The Last Temptation of Jesus Christ
(1988)
നികോസ്
കസാന്‍ദ സാക്കീസിന്റെ വിഖ്യാദ
നോവലിനെ ആസ്പദമാക്കി പോള്‍
ശ്രേടറുടെ (Paul Schrader)
തിരക്കഥയില്‍
മാര്‍ട്ടിന്‍ സ്കോര്സേസേ
(Martin Scorsese)സംവിധാനം
ചെയ്ത ചിത്രമാണ്.
സാമ്പ്രദായിക
ബിബ്ലിക്കല്‍ ചിത്രണത്തില്‍
നിന്ന് വ്യത്യസ്തമായി മാനുഷിക
ചാപല്യങ്ങളായ ഭീരുത്വം,
സംശയം,
ഡിപ്രഷന്‍,
അലസത,
ലൈംഗീക
തൃഷ്ണ, ശങ്ക
തുടങ്ങിയ പ്രലോഭനങ്ങളെയൊക്കെ
നേരിടുന്ന ഒരാളായി ക്രിസ്തുവിനെ
ചിത്രീകരിച്ചതിന്റെ പേരില്‍
നോവലും സിനിമയും ഒരു പോലെ
വിവാദച്ചുഴികളില്‍പ്പെടുകയുണ്ടായി.(കേരളത്തില്‍
ശ്രീ. പി.
എം.
ആന്റണിയുടെ
തിരുമുറിവ് നാടക വിവാദം
ആവിഷ്കാര സ്വാതന്ത്ര്യത്തെ
കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക്
വഴി വെക്കുകയുണ്ടായി.)
ഇതിഹാസ
മാനങ്ങളുള്ള ഒരു നോവല്‍
ഉള്ളടക്ക ഗരിമ നഷ്ടപ്പെടാതെ
ചലച്ചിത്ര രൂപത്തിലേക്ക്
മെരുക്കിയെടുക്കുക എളുപ്പമല്ല.
ചിത്രത്തിന്‍റെ
ആദ്യ രംഗം തന്നെ നല്ല പ്രേക്ഷകന്റെ
അത്തരം ആശങ്കകളെയൊക്കെ
ദുരീകരിക്കത്തക്കതാണ്.
ആകെ
തളര്‍ന്നു പോയ ഒരു മനുഷ്യന്റെ
ആത്മഗതമാണ്:
"The
feeling begins. Very tender, very loving. Then the pain starts. Claws
slip underneath the skin and tear their way up. Just before they
reach my eyes, they dig in. And I remember. First I fasted for three
months. I even whipped myself before I went to sleep. At first it
worked. Then the pain came back. And the voices. They call me by the
name: Jesus."
ദൈവവിളിയുടെ
വഴി എത്രമാത്രം ദുര്‍ഘടവും
വേദനാപൂര്‍ണ്ണവും ത്യാഗം
ആവശ്യപ്പെടുന്നതുമാണ് എന്ന്
അവിടെ തന്നെ സൂചിപ്പിക്കപ്പെടുന്നു.
സ്വന്തം
മനുഷ്യ ജന്മത്തിന്റെ വിളികള്‍
ഒരു വശത്ത്, ദൈവം
തനിക്കായി ഒരു പദ്ധതി
തയ്യാറാക്കിയിട്ടുണ്ടെന്ന
അറിവിന്റെ ബോധ്യം മറുവശത്ത്.
ഈ
സംഘര്‍ഷം സൃഷ്ടിക്കുന്ന ആത്മ
നിന്ദയില്‍ ആശാരിയായ ജീസസ്,
നമ്മളറിയുന്ന
കരുണാമയനായ ക്രിസ്തുവിനു
നിരക്കാത്ത പലതും ചെയ്യുന്നുണ്ട്.
കുരിശേറ്റപ്പെട്ട
ക്രിസ്തുവിന്റെ മോഹസ്വപ്ന
(hallucination) രൂപത്തില്‍
വരുന്ന ഒരു രംഗമാണ് നോവലിനും,
തുടര്‍ന്ന്സിനിമക്കും
ഏറെ വിമര്‍ശന-വിവാദ
ഘട്ടങ്ങള്‍ നല്‍കിയത്.
മഗ്ദലന
മരിയവുമായുള്ള ലൈംഗീക,
ദാമ്പത്യ
ബന്ധം ചിത്രീകരിക്കുന്ന
നീണ്ട ഖണ്ഡം. സത്യത്തില്‍
ചിത്രത്തിലുടനീളം കടന്നു
വരുന്ന വിഗ്രഹ ഭന്ജന സ്വഭാവമുള്ള
പല രംഗങ്ങളില്‍ ഒന്ന് മാത്രമാണ്
അത്. ആശാരിയായ
ജീസസ്, തന്റെ
വിധി തീരുമാനിക്കപ്പെടും
മുന്‍പ്, മറ്റു
വിപ്ലവകാരികളെ തോക്കിലേറ്റാന്‍
വേണ്ട കുരിശുകള്‍ തയാറാക്കുന്നതില്‍
കാണിക്കുന്ന നിര്‍മ്മമത
അതിലൊന്നാണ്. അത്
പോലെ പ്രധാനമാണ് യൂദാസിനെ
തന്റെ വിധി നടപ്പിലാക്കുംവിധം തന്നെ ഒറ്റുകൊടുക്കാന്‍
വേണ്ട വിധത്തില്‍ ക്രിസ്തു
തന്നെ ഒരുക്കിയെടുക്കുകയായിരുന്നു
എന്ന സൂചന. എന്നാല്‍
നോവലിലും സിനിമയിലും ഈ
വ്യതിയാനങ്ങളൊക്കെയും കടന്നുവരുന്നത് മാനുഷിക വ്യാഖ്യാനങ്ങള്‍
എന്ന നിലക്കാണ്. അതുകൊണ്ടുതന്നെയാണ് ബൈബിള്‍
പണ്ഡിതന്മാരിലും
പുരോഹിതന്മാര്‍ക്കിടയില്‍
പോലും പുരോഗമനേച്ഛുക്കളായ
പലരും തികഞ്ഞ ഒരു ചിന്താവിഷയം
എന്ന നിലയില്‍ നോവലിനേയും
ചിത്രത്തെയും അംഗീകരിച്ചതും.
അന്ത്യ
പ്രലോഭനത്തിന്റെ സ്വപ്നദര്‍ശിത
കുടുംബ ജീവിതത്തിന്റെയൊടുവില്‍
തന്നെ കുരിശില്‍ നിന്ന്
മോചിപ്പിച്ച് തനിക്കു സമാധാനവും
സന്തോഷവും നിറഞ്ഞ ജീവിതം
നല്‍കിയ മാലാഖ യഥാര്‍ഥത്തില്‍
സാത്താന്‍ ആയിരുന്നുവെന്നു
തിരിച്ചറിയുന്ന ജീസസ്,
ജരൂസലേം
തെരുവുകളിലൂടെ ഇഴഞ്ഞു നീങ്ങി
കുരിശേറ്റത്തിന്റെ ഇടത്തിലെത്തുകയും,
ദൈവപുത്രനാവുക
എന്ന നിയോഗത്തിന് ആവശ്യമായതെന്തോ
അതിനു തയ്യാറായി ദൈവത്തിനു
മുന്നില്‍ സ്വയം സമര്‍പ്പിക്കുകയും
ചെയ്യുന്നു. ഒരിക്കല്‍
കൂടി അദ്ദേഹം തന്നെ കുരിശില്‍
കണ്ടെത്തുന്നു.
നഗ്നനായി
രക്തം വാര്‍ന്ന് കൊണ്ടിരിക്കെ,
“അത്
സാധ്യമായിരിക്കുന്നു "
എന്ന്
വിളിച്ചു പറയുന്ന ക്രിസ്തുവിനു
മേല്‍ തിരശ്ശീലയിലേക്ക് ആകെ
വെളുപ്പ് നിറയുന്നു.
അനിതര
സാധാരണമായ അഭിനയ ചാതുരിയാണ്
പ്രധാന അഭിനേതാക്കളായ William
Dafoe (ജീസസ്),
Harvey Kitel (ജൂദാസ്),
Barbera Hershey (മഗ്ദലന
മറിയം) തുടങ്ങിയവര്‍
ചിത്രത്തില്‍ കാഴ്ച
വെച്ചിരിക്കുന്നത്.
തന്റെ
ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും
പ്രധാനപ്പെട്ട സിനിമകളില്‍
ഒന്നായി കണക്കാക്കിയ ഈ
ചിത്രത്തിന് സ്കോര്സേസേക്ക്
മികച്ച സംവിധായകാനുള്ള
ഓസ്കാര്‍ നോമിനഷന്‍
ലഭിക്കുകയുണ്ടായി.
No comments:
Post a Comment