Featured Post

Showing posts with label Chris Abani. Show all posts
Showing posts with label Chris Abani. Show all posts

Tuesday, April 11, 2017

Becoming Abigail by Chris Abani

കുരുതിപ്പൂക്കളുടെ ശാപം




കൊളോണിയല്‍ അനന്തര നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്ത രൂക്ഷിത ഘട്ടമായിരുന്നു ബയാഫ്രന്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത് സംഘര്‍ഷത്തിന്റെ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ പ്രവാസത്തിലും ഒക്കെയാണ് . കൗമാരത്തിലേ എഴുത്തിന്റെ വഴി തെരഞ്ഞെടുത്ത അബാനി തന്റെ രചനകളിലൂടെ പട്ടാള ഭരണത്തിന്റെ അപ്രീതിക്ക് പാത്രമാവുകയും കൊടിയ പീഡന മുറകളുള്ള ജയിലറകളില്‍ എകാന്തത്തടവിനും മരണ ദണ്ഡനക്കും വിധിക്കപ്പെടുകയും ചെയ്തു. ഭരണ കൂടത്തിനെതിരെ അട്ടിമറി ശ്രമം ഉള്‍പ്പടെ കുറ്റം ചാര്‍ത്തപ്പെട്ടു പതിനെട്ടാം വയസ്സ് മുതല്‍ മൂന്നു തവണയായി ആറു വര്‍ഷക്കാലം കാരാഗൃഹത്തില്‍ കഴിഞ്ഞ, സുഹൃത്തുക്കള്‍ കൈക്കൂലിയായി ജയിലധികൃതര്‍ക്ക് നല്‍കിയ കൈമടക്കിന്റെ ബലത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ പുരാവൃത്തത്തിനു ഉടമയാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന അബാനി. ഇത്തരം അനുഭവങ്ങളുടെ തീക്ഷ്ണതയാണ് കൃത ഹസ്തനായ കവി കൂടിയായ അബാനി തന്റെ രചനകളില്‍ വികാര സാന്ദ്രമെങ്കിലും ഒരു ഘട്ടത്തിലും അതിവൈകാരികമല്ലാത്ത കവിതാത്മക ഭാഷയില്‍ സന്നിവേശിപ്പിക്കുന്നത്. തന്റെ പേരിന്റെ യഥാര്‍ത്ഥ ഉടമയായ വിഖ്യാത ഗായകനെ അനുകരിക്കുന്നതിലൂടെ ലാഗോസിലെ ചേരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എല്‍വിസ് എന്ന കൗമാരക്കാരനെപ്പിന്തുടരുന്ന 'ഗ്രേസ്‌ ലാന്‍ഡ്‌' , ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വെന്തുരുകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്കളുടെ (child soldiers) ജീവിതാവസ്ഥകള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്ര സൗന്ദര്യമിയന്ന കാവ്യാത്മകവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന 'സോംഗ് ഫോര്‍ നൈറ്റ്‌' , 9/11-ന്നു ശേഷമുള്ള സമാധാന ത്വരയുടെയും ഉത്കണ്ഠകളുടെയും പശ്ചാത്തലത്തില്‍ കിഴക്കന്‍ ലോസ് ഏഞ്ചലസിലെ കടുത്ത സാഹചര്യങ്ങളില്‍ അതിജീവിക്കുന്ന ബ്ലാക്ക്‌ എന്ന മ്യൂറല്‍ ആര്‍ടിസ്റ്റിന്റെ ജീവിതം പകര്‍ത്തുന്ന 'ദി വിര്‍ജിന്‍ ഓഫ് ഫ്ലെയിംസ്' തുടങ്ങിയ കൃതികളിലൊക്കെ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവരുടെ കഥകളാണ് അബാനി വിഷയമാക്കുന്നത്.


ജനിച്ചപ്പോഴേ അമ്മയുടെ മരണത്തിനു കാരണമായിത്തീര്‍ന്നവള്‍ എന്ന ശാപം പേറുകയും വിരഹാര്‍ത്തനായഉത്തരവാദിത്ത ബോധമില്ലാത്തവനും കുടിയനുമായ പിതാവിന് എപ്പോഴും അമ്മയെ ഓര്‍മ്മിപ്പിക്കും വിധം അവരോടു കടുത്ത രൂപ സാദൃശ്യത്തോടെ വളര്‍ന്നു വരികയും ചെയ്യുന്നഅമ്മയുടെ അതേ പേരുള്ള അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ ഹ്രസ്വവും നരക തുല്യവുമായ ജീവിതത്തിന്റെയും കീഴടങ്ങാന്‍ തയ്യാറില്ലാത്ത ദുരന്ത വീര്യത്തിന്റെയും അവരില്‍ നിന്നുംഒരു വേള അവരിലേക്കു തന്നെയുമുള്ള ആത്മ വികാസ / നിരാസത്തിന്റെയും വൈരുധ്യ പൂര്‍ണ്ണമായ ആത്മ സത്താന്വേഷണവും (becoming) സ്വയമെരിഞ്ഞമരലുമാണ് 120 പുറങ്ങള്‍ മാത്രമുള്ള അബാനിയുടെ സ്വതസിദ്ധമായ ഭാഷയില്‍ രചിക്കപ്പെട്ട BECOMING ABIGAIL എന്ന നോവെല്ല പറയുന്നത് . അവളുടെ ജീവിതത്തെ തന്നെ ഒരു നിഴല്‍ രൂപമാക്കിയ (ghostly presence) തുടക്കം ഓര്‍മ്മകളുടെ ആദ്യ സ്ഫുരണങ്ങളോടൊപ്പം പില്‍ക്കാലം തുന്നിക്കൂട്ടിയെടുക്കുന്ന അയഥാര്‍ത്ഥമായ ഒരനുഭവമായാണ് അവള്‍ തിരിച്ചറിയുകനോവെല്ലയുടെ ആരംഭത്തില്‍ നിന്ന്:

"അപ്പോള്‍ ഇതും.............

തുടര്‍ന്ന് വായിക്കാന്‍:

https://www.fazalrahman.com/essays/article/becoming-abigail-by-chris-abani

(അകം മാസിക, ഏപ്രില്‍ 2017)
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 159-164)

More by Chris Abani:

    GraceLand by Chris Abani

    https://alittlesomethings.blogspot.com/2016/08/blog-post_18.html

    Song for Night by Chris Abani

    https://alittlesomethings.blogspot.com/2016/02/blog-post.html

More on woman/ child abuse theme:

The Book of Memory by Petina Gappah 

https://alittlesomethings.blogspot.com/2018/03/blog-post_14.html

    God Help the Child by Toni Morrison

    https://alittlesomethings.blogspot.com/2015/09/blog-post.html

    Woman at Point Zero by Nawal El Saadawi

 https://alittlesomethings.blogspot.com/2024/08/woman-at-point-zero-by- nawal-el-saadawi.html

    Eve out of Her Ruins by Ananda Devi

https://alittlesomethings.blogspot.com/2024/08/eve-out-of-her-ruins-by-ananda-devi.html

    അസൂറ : കെ.ആര്‍.വിശ്വനാഥന്‍ 

https://alittlesomethings.blogspot.com/2024/08/azoora-by-k-r-viswanathan-malayalam.html

    Your Name Shall Be Tanga by Calixthe Beyala

https://alittlesomethings.blogspot.com/2024/08/your-name-shall-be-tanga-by-calixthe.html



Thursday, August 18, 2016

GraceLand by Chris Abani

മറ്റൊരിടത്തെ ജീവിതം- അതൊരു വര്‍ണ്ണ സ്വപ്നമല്ല


പതിനഞ്ചാം വയസ്സില്‍ പ്രസിദ്ധീകരിച്ച ഒരു ത്രില്ലര്‍ ഭരണകൂട വിരുദ്ധ കലാപത്തിനു തിരികൊളുത്തിയെന്നു വ്യാഖ്യാനിക്കപ്പെടുക, പതിനെട്ടു വയസ്സുമുതല്‍ കിരാതമായ പട്ടാളഭരണത്തിന്റെ തടവില്‍, രാജ്യത്തെ ഏറ്റവും ഭയാനകമായ എകാന്തത്തടവറയില്‍ ഉള്‍പ്പടെ ആറു വര്‍ഷങ്ങളോളം കഴിയേണ്ടി വരിക, തൂക്കുകയറിന്റെ നിഴലില്‍ നിന്ന് കൈക്കൂലിയായി സുഹൃത്തുക്കള്‍ കൈമടക്കിയ പണവും ആയുസ്സിന്റെ ബലവും കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു അന്യ ദേശത്തു പ്രവാസജീവിതം നയിക്കുക, തുടര്‍ന്ന് ലോകമറിയുന്ന കവിയും നോവലിസ്റ്റുമായി സ്വയം അടയാളപ്പെടുത്തുക. നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരന്‍ ക്രിസ് അബാനിയുടെ ജീവചരിത്രം ഇതൊക്കെയുമാണ്. എല്ലാറ്റിനും മുമ്പേ, പോസ്റ്റ്‌ കൊളോണിയല്‍ നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത ഘട്ടമായിരുന്ന ബിയാഫ്രന്‍ സംഘര്‍ഷത്തില്‍ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി ബാല്യ കൗമാരങ്ങള്‍ പിന്നിട്ടത് ആ കഥകളൊക്കെ കേട്ടുകൊണ്ടും അതിന്റെ ഭീകരതയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായ ഇംഗ്ലണ്ടിലേക്കുള്ള പ്രവാസത്തിലും ഒക്കെയാണ്. കുട്ടിക്കാലത്ത് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ജീവിതങ്ങളുടെ പാരുഷ്യം അബാനിയുടെ നോവലുകളില്‍ തീവ്രവും കാവ്യാത്മകവും, എന്നാല്‍ ഒരു ഘട്ടത്തിലും അതിവൈകാരികത പുരലാത്തതുമായ ഭാഷയില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും കൌമാര- യൌവ്വനാരംഭ ഘട്ടത്തിലുള്ള കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ പല പ്രധാന കൃതികളിലും കടന്നു വരുന്നത്. പതിനാലു വയസ്സിനിടെ ഗാര്‍ഹിക പീഡനത്തിന്റെയും ആവര്‍ത്തിച്ചുള്ള ലൈംഗികകയ്യേറ്റങ്ങളുടെയും ലൈംഗിക മനുഷ്യക്കടത്തിന്റെയും നിയമത്തിന്റെതന്നെ വെട്ടയാടലിന്റെയും ദുരിതങ്ങളിലൂടെ കടന്നുപോവുകയും പോംവഴികളൊന്നുമില്ലാതെ അടഞ്ഞുപോയ ജീവിത സാഹചര്യങ്ങളില്‍നിന്നു മോചനം തേടി തെംസ് നദിയുടെ ആഴങ്ങളില്‍ മറയുകയും ചെയ്യുന്ന അബിഗേയ്ല്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന 'ബികമിംഗ് അബിഗേയ്ല്‍', സന്തുഷ്ടമായ കുടുംബ സാഹചര്യങ്ങളിലേക്ക് ആഭ്യന്തരയുദ്ധം അധിനിവേശം നടത്തുന്നതോടെ പ്രിയപ്പെട്ടവരേ നഷ്ടമാവുകയും ആഫ്രിക്കന്‍ രാജ്യങ്ങളുടെ മുഖമുദ്രയായ ബാല യോദ്ധാക്ക (child soldiers) ളില്‍ ഒരാളായി, റിബല്‍ സൈന്യത്തിന് വേണ്ടി മൈന്‍ നിര്‍വ്വീര്യമാക്കുന്ന ജോലിയില്‍ ഏര്‍പ്പെടാന്‍ നിയുക്തനാവുകയും ചെയ്യുന്ന മൈ ലക്ക് എന്ന കൗമാരക്കാരന്റെ ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങള്‍ ഭ്രമാത്മകവും ഭീകരതയുടെ വിചിത്രസൗന്ദര്യമിയന്ന സാന്ദ്രവുമായ ഭാഷയില്‍ ചിത്രീകരിക്കുന്ന സോംഗ് ഫോര്‍ നൈറ്റ്‌ എന്നിവയെ പോലെ മറ്റൊരു കൗമാരക്കാരന്റെ അതിജീവന സാഹസങ്ങളിലേക്ക് തന്നെയാണ് അവയെപ്പോലെതന്നെ 'മുതിര്‍ന്നുവരവിന്റെ കഥ'യായ ഗ്രേസ്‌ ലാന്‍ഡ്‌ എന്ന നോവലും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഓര്‍മ്മകളുടെ ചതുപ്പുകള്‍ - അതിജീവനത്തിന്റെയും............


തുടര്‍ന്ന് വായിക്കാന്‍:

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 86-86)

Saturday, February 6, 2016

Song for Night by Chris Abani

ലില്ലിപ്പൂക്കളില്‍ കുരുങ്ങുന്ന അസ്ഥിപജ്ഞരങ്ങള്‍


ആഭ്യന്തര സംഘര്‍ഷങ്ങളുടെ നീണ്ടുനില്‍ക്കുന്ന കെടുതികളുടെ ഉപോല്‍പ്പന്നമായി ലോകത്ത് പലയിടങ്ങളിലും, വിശേഷിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍, ഉയര്‍ന്നു വന്നിട്ടുള്ള സാഹചര്യങ്ങളില്‍ ഏറ്റവും ദയനീയവും വേദനിപ്പിക്കുന്നതുമായ ഒന്നാണ് ബാല യോദ്ധാക്കള്‍ (child soldiers) എന്ന പ്രതിഭാസം. ചരിത്രത്തില്‍ എല്ലാ കാലഘട്ടങ്ങളിലും സംഘര്‍ഷ ഭൂമികളില്‍ കുട്ടികളുടെ സാനിധ്യമുണ്ടായിട്ടുണ്ടെങ്കിലും കൊളോണിയല്‍ അനന്തര ആഫ്രിക്കന്‍ യുദ്ധ ഭൂമികള്‍ വലിയൊരളവോളം ഈ പ്രതിഭാസത്തിന്റെ അഭൂത പൂര്‍വ്വമായ സാന്നിധ്യത്തിനു സാക്ഷ്യം വഹിക്കുന്നുണ്ട്. പത്തും പതിനാലും വയസ്സുള്ള, അതിനും തക്ക ശാരീരികവളര്‍ച്ച പോലുമില്ലാത്ത കരുവാളിച്ച മുഖമുള്ള കുഞ്ഞുങ്ങള്‍ പ്രായത്തിനിണങ്ങാത്ത പരുക്കന്‍ ഭാവങ്ങളും തങ്ങളെക്കാള്‍ നീളമുള്ള റൈഫിളുകളും വെടിയുണ്ട മാലകളും നീളന്‍ വാള്‍ക്കത്തികളും സൈനിക വസ്ത്രങ്ങളുമായി കൊന്നും കൊലവിളിച്ചും നീങ്ങുന്ന കാഴ്ച സിയറാ ലിയോണിന്റെയും കോംഗോയുടെയും നൈജീരിയയുടെയുമൊക്കെ ഏതാണ്ടൊരു ചിഹ്നം തന്നെയായി മാറിയിട്ടുണ്ട് നോവലുകളിലും സിനിമകളിലും. പലപ്പോഴും അതത്ര അതിശയോക്തിപരമല്ല എന്ന് തന്നെയാണ് ഈ രാജ്യങ്ങളില്‍ നിന്നൊക്കെയുള്ള സമകാലീന യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുന്നതും. എല്‍. ടി ടി. . സൈന്യത്തിലും ബര്‍മ്മയിലെ വംശീയ സംഘര്‍ഷങ്ങളിലുമുണ്ടായ ബാല യോദ്ധാക്കളുടെ സാന്നിധ്യം നയോമി മുനാവീരായുടെ 'ഐലന്‍ഡ് ഓഫ് എ തൌസന്‍ഡ് മിറേഴ്സ്' , മിതാലി പെര്‍കിന്‍സിന്റെ 'ബാംബൂ പീപ്പിള്‍' തുടങ്ങിയ നോവലുകളില്‍ വിഷയമായിട്ടുണ്ട്‌. ആഫ്രിക്കന്‍ കൃതികളിലാവട്ടെ, ഇഷ്മയേല്‍ ബേയായുടെ പ്രസിദ്ധമായ അനുഭവാഖ്യാനം 'ഏ ലോംഗ് വേ ഗോണ്‍', മരിയാത്തു കമാറായുടെ 'ദി ബൈറ്റ് ഓഫ് ദി മാംഗോ', ഉസോദിന്‍മാ ഇവിയേലായുടെ 'ദി ബീസ്റ്റ്‌സ് ഓഫ് നോ നേഷന്‍' തുടങ്ങി ഒട്ടേറെ കൃതികളിലൂടെ ബാല യോദ്ധാക്കളുടെ ജീവിതമെന്ന നരകങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈ കുട്ടികള്‍ കൌമാരവും ജീവിതവും പോയ്പ്പോയവരാണ്. യുദ്ധാനന്തരം എങ്ങാനും തിരിച്ചു ചെന്നാല്‍ അവര്‍ പ്രേതങ്ങളോ, നരഭോജികാളോ ആയി തിരസ്കരിക്കപ്പെടുമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ആഫ്രിക്കന്‍ യാഥാര്‍ഥ്യങ്ങള്‍ ആധുനിക വല്‍ക്കരിക്കപ്പെട്ടിട്ടില്ലാത്ത പ്രകൃതരുടെ ഗോത്ര സംഘര്‍ഷങ്ങളുടെ കള്ളികളിലേക്ക് ചുരുട്ടിക്കെട്ടാന്‍ ആവേശമുള്ള പാശ്ചാത്യ കാഴ്ചപ്പാട് തങ്ങളുടെ ധാരണകള്‍ക്കിണങ്ങും വിധം ലളിതവല്‍ക്കരിച്ചു മനസ്സിലാക്കും പോലെ അതത്ര 'നിഷ്കളങ്ക ഇരകളുടെ ഇതിഹാസങ്ങള്‍' അല്ല എന്നതും ഏറെ നടുക്കമുണ്ടാക്കുന്ന വസ്തുതയാണ്.

സ്വതന്ത്ര നൈജീരിയയുടെ ചരിത്രത്തിന്റെ ഏറ്റവും രക്തരൂക്ഷിതമായ സംഘര്‍ഷമായിരുന്ന ബയാഫ്രന്‍ കലാപത്തിന്റെ (1967 - ജൂലായി മുതല്‍ 1970-ജനുവരി വരെ) കാലത്ത് (1967), കലാപത്തിന്റെ പ്രധാന ഇരകളായിരുന്ന ഇബോ വിഭാഗത്തില്‍ പെട്ട അച്ഛന്റെയും ഇംഗ്ലീഷ്‌ വംശജയായ അമ്മയുടെയും മകനായി ജനിച്ച ക്രിസ് അബാനി രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ പതിനെട്ടാം വയസ്സില്‍ ജയിലിലടക്കപ്പെട്ട പുരാവൃത്തത്തിനു ഉടമയാണ്. ജയിലില്‍ വെച്ച് കാണാനിടയായ നൈജീരിയന്‍ വിമത ഗായകന്‍ ഫെലാ കുട്ടി അദ്ദേഹത്തോട് പറഞ്ഞു: സുഹൃത്തേ, സത്യം അപകടകരമായ ഒരേര്‍പ്പാടാണ്!. .............
തുടര്‍ന്ന് വായിക്കാന്‍:

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 97-106)

To purchase, contact ph.no:  8086126024


More by Chris Abani: