Movie Talks: 7
ALL ABOUT MY MOTHER (1999)
Spain, Written & Direction: Pedro
Almodovar.
പെദ്രോ
അല്മോദോവാര് എഴുതി സംവിധാനം
ചെയ്ത സ്പാനിഷ് ചിത്രം.
കടുത്ത
വൈകാരിക സംഘര്‍ഷങ്ങളിലൂടെ
കടന്നു പോവുന്ന ഒരു സ്ത്രീയുടെയും
അവരുടെ സുഹൃത്തുക്കളുടെയും
ജീവിതങ്ങലൂടെ AIDS, സ്വവര്‍ഗ്ഗ
ലൈംഗീകത, ഉഭയ
ലിംഗ ജീവിതം, സ്ത്രീ
വേഷജീവിതം, വിശ്വാസം,
അസ്ഥിത്വ
വ്യഥകള്‍ എന്നീ പ്രമേയങ്ങളിലേക്ക്
കടന്നു ചെല്ലുന്നു.
മാനുവേല
(Cecilia Roth) തന്റെ
മകന് എസ്റ്റെബാനെ (Eloy
Azorin) തനിച്ചാണ്
വളര്‍ത്തിയത്. ഈ
യുവാവിനു എഴുത്തുകാരനാവാനാണ്
മോഹം. ഒരു
രാത്രി അമ്മയും മകനും റ്റെന്നസീ
വില്യംസിന്റെ വിഖ്യാത നാടകമായ
A Street Car Named Desire -ന്റെ
ഒരു ആവിഷ്കാരം കണ്ടു മടങ്ങാന്‍
തുടങ്ങവേ, നാടകത്തിലെ
മുഖ്യ കഥാപാത്രമായ ബ്ലാഞ്ചിനെ
അവതരിപ്പിക്കുന്ന നടി ഹുമ
റോജോ (Marisa Pardes) യുടെ
ഓട്ടോഗ്രാഫ് വാങ്ങിക്കാന്‍
ശ്രമിക്കുന്ന എസ്റ്റെബാന്‍
അമ്മയുടെ കണ്മുന്നില് വെച്ച്
വാഹനം മുട്ടി മരിക്കുന്നു.
തകര്‍ന്നു
പോവുന്ന മാനുവേല ബാര്‍സെലോണായിലേക്ക്
താമസം മാറ്റുന്നു.
എസ്റ്റെബാന്റെ
പിതാവം മുന്‍ ഭര്‍ത്താവുമായ
സ്ത്രീവേഷ ജീവിതക്കരനായ
(transvestite) ലോലയെ
കണ്ടെത്താമെന്ന പ്രതീക്ഷയോടെ,
ഹൃദയം
മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു
വിട്ടുകൊടുത്ത മകന്റെ
ഹൃദയത്തോടൊപ്പമാന് മനുവേലയുടെ
യാത്ര. ലോലയോടും
എസ്റ്റെബാനോടും അവരെ പരസ്പരം
അറിയിക്കുന്ന വിവരങ്ങള്‍
അവള് മറച്ചു വെച്ചിരുന്നു.
ബാര്‍സെലോണായില്‍
തന്റെ പഴയ സുഹൃത്തും ഉഭയ
ലൈംഗിക വ്യക്തി(trans sexual)
യുമായ ലാ
അഗ്രാഡോ (Antonio SanJuan) യെയും
അവളിലൂടെ സിസ്റ്റര്‍ റോസാ
(Penelope Cruz) യെയും
കണ്ടെത്തുന്നു. ഒരു
തോഴിലന്വേഷിക്കവേ, ഹുമോ
റോജോയെയും പരിചയപ്പെടുന്നു.
ഹുമോയാവട്ടെ
അവളുടെ പങ്കാളി നിനാ (Candela
Pena) യുമായി
ആകെ പ്രശ്നങ്ങളിലാണ്.
എയിഡ്സ്
ബാധിതനായ കാമുകനില്‍ നിന്ന്
ഗര്‍ഭിണിയായ റോസാ മരണത്തിന്റെ
നിഴലിലാണ്. അല്ഷീമേര്സ്
ബാധിച്ചു മകളെ പോലും തിരിച്ചറിയാത്ത
അച്ഛനും ഈര്ഷ്യക്കാരിയായ
അമ്മയും അവളുടെ അവസ്ഥ കൂടുതല്‍
വിഷമകരമാക്കുന്നു.
പ്രസവത്തെ
തുടര്‍ന്ന് റോസാ മരിക്കുന്നതോടെ,
കുഞ്ഞിലൂടെ
എയിഡ്സ് പകരുന്നത് ഭയപ്പെടുന്ന
മുത്തശ്ശിയില്‍ നിന്നും
കുഞ്ഞിനെയുമെടുത്ത് മാനുവേല
Madrid-ലേക്ക്
തിരിച്ചു പോവുന്നു.
എന്നാല്‍
അതിനു മുന്‍പ് അവള് കുഞ്ഞു
എസ്റ്റെബാന്റെ അച്ഛനെ-
എയിഡ്സ്
ബാധിച്ചു മരിച്ചു കൊണ്ടിരിക്കുന്ന
ലോല തന്നെ- കണ്ടെത്തുന്നു.
ഒരു ആണ്
കുഞ്ഞിനു വേണ്ടിയുള്ള മോഹത്തെ
കുറിച്ച് അവളോട് പറയുന്ന
ലോലയോട്, തന്റെ
മകന് എസ്റ്റെബാന്റെ മരണത്തെ
കുറിച്ച് അവള് പറയുന്നുണ്ട്.
രണ്ടു
വര്‍ഷങ്ങള്‍ക്കു ശേഷം
ബാര്‍സെലോണായിലേക്ക്
തിരിച്ചെത്തുന്ന മാനുവേല,
ലാ അഗ്രാടോയെയും
ഹുമയയും കണ്ടു മുട്ടുന്നുണ്ട്.
കുഞ്ഞിനു
എയിഡ്സ് ഇല്ലെന്നു തിരിച്ചറിഞ്ഞതിനാല്‍
റോസയുടെ അമ്മയോടും അച്ഛനോടുമൊപ്പം
കഴിയാന്‍ അവള് തീരുമാനിച്ചിരിക്കുന്നു.
ഇതിനിടെ
ഹുമയും നിനയും വഴി പിരിഞ്ഞിരിക്കുന്നു.
രണ്ടു
ഉഭയ ലിംഗ വ്യക്തിത്വങ്ങള്‍,
ഗര്‍ഭിണിയായ
ഒരു കന്യാസ്ത്രീ,
സ്വവര്‍ഗ്ഗാനുരാഗികളായ
രണ്ടു സ്ത്രീകള്‍-
ഇവരൊക്കെ
കേന്ദ്ര കഥാപാത്രങ്ങള്‍ ആയി
വരുമ്പോഴും ചിത്രം കുടുംബ
മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന
ഒന്നാവുന്നതില്‍ പ്രത്യക്ഷത്തില്‍
ഒരു വിരോധാഭാസമുണ്ട്.
എന്നാല്‍
മൃദുല സ്നേഹ- വാത്സല്യങ്ങളുടെയും
കടുത്ത മനോ സ്തൈര്യത്തിന്റെയും
പെണ്ണിടങ്ങളിലൂടെ കടന്നു
പോവുന്ന ചിത്രം മാതൃത്വത്തിനുള്ള
ഒരു മികച്ച അര്‍ച്ചന കൂടിയാണ്.
അല്മോദോവാറിന്റെ
പതിവ് ദൃശ്യപ്പൊലിമയിലുള്ള
ചിത്രം അതി ശക്തമായ പാത്ര
വൈവിധ്യത്തിന്റെയും നാടകീയ
മുഹൂര്‍ത്തങ്ങളുടെയും മികച്ച
ഉദാഹരണവുമാണ്. 1999-ല്‍
മികച്ച സംവിധായകനുള്ള കാന്‍
ഫെസ്റ്റിവല്‍ പുരസ്കാരം,
അടുത്ത
വര്‍ഷം മികച്ച അന്യ ഭാഷാ
ചിത്രത്തിനുള്ള ഓസ്കാര്‍,
BAFTA, Golden Globe തുടങ്ങി
അനേകം പുരസ്കാരങ്ങള്‍
നേടിയിട്ടുണ്ട് ഈ ചിത്രം.
No comments:
Post a Comment