Movie Talks:8
Gloomy Sunday (1999)
Hungary, Co- written by Rolf Shuebel &
Ruth Toma
Based on the novel by Nick Barkov
Direction: Rolf Shuebel.
ദുരന്തങ്ങളില്‍
അവസാനിക്കുന്ന ഒരു ത്രികോണ
പ്രേമകഥയാണ് പുറമെക്കെങ്കിലും
ശക്തമായ ഒരു ചരിത്ര പശ്ചാത്തലമുണ്ട്
റോള്‍ഫ് ഷൂബെലിന്റെ പ്രഥമ
സംവിധാന സംരംഭമായ ഈ ചിത്രത്തിന്.
രണ്ടാം ലോക
യുദ്ധ കാല ഹംഗറിയെ പശ്ചാത്തലമാക്കിയ
ചിത്രം, മുപ്പതുകളില്‍
ഏറെ കോളിളക്കമുണ്ടാക്കിയ
Gloomy Sundayഎന്ന
musical compositionന്റെ
പിറകിലെ കഥയാണ് ഇതിവൃത്തമാക്കുന്നത്.
ബുഡാപെസ്റ്റില്‍,
ബീഫ് റോളിനു
പ്രസിദ്ധമായ ഒരു റസ്റ്റോരന്റിന്റെ
ഉടമയും ജൂതനുമായ യാസ്ലോ
(Joachim Krol), അവിടത്തെ
പരിചാരികയും അയാളുടെ പ്രണയിനിയുമായ
ഇയോന (Erika Marozan), അവര്‍
നിയമിക്കുന്ന ആന്ദ്രാസ്
(Stefano Dionisi) എന്ന
പിയാനിസ്റ്റ്, ഹാന്‍സ്
വിയെക് (Ben Becker) എന്ന
ജര്‍മ്മന്‍ ബിസിനസ്മാന്
എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
ചിത്രം
തുടങ്ങുന്നതും അവസാനിക്കുന്നതും
വര്‍ത്തമാന കാലത്തിലാണ്.
ഹാന്‍സ്
വിയെക്ക് കുടുംബസമേതം തന്റെ
എണ്‍പതാം പിറന്നാള്‍
ആഘോഷിക്കാനായി, രണ്ടാം
ലോക യുദ്ധ കാലത്ത് താന്‍ SS
ഓഫീസര്‍
ആയി ജോലി ചെയ്ത ബുഡാപെസ്റ്റിലെത്തുകയും
പഴയ ഓര്‍മ്മയില്‍ റസ്റ്റോരന്റില്‍
വരികയും ചെയ്യുന്നു.
താന്‍ മുന്‍പ്
പല തവണ അവിടെ വന്ന കഥകള്‍
പറയുന്ന അയാള്‍ അന്ന് കേട്ടിരുന്ന
Gloomy Sunday വീണ്ടും
കേള്‍പ്പിക്കാന്‍ അവിടത്തെ
ഗായകരോട് പറയുന്നു. ബീഫ്
റോള്‍ കഴിച്ചു പാട്ട് കേട്ട്
കൊണ്ടിരിക്കെ, പെട്ടെന്നയാള്‍
കുഴഞ്ഞ് വീണു മരിക്കുന്നു.അയാളുടെ
അവസാന നോട്ടം അതി സുന്ദരിയായ
ഒരു യുവതിയുടെ ചിത്രത്തില്‍
തറഞ്ഞു നില്ക്കുന്നു.
ഈ ഫോട്ടോയിലൂടെയാണ്
നമ്മള് പുറകോട്ടു പോവുന്നത്.
മുപ്പതുകളിലേ
ഏറെ പ്രസിദ്ധമായിരുന്നു
യാസ്ലോയുടെ റസ്ടോരന്റ്റ്.
ആന്ദ്രാസിനെ
നിയമിക്കുന്നതോടെ അയാളുടെയും
ഇയോനായുടെയും പ്രണയത്തില്‍
പ്രതിസന്ധി ഉണ്ടാവുന്നുണ്ട്.
എന്നാല്‍
അവളെ നഷ്ടപ്പെടുന്നതിലേറെ
ആന്ദ്രാസുമായി ഒരു രന്ജിപ്പിലെത്താന്
യസ്ലോ തയ്യാരാവുന്നതോടെ,
വിചിത്ര
സൗന്ദര്യമുള്ള ഒരു ബന്ധമാവുന്നു
അത്. യുവാവായ
ഹാന്‍സ് ഇയോനയില് ഭ്രമിക്കുകയും,
വിവാഹാഭ്യര്‍ഥന
നടത്തുകയും ചെയ്യുന്നുണ്ട്.
നിരാശനായ
അയാള്‍ ഡാന്യൂബില്‍ ചാടി
ആത്മഹത്യ ചെയ്യാന്‍ തുടങ്ങവേ
യാസ്ലോ അയാളെ രക്ഷപ്പെടുത്തുന്നു.
ഇയോനയുടെ
ജന്മ ദിനത്തിന് ആന്ദ്രാസ്
കമ്പോസ് ചെയ്യുന്നതാണ് Gloomy
Sunday എന്ന
നിഗൂഡസൗന്ദര്യമിയന്ന സംഗീതം.
എന്നാല്‍
ആ പാട്ട് അതിന്റെ വിനാശകരമായ
മാന്ത്രികതയില്‍ യൂറോപ്പിലാകമാനം
ആത്മഹത്യകളുടെ ശൃംഖലക്ക്
തന്നെ കാരണമാവുന്നതില്‍ മനം
മടുത്ത ആന്ദ്രാസ് തന്നെ അത്
ചെയ്യാന്‍ ശ്രമിക്കുന്നു.
ഇയോന അത്
കാണുകയും അവള് തന്നോടോപ്പം
ഉള്ള കാലം ഇനി അത് ചെയ്യില്ലെന്ന്
വാക്ക് നേടുകയും ചെയ്യുന്നു.
ഏതാനും
വര്‍ഷങ്ങള്‍ക്ക് ശേഷം നാത്സികള്
ഹംഗറി കീഴടക്കുമ്പോള്‍,
SS കമാണ്ടര്‍
ആയി അവിടെയെത്തുന്ന ഹാന്‍സ്
തന്റെ സഹ ഒഫീസര്‍ക്ക് വേണ്ടി
Gloomy Sunday വീണ്ടും
കേള്‍പ്പിക്കാന്‍ അവ്വശ്യപ്പെടുന്നു.
ഇതിനോടകം
ആ പാട്ടിനെ എന്ന പോലെ ജര്‍മ്മന്‍
ഹുങ്കിനെയും വെറുത്തു കഴിഞ്ഞ
ആന്ദ്രാസ് വിസമ്മതിക്കുന്നു.
ജര്‍മ്മന്‍
ഓഫീസര്‍മാരെ പിണക്കിയാല്‍
ജൂതനായ യാസ്ലോക്ക് സംഭവിക്കാനിടയുള്ള
അപകടമോര്‍ത്തു ഇയോന സ്വയം
ഗാനം വായിക്കാന്‍ തുടങ്ങുന്നു.
താന്‍
തനിച്ചാണെന്ന് തോന്നാത്തിടത്തോളം
കാലം അത് ചെയ്യില്ലെന്ന്
അവള് മുന്‍പ് ആന്ദ്രാസിന്
വാക്ക് കൊടുത്തതാണ്.
തുടര്‍ന്ന്
ആന്ദ്രാസ് സ്വയം അത് വായിക്കുന്നു.
എന്നാല്‍
വായിച്ചു കഴിഞ്ഞയുടന്‍ അയാള്‍
ഹാന്‍സിന്റെ പിസ്റ്റള്‍
തട്ടിയെടുത്തു സ്വയം നിറയൊഴിച്ചു
മരിക്കുന്നു.
ഹിറ്റ്ലറുടെ
'അന്തിമ
പരിഹാര' (final solutions) ത്തില്‍
നിന്ന് യാസ്ലോയ രക്ഷിക്കാന്‍
കഴിയുക ഹാന്സിനാനെന്നു
തിരിച്ചറിയുന്ന ഇയോന വേദനയോടെ
അയാള്‍ക്ക് കീഴടങ്ങുന്നുണ്ട്.
എന്നാല്‍
പണത്തിനു വേണ്ടി പലരെയും
'രക്ഷ'പ്പെടുത്തിയ
ഹാന്‍സ് ചതിക്കുന്നതോടെ,
ഗ്യാസ്
ചേമ്പറിലെക്കുള്ള തീവണ്ടിയാത്രയിലേക്ക്
പോവുന്ന യാസ്ലോ അവസാന
നിമിഷത്തിലും മുന്‍പ് താന്‍
രക്ഷിച്ച സുഹൃത്തിനെ പ്രതീക്ഷയോടെ
നോക്കുന്ന നോട്ടം പ്രേക്ഷകനെ
വിട്ടുപോവില്ല.
ഗര്‍ഭിണിയായ
ഇയോന കുഞ്ഞിന്റെ പിതാവ്
ആരെന്നു വ്യക്തമാക്കാതെ
ആന്ദ്രാസിന്റെ കല്ലറയില്‍
പ്രാര്ഥനാനിരതയാവുന്നിടത്തു,
ചിത്രത്തിന്റെ
ചരിത്ര ഭാഗം അവസാനിക്കുന്നു.
വര്‍ത്തമാന
കാലത്തില്‍ നമ്മള് ഹാന്‍സിന്റെ
ചരമ ചടങ്ങുകളില്‍,
'ആയിരക്കണക്കിന്
ജൂതന്മാരെ രക്ഷിച്ച'
മഹാന്റെ
അപദാനങ്ങള്‍ കേള്‍ക്കുന്നു.
ഒരു നിമിഷം
മധ്യവയസ്കനായ ഇപ്പോഴത്തെ
ഹോട്ടലുടമ തന്റെ അമ്മക്ക്
ജന്മദിനാശംസകള് നേരുമ്പോള്‍,
വൃദ്ധയായ
ഇയോനയെ നാം കാണുന്നുണ്ട്.
പശ്ചാത്തലത്തില്‍
Gloomy Sunday അലയുതിര്ക്കുന്നുമുണ്ട്.
മെലോഡ്രാമയുടെ
തലത്തിലേക്ക് താഴ്ന്നു പോകാന്‍
ഇടയുള്ള ഒരു ഇതിവൃത്തത്തെ
പല തലങ്ങലുള്ള ഹൃദയസ്പര്‍ശിയായ
ഒരു അനുഭവമാക്കുന്നതില്‍
ചിത്രം വിജയിക്കുന്നു.
അറം പറ്റിയ
ആ 'ആത്മഹത്യയുടെ
ഗാനം' (suicide anthem) ഇന്നും
അതിന്റെ മാസ്മരികത ചോരാതെ
നമ്മെ ഭ്രമിപ്പിക്കുന്നത്
പോലെ തന്നെ, ചിത്രം
വല്ലാതെ നമ്മെ വേട്ടയാടും.
നായികയുടെ
മാസ്മര സൗ ന്ദര്യം പോലെ തന്നെ,
പ്രധാന കഥാ
പാത്രങ്ങളാവുന്ന അഭിനേതാക്കളുടെ
പ്രകടനവും, പശ്ചാത്തല
സംഗീതവും ചിത്രത്തിലെ മുഖ്യ
ആകര്ഷണങ്ങള് തന്നെ.
No comments:
Post a Comment