ലാ പ്രഭാതത്തിലും പരിശീലിക്കുകനിന്റെ അമ്മ അവിടെയുണ്ട്അവള്‍ക്കായി പാടുകഉറക്കെപ്പാടുക അപ്പോള്‍ അവള്‍ക്കു നിന്നെ കേള്‍ക്കാംമകനേപാടുകഅപ്പോള്‍ അവള്‍ നമ്മുടെ അരികിലെത്തും.” നദിയില്‍ നിന്നാണ് തന്റെ സംഗീതത്തിന്റെ പ്രഭവമെന്നു വെംഗ് തന്നെയും ഏറ്റുപറയുന്നുണ്ട്, “ഞാന്‍ ബംബോട്ടില്‍ (bumboat) ആണ് ജനിച്ചത്‌നദീതീരത്താണ് വളര്‍ന്നത്‌എന്റെ സംഗീതം ഈ ജലരാശിയില്‍ നിന്ന് കിട്ടിയതാണ്ഇവിടെയാണ്‌ പാ എന്നെ ഡിസി (dizi) വാദനം പഠിപ്പിച്ചത്ഞങ്ങള്‍ താമസം മാറ്റിയിട്ടും അദ്ദേഹം നദി വിട്ടു പോയില്ല.” ജയില്‍ വാസ കാലത്ത് വെംഗ് അനുഭവിച്ച സംഗീതമില്ലായ്മയുടെ അസ്വസ്ഥത ഷാംഗ്ഹായ് മ്യൂസിക് അക്കാദമിയില്‍ തന്റെ ഗുരുവായിരുന്ന പ്രൊഫമാഹ് ഷിഫെയെ പോലുള്ളവര്‍ സാംസ്കാരിക വിപ്ലവകാലത്ത് അനുഭവിച്ചത് എന്താവും എന്നതിന്റെ പ്രതിഫലനം കൂടിയാണ് വെംഗിന്ജയില്‍ മോചിതനായത് ആത്മരക്ഷാ പരമായി എല്ലാ രേഖകളിലും ഒപ്പിട്ടു കൊടുത്താണ് എന്ന ആത്മനിന്ദ അയാളെ മഥിക്കുന്നുണ്ട്വെംഗ് അനുഭവിച്ചതുമായി തുലനം ചെയ്‌താല്‍ അമേരിക്കന്‍ ജീവിതത്തിലെ വിവേചനങ്ങളൊക്കെ നിസ്സാരമായിരുന്നല്ലോ എന്ന് പിംഗ് വിചാരിക്കുന്നു.

 

യോകെ ലാന്‍ പിംഗ് മുറിവുകളുടെ ഋതു ഭേദങ്ങള്‍

 

പഗോഡ സ്ട്രീറ്റിലെ ജനാലകളില്ലാത്ത ഒറ്റമുറി വീട്ടില്‍ പിംഗിന്റെ ജീവിതത്തില്‍ സ്നേഹരഹിതമെന്നു തോന്നാവുന്ന വിലക്കുകളും നിയന്ത്രണങ്ങളുമായി കരിനിഴല്‍ വീഴ്ത്തുന്നത് ആഹ്-കു ശീലമാക്കുന്നത് സ്വന്തം ദുരിതപൂര്‍ണ്ണമായ ഭൂതകാലത്തിന്റെയും അവമതി അടയാളപ്പെടുത്തുന്ന ജീവിതാവസ്ഥകളുടെയും കണ്ണാടിയില്‍ മകളെയും കാണുന്നത് കൊണ്ടാണ്സ്നേഹരഹിതമായ കൗമാരത്തില്‍ കിട്ടിയ ഒരേയൊരു തണലായിരുന്ന ഇന്ത്യാക്കാരന്‍ സുഹൃത്ത് നല്‍കിയ ഒളിക്കാനോ മറക്കാനോ കഴിയാത്ത പാപത്തിന്റെ ഫലമായിരുന്നു 'കു ആയ് റ്റ്സി' (bitter love child ) ആയ പിംഗ്അവള്‍ ഉള്‍പ്പടെ 'പിപ ക്വീന്‍ ഓഫ് ചൈനടൌണ്‍ ആയി പേരെടുക്കും മുമ്പ് കടന്നു പോന്ന വഴികളിലോ തന്റെ കഴിവിലും സൗന്ദര്യത്തിലും ലഹരിപൂണ്ട് രസിക്കുന്നവര്‍ നടത്തുന്ന പ്രശംസയിലോ തന്റെ അസ്തിത്വത്തിന്റെ അനിശ്ചിതത്വങ്ങളെ മറികടക്കാന്‍ വേണ്ടതൊന്നും ഇല്ലെന്ന് അവള്‍ക്കറിയാംആട്ടക്കാരിയുടെ പിഴച്ചുപെറ്റ മകള്‍ എന്ന് പിംഗിന്റെ മുഖത്തു തുപ്പുന്ന അയല്‍ക്കാരനെ ചോദ്യം ചെയ്യാന്‍ കാണിക്കുന്ന തന്റെടത്തെ തുടര്‍ന്നാണ്‌ യോകെ ലാന്‍ ഒരു വീര നായികയായി മാറുന്നത് തന്നെസമ്പന്നനായ ഒരു ഭര്‍ത്താവിനെ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ തന്നെയും ജീവിത പരാജയങ്ങള്‍ നിരന്തരം വേട്ടയാടിയ അനാഥത്വത്തിനെതിരെയുള്ള കുതറപ്പിടച്ചിലാണ്പ്രഭുകുലത്തില്‍ നിന്നൊരു രഹസ്യക്കാരനെ കണ്ടെത്തുമ്പോള്‍ താല്‍ക്കാലികമായി അതൊരു തണലാവുന്നുണ്ടെങ്കിലും അയാളുടെ യഥാര്‍ത്ഥ ഭാര്യ കൊലവിളി നടത്തുന്നതോടെ വീണ്ടും ജീവിതം വഴി മുട്ടുന്ന സാഹചര്യത്തിലാണ്പിംഗിന്റെ സംരക്ഷണം വീട്ടുടമയെ ഏല്‍പ്പിച്ച് യോകെ ലാന്‍ ഷാംഗ്ഹായിലേക്ക് ഭാഗ്യാന്വേഷണം നടത്തുന്നത്അതിസമ്പന്നവും കുലീനവുമായ ചാംഗ് കുടുംബത്തിലെ ഇളയവനെ ഭര്‍ത്താവായി ലഭിക്കുമ്പോള്‍ തന്റെ അരുതാത്ത ഭൂതകാലത്തെ മറച്ചുവെക്കാന്‍ നിസ്സഹായയായ ഒരു സ്ത്രീ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് തന്നെ ആഹ്-കു എന്നതിന്റെ തന്നെ തുടര്‍ച്ചയായി ആന്റി എന്ന് വിളിക്കാന്‍ മകളെ നിര്‍ബന്ധിക്കുന്നത്‌തന്റെ കുട്ടിക്കാലത്തില്‍ നിന്ന് വ്യത്യസ്തമായി സിംഗപ്പൂരില്‍ ഇപ്പോള്‍ പ്രമുഖരായ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നത് കൊണ്ടാണ് ആ വാക്കുമാറ്റം പോലുംഎങ്കിലും നോവലിലെങ്ങും അങ്കിള്‍ ചാന്‍ പിംഗിനോട് എന്തെങ്കിലും വിവേചനം കാണിച്ചതായി സൂചനയില്ലമറിച്ച് യോകെ ലാന്‍ മകള്‍ക്കും ഭര്‍ത്താവിനുമിടയില്‍ അവിഹിത സാധ്യത എപ്പോഴും ഭയപ്പെടുന്നത് ഭര്‍ത്താവ് പ്രതിനിധാനം ചെയ്യുന്ന അന്തസ്സുറ്റ ജീവിത കാഴ്ചപ്പാട് തന്റെ അനുഭവലോകത്തിനു അത്ര പരിചിതമാല്ലാത്തത് കൊണ്ടാണ്പിംഗിന്റെ ഗര്‍ഭത്തെ കുറിച്ച് പോലും ആദ്യം ആ സംശയമാണ് അവള്‍ ഉന്നയിക്കുകഭര്‍ത്താവിന്റെ ഗാംഭീര്യത്തെയും തന്നോടുള്ള പരിഗണനെയെയും കുറിച്ച് മറ്റുള്ളവരോട് വാചാലയാവുമ്പോഴും ഉള്ളിന്റെയുള്ളില്‍ എപ്പോഴും ഉപേക്ഷിക്കപ്പെട്ടേക്കാം എന്ന ഭയം അവള്‍ക്കുണ്ട്കാല്‍പ്പനിക പ്രണയം ചൈനയില്‍ പരിചയപ്പെടുത്തിയത് പാശ്ചാത്യര്‍ ആണെന്ന് യോകെ ലാന്‍ നിരീക്ഷിക്കുന്നുണ്ട് . "ചൈനീസ് ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരോട് ഐ ലവ് യൂ എന്ന് പറയില്ല.” അയാള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റില്‍ ഒന്നും അത്ര കാര്യമില്ലവിവാഹ മോചന ഘട്ടത്തില്‍ സ്വത്തു വിഭജനത്തിനൊരു വഴികാട്ടി എന്നേയുള്ളൂഇപ്പോള്‍ ഒരു മകന്‍ പിറന്ന നിലക്ക് അതൊന്നും പ്രശ്നമല്ല എന്ന് പറയുമ്പോഴും പുരുഷന്മാരുമായുള്ള മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവളുടെ ശുഭാപ്തി ഒരു പുറം മോടിയാണ്ഇതൊക്കെയും പിംഗിന്റെ മനസ്സിലുണ്ടാക്കുന്ന മുറിവുകളാണ് അവളുടെ വാക്കുകളില്‍ തെളിയുന്നത്, “വര്‍ഷങ്ങളോളം ആഹ്-കു എന്നെ അകലത്തില്‍ നിര്‍ത്തിപകരം ഞാനോഅവളെ കയ്യകലത്തിലുംഞങ്ങള്‍ക്കിടയില്‍ മാപ്പുകൊടുക്കാത്ത കടലുണ്ടായിരുന്നു.” ഇപ്പോള്‍ മരണത്തോടടുക്കുന്ന നാളുകളില്‍ ഫോണില്‍ മറ്റൊന്നാണ് ആഹ്-കു ആവശ്യപ്പെടുന്നത്ജോണും കിറ്റും അവരുടെ ജീവിത വഴികളില്‍ വേറിട്ട്‌ പോവുന്നു. “പിംഗ്നീ മടങ്ങിവരൂവന്നു ഇനി എന്നോടൊപ്പം കഴിയൂഒടുവില്‍ നീയാണ് എന്നോട് ഏറ്റവും അടുത്തുള്ളവള്‍ .”

 

 

എന്നാല്‍ പിംഗ് എത്തുമ്പോഴേക്കും വൈകിപ്പോവുന്നുഅങ്കിള്‍ ചാംഗിന്റെ ചിതാഭസ്മം കടലില്‍ നിമജ്ജനം ചെയ്തിരുന്നുആഹ്-കു കാത്തുനിന്നതുമില്ലആഹ്-കുവിന്റെ മരണ രാത്രിയില്‍ ഉണര്‍ന്നിരിക്കാന്‍ പിംഗ് തീരുമാനിക്കുന്നു: “മരണവിലാപ ദിനത്തില്‍ (wake) രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുക എന്ന രണ്ടായിരം കൊല്ലം ഇടവിടാതെ തുടര്‍ന്ന ചൈനീസ് പാരമ്പര്യത്തിന്റെ പ്രാധാന്യം ഞാന്‍ മറന്നിട്ടില്ലമരിച്ചയാളുടെ ശരീരത്തെ കുടുംബം സംരക്ഷിക്കണംഇനിയും അപര ലോകത്തിലേക്ക് പോയിട്ടില്ലാത്ത ആത്മാവിന്റെ തൊട്ടരികില്‍ ഉണ്ടായിരിക്കണംഅത് ചുറ്റിപ്പറ്റി നില്‍പ്പാണ്അതിന്റെ കുടുംബത്തെ കണ്ടുകൊണ്ടിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനു വഴി നഷ്ടപ്പെടാംആഹ്-കുവിന്റെ ശരീരത്തെ ശവപ്പെട്ടിയില്‍ ദുര്‍ബ്ബലയായി ഇട്ടേച്ചു പോവുക എന്നത് അചിന്ത്യമായിരുന്നു.” അവഗണിക്കപ്പെട്ടതിന്റെ വേദനയെ കുറിച്ച് പിംഗിനെ സമാധാനിപ്പിക്കാന്‍ ജോണ്‍ ശ്രമിക്കുന്നു, "ആഹ്-കുആന്റിമാഎല്ലാം പേരുകള്‍ മാത്രംഎന്ത് വിളിച്ചാലും എന്താണ് വ്യത്യാസം?” എന്നാല്‍ അതത്ര എളുപ്പം മറക്കാവുന്നതല്ല എന്ന് അവള്‍ മറുപടി പറയുന്നു, “തെറ്റാണത്ജോണ്‍ തികച്ചും തെറ്റ്പേരുകള്‍ പ്രധാനമാണ്ഒരു കുഞ്ഞായിരുന്നപ്പോള്‍ എന്റെ അമ്മ എന്റെ അമ്മയായിരിക്കാന്‍ ആഗ്രഹിച്ചിരുന്നപ്പോള്‍ അത് പ്രധാനമായിരുന്നു. .. നിനക്ക് അമ്മയും അച്ഛനും ഉണ്ട്എനിക്കോ എന്റെ അച്ഛനാര് എന്നറിയുക പോലുമില്ല...” എന്നാല്‍ അന്തിമ വിശകലനത്തില്‍ ആ നിരാസങ്ങളിലൂടെയും അകറ്റിനിര്‍ത്തലിലൂടെയും നിസ്വയായ ഒരമ്മ സ്ഥാപിച്ചെടുത്തത് തന്നെയാണ്അല്ലാത്തപക്ഷം അതിവേഗം രൂപം മാറിക്കൊണ്ടിരുന്ന അനിശ്ചിതത്വങ്ങളുടെ ഭൂമികയില്‍ വെറുമൊരു തെരുവു സന്തതിയായി അടിഞ്ഞു പോയേക്കാമായിരുന്ന അഭിശപ്തജന്മത്തില്‍ നിന്ന് വിഖ്യാതമായ യൂണിവേഴ്സിറ്റിയിലെ പ്രശസ്തയായ സംഗീതാധ്യാപികയുടെ സ്വത്വത്തിലേക്കുള്ള പിംഗിന്റെ പരകായംമായുടെ മരണത്തെ തുടര്‍ന്നുള്ള വിലാപ സന്ദര്‍ഭത്തില്‍ സംസാരിക്കുന്ന വേളയില്‍ ഒരൊറ്റ പ്രയോഗത്തിലൂടെ അര്‍ദ്ധ സഹോദരന്‍ കിറ്റ്‌ പിംഗിന്റെ സാമൂഹിക അനാഥത്വം അവസാനിപ്പിക്കുകയും ആഹ്-കുവിന്റെ കുടുംബത്തിലെ കേന്ദ്രത്തില്‍ അവളെ സ്ഥാപിക്കുകയും ചെയ്യുന്നു, 'എന്റെ മൂത്ത സഹോദരിഎന്ന അര്‍ത്ഥമുള്ള 'തായ്-കാ-ജിയെഎന്ന് അവളെ വിളിച്ചുകൊണ്ട്മായുടെ നിത്യ സഹവാസമുണ്ടായിരുന്ന ബുദ്ധിസ്റ്റ് സമൂഹമായ സോക അവരുടെ അറുനൂറോളം അംഗങ്ങളുടെ സജീവ സാന്നിധ്യത്തിലൂടെ ഒരു മുന്‍ പിപാ പാട്ടുകാരി മാത്രമായിരുന്ന തങ്ങളുടെ മായേ ഒരു ബഹുമാന്യ വനിതയായി ഉയര്‍ത്തിയെന്നും അയാള്‍ അനുസ്മരിക്കുന്നു.

 

നദി കാലഭേദങ്ങളുടെ മുഖാമുഖം

 

ചരിത്രത്തിന്റെ കൊളോണിയലിസ്റ്റ് പാഠവും അതിനോടുള്ള ചെറുത്തു നില്‍പ്പും സിംഗപ്പൂര്‍ നദിയെന്ന പ്രതീകത്തിലൂടെ ആവിഷ്കരിക്കുന്ന രംഗങ്ങള്‍ നോവലിലുണ്ട്അതിലേറ്റവും പ്രധാനമായത് ക്ലാസ്സില്‍ വെംഗിന് ചരിത്രാധ്യാപകനോട് ഏറ്റുമുട്ടേണ്ടി വരുന്നതാണ്നദിയില്ലായിരുന്നെങ്കില്‍ നാടിന്റെ ചരിത്രം എന്താവുമായിരുന്നു എന്ന അധ്യാപകന്റെ ചോദ്യത്തിന് അത് കോളനിവല്‍ക്കരിക്കപ്പെടാതെ സ്വതന്ത്രമായി നിന്നേനെ എന്ന് വെംഗ് മറുപടി പറയുന്നുനദിയാണ് സര്‍ സ്റ്റാംഫോര്‍ഡ് റാഫിളിനു വഴിയൊരുക്കിയത്ബ്രിട്ടന്റെ കൊളോണിയല്‍ കപ്പലുകളെ ആനയിച്ചത്കപ്പലില്‍ വന്നവരല്ല ബോട്ട് നിര്‍മ്മണക്കാര്‍ ആശാരിമാര്‍ കൂലികള്‍ പിപാ പാട്ടുകാരികള്‍ തെരുവു പെണ്ണുങ്ങള്‍ തുടങ്ങിയവരാണ് സിംഗപ്പൂര്‍ സൃഷ്ടിച്ചത്മിറോഡ്‌റിഗസ് സ്വാഭാവിക വിലയിരുത്തലില്‍ എത്തുന്നുവെംഗ് കമ്യൂണിസ്റ്റ് ആണ്അവനെ ഒരു പോരാളിയാക്കുന്നതില്‍ നദിയുടെ അവസ്ഥാന്തരങ്ങള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്സര്‍ക്കാര്‍ ഭാഷ്യത്തില്‍ നമ്മളാണ് നദിയെ ചവറുമൂടിയത്നമ്മളാണ് വൃത്തിഹീനര്‍ ശുചിത്വബോധാമില്ലാത്തവര്‍ എങ്കില്‍ എന്തുകൊണ്ടാണ് അവര്‍ നമ്മുടെ ഭക്ഷണ ശാലകളില്‍ വരുന്നത്ആരെങ്കിലും അവിടെ നിന്ന് ഭക്ഷ്യ വിഷബാധ കൊണ്ട് മരിച്ചോഅവരുടെ റിപ്പോര്‍ട്ടര്‍മാര്‍ ലൈസന്‍സ് ഇല്ലാത്ത ആളുകളുടെ ശുചിത്വമില്ലാത്ത കച്ചവടങ്ങളെ കുറിച്ച് വലിയ വാക്കുകളില്‍ എഴുതുന്നുതന്റെ മുന്‍ കൂട്ടി തയ്യാറാക്കിയിട്ടില്ലാത്ത പ്രസംഗത്തിന്റെ ഒഴുക്കില്‍ ലയിച്ചു രഹസ്യപ്പോലീസ് തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന കാര്യം അവന്‍ ശ്രദ്ധിച്ചതേയില്ല. “സര്‍ക്കാര്‍ പറയുന്നുവെളുപ്പ്‌ കറുപ്പാണ് അല്ലെങ്കില്‍ കറുപ്പ് വെളുപ്പാണ്തര്‍ക്കിക്കാന്‍ നമ്മളാര്അവര്‍ പറയുന്നു അവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന്. ..” പിംഗ് തന്റെ അമേരിക്കന്‍ ജീവിതത്തില്‍ കാണുന്ന അയോവ നദിയുടെ അനുഭവവും ഇതോടു ചേര്‍ത്ത് വെക്കാം. "അയോവ നദി താന്‍ വിട്ടുപോന്ന നദിയെ പോലെ ആയിരുന്നില്ലചൂടുള്ള കാലാവസ്ഥ തേടി തെക്കോട്ട്‌ പോകാതെ ബാക്കിയായ ഏതാനും താറാവുകള്‍ തീരത്തിനരികെ മുനിഞ്ഞിരുന്നുഎകാന്തരും ഉപേക്ഷിക്കപ്പെട്ടവരുമായി.”

 

ഇടക്കൊന്നിടറിയും ഉടന്‍ ചുവടുറപ്പിച്ചും സ്വയം സ്ഥാപിക്കുന്ന സ്വത്വാന്വേഷണവും നേടിയും നഷ്ടപ്പെട്ടും തിരിച്ചു പിടിച്ചും കൂടിക്കലരുന്ന സ്നേഹ-ദ്വേഷാനുഭവങ്ങളും കാലഭേദങ്ങളില്‍ നിറം മങ്ങിയും ചായം പൂശിയും പ്രച്ഛന്നപ്പെടുന്ന ദേശാനുഭവവും അഴുകി നിറഞ്ഞും ഒഴുകിപ്പരന്നും ദേശ ചരിത്ര പരിണാമങ്ങളുടെ ഊടും പാവുമായിത്തീരുന്ന നദിയനുഭവവും അസ്തിത്വ പ്രതിസന്ധിയുടെ സന്ദിഗ്ധ ഘട്ടങ്ങളില്‍ അന്നമായും പ്രചോദനമായും സര്‍ഗ്ഗവ്യാപാരമായും കാലങ്ങളെ കൂട്ടിയിണക്കുന്ന സംഗീതാനുഭവവും എന്നിങ്ങനെ ഒട്ടേറെ തലങ്ങളിലൂടെ ഹൃദ്യവും ഉള്ളുലക്കുന്നതുമായ വായനാനുഭവം പകരുന്ന നോവലാണ്‌ പ്രഥമ സിംഗപ്പൂര്‍ സാഹിത്യ പുരസ്കാരം നേടിയ സുചെന്‍ ക്രിസ്റ്റിന്‍ ലിം എഴുതിയ ഏറ്റവും പുതിയ നോവല്‍ നദിയുടെ ഗീതം' (The River's Song – 2014). ഇംഗ്ലീഷ് ഭാഷയുടെ ശ്രാവ്യ ഗുണങ്ങള്‍ (auditory traits) കൂടി നന്നായി വിളക്കിച്ചേര്‍ത്തിട്ടുള്ള ഭാഷയില്‍ എഴുതപ്പെട്ട നോവലിന്റെ ഭാഗങ്ങള്‍ നോവലിസ്റ്റ് തന്നെ വായിച്ചു കേള്‍ക്കുന്നത് ഹൃദ്യമായ ഒരനുഭവമാണ്പ്രസിദ്ധ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അനിത നായരുടെ Atttic Books എന്ന സംരംഭം പുറത്തിറക്കിയ പുസ്തകം സുചെന്‍ ക്രിസ്റ്റിന്‍ ലിമിന്റെ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ആദ്യ കൃതിയാണ് എന്ന് പുറം ചട്ട സാക്ഷ്യപ്പെടുത്തുന്നു.

 

(Yesമലയാളം, ജൂലൈ 01, 2017)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 188-196)