രൂക്ഷ
ഗന്ധങ്ങളുടെ തെരുവ്:
കണ്ടിട്ടുണ്ട്
ഞാനയാളെ-
സ്ത്രൈണ
ചലനങ്ങള്‍
ചായം
പുരട്ടിയ ചുണ്ടുകള്‍ക്കു
മേല്‍
നനുത്ത
വിയര്‍പ്പു കണങ്ങള്‍-
പെണ്‍
വിളിപ്പേരില്‍ കുണുങ്ങി
കുട്ടിപട്ടാളത്തിന്റെ
കൂവലേറ്റ്
വാടകമുറിയുടെ
ജനാലയ്ക്കപ്പുറം.
പെട്ടുപോയവന്‍-
ഇരു
ജന്മങ്ങള്‍ക്കിടയില്‍
ആണ്‍
പാതിയുടലില്‍
പെണ്‍
പാതി മനസ്സ്.
ജനാലക്കിപ്പുറത്തേയ്ക്കു
നീളും
മിഴികളില്‍
ലാസ്യമോ
ദൈന്യമോ?
വിധേയന്റെ
നിര്‍വ്വികാരതയോ?
ആണ്‍
കോയ്മാ ദാര്‍ഡ്യങ്ങളില്‍
നിഷ്കാസിതന്‍,
പെണ്‍
പാളയങ്ങളില്‍
തൊട്ടുകൂടാത്തവന്‍,
അമ്മയ്ക്ക്
നെഞ്ചില്‍ തീയായവന്‍,
അച്ഛന്
കണ്ണില്‍ കരടായവന്‍
സ്വപ്നങ്ങള്‍
നിറംകെട്ടുപോയവന്‍
കൂട്ടരും
കൂടപ്പിറപ്പുമില്ലാത്തവന്‍.
അവനും
കാണില്ലേ ഒരു നിലാത്തുണ്ട്?
എല്ലാം
തികഞ്ഞവര്‍ക്ക്
അവരുടെ
ആകാശം
അവനുമായി
പങ്കു വെക്കാനാവില്ലല്ലോ!
No comments:
Post a Comment