Featured Post

Showing posts with label Rabai al-Madhoun. Show all posts
Showing posts with label Rabai al-Madhoun. Show all posts

Friday, September 6, 2024

Fractured Destinies by Rabai al-Madhoun

ദേശസ്മൃതിയുടെ മുറിവുകള്‍



അധിനിവേശ പൂര്‍വ്വ പലസ്തീനിലെ മജ് ദാലില്‍ അഷ്കലാന്‍ പ്രവിശ്യയില്‍ 1945-ല്‍ ജനിച്ച മദ് ഹൂന്‍ (റബായ് അല്‍ മദ് ഹൂന്‍ ) തന്റെ മൂന്നാം വയസ്സില്‍ (1948) അരങ്ങേറിയ നഖ് ബ എന്നറിയപ്പെട്ട ഇസ്രായേലി അധിനിവേശത്തെയും കുടിയിറക്കിനെയും തുടര്‍ന്ന് അഭയാര്‍ഥിയാക്കപ്പെട്ട തലമുറയിലെ അംഗമാണ്. പതിമൂന്നാം വയസ്സില്‍ഖാന്‍ യൂനിസ് അഭയാര്‍ഥി കേന്ദ്രത്തില്‍ ഇരുനൂറ്റി അമ്പതോളം പേരെ കൂട്ടക്കുരുതി നടത്തുന്നത് നേരില്‍ കണ്ട അനുഭവവും അദ്ദേഹത്തിനുണ്ട്.  1967 ജൂണ്‍ അഞ്ചു മുതല്‍ പത്തു വരെ അരങ്ങേറിയ ആറുദിന യുദ്ധത്തിനു നാളുകള്‍ക്ക് മുമ്പ് മാത്രം ഉപരി പഠനത്തിനായി ഇജിപ്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ വിധി മാറ്റിയെഴുതിയത് എന്ന് പറയാം. തുടര്‍ന്നുള്ള പാലായനത്തിന്റെ നാളുകളില്‍ സിറിയഇറാഖ്ലബനോന്‍സൈപ്രസ്മോസ്കോ തുടങ്ങി ഒടുവില്‍ 1993-ല്‍ ലണ്ടനില്‍ വാസമുറപ്പിക്കും വരെ നാളുകള്‍ പാലായനത്തിന്റെതും പ്രവാസത്തിന്റെതുമായിരുന്നു അദ്ദേഹത്തിന്. 1970-ല്‍ ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട ജോര്‍ദാനിയന്‍ - പി. എല്‍ .ഓ. സംഘര്‍ഷവും അദ്ദേഹം നേരില്‍ കണ്ടിട്ടുണ്ട്.  1993 മുതല്‍ ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള മദ് ഹൂനിന്റെ രണ്ടാമത് നോവല്‍ ദി ലേഡി ഫ്രം ടെല്‍ അവീവ് 2010-ലെ IPAF (അറബ് ബുക്കര്‍) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ മൂന്നാമത് നോവല്‍ ‘Fractured Destinies’ പ്രസ്തുത പുരസ്കാരം നേടിയെടുത്തു (2016). 

“ഇസ്രായേലില്‍ ഒരു പലസ്തീനിയായിരിക്കുകയെന്നാല്‍ വലിയൊരു വൈരുധ്യത്തില്‍ ജീവിക്കലാണ്: ജന്മദേശത്തായിരിക്കുമ്പോഴും പരദേശിയായിരിക്കുക അഥവാഇസ്രായേലി ദേശീയത അംഗീകരിക്കാന്‍ നിര്‍ബന്ധിതരായി അധിനിവേശത്തിനു കീഴില്‍ കഴിയുക എന്നതാണത്. ഏറെ വേദനിപ്പിക്കുന്ന ഒരു ചോദ്യത്തെ അവര്‍ നിരന്തരം നേരിടെണ്ടിയും വരുന്നു: സ്വദേശം വിട്ടുപോകണോ അതോ അധിനിവേശം നടത്തിയവര്‍ സ്വന്തം ചരിത്രവും സംസ്കാരവും തുടച്ചു നീക്കുന്നതിന്റെ സംഘര്‍ഷം സഹിച്ചും പിറന്ന മണ്ണില്‍ തുടരണോ എന്നതിനെ” *(1). പിറന്ന മണ്ണ് വിട്ടുപോകാന്‍ തയ്യാറാവാതെ അവമതി ഏറ്റുവാങ്ങേണ്ടി വരുന്നവരും നിതാന്ത അഭയാര്‍ഥിത്വത്തിന്റെയും പ്രവാസത്തിന്റെയും ദുര്‍വ്വിധി പേറുന്നവരുമായ ഏതാനും കഥാപാത്രങ്ങളിലൂടെ പലസ്തീനിയന്‍ ചരിത്രത്തിന്റെ ദുരന്ത മുഖങ്ങളെ അവതരിപ്പിക്കുന്നു ‘Fractured Destinies’. നാലു ഭാഗങ്ങളുള്ള ബഹുസ്വര ആഖ്യാനത്തിലൂടെ ഭൂത-വര്‍ത്തമാന കാലങ്ങള്‍ ഇടകലരുകയും ഇടയ്ക്കിത്തിരി സാങ്കല്‍പ്പിക ഭാവിയിലേക്ക് എത്തിനോക്കുകയും ചെയ്യുന്ന ഇതിവൃത്തത്തില്‍ ഓരോ ഭാഗവും ഒരു കണ്‍സര്‍ട്ടോയിലെന്നോണം ഹോളോകോസ്റ്റ്1948-ല്‍ നഖ്ബയെ തുടര്‍ന്നുണ്ടായ പലസ്തീനിയന്‍ പാലായനംപലസ്തീനികള്‍ക്ക് തിരികെ വരാനുള്ള അവകാശം എന്നീ വിഷയങ്ങളെ സമീപിക്കുന്നു. എന്നാല്‍ ഒരു കണ്‍സര്‍ട്ടോയിലെ പോലെ നല്ല, വൃത്തിയുള്ള ഒരന്ത്യം പുസ്തകത്തിനില്ലെന്നുംവായനാന്ത്യത്തില്‍ ഉത്തരങ്ങളല്ലചോദ്യങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു *(2). 

പലസ്തീനിലെ ഇസ്രയേല്‍ സംസ്ഥാപനത്തിന്റെ തുടക്കമായ നഖ്ബ എന്നറിയപ്പെട്ട പാലായന ദുരന്തത്തിന്റെ നാളുകളില്‍ രണ്ടുമാസം പ്രായമുള്ള മകളോടും ഇംഗ്ലീഷുകാരനായ ഭര്‍ത്താവിനോടുമൊപ്പം ഇംഗ്ലണ്ടിലേക്ക് പാലായനം ചെയ്ത പലസ്തീനിയന്‍ - അര്‍മീനിയന്‍ പൌരയായ ഇവാനാ അര്‍ദാകിയന്‍മകള്‍ ജൂലിയോടും തെക്കന്‍ ഇസ്രയേലിലെ അസ്കലാന്‍ സ്വദേശിയായ അവളുടെ ഭര്‍ത്താവ് വാലിദിനോടും തന്റെ ചിതാഭസ്മം ജനിച്ചുവളര്‍ന്ന ആക്കറിന്റെ മണ്ണില്‍ എത്തിക്കണം എന്ന അന്ത്യാഭിലാഷം അറിയിക്കുന്നതാണ് നോവലിന്റെ തൊടുത്തുവിടല്‍ ആയിത്തീരുന്നത്. നഖ്ബയുടെ ഘട്ടത്തില്‍ അമ്മാവന്‍ മഹ്മൂദ് ദഹ്മാന്‍ അസ്കലാന്‍ വിട്ടുപോകാന്‍ വിസമ്മതിച്ചത് അയാളുടെ കുട്ടിക്കാലം ഗാസയിലെ അഭയാര്‍ഥി ക്യാമ്പിലാക്കി. മഹമൂദിന്റെ മകളും വാലിദിന്റെ കസിനുമായ ജിനിന്‍ അതുകൊണ്ട് ഇസ്രയേല്‍ പൌരയാണ്യു. എസ്സില്‍ അഭയം തേടിയ കുടുംബത്തില്‍ പിറന്ന അവളുടെ ഭര്‍ത്താവ് ബാസിമിന് യു. എസ്. പൌരത്വവും ആണുള്ളത്. ഏറെ ശ്രമപ്പെട്ട്‌ നേടിയെടുക്കുന്നഇടവേള തോറും അനന്തമായ ചുവപ്പുനാടയിലൂടെ പുതുക്കിക്കൊണ്ടിരിക്കുന്ന റെസിഡന്‍സി പെര്‍മിറ്റ്‌ഒരു തൊഴില്‍ പെര്‍മിറ്റ്‌ കൂടിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നത് ബാസിമിനെ മഥിക്കുന്നുണ്ട്. “തന്തക്കു പിറക്കാത്തവര്‍! ഞാനൊരു സ്വവര്‍ഗ്ഗാനുരാഗി ആയിരുന്നെങ്കില്‍ അവര്‍ എന്റെ കഴുത്തില്‍ ഒരു മനുഷ്യാവകാശ പ്ലക്കാര്‍ഡ് കെട്ടിത്തൂക്കി എന്നെ ജോലി ചെയ്യാന്‍ അനുവദിച്ചേനെ!” എന്ന് അയാള്‍ പൊട്ടിത്തെറിക്കുന്നുണ്ട്. എന്നാല്‍ “ജാഫയോടുള്ള സ്നേഹം അയാളെ ശുദ്ധീകരിച്ചു” എന്നു നോവലിസ്റ്റ് എഴുതുന്നു. വര്‍ക്ക് പെര്‍മിറ്റിന്റെ അഭാവത്തില്‍ ബത് ലഹേമിലേക്ക് പോകാനുള്ള അയാളുടെ നിര്‍ദ്ദേശം ജിനിന്‍ തള്ളിക്കളയുന്നത് പ്രണയപൂര്‍ണ്ണമായ അവരുടെ ദാമ്പത്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. എന്നാല്‍, അറിയപ്പെടുന്ന പലസ്തീനി എഴുത്തുകാരനായ കസിന്‍ വലിദിന്റെ മേല്‍നോട്ടത്തില്‍അമ്മാവന്റെ ജീവിതകഥ ആസ്പദമാക്കി ‘വിട്ടുപോകാത്തവന്‍: ഒരു വങ്കന്‍ പലസ്തീനി’ (The Remainer: Stupid Palestinianഎന്ന വിവാദമുണര്‍ത്താവുന്ന നോവല്‍ എഴുതിക്കൊണ്ടിരിക്കുന്ന ജിനിന്‍ അമ്മാവന്റെ അതേ കര്‍ശന നിലപാടു തന്നെയാണ് തുടരുക: “ഞാന്‍ പടുത്തുയര്‍ത്തിയതുംഎന്‍റെതായതൊന്നും, ഞാന്‍ ജീവിച്ചിരിക്കെ മറ്റു ദേശങ്ങളില്‍ നിന്ന് കുടിയേറിയവര്‍ക്ക് അവ പതിച്ചു കിട്ടാന്‍ പാകത്തില്‍ ഞാന്‍ വിട്ടുപോകില്ല.” ബാസിം ഇടഞ്ഞുതുടങ്ങുമ്പോള്‍ അവള്‍ സങ്കടപ്പെടുന്നു: “ദൈവമേപ്രവാസം ഞങ്ങളെ ഒരുമിപ്പിച്ചതിന് ശേഷം സ്വദേശം ഞങ്ങളെ വേര്‍പ്പിരിക്കുന്നത് അസംബന്ധം തന്നെ!” ഓണ്‍ ലൈനില്‍ കണ്ടെത്തി വിവാഹിതരായ ഇരുവരുടെയും പ്രണയം ഒരര്‍ത്ഥത്തില്‍ പലസ്തീനിയന്‍ കുടിയൊഴിക്കലിന്റെ ഒരു രൂപകം തന്നെയായിത്തീരുന്നു. ജിനിന്‍ നോവലിന്റെ ഹൃദയത്തിലെ ആത്യന്തിക ചോദ്യം നേരിടുകയാണ്: ആരാണ് സ്വന്ത ദേശത്ത്‌ആരാണ് പ്രവാസി

 

നഖ്ബക്ക് ശേഷവും പിന്നീട് ഇസ്രയേല്‍ ആയിത്തീര്‍ന്ന സ്വന്തം ഇടങ്ങള്‍ വിട്ടുപോകാന്‍ കൂട്ടാക്കാത്ത മഹമൂദ് ദഹമാനെ പോലുള്ള പലസ്തീനികള്‍ക്ക് അവരുടെ കിടപ്പാടം സംരക്ഷിക്കാനയെങ്കില്‍ അവരുടെ ചരിത്രത്തെയും സംസ്കൃതിയെയും ഇല്ലാതാക്കാനുള്ള ക്രമബദ്ധവും അസൂത്രിതവുമായ ഇസ്രായേലി പോളിസികളുടെ ഭാഗമായി സ്വത്വവും അസ്തിത്വ ബോധവും നഷ്ടപ്പെടുന്നതിനു സാക്ഷികളാകേണ്ടി വന്നു. ഓടിപ്പോയവരില്‍ നിന്നും അവസാനമില്ലാത്ത അഭയാര്‍ഥിക്യാമ്പ് ദുരിതത്തില്‍ പെട്ടുപോയവരില്‍ നിന്നും ഒരേ സമയം അസൂയയും ശത്രുവിനോടൊപ്പം അനന്തമായ അനുരഞ്ജനങ്ങളുടെ അവമതിയില്‍ കഴിയുന്നതിന്റെ പേരില്‍ പുച്ഛവും അവര്‍ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ 1948 മേയ് 14-നു ഇസ്രയേല്‍ രാഷ്ട്രപ്രഖ്യാപന ഘട്ടത്തില്‍ ബെന്‍ ഗൂറിയന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയ ധീരനായി മഹമൂദിനെ ഇവാന ഓര്‍ക്കുന്നു. തന്റെ പിടിവാശിയിലൂടെ കുടുംബത്തിന്റെ ഒരു ശാഖയെ തന്നെയാണ് ജന്മദേശത്തു നട്ടുപിടിപ്പിക്കുന്നത് എന്നാണു അയാളുടെ നിലപാട്: “മഹമൂദ് മാത്രമല്ല ഇവിടെ നിന്നിരിക്കുന്നത് – ഭാവിയില്‍ അയാള്‍ക്കുണ്ടാകുന്ന ആണ്‍മക്കളും പെണ്‍മക്കളും അവിടെത്തന്നെ നില്‍ക്കും!” ജന്മദേശവുമായുള്ള ശാരീരികവും ആത്മീയവുമായ വിച്ഛേദം അഭയാര്‍ഥികളെ നിരന്തരം വേട്ടയാടിയപ്പോള്‍ മുതിര്‍ന്നവരില്‍ നിന്ന് കേട്ടറിവു മാത്രമായി പലസ്തീനിനെ അറിയാന്‍ ശ്രമിക്കുന്ന ജൂലിയെ പോലുള്ള രണ്ടാം തലമുറയ്ക്ക് പുനസമാഗമം ഒരു കാല്‍പ്പനികവല്‍കൃത ആദര്‍ശമാണ്. ലണ്ടനിലെ വീടു വിറ്റ് ആക്കറില്‍ സ്ഥിര താമസമാക്കുന്നതിനെ കുറിച്ചാണ് അവള്‍ വാലിദിനോട് പറയുക. ജറൂസലെമിലും ഹൈഫയിലും അല്‍ മജ്ദാലിലും “അരിച്ചുകയറുന്ന ജൂതവല്‍ക്കരണം” വാലിദിനെ അസ്വസ്ഥനാക്കുമ്പോള്‍ ജൂലി അത് കാണുന്നില്ല. നിറയെ ദ്വാരങ്ങളുള്ള ഒരു വാതില്‍ കാണുമ്പോള്‍ “പലസ്തീന്‍ നിറയെ ജൂത പാര്‍പ്പിടങ്ങള്‍ കൊണ്ട് പുള്ളികുത്തിയിരിക്കുന്നത് പോലെ” എന്ന് വാലിദ് ചിന്തിക്കുന്നു. അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ബാസിമിനെ പോലുള്ളവര്‍ക്കാകട്ടെസ്വന്തം നാട്ടില്‍ അവകാശങ്ങള്‍ ഒന്നുമില്ലാതെ കഴിയുന്നതിന്റെ വീര്‍പ്പുമുട്ടലാണ്‌ ദുസ്സഹമായിരിക്കുന്നത്. എങ്കിലും പലസ്തീനിയുടെ അപാരമായ ശുഭാപ്തിയുടെ ആശയവും അയാള്‍ പങ്കുവെക്കുന്നുണ്ട്: “ഒരു നാള്‍ജൂതന്മാര്‍ തിരിച്ചു പോകും.. ഇസ്രയേല്‍ എന്നത് പാലസ്തീനിന്റെ ചരിത്രത്തിലെ കടന്നു പോകുന്ന ഒരു ഘട്ടം മാത്രമാണ്.” വാലിദിനെയും ജൂലിയേയും അവര്‍ അന്വേഷിക്കുന്ന അമ്മവീട് കാണിക്കാന്‍ കൂട്ട് പോകുന്ന‘എല്ലാം അറിയുന്ന’, ദേശത്തെ സ്വയം പ്രഖ്യാപിത ഗൈഡ് കൂടിയായ അഭിവന്ദ്യ വയോധിക ഫാത്തിമ അല്‍ നസ് റവി ഇസ്രായേലിന്റെ നിര്‍മ്മിത നുണകള്‍ക്കെതിരെ ഉണര്‍ന്നിരിക്കേണ്ടതിന്റെ ആവശ്യകതയായാണ് ടൂറിസ്റ്റുകളുടെ തുണ പോകുക: “നമ്മളവര്‍ക്ക് കൃത്യ വിവരങ്ങള്‍ പ്രതിഫലം വാങ്ങാതെ നല്‍കുംപണം കൊടുത്ത് ജൂതരില്‍ നിന്ന് നുണകള്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് അതാണ്‌!” അമ്മ ലണ്ടനില്‍ ഒരു അന്യയായി മരിച്ചുവെന്ന ജൂലിയുടെ സങ്കടത്തെ അവര്‍ തണുപ്പിക്കുന്നതും പലസ്തീന്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിച്ചു കൊണ്ടാണ്: “എന്താപ്രിയപ്പെട്ടവളെനിന്റെ അമ്മ ലണ്ടനില്‍ വെച്ച് ആക്കറില്‍ നിന്നുള്ള ഒരന്യയായി മരിച്ചുവെന്നോശരിനീ ഇവിടെ ഞങ്ങളെയൊന്നു നോക്കൂസ്വന്തം നാട്ടില്‍ അന്യരും അഭയാര്‍ഥികളും. അതുകൊണ്ട് ഞങ്ങളെ സംബന്ധിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മില്‍ വ്യത്യാസമില്ല.”

ഏകപക്ഷീയമായ ജൂതവിരുദ്ധതയുടെ പാഠമായല്ല നോവല്‍ പലസ്തീന്‍ യാഥാര്‍ത്ഥ്യത്തെ സമീപിക്കുന്നത് എന്നത് പ്രധാനമാണ്. “ജര്‍മ്മന്‍കാര്‍ ജൂതരുടെ ഹൃദയത്തെ പൊള്ളിച്ചുജൂതരാകട്ടെ പകരം നമ്മുടെ ഹൃദയത്തെയും. നമ്മള്‍ രണ്ടു കൂട്ടരേയും ദൈവം ഇങ്ങനെ പൊള്ളിക്കാന്‍ നാം എന്ത് ചെയ്തു?” എന്ന് ഒരു ജിനിന്റെ നോവലില്‍ മുഖ്യകഥാപാത്രത്തിന്റെ ഭാര്യയായ ഹുസ്നിയ ചോദിക്കുന്നുണ്ട്. ജൂതരെ കുറിച്ചുള്ള വാലിദിന്റെ പ്രാര്‍ഥനയും പ്രസക്തമാണ്: “ദൈവം രണ്ടു തവണ അവരോടു കരുണ കാണിക്കട്ടെ: ഒന്നാമത് നാസികളുടെ ഇരകള്‍ എന്ന നിലയില്‍രണ്ടാമത് അവരുടെ ദുരന്തം കച്ചവടം ചെയ്യുന്നവരാല്‍ ഉപയോഗിക്കപ്പെടുന്ന ആളുകള്‍ എന്ന നിലയില്‍.” ഹോളോകാസ്റ്റിനെയും നഖ്ബയെയും അവയില്‍ ഉള്‍പെട്ട മനുഷ്യരുടെ മാനുഷികവും വൈയക്തികവുമായ ആഖ്യാനങ്ങളിലൂടെ മനസ്സിലാക്കപ്പെടണമെന്നും അല്ലാത്ത പക്ഷം അവ വെറും അമൂര്‍ത്ത വസ്തുതകള്‍ മാത്രമാണെന്നുമുള്ള ആശയം നോവലില്‍ പ്രധാനമാണ്. അമൂര്‍ത്ത ദുരന്ത ചരിത്രങ്ങളുടെ തലത്തില്‍ ഇസ്രയേലും പലസ്തീനും രാഷ്ട്രീയദേശീയകപട മതാത്മക യുദ്ധങ്ങളിലെ ചതഞ്ഞ പ്രയോഗങ്ങള്‍ മാത്രമാണ്. ബാധിക്കപ്പെട്ട എണ്ണമറ്റ മനുഷ്യരെ അവരുടെ ഓര്‍മ്മകള്‍അഭിലാഷങ്ങള്‍പ്രതീക്ഷകള്‍ഭയപ്പാടുകള്‍, സ്നേഹിക്കാന്‍ വെറുക്കാനുമുള്ള അവരുടെ കഴിവ് തുടങ്ങിയ വികാരങ്ങളുടെ കെട്ടുപിണയലുകളിലൂടെ കാണുമ്പോഴാണ് ആ വലിയ ചിത്രം തെളിഞ്ഞുകിട്ടുകയെന്ന് നോവല്‍ സമര്‍ഥിക്കുന്നു. ഈ വലിയ ചിത്രത്തിന്‍റെ ആവിഷ്കാരം തന്നെയാണ് സാഹിത്യത്തിന്റെവിശേഷിച്ചും ആധുനിക നോവലിന്റെ പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള യൂറോപ്പ്യന്‍ രൂപത്തിന്റെധര്‍മ്മം എന്നു ആമിര്‍ തഹേരി നിരീക്ഷിക്കുന്നു *(3). 

പുരോഗമന ആശയങ്ങള്‍ ഉള്ളവളെന്നു നടിക്കുകയും സമത്വത്തെ കുറിച്ച് വാചാലയാകുകയും ചെയ്യുന്ന കുടിയേറ്റക്കാരി സ്ത്രീ, ഔദ്യോഗിക ഇസ്രയേലി പോളിസിയുടെ ഭാഗമായ അടിച്ചേല്‍പ്പിക്കപ്പെട്ട വിസ്മൃതിയുടെ പങ്കുപറ്റിദേയ്ര്‍ യാസിന്‍ കൂട്ടക്കൊലയെ കുറിച്ച് അജ്ഞത നടിക്കുമ്പോള്‍ വിദാദ് അസ്ഫൂര്‍ എന്ന പലസ്തീനിയന്‍ സ്ത്രീ ഓര്‍മ്മിപ്പിക്കുന്നുണ്ട്: “ദേയ്ര്‍ യാസിനില്‍ സംഭവിച്ചതെന്തോ അത് നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍അത് ഓര്‍മ്മിക്കുന്നുമില്ലെങ്കില്‍എങ്കില്‍‘മറ്റവര്‍ക്ക്’ യാദ് വാഷെമിലെ ഇരകള്‍ക്ക് എന്ത് സംഭവിച്ചു എന്നും മനസ്സിലായേക്കില്ല.” കൊളോണിയല്‍ അധിനിവേശം നിര്‍ബ്ബാധം കൂട്ടക്കൊലകള്‍ നടത്തിയപ്പോഴും നിസ്സംഗത പുലര്‍ത്തിയ സയണിസ്റ്റ് ഭാഷ്യത്തെ അതിസൂക്ഷ്മമായ രീതിയില്‍ തുറന്നു കാണിക്കുകയാണ് അല്‍ മദ് ഹൂന്‍. വിദാദിന് കൂട്ടക്കുരുതിയില്‍ ഒടുങ്ങിയ തന്റെ ബന്ധുക്കളോടുള്ള ബന്ധം സ്മാരകഫലകത്തില്‍ കോറിയിട്ട പേരുകളില്‍ മാത്രമാണ് സാക്ഷ്യപ്പെടുന്നത് എന്നതാണ് അവരുടെ നൈസര്‍ഗ്ഗിക പ്രതികരണത്തെ ഹൃദയം തറക്കുന്നത് ആക്കുന്നത്. 

ഇസ്രയേല്‍ അധിനിവേശം നടത്തിയ അത്യാചാരങ്ങളെ തുറന്നുകാട്ടുമ്പോള്‍ത്തന്നെ അതിനേക്കാള്‍ ഭീകരമായിരുന്ന മറ്റൊരു ദുരന്തത്തെയും നോവല്‍ അതിശക്തമായി അപലപിക്കുന്നുണ്ട്: “ഇസ്രായേലിനു കീഴിലെ ജീവിതംനട്ടുച്ചയ്ക്ക് നക്ഷത്രങ്ങളെ കാണിച്ചു തന്നിരുന്ന ഇജിപ്ത്യന്‍ പട്ടാള ഭരണത്തിനു കീഴില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആയിരം മടങ്ങ്‌ മികച്ചതാണ്. ഇസ്രായേലികള്‍ നമ്മുടെ ശത്രുക്കളാണ്നമ്മെ കീഴ്പ്പെടുത്തുകയും ചെയ്തുഎന്നാല്‍ മറ്റേ കൂട്ടര്‍ ഒരു കാര്യവുമില്ലാതെ നമ്മുടെ നേരെ അവരുടെ ദേശീയ താന്‍ പോരിമയുടെ ചമ്മട്ടിയടിച്ചു.” പലസ്തീനിക്കും ഇസ്രയേലിക്കും ഒരു പൊതു പൌരത്വമെന്ന ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കന്ന ജിനിന്‍ ആ അര്‍ഥത്തില്‍ നോവലിന്റെ സമന്വയ ആശയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജൂലിയും സഹജീവന സാധ്യതയെ കുറിച്ചുള്ള കാല്‍പ്പനിക ധാരണകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയും പലപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. അല്‍ മജ്ദാലിലെ യാഥാസ്ഥിതിക അയല്‍ക്കാരില്‍ നിന്ന് മാത്രമല്ലശാബത് ദിനത്തില്‍ വാഹനത്തില്‍ പുറത്തിറങ്ങിയതിനു വേട്ടയാടുന്ന യുവാക്കളില്‍ നിന്നും, ഒടുവില്‍തങ്ങളുടെ വരവിന്റെ ഉദ്ദേശം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിനിടയില്‍ അമ്മവീടിന്റെ പുതിയ ജൂത ഉടമകളില്‍ നിന്നും അത്തരം എളുപ്പവഴികളുടെ ദുസ്സാധ്യത അവര്‍ക്ക് നേരിടേണ്ടി വരും.

നോവലിസ്റ്റിന്റെ അപരസ്വത്വം എന്ന് തന്നെ പറയാവുന്ന വാലിദ് ദഹ്മാന്‍ അതേ പേരിലുള്ള ‘ലേഡി ഫ്രം ടെല്‍ അവിവി’ലെ കഥാപാത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് എന്ന് തോന്നാം.  മുന്‍ നോവലിലേത് പോലെ നോവലിനുള്ളിലെ നോവല്‍ എന്ന ‘മെറ്റാഫിക് ഷന്‍’ തലവും സൂക്ഷ്മമായ സ്ത്രീപക്ഷ നിലപാടുകളും ഇവിടെയും കണ്ടെത്താനാവും. വാസ്തവത്തില്‍ ഇരു നോവലുകളും തമ്മില്‍ പ്രമേയ പരമായും ആഖ്യാന സ്വരത്തിലും ഒട്ടേറെ സാമ്യങ്ങളും തുടര്‍ച്ചയും കണ്ടെത്താനാവും. വിഷാദം മുറ്റി നില്‍ക്കുന്ന കഥകള്‍ പറയുമ്പോഴും ഭാവഗീതാത്മകവും പ്രസന്നവുമായ മുഹൂര്‍ത്തങ്ങള്‍ പൊലിപ്പിച്ചെടുക്കുന്ന മദ് ഹൂന്‍ രീതിയും ഇവിടെ തുടരുന്നു. പള്ളികളും ചര്‍ച്ചുകളും ഉയര്‍ന്നു നിന്നപ്രകൃതി സൗന്ദര്യത്തിന്റെ ഉത്തുംഗമായിരുന്ന പഴയ പലസ്തീന്‍ പേര്‍ത്തും പേര്‍ത്തും സ്മരിക്കപ്പെടുന്ന നോവലില്‍അഹമദ് ദഹ്ബൂറിനെയും മഹമൂദ് ദാര്‍വിഷിനെയും പോലുള്ള എഴുത്തുകാരെയും ഉദ്ധരിക്കുന്നുമുണ്ട്‌. തന്റെ അമ്മയുടെ സ്മരണകളില്‍ തുടിച്ചു നിന്ന പലസ്തീന്‍ ദേശത്തിന്റെ അടയാളങ്ങളെല്ലാം ഇസ്രായേലി - അമേരിക്കന്‍ ബുള്‍ഡോസറുകള്‍ നിലംപരിശാക്കിയിരിക്കുന്നുവെന്നു വാലിദ് കണ്ടെത്തുന്നു. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക്വിശേഷിച്ചും വാലിദിന്പലസ്തീനെ ഓര്‍മ്മിക്കുക എന്നത് ഓര്‍മ്മയും വര്‍ത്തമാനകാലവും തമ്മിലുള്ള വൈരുധ്യത്തെയാണ് സൂചിപ്പിക്കുന്നത്. “സന്ദര്‍ശിക്കുന്നതായി ഞാനെന്റെ ജീവിതകാലം മുഴുവന്‍ സ്വപ്നം കണ്ട ജറൂസലേമിനെയല്ല ഞാന്‍ കണ്ടത്. എല്ലായിടത്തും പരന്നുകിടന്ന ആധുനിക കെട്ടിടങ്ങള്‍ മാത്രം- ഏതൊരു യൂറോപ്പ്യന്‍ പട്ടണത്തിലും കാണുന്ന തരത്തിലുള്ള കാഴ്ചകള്‍അത് ജറൂസലേം അല്ലേയല്ല എന്ന മട്ടില്‍. ജറൂസലേം മറ്റെങ്ങോ ആണെന്ന മട്ടില്‍.” പലസ്തീനിനെ സംബന്ധിച്ച സയണിസ്റ്റ് മിത്തുകളും അധിനിവേശത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഇതൊക്കെയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇസ്രയേല്‍ പൊങ്ങച്ചം പറയുന്ന ജനാധിപത്യവും ദൈനംദിന ജീവിതത്തില്‍ പലസ്തീനിക്ക് മേല്‍ നിരന്തരം അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളുടെ ഏറ്റവും തീക്ഷ്ണമായ ആവിഷ്കാരം തന്നെയാണ് വാലിദിന്റെ മേല്‍നോട്ടത്തില്‍ ജിനിന്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ മെറ്റാഫിക് ഷന്‍ സാംഗത്യം.

പലസ്തീന്‍ പരിതോവസ്തയുടെ ശക്തമായ ആവിഷ്കാരങ്ങള്‍ ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെതായി വന്നിട്ടുണ്ട്. സൂസന്‍ അബുല്‍ ഹവായുടെ മോണിംഗ്സ് ഇന്‍ ജെനിന്‍ദി ബ്ലൂ ബിറ്റ് വീന്‍ ദി സ്കൈ ആന്‍ഡ്‌ വാട്ടര്‍ഏലിയാസ് ഖൌറിയുടെ ഗേറ്റ് ഓഫ് ദി സണ്‍റൂല ജെബ്രിയെലിന്റെ മിറാല്‍ഗസ്സാന്‍ കനഫാനിയുടെ മെന്‍ ഇന്‍ ദി സണ്‍ഹനാന്‍ അല്‍ ഷെയ്ഖിന്റെ ബൈറുത്ത് ബ്ലൂസ്എമിലി ഹബീബിയുടെ ദി സീക്രെറ്റ് ലൈഫ് ഓഫ് സഈദ്: ദി പെസ്സോപ്റ്റിമിസ്റ്റിക് തുടങ്ങിയവ ഉദാഹരണം. ഇക്കൂട്ടത്തിലേക്ക് മറ്റൊരു മികച്ച മുതല്‍ക്കൂട്ടാണ് ‘ശിഥില നിയതികള്‍.’ “അതൊരു സങ്കീര്‍ണ്ണതയുള്ള കഥയാണ്‌രാഷ്ട്രീയക്കാര്‍ മില്ല്യന്‍ കണക്കിന് മനുഷ്യരുടെ ജീവിതങ്ങള്‍ കൊണ്ട് പന്താടുമ്പോള്‍ഗൃഹാതുരതയും ഒറ്റുകൊടുക്കപ്പെട്ടവന്റെ രോഷവും നിറഞ്ഞത്‌. അല്‍ മദ് ഹൂന്‍ സങ്കീര്‍ണ്ണ വികാരങ്ങളുടെ മുന്നില്‍ മുഖം തിരിക്കുന്നില്ല. അദ്ദേഹത്തിന്റെ ഫിക് ഷന്‍ ഭൂതകാലത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ അധിഷ്ടിതമാണ് – മില്ല്യന്‍ കണക്കിന് മനുഷ്യര്‍ പങ്കുവെക്കുന്ന യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്റെ വാക്കുകള്‍ഭൂതകാലത്തിന് അര്‍ച്ചന ചെയ്യുന്നതിലൂടെഅത് തമസ്കരിക്കപ്പെടാതെ സൂക്ഷിക്കുന്നു” എന്ന് മോനാല്‍ ശാകിര്‍ നിരീക്ഷിക്കുന്നു *(4)

  

References:

1.  (Lesley Williams, ‘Who is at home and who is in exile: a review of ‘Fractured Destinies’, Mondoweiss, December 3, 2018).

2. (Jo Cahill, ‘What does it mean to be an Israeli Arab?, REVIEW: FRACTURED DESTINIES – RABAI AL-MADHOUN, Beyond the Lamp Post, October 25, 2018).

3. (Amir Taheri, ‘A Symphony of Parallel Tragedies’, Gatestone, July 15, 2015).

4. (Monal Shakir, ‘Rabai Al-Madhoun’s ‘Fractured Destinies:’ A heartbreaking look at loss, exile and homecoming’, Arab News, JUNE 06, 2018). 

 

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 209-216)

To purchase, contact ph.no:  8086126024

also by Rabai al-Madhoun

The Lady of Tel Aviv by Rabai al-Madhoun

https://alittlesomethings.blogspot.com/2017/09/blog-post_87.html

read more:

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

Return to Haifa by Ghassan Kanafani

https://alittlesomethings.blogspot.com/2024/06/aaidun-ila-haifa-return-to-haifa-by.html

Mornings in Jenin by Susan Abulhawa

https://alittlesomethings.blogspot.com/2015/12/blog-post_9.html

Men in the Sun by Ghassan Kanafani

https://alittlesomethings.blogspot.com/2024/09/men-in-sun-by-ghassan-kanafani.html

The Book of Disappearance by Ibtisam Azem/ Sinan Antoon 

https://alittlesomethings.blogspot.com/2024/09/the-book-of-disappearance-by-ibtisam.html

Saturday, September 30, 2017

The Lady of Tel Aviv by Rabai al-Madhoun

എരിഞ്ഞമരുമ്പോഴും മാടിവിളിക്കുന്ന വീട്


പലസ്തീനിലെ മജ് ദാലില്‍ അഷ്കലാന്‍ പ്രവിശ്യയില്‍ 1945-ല്‍ ജനിച്ച മദ് ഹൂന്‍ (റബായ് അല്‍ മദ് ഹൂന്‍ ) തന്റെ മൂന്നാം വയസ്സില്‍ (1948) അരങ്ങേറിയ നക്ബ എന്നറിയപ്പെട്ട ഇസ്രായേലി അധിനിവേശത്തെയും കുടിയിറക്കിനെയും തുടര്‍ന്ന് അഭയാര്‍ഥിയാക്കപ്പെട്ട തലമുറയിലെ അംഗമാണ്പതിമൂന്നാം വയസ്സില്‍ഖാന്‍ യൂനിസ് അഭയാര്‍ഥി കേന്ദ്രത്തില്‍ 250 -ഓളം പേരെ കൂട്ടക്കുരുതി നടത്തുന്നത് നേരില്‍ കണ്ട അനുഭവവും അദ്ദേഹത്തിനുണ്ട്. 1967 ജൂണ്‍ അഞ്ചു മുതല്‍ പത്തു വരെ അരങ്ങേറിയ ആറുദിന യുദ്ധത്തിനു നാളുകള്‍ക്ക് മുമ്പ് മാത്രം ഉപരി പഠനത്തിനായി ഇജിപ്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ വിധി മാറ്റിയെഴുതിയത് എന്ന് പറയാംതുടര്‍ന്നുള്ള പാലായനത്തിന്റെ നാളുകളില്‍ സിറിയഇറാഖ്ലബനോന്‍ , സൈപ്രസ്മോസ്കോ തുടങ്ങി ഒടുവില്‍ 1993-ല്‍ ലണ്ടനില്‍ വാസമുറപ്പിക്കും വരെ നാളുകള്‍ പാലായനത്തിന്റെതും പ്രവാസത്തിന്റെതും ആയിരുന്നു അദ്ദേഹത്തിന്. 1970-ല്‍ ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട ജോര്‍ദാനിയന്‍ - പിഎല്‍ .സംഘര്‍ഷവും അദ്ദേഹം നേരില്‍ കണ്ടിട്ടുണ്ട്. 1993 മുതല്‍ ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള മദ് ഹൂനിന്റെ രണ്ടാമത് നോവലാണ്‌ 2010-ലെ ഇപാഫ് (അറബ് ബുക്കര്‍ ) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച ദി ലേഡി ഫ്രം ടെല്‍ അവീവ്പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളെയും ജന്മ ദേശവുമായി പ്രവാസികള്‍ പുലര്‍ത്തുന്ന പലപ്പോഴും സങ്കീര്‍ണ്ണമായ ബന്ധങ്ങളെയും ആവിഷ്കരിക്കുന്ന നോവല്‍ പറിച്ചെറിയപ്പെടുന്നതിന്റെ വൈകാരികവും സാംസ്കാരികവുമായ തലങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നു.

 

പലസ്തീനിയന്‍ സ്വത്വം എന്ന ചോദ്യ ചിഹ്നം.

മുപ്പത്തിയെട്ടു വര്‍ഷക്കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായി ഗാസയിലേക്ക് തിരികെ യാത്ര ചെയ്യുന്ന വാലിദ് ദഹ് മാന്‍ എന്ന ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റ് ആണ് കേന്ദ്ര കഥാപാത്രംവിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ അയാള്‍ കടുത്ത സംഘര്‍ഷത്തിലാണ്തന്നെ കയറാന്‍ അനുവദിക്കുമോഇസ്രായേലി ഏജന്റുമാര്‍ അറസ്റ്റ് ചെയ്യുമോവിമാനം റാഞ്ചാനെത്തിയ ടെററിസ്റ്റ് എന്ന് വേട്ടയാടപ്പെടുമോനോവലിസ്റ്റും കഥാപാത്രവും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെ പ്രസക്തമാണ്ദഹ് മാന്‍ , മദ് ഹൂനിനെ പോലെത്തന്നെപലസ്തീനിലെ ആഷ് ദോദില്‍ ജനിച്ചുഗാസയില്‍ അഭയാര്‍ഥിയായിപതിറ്റാണ്ടുകളോളം ജന്മ ദേശത്തേക്ക് തിരികെ പോവാനായില്ലരണ്ടുപേരും ലണ്ടനില്‍ താമസിക്കുന്ന എഴുത്തുകാരും ജേണലിസ്റ്റുകളുമാണ്നോവല്‍ ആത്മകഥാ പരമാണോ എന്ന ചിന്തയുണര്‍ത്തിയേക്കാം ഈ സാമ്യങ്ങള്‍ . “ഫിക് ഷനെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അധികം ദൂരേക്ക് കൊണ്ട് പോകാനാവില്ലഎന്ന് ഒരഭിമുഖത്തില്‍ മദ് ഹൂന്‍ വ്യക്തമാക്കിയത് സംഗതമാണ് (Writing from the Diaspora: Rabi Al Madhoun's The Lady from Tel Aviv, Ruba Asfahani- the culturetrip.com) ഈ സാമ്യങ്ങള്‍ ഉണ്ടെങ്കിലും മുന്നോട്ടുള്ള വായന പുസ്തകത്തെ ഫിക് ഷന്റെ പരിഗണനയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നുണ്ട് എന്ന് കാണാം.

            യൂണിവേഴ്സിറ്റി പഠനത്തിനായി മുപ്പത്തിയെട്ടു വര്‍ഷം മുമ്പ് വിട്ടു പോയ ഉമ്മയെ കാണാന്‍ വേണ്ടിയാണ് ദഹ് മാന്‍ തിരിച്ചെത്തുന്നതെങ്കിലും ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു കഥാപാത്രത്തെ തേടിക്കൊണ്ടും കൂടിയാണ് അയാളുടെ വരവ് എന്ന് പതിയെ വ്യക്തമാകുംകഥാപാത്രവും എഴുത്തുകാരനും തമ്മിലുള്ള അന്തരം കെട്ടുപിണയുകയും ചിലപ്പോഴൊക്കെ ഇല്ലാതാവുകയും ചെയ്യുംലണ്ടനില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയില്‍ തൊട്ടടുത്ത സീറ്റില്‍ അയാള്‍ ജപിച്ചു വരുത്തിയത് പോലെ സുന്ദരിയായ ഒരു യുവതി വന്നിരിക്കുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടവുംഒരു വേളഇതിവൃത്തഘടനയിലെ ഒരു പരിമിതിയും ആയിത്തീരുകഇരുവര്‍ക്കുമിടയില്‍ മടിച്ചു മടിച്ചു ഉടലെടുക്കുന്ന സൗഹൃദം പക്ഷെ നിരവധി രാഷ്ട്രീയ സാംസ്കാരിക മാനങ്ങളിലേക്ക് വളരുകയും കുടിയിറക്കല്‍ , തിരികെയെത്തല്‍ , കുടുംബ സമാഗമം, പൈതൃകംറൊമാന്‍സ്യുദ്ധംഭീകരതസാംസ്കാരിക അന്തരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്യുംഅങ്ങനെയാണ് വലിപ്പം കൊണ്ട് അത്ര വലുതല്ലാത്ത നോവല്‍  (288പുറങ്ങള്‍ ) വിഷയ ഗരിമ കൊണ്ട് അത് നേടിയെടുത്ത പ്രശസ്തിക്കു അര്‍ഹാമാകുന്നത്യുക്രൈന്‍കാരനായ തന്റെ കൂട്ടുകാരനെ ഇസ്രായേലി പൌരത്വം നേടി തന്നോടൊപ്പം വന്നു പാര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഖിന്നതയിലാണ് ദനാ അഹുവ എന്ന യുവ ഇസ്രായേലി അഭിനേത്രിജൂത വംശജന്‍ ആയത് കൊണ്ട് അയാള്‍ക്ക് 'തിരിച്ചു വരാനുള്ള അവകാശം' 'സ്വാഭാവിക'മാണ്. “1948-ലെ നഖ് ബ മുതല്‍ പലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശം". ഇത്രയും നീണ്ട കാലമായി ഉമ്മയെ കണ്ടിട്ടില്ലെന്നതിനെ കുറിച്ച് 'താങ്കള്‍ ഒരു ഉത്തരവാദിത്ത ബോധമില്ലാത്ത മകനാണ്!” എന്ന് വിമര്‍ശിക്കുന്ന ദനായോട് അയാള്‍ പറയുന്ന മറുപടി ഈ വൈരുധ്യം വ്യക്തമാക്കുന്നു:

അധിനിവേശമാണ് ക്രൂരമായത്ഞാനല്ല... 1967 -നു ശേഷം എനിക്ക് തിരികെ പോവാന്‍ കഴിഞ്ഞിട്ടില്ലഎന്നെ അനുവദിച്ചില്ല.”

 

ഭൂതകാലം തിരിച്ചെത്തുന്നു

നോവലിനുള്ളിലെ നോവല്‍ എന്ന ഘടനയാണ് മദ് ഹൂന്‍ ഉപയോഗിക്കുന്നത്മുഖ്യ കഥാപാത്രം ദഹ് മാന്‍ ഒരിക്കല്‍ താന്‍ ഹ്രസ്വമായി പരിചയപ്പെടാന്‍ ഇടയായ ആദേല്‍ അല്‍ ബാഷിതെ എന്ന പലസ്തീന്‍ വംശജനെ കേന്ദ്രകഥാപാത്രമാക്കി ഒരു നോവല്‍ രചിക്കുകയാണ്ദഹ് മാന്റെ തിരിച്ചു വരവിന്റെ ഒരു പ്രധാന ഉദ്ദേശവും ഇപ്പോള്‍ ജര്‍മ്മനിയില്‍ സ്ഥിര താമസമാക്കിയ ആ പരിചയക്കാരന് വേണ്ടി മുപ്പതു വര്‍ഷം മുമ്പ് അയാള്‍ പ്രണയിച്ച ഒരു സ്ത്രീയ കുറിച്ചുള്ള ഒരന്വേഷണം നടത്തുക എന്നതും കൂടിയാണ്. പലസ്തീനിലെ ജീവിതത്തില്‍ തികച്ചും സാധാരണമായ ദിക്കുതെറ്റിയ ഒരു ഇസ്രായേലി ബുള്ളറ്റ് കാരണം വിധവയായിക്കഴിഞ്ഞ അവരെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യണമെന്നുണ്ട് പശ്ചിമ യൂറോപ്യന്‍ ജീവിതത്തിലെ സാധാരണ സംഭവമായ ഒരു വിവാഹമോചനത്തിന്റെ ഫലമായി വിഭാര്യനായിക്കഴിഞ്ഞ ആദേലിന് . ഈ കഥാപാത്രം ശരിക്കും കടന്നു വരുന്നത് ഇതിവൃത്തത്തില്‍ ഇത്തിരി കെട്ടു പിണച്ചില്‍ ഉണ്ടാക്കുന്നുണ്ട്. അതെന്തായാലുംതിരിച്ചു വരവ് എന്നത് ഓര്‍മ്മകളുടെ പുനര്‍ ജീവനം കൂടിയാണ് എന്ന് സാധൂകരിക്കും വിധം നോവലിന്റെ ആദ്യ ഭാഗങ്ങള്‍അമ്പതോളം പേജുകള്‍ വരുന്ന രണ്ടധ്യായങ്ങള്‍ തന്നെഫ്ലാഷ് ബാക്ക് രൂപത്തില്‍ദഹ് മാന്റെ പ്രവാസത്തിലേക്ക് നയിച്ച സംഭവബഹുലമായ സാഹചര്യങ്ങളുടെയും പലസ്തീനിലെ കുട്ടിക്കാലത്തിന്റെയും നാടും നാട്ടാരുമായുണ്ടായിരുന്ന ബന്ധങ്ങളുടെയും ആവിഷ്കാരമാണ്ഈ ഭാഗങ്ങളിലെ വിശദാംശങ്ങള്‍ വാലിദുമായി വായനക്കാരന് ഹൃദയ ബന്ധം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്താന്‍ മരിക്കും മുമ്പ് തന്റെ മകന്‍ തിരിച്ചു വരില്ലെന്ന വിഷമത്തില്‍ കഴിയുന്ന ഉമ്മു വാലിദിന് മകന്റെ തിരിച്ചു വരവ് അറിയിക്കുന്ന കത്ത് അവിശ്വസനീയമായി അനുഭവപ്പെടുന്നതിനെ കുറിച്ചു പറഞ്ഞുകൊണ്ടാണ് മുഖവുര (prologue) എന്ന ഭാഗം ആരംഭിക്കുന്നത്കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷവും ഓരോ ദിവസവും മകന് വേണ്ടി പ്രാതല്‍ ഒരുക്കി കാത്തിരുന്നവള്‍ . 'ഇപ്പോള്‍ അത് കഴിക്കാന്‍ സമയമായിരിക്കുന്നു.' മുമ്പൊരിക്കലും താന്‍ കാലു കുത്തിയിട്ടില്ലാത്ത ആ അപ്പാര്‍ട്ട്മെന്റില്‍ അയാള്‍ ഉമ്മയെ കാണും, 'ജന്മ ദേശവും നിഴലുകളും'   എന്ന് പേരിട്ട തന്റെ പുസ്തകത്തിന്റെ രചന പുനരാരംഭിക്കുംഅങ്ങനെയൊക്കെ അയാള്‍ കണക്കു കൂട്ടുന്നുവാലിദിന്‍റെ മാതൃ വഴിയിലെ കസിന്‍ നാസറെദ്ധീനും എഴുമക്കളും പതിനാലു പേര മക്കളും ചേര്‍ന്ന കുടുംബം പോലുള്ള ബന്ധുക്കളെഉമ്മു വാലിദിന്‍റെ ഒടുങ്ങാത്ത കഥകളെ –

എന്റെ ഉമ്മയുടെ കാര്യം അത്ഭുതകരമാണ്അതുപോലെ തന്നെ അവര്‍ കൊണ്ട് നടക്കുന്ന വാക്കുകളുടെ വലിയ വലിയ ഭാണ്ഡവും

പ്രദേശത്തെ അറിയപ്പെടുന്ന 'ഗേആയ മോനാ എന്ന ഉഭയ ലിംഗക്കാരന്‍ /രിയുമായി ഒരേയൊരു സന്ദര്‍ഭത്തില്‍ ഉണ്ടായ പാപാനുഭവത്തെസുഹൃത്തുക്കള്‍ ആയിരുന്ന മൂന്നു മുഹമ്മദുമാരെ കുറിച്ച് - ഓര്‍മ്മകളിലൂടെ ആ കാലം ഹൃദ്യമായി ആവിഷ്കരിക്കപ്പെടുന്നു. വാലിദിന്‍റെ പിതാവ് അഹ്മദ് നിമാര്‍ ദഹ് മാന്‍ പലസ്തീന്‍ അഭയാര്‍ഥികല്‍ക്കായുള്ള യുഎന്‍ . സംഘടന (UNWRA) യുടെ ഉദ്യോഗസ്ഥന്‍ ആയിരുന്നുഅസംബന്ധ പൂര്‍ണ്ണമായ ഒരു ത്രികോണ പ്രണയ കഥയില്‍ എതിരാളിയുടെ ചതിവില്‍ പെട്ട് കള്ളനെന്നു മുദ്ര കുത്തപ്പെടുകയും ഹൃദയ സ്തംഭനത്തില്‍ മരിക്കുകയുമായിരുന്നു അദ്ദേഹംസുന്ദരിയായ തന്റെ ഭാര്യയെ മാത്രം മനസ്സില്‍ നിറച്ചിരുന്ന അദ്ദേഹം ഒരിക്കലും അര്‍ഹിക്കാത്ത മരണംപിതാവിന്റെ കുഴിമാടത്തിനടുത്തു കണ്ടെത്തിയ പ്രണയ ചിഹ്നമായ കൈലേസ് ദീര്‍ഘകാലം വാലിദിനെ ജിജ്ഞാസുവാക്കിയിരുന്നു. നോവലന്ത്യത്തില്‍ അതും ഉമ്മയുടെത് തന്നെയായിരുന്നു എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. പിതാവ് മരിച്ചു ഏറെക്കാലം കഴിഞ്ഞാണെങ്കിലും അദ്ദേഹം നിരപരാധിയായിരുന്നു എന്ന് തെളിയിക്കപ്പെടുന്നത് ഉമ്മാക്ക് വലിയ ആശ്വാസമാകുന്നുണ്ട്.

            പിതാവിന്റെ ഖബര്‍ സന്ദര്‍ശനം കഴിഞ്ഞു വാലിദിന് കണ്ടു യാത്ര ചോദിക്കാനുണ്ടായിരുന്നത് കളിക്കൂട്ടുകാരോടാണ്പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും ഇക്കിളിക്കഥകള്‍ പറയാനും കൂട്ടുണ്ടായിരുന്നവര്‍മുഹമ്മദ്‌ ഖദീജയെന്ന ഏതാണ്ട് അന്ധനായ കൂട്ടുകാരന്‍ദേശത്തെ കഥപറച്ചിലുകാരനായിരുന്ന ബാര്‍ബറുടെ ആഖ്യാനങ്ങള്‍ അകക്കണ്ണു കൊണ്ട് വരച്ചുവെച്ചുവാലിദിന്റെ വിവരണത്തിലെ ഫറവോയുടെ ഭാര്യ നെഫര്‍റ്റിതിയുടെ ആകാര വടിവുകള്‍ വായുവില്‍ കൊത്തി വെച്ചുപതിറ്റാണ്ടുകള്‍ക്ക് ശേഷം തിരികെ വരുമ്പോള്‍ അവനു വേണ്ടി ഫറോവാ ഭാര്യയെ കുറിച്ചുള്ള പുസ്തകം കയ്യില്‍ കരുതിയിട്ടുണ്ട് ദഹ് മാന്‍മറ്റൊരു മഹ്മൂദ് , മഹ്മൂദ് അല്‍ മിസ്രിയ്യ എന്ന ഷൂ പോളിഷ് പയ്യനാണ്ചുഴലി രോഗത്തിന്റെ അസുഖമുള്ളവന്‍മഹ്മൂദ് സമൂറയെന്ന മൂന്നാമന്‍ മടിയനായ തുന്നല്‍ക്കാരനില്‍ നിന്ന് പില്‍ക്കാലം പോലീസുകാരനായിത്തീരും. യാസര്‍ ആരാഫാത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനിലേക്ക് വളരുന്ന അയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കുന്നതും അത് കേസാവുന്നതും ആരാഫാത് അയാളെ ശാസിക്കുന്നതും ഇത്തിരി ഫലിതോക്തിയില്‍ നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരികെയെത്തുമ്പോള്‍ വാലിദിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക മഹ്മൂദ് ഖദിജക്ക് സംഭവിച്ച അപചയമാണ്ഇന്നയാള്‍ പരിപൂര്‍ണ്ണ അന്ധനായ വെറും യാചകനാണ്. വാലിദ് തന്റെ സ്വത്വം വെളിപ്പെടുത്താതെ തന്നെ അയാള്‍ക്ക് അഞ്ഞൂറു ഡോളര്‍ നല്‍കുകയും യാചന അവസാനിപ്പിച്ചാല്‍ മാസം തോറും ജീവിക്കാനുള്ളത് നല്‍കാമെന്നു വാക്കു കൊടുക്കുകയും ചെയ്യുന്നുണ്ട്അപ്പോള്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്യുംഎന്നാല്‍ മഹ്മൂദ് ഖദീജ അധിനിവേശാനന്തര പാലസ്തീനിന്റെ തന്നെ പ്രതീകമാണ്വ്യക്തികളുടെ സന്മാനോഭാവം കൊണ്ട് പരിഹാരിക്കാവുന്ന ദുരന്തമല്ലല്ലോ പലസ്തീനിന്റെത്

അവമതി നിത്യാനുഭവമാക്കും വിധം

വിദേശ പാസ്പോര്‍ട്ട്വിശേഷിച്ചും ബ്രിട്ടീഷ് പാസ്പോര്‍ട്ട്ഉള്ളവര്‍ക്ക് ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്ന പൊതു ധാരണയുണ്ട്എന്നാല്‍ പലസ്തീനികളുടെ കാര്യത്തില്‍ ഇതിനു ഒരു പ്രസക്തിയുമില്ലെന്നു ദഹ് മാന്‍ നേരിട്ടനുഭവിക്കുന്നുണ്ട്ഗാസാ ചീളിലെ ജീവിതത്തിന്റെ നിത്യാനുഭാവമായ ചെക്ക് പോയിന്റുകള്‍ എന്താണ് പലസ്തീനിയോടു ചെയ്യുന്നത് എന്നതും അയാള്‍ നേരിടേണ്ടി വരുന്നുഗാസയിലേക്കുള്ള യാത്ര മണിക്കൂറുകള്‍ എടുക്കുന്നുചെക്ക് പോയിന്റുകള്‍ സുരക്ഷിതത്വത്തിന് എന്ന പേരില്‍ യഥാര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നത് വംശീയ രാഷ്ട്രീയത്തിന്റെ ഉപകരണം എന്ന നിലക്കാണ്പലസ്തീനിയുടെ ആത്മ വിശ്വാസം കെടുത്തുവാനും അത് തങ്ങളുടെ സ്വാഭാവിക വിധിയാണ് എന്ന് ചിന്തിപ്പിക്കുന്നതിലൂടെ തങ്ങള്‍ മനുഷ്യരില്‍ താഴ്ന്നവര്‍ (lesser than humans) എന്ന വംശീയ അധമ ബോധം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള കാത്തുനില്‍പ്പ് അടിച്ചേല്‍പ്പിക്കല്‍ അധിനിവേശത്തിന്റെയും കുടിയിറക്കിന്റെയും പൂരക പ്രവര്‍ത്തിയാണ്ചെക്ക് പോയിന്റുകളിലെ ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും അപമാനവീകരിക്കുന്നതുമായ (dehumanizing) രീതികളും ഉദ്യോഗസ്ഥ മേധാവിത്ത പരമായ അവഗണനയും മനപ്പൂര്‍വ്വം വൈകിക്കല്‍ രീതികളും നോവലിസ്റ്റ് ശക്തിയായി ആവിഷ്കരിക്കുന്നുണ്ട്പ്രവേശനം സാധ്യമാകുമോ എന്ന് പോലും ഉറപ്പില്ലാതെമുപ്പത്തിയെട്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാടുപെട്ടു കിട്ടിയ അവസരവും അതിനു വേണ്ടി വന്ന പ്രയാസങ്ങളും വെറുതെ പോകുമോ എന്ന അങ്കലാപ്പോടെ മണിക്കൂറുകള്‍ തള്ളി നീക്കുന്ന വാലിദിന്‍റെ അസ്വസ്ഥതഅത് പതിവ് അനുഭവമായ ഗാസ വാസികളുടെ പ്രതികരണങ്ങളുമായി തുലനം ചെയ്യാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.:

വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരാളെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചുഒരു ബേസ് ബാള്‍ തൊപ്പി ധരിച്ചിട്ടുണ്ട്അതയാളുടെ മുഖത്തെ പാതി മറക്കുന്നുഅയാളുടെ ഉണങ്ങിയ കൈകള്‍ കൈത്താങ്ങിലാണ്അയാളുടെ ശരീരത്തിന് ഭാരമൊട്ടുമില്ലആര്‍ക്കും അയാളെയും വീല്‍ ചെയറും ഒരുമിച്ചു പൊക്കാം.. 'ചൂട് കഠിനമാണ്സര്‍ , ഞാന്‍ താങ്കളെ ആ തണലിലേക്ക്‌ കൊണ്ട് പോകട്ടെ?'

അയാള്‍ മറുപടി പറയുന്നില്ലഎന്റെ നേരെ കണ്ണുകള്‍ ഉയര്‍ത്തി നോക്കുന്നില്ല... കൈകള്‍ കൊണ്ട് വേണ്ടെന്നു ആംഗ്യം മാത്രം.. 'ഞാന്‍ താങ്കളെ സഹായിക്കാന്‍ ശ്രമിക്കുന്നെന്നേയുള്ളൂ.'

'എനിക്കിത് ശീലമാണ്ചങ്ങാതീഇത് ആദ്യമായല്ല ഞാനിവിടെ ഇരിക്കുന്നത്അവസാനത്തേതുമല്ലഞാന്‍ ചികിത്സക്കായി റമാലയില്‍ പോയി തിരികെ വരാന്‍ ശ്രമിക്കുമ്പോഴൊക്കെ ഇതീ പതിവ് ചവറു തന്നെ.” 

കഥാകാലംചരിത്ര ഘട്ടം

ദഹ് മാന്‍ ഗാസ സന്ദര്‍ശിക്കുന്നതിന്റെ യഥാര്‍ത്ഥ കാലം നോവലില്‍ കൃത്യമായി നിര്‍വ്വചിക്കുന്നില്ലെങ്കിലും അത് രണ്ടാം ഇന്‍ തിഫാദക്ക് (2000- 2005) തൊട്ടു പിറകെയാണെന്നു അനുമാനിക്കാംഅയാള്‍ സ്ഥലത്തില്ലാതിരുന്ന നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഒട്ടേറെ മാറ്റങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട്നോവലിലെ ആദ്യ ഭാഗങ്ങളിലെ ഫ്ലാഷ് ബാക്ക് ആഖ്യാനങ്ങള്‍ അങ്ങനെയാണ് വൈയ്യക്തികം എന്നതിലേറെ പ്രസക്തമാകുന്നത്കുടുംബ കഥയ്ക്ക് ഇതിവൃത്തത്തില്‍ ഏറെ പ്രാധാന്യമുണ്ടെങ്കിലും പലസ്തീനിയുടെ ദുരിതം എന്ന അടിസ്ഥാന പ്രമേയം ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടുന്നില്ലസൈനിക നീക്കങ്ങളുടെ ശബ്ദങ്ങള്‍ , ഇടയ്ക്കിടെ നിലച്ചു പോകുന്ന വൈദ്യുതി ബന്ധംഏതു നിമിഷവും എത്താവുന്ന ഒരു ലക്ഷ്യം തെറ്റിയ ഇസ്രായേലി ബുള്ളറ്റിനെ കുറിച്ചുള്ള നിതാന്ത ഭയംആഘോഷമൃത്യു വിലാപ ഘോഷയാത്രകളിലേക്ക് പോലും പറന്നെത്താവുന്ന ബോംബര്‍ - പലസ്തീന്‍ ജീവിതത്തിന്റെ ചിഹ്നങ്ങള്‍ ഇതൊക്കെയാണ്ആളുകള്‍ എങ്ങനെ കഴിയുന്നു എന്ന കഥ പറയുന്നതിലൂടെ വാസ്തുഹാരകള്‍ ആവുന്നതിന്റെയും പ്രവാസത്തിന്റെയും അധിനിവേശത്തിന്റെയും കഥകള്‍ തന്നെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്വിമാനമിറങ്ങി യുദ്ധം ചവച്ചുതുപ്പിയ ഇടങ്ങളിലൂടെ ഗാസയിലേക്കുള്ള വാലിദിന്റെ യാത്ര അവിശ്വസനീയമാം വിധം ദുരിതപൂര്‍ണ്ണമാണ്പരാജയപ്പെട്ട ഒരു ആത്മഹത്യാ ബോംബര്‍ പിടിക്കപ്പെട്ട സാഹചര്യം അത് കൂടുതല്‍ വഷളാക്കുന്നുഎന്നാല്‍ ഇതിനൊക്കെയും പ്രായശ്ചിത്തമെന്നോണം ഊഷ്മളമായ വരവേല്‍പ്പാണ് അയാളെ കാത്തിരിക്കുന്നത്ഗാസാ വാസത്തിന്റെ ഇനിയുള്ള നാളുകള്‍ തന്റെ ഭൂതകാലവുമായുള്ള അഭിമുഖമായിത്തീരും അയാള്‍ക്ക്അന്തസ്സോടെയും അഭിമാനത്തോടെയും കഴിഞ്ഞുവന്ന ഒരു ജനത സ്വത്വവും ജീവിത മാര്‍ഗ്ഗവും നഷ്ടപ്പെട്ടു അഭയാര്‍ഥികള്‍ ആക്കപ്പെട്ടത്തിന്റെ നേര്‍ ചിത്രങ്ങള്‍ കാണേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് പൌരത്വം തനിക്കു നല്‍കുന്ന സുരക്ഷിതത്വത്തിന്റെ ഉറപ്പിലിരുന്നു ബാല്യകാല സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന വാലിദ് വാസ്തവത്തില്‍ ഒരു വലിയ ചോദ്യത്തെയാണ് ഉന്നയിക്കുന്നത്മുടന്തുന്ന ഒരാട്ടിന്‍ കുട്ടിയെ രണ്ടു കൈകളുടെ ഔദാര്യത്തില്‍ നിങ്ങള്‍ക്ക് രക്ഷിക്കാംഎല്ലാവരും നിരാലംബരായി പോകുന്ന വിപര്യയത്തില്‍ ആര്‍ക്കെന്തു ചെയ്യാനാവും

സഹജീവനത്തിന്റെ വെല്ലുവിളികള്‍

ഈ ചോദ്യത്തിന്റെ മറു വശത്ത്‌ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ടിന്റെ പ്രസക്തി അന്വേഷിക്കേണ്ടത്ഒരര്‍ഥത്തില്‍ അതിത്തിരി തെറ്റിദ്ധരിപ്പിക്കുന്നതാണ്നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിലുള്ള രൂപത്തില്‍ അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല ദനാ അഹുവയുടെത്എന്നാല്‍ യഥാര്‍ത്ഥ അറബിക് പതിപ്പില്‍ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആദ്യത്തേത് വാലിദിന്‍റെ കാഴ്ചപ്പാടിലും രണ്ടാം ഭാഗം ദനായുടെ കാഴ്ചപ്പാടിലും ആയിരുന്നു അവതരിപ്പിക്കപ്പെട്ടത് എന്നും രൂബ അസ് ഫഹാനിയുമായുള്ള അഭിമുഖത്തില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്മൂന്നാം ഭാഗം ഹിബ്രു സംസാരിക്കുന്ന ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തുഎന്നാല്‍ ഇംഗ്ലീഷ് പതിപ്പില്‍ ഒരൊറ്റ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലേക്ക് ആഖ്യാനം ചുരുക്കപ്പെടുകയായിരുന്നു. പലസ്തീന്‍ - ഇസ്രായേലി വശങ്ങള്‍ വ്യതിരിക്തമായും സമന്വയിപ്പിച്ചും ആവിഷ്കരിക്കപ്പെട്ട രൂപം തന്നെയായിരുന്നില്ലേ കൂടുതല്‍ പ്രസക്തം എന്ന് നമുക്ക് വിചാരിക്കാനേ കഴിയൂഎന്നിരിക്കിലുംയാത്രാരംഭത്തിലെ ആ 'അടുത്തടുത്തിരിപ്പ്പ്രസക്തമായ ഈ ചോദ്യത്തിന്റെ തികഞ്ഞൊരു മെറ്റഫര്‍ ആകുന്നുണ്ട്ഒരേ ഇടത്തിന് രണ്ടു അവകാശികള്‍ ഉണ്ടാവുമ്പോള്‍ സഹജീവന സാധ്യതയുടെ വെല്ലുവിളികളാണ് അത് പ്രശ്നവല്‍ക്കരിക്കുന്നത്ഒരു ഇസ്രായേലിഒരു പലസ്തീനിഒരു പ്രശസ്ത വ്യക്തിഒരു സാധാരണക്കാരന്‍ , ഒരു സ്ത്രീഒരു പുരുഷന്‍ . “രണ്ടു നിഴലുകളുള്ള വീട്എന്ന് വലീദ് എഴുതുന്ന പുസ്തകത്തിനു ദനാ പേര് നിര്‍ദ്ദേശിക്കുന്നത് പ്രസക്തമാണ്ഒരേ സമയം സംഘര്‍ഷത്തിന്റെയും സമന്വയത്തിന്റെയും സൂചകം. ഇരുവര്‍ക്കുമിടയിലെ സംഭാഷണങ്ങള്‍ അവരവരുടെ സാമൂഹികാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്വാലിദ് മടിച്ചു മടിച്ചും പ്രകടമായ വിനയത്തോടെയും മധുരവാക്കുകളുടെ അകമ്പടിയോടെയും സംസാരിക്കുമ്പോള്‍ ദാന കുറെ കൂടി തുറന്ന ചുഴിഞ്ഞന്വേഷിക്കല്‍ മനോഭാവത്തോടെയാണ് സംസാരിക്കുന്നത്പോകെപ്പോകെ ഇരുവരും ഊഷ്മള സൌഹൃദത്തിലേക്കും ഇമെയില്‍ വിലാസങ്ങള്‍ കൈമാറുന്നതിലെക്കും എത്തിച്ചേരുന്നുതങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നാല്‍ വിവരം ഇ മെയിലിലൂടെ അറിയിക്കണമെന്നും ഇരുവരും പരസ്പരം ഓര്‍മ്മിപ്പിക്കുന്നു . പുസ്തകത്തിന്റെ പ്രസക്തി തന്നെയും ഒരു പക്ഷെ ഈ ഓര്‍മ്മപ്പെടുത്തലിലാണ്പലസ്തീനിയും ഇസ്രയേലിയും അവര്‍ക്കിഷ്ടമായാലും ഇല്ലെങ്കിലും തങ്ങളുടെ പരസ്പരം എതിര്‍ത്തു നില്‍ക്കുന്ന, നിഷേധിക്കുന്ന അസ്തിത്വ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം ഒരേ ഇടത്തില്‍ പങ്കുപറ്റുന്നവരാണ്. നോവലിലെ സംഭവങ്ങള്‍നോവലിനുള്ളിലെ നോവലിലെയുംരണ്ടു വന്‍ കരകളിലേക്കും പല രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് ആഖ്യാനത്തിന്റെ ചക്രവാളങ്ങളെ ഇസ്രയേല്‍ പലസ്തീന്‍ അതിരുകള്‍ക്കപ്പുറത്തേക്കും അതിന്റെ ചരിത്രത്തിനപ്പുറത്തേക്കും വികസിപ്പിക്കുന്നുപലസ്തീനിയെ പീഡിതനായും ഇസ്രയേലിയെ പീഡകനായും കാണുന്ന യാന്ത്രിക വൈരുദ്ധ്യ നിലപാടിനപ്പുറത്തേക്ക് പ്രമേയത്തെ കൊണ്ട് പോകുന്നുരണ്ടുപേരും "ദുര്‍ബ്ബലരായ നമ്മള്‍ നശ്വര ജീവികള്‍ക്ക് പൊരുത്തപ്പെടാനാവാത്ത ചരിത്ര ശക്തികളുടെ ഇരകളാണ് എന്ന് വന്നു കൂടെഅല്ലെങ്കില്‍ , ഇരുവരും തങ്ങളുടെ ദുരന്തങ്ങളുടെ കര്‍തൃത്വമുള്ളവര്‍ തന്നെയാണ് എന്ന് വരികിലോ?” പ്രസിദ്ധ വിമര്‍ശകന്‍ ആമിര്‍ തഹേരി ചോദിക്കുന്നു. (Book Review- Ashraq al Aswat).

            പലസ്തീന്‍ പരിതോവസ്തയുടെ ശക്തമായ ആവിഷ്കാരങ്ങള്‍ ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെതായി വന്നിട്ടുണ്ട്സൂസന്‍ അബുല്‍ ഹവായുടെ മോണിംഗ് സ് ഇന്‍ ജെനിന്‍ , ദി ബ്ലൂ ബിറ്റ് വീണ ദി സ്കൈ ആന്‍ഡ്‌ വാട്ടര്‍ , ഏലിയാസ് ഖൌറിയുടെ ഗേറ്റ് ഓഫ് ദി സണ്‍ , റൂല ജെബ്രിയെലിന്റെ മിറാല്‍ , ഗസ്സാന്‍ കനഫാനിയുടെ മെന്‍ ഇന്‍ ദി സണ്‍ , ഹനാന്‍ അല്‍ ഷെയ് ഖിന്റെ ബൈറുത്ത് ബ്ലൂസ് , എമിലി ഹബീബിയുടെ ദി സീക്രെറ്റ് ലൈഫ് ഓഫ് സഈദ്ദി പെസ്സോപ്റ്റിമിസ്റ്റിക് തുടങ്ങിയവ ഉദാഹരണംഇതിവൃത്ത ഘടനയിലും പാത്ര പരിചരണത്തിലും ഇവയില്‍ പലതിനെക്കാളും ഋജുവും താരതമ്യേന സങ്കീര്‍ണ്ണ രഹിതവുമെങ്കിലും ഡയസ്പോറ അനുഭവമെഴുത്ത് എന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ് 'ടെല്‍ അവീവില്‍ നിന്നുള്ള സ്ത്രീ.'