'വേര്‍
ഈസ് ദി ഫ്രെണ്ട്സ് ഹോം?'
(1987) , 'ലൈഫ്
ആന്‍ഡ് നതിംഗ് എല്‍സ്'
(1992), 'ത്രൂ
ദി ഒലീവ് ട്രീസ്'
(1994) എന്നീ
ചിത്രങ്ങളെ അവയുടെ പശ്ചാത്തല
ഭൂമിയെ കണക്കിലെടുത്ത്
കോക്കര്‍ ത്രയം എന്ന് നിരൂപകര്‍
വിവരിക്കുന്നു. എന്നാല്‍
ആദ്യ ചിത്രത്തിന് പകരം
'ടേയ്സ്റ്റ്
ഓഫ് ചെറി\ (1997)
എന്ന ചിത്രത്തെ
കൂടി ഉള്‍പ്പെടുത്തി അങ്ങനെ
വിളിക്കുന്നതാവും പ്രമേയ
പരമായി കൂടുതല്‍ ഉചിതമെന്ന്
കിയരസ്തമി കരുതുന്നു.
ക്ലാസ്സില്‍
വെച്ച് അബദ്ധത്തില്‍ തന്റെ
കയ്യില്‍ പെട്ടുപോയ സുഹൃത്തിന്റെ
നോട്ടുപുസ്തകം തിരികെ
ഏല്‍പ്പിക്കാനായി തന്റെ
ഗ്രാമമായ കോക്കറില്‍ നിന്ന്
അയാള്‍ ഗ്രാമത്തിലേക്ക്
പോകുന്ന ബാലനെ പിന്തുടരുന്ന
ലളിതമായ ഒരു കഥയാണ് 'വേര്‍
ഈസ് ദി ഫ്രെണ്ട്സ് ഹോം?'.
പുസ്തകം
കൂടാതെ അടുത്ത ദിവസം
ക്ലാസിലെത്തിയാല്‍ സുഹൃത്ത്
പുറത്താക്കപ്പെടും. ...Featured Post
Wednesday, November 2, 2016
മരണത്തിനപ്പുറം ജലമര്‍മ്മരം
'വേര്‍
ഈസ് ദി ഫ്രെണ്ട്സ് ഹോം?'
(1987) , 'ലൈഫ്
ആന്‍ഡ് നതിംഗ് എല്‍സ്'
(1992), 'ത്രൂ
ദി ഒലീവ് ട്രീസ്'
(1994) എന്നീ
ചിത്രങ്ങളെ അവയുടെ പശ്ചാത്തല
ഭൂമിയെ കണക്കിലെടുത്ത്
കോക്കര്‍ ത്രയം എന്ന് നിരൂപകര്‍
വിവരിക്കുന്നു. എന്നാല്‍
ആദ്യ ചിത്രത്തിന് പകരം
'ടേയ്സ്റ്റ്
ഓഫ് ചെറി\ (1997)
എന്ന ചിത്രത്തെ
കൂടി ഉള്‍പ്പെടുത്തി അങ്ങനെ
വിളിക്കുന്നതാവും പ്രമേയ
പരമായി കൂടുതല്‍ ഉചിതമെന്ന്
കിയരസ്തമി കരുതുന്നു.
ക്ലാസ്സില്‍
വെച്ച് അബദ്ധത്തില്‍ തന്റെ
കയ്യില്‍ പെട്ടുപോയ സുഹൃത്തിന്റെ
നോട്ടുപുസ്തകം തിരികെ
ഏല്‍പ്പിക്കാനായി തന്റെ
ഗ്രാമമായ കോക്കറില്‍ നിന്ന്
അയാള്‍ ഗ്രാമത്തിലേക്ക്
പോകുന്ന ബാലനെ പിന്തുടരുന്ന
ലളിതമായ ഒരു കഥയാണ് 'വേര്‍
ഈസ് ദി ഫ്രെണ്ട്സ് ഹോം?'.
പുസ്തകം
കൂടാതെ അടുത്ത ദിവസം
ക്ലാസിലെത്തിയാല്‍ സുഹൃത്ത്
പുറത്താക്കപ്പെടും. ...Sunday, October 23, 2016
Bob Dylan
Friday, October 21, 2016
Under the Udala Trees by Chinelo Okparanta
"ഉവ്വ്, അത് ആദാമും ഹവ്വയും ആയിരുന്നു. പക്ഷേ ബൈബിളില്‍ നമുക്ക് ലഭിച്ചത് ആദാമിന്റെയും ഹവ്വയുടെയും കഥ മാത്രമായിരുന്നെങ്കിലോ? എന്ത്
കൊണ്ട് അതൊരു ആദാമും ആദാമും എന്നോ ഹവ്വയും ഹവ്വയും
എന്നോ ഉള്ള സാധ്യത തള്ളിക്കളയണം? ഒരു പ്രത്യേക ആദമിലും
ഹവ്വയിലും കഥ കേന്ദ്രീകരിച്ചു എന്നത് കൊണ്ട് മറ്റെല്ലാ
സാധ്യതകളും തള്ളിക്കളയപ്പെട്ടു എന്നില്ല. ... സ്ത്രീ പുരുഷന് വേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍ ആണ്, ഉവ്വ്.
പക്ഷെ എന്നുവെച്ചു എന്തുകൊണ്ട് സ്ത്രീ മറ്റൊരു
സ്ത്രീക്ക് വേണ്ടിയും സൃഷ്ടിക്കപ്പെട്ടവള്‍ ആയിക്കൂടാ? അല്ലെങ്കില്‍
പുരുഷന് മറ്റൊരു പുരുഷന് വേണ്ടി? അനന്ത സാധ്യതകള്‍ - ഓരോന്നും മറ്റൊന്നുപോലെ തീര്‍ത്തും സംഭവ്യം.”
(Under the Udala Trees- അദ്ധ്യായം 18)
സൃഷ്ടിയുടെ നാളുകളില്‍ പുരുഷനെ എകാന്തനായിക്കണ്ട് അത്
നന്നല്ലെന്ന ചിന്തയില്‍ അവനു കൂട്ടായി ദൈവം സ്ത്രീയെ സൃഷ്ടിച്ചുവെന്നു ഉത്പത്തി
പുസ്തകം. അത് ആദമും ഹവ്വയും ആയിരുന്നു. എന്നാല്‍
കഥാഗതിയുടെ ഒരു ധാര പിന്തുടര്‍ന്നു എന്നതുകൊണ്ട് മറ്റു സാധ്യതകള്‍
നിരാകരിക്കപ്പെടുന്നു എന്നോ നിരാകരിക്കപ്പെടണം എന്നോ
ഇല്ലെന്നു ചിന്തിച്ചു തുടങ്ങുമ്പോള്‍ ഭിന്നരതിയുടെ തലങ്ങള്‍ ഒരു ബിബ്ലിക്കല്‍
അംഗീകാരത്തിനു മുതിരുക കൂടിയാണ്.
തന്റെ പ്രഥമ
കഥാ സമാഹാരം Happiness, Like Water എന്ന കൃതിയിലൂടെ 2014 -ല്‍ ലെസ്ബിയന്‍ സാഹിത്യത്തിനുള്ള ലാംഡാ പുരസ്കാരം നേടിയ യുവ നൈജീരിയന്‍ - അമേരിക്കന്‍ എഴുത്തുകാരി ചിനേലു ഒക് പരാന്റ 2016-ലും പുരസ്കാരനേട്ടം ആവര്‍ത്തിച്ച നോവലാണ് Under the Udala Trees. ഒപ്പം ജെസ്സി റെഡ്മണ്ട് ഫോസ്സെറ്റ്
ബുക്ക് പുരസ്ക്കാരവും ഇതേ നോവലിനെ തേടിയെത്തി. നോവലില്‍
മൂന്നു തലമുറകളിലൂടെ ഭിന്നരതിതാല്പര്യത്തിന്റെ (sexual orientation) നിതാന്ത യുദ്ധം നടത്തേണ്ടി വരുന്ന ഇയോമയുടെ ജീവിതം പകര്‍ത്തുന്നു. 1967-ല്‍ ബിയാഫ്രന്‍ യുദ്ധം ആരംഭിക്കുന്നതിനു തൊട്ട് മുമ്പ് മുതല്‍ വര്‍ത്തമാന
കാലം വരെ നീളുന്ന കഥാഗതിയിലൂടെ , യാഥാസ്ഥിതിക മത
മൂല്യങ്ങളില്‍ കഴിയുന്ന ഒരു സമൂഹത്തില്‍ 'വന്‍
നാണക്കേട് '(abomination) എന്നു വിലക്കപ്പെട്ട ഭിന്ന ലൈംഗിക
ചോദനയുടെ സംഘര്‍ഷങ്ങള്‍ ആത്മനിന്ദയായും കിടിലം കൊള്ളിക്കുന്ന പാപചിന്തയായും
ഏറ്റുവാങ്ങുമ്പോഴും അദമ്യമായ ഒരാകര്‍ഷണത്തില്‍ പുരുഷ കേന്ദ്രിതമായ സാമ്പ്രദായിക
വൈവാഹിക ജീവിതത്തിന്‍റെ ചതുര വടിവുകളിലേക്ക് കീഴ്പ്പെടാനാവാതെ സ്വാതന്ത്ര്യം
പ്രഖ്യാപിക്കുന്ന, വിശുദ്ധ ഗ്രന്ഥത്തിന്‍റെ തന്നെ
ദൃഷ്ടാന്തകഥാ പരിസരങ്ങളില്‍ തന്നെയും തന്നെപ്പോലുള്ളവര്‍ക്കും ഒരു ശ്വസനസ്ഥലി (breathing space) ഉണ്ടാവാതെ വയ്യെന്ന കണ്ടെത്തലിലേക്ക് ഉണരുന്ന
സ്ത്രീത്വത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്. പ്രണയത്തെ
പ്രണയമായി തിരിച്ചറിയുന്ന, അംഗീകരിക്കുന്ന ഒരു നഗരത്തെ, നൈജീരിയയെ, അഥവാ ലോകത്തെ കുറിച്ചുള്ള
സ്വപ്നത്തില്‍ അവസാനിക്കുന്ന നോവല്‍ പക്ഷെ പുറത്തു വന്നത് കഥാപാത്രത്തിന്റെ
ജന്മനാട്ടില്‍ ഭിന്ന ലൈംഗികത പതിനാലു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്നതോ
മുസ്ലിം പാരമ്പര്യമുള്ള 'ഹോസ' വംശജര്‍ക്കു സ്വാധീനമേറിയ വടക്കന്‍ മേഖലകളില്‍ വധശിക്ഷ തന്നെ
ലഭിക്കാവുന്നതോ ആയ കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന Jail the Gay' ബില്ലില്‍ (2014) അന്നത്തെ നൈജീരിയന്‍ പ്രസിഡന്റ്
ഗുഡ്ലക്ക് ജോനാതന്‍ ഒപ്പുവെച്ച് രണ്ടു കൊല്ലം കഴിഞ്ഞാണ് .
"ഞങ്ങള്‍ ഒരുമിച്ചു കിടക്കുമ്പോള്‍ എന്നെ പുണര്‍ന്നു കിടന്നു എന്‍ദീദി
എന്റെ ചെവിയില്‍ മന്ത്രിക്കുന്നു: ഒരു നഗരത്തെ കുറിച്ച്. അവിടെ പ്രണയം
പ്രണയമായിരിക്കും. പുരുഷനും സ്ത്രീക്കുമിടയില്‍, പുരുഷനും പുരുഷനുമിടയില്‍, സ്ത്രീക്കും
സ്ത്രീക്കുമിടയില്‍, യൊറൂബക്കും ഹോസക്കുമിടയില്‍ , ഹോസക്കും ഫുലാനിക്കുമിടയില്‍ എന്ന പോലെ. എന്‍ദീദി
നഗരത്തെ വിവരിക്കുന്നു, അതിന്റെ
തെരുവുകള്‍ , മണ്ണിന്റെ നിറം.
അവള്‍ പറയുന്നു, “അവയെല്ലാം ഇവിടെ നൈജീരിയയില്‍ ആണ്. ഈ സ്ഥലം നൈജീരിയ മുഴുവനുമാകും.”
................
തുടര്‍ന്ന് വായിക്കാന്‍:
https://www.fazalrahman.com/essays/article/under-the-udala-trees-by-chinelo-okparanta
.........
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 218-228)
To purchase, contact
ph.no: 8086126024
Freshwater by Akwaeke Emezi
https://alittlesomethings.blogspot.com/2024/08/freshwater-by-akwaeke-emezi.html
The Loves of João Vêncio by José Luandino Vieira
Monday, October 10, 2016
The Memory of Love by Aminatta Forna
To
purchase, contact ph.no: 8086126024
https://alittlesomethings.blogspot.com/2018/08/blog-post_28.html
I,
Tituba, Black Witch of Salem by Maryse Condé
https://alittlesomethings.blogspot.com/2024/08/i-tituba-black-witch-of-salem-by-maryse.html
Ummath:
A Novel of Community and Conflict by
Sharmila Seyyid /Gita Subramanian
https://alittlesomethings.blogspot.com/2024/08/ummath-novel-of-community-and-conflict.html
The Hired Man by Aminatta Forna
സിയറാലിയോണിന്‍റെ പോസ്റ്റ് കൊളോണിയല്‍ രാഷ്ട്രീയത്തിലെ അഴിമതികള്‍ക്കും എകാധിപത്യത്തിനുമെതിരില്‍ നിലപാടെടുത്തതിനു സ്വജീവന്‍ വില കൊടുക്കേണ്ടിവന്ന പിതാവിന്റെ ഓര്‍മ്മയിലെഴുതിയ ദി ഡെവിള്‍ ദാറ്റ് ഡാന്‍സ്ഡ് ഓണ്‍ ദി വാട്ടര്‍ (2003) , ആഭ്യന്തര യുദ്ധവും അതിജീവനത്തിന്റെ സമസ്യകളും പ്രണയ കഥയുടെ പശ്ചാത്തലത്തില്‍ ആവിഷ്കരിച്ച ദി മെമ്മറി ഓഫ് ലവ് (2010) എന്നീ കൃതികള്‍ക്ക് ശേഷം അമിനാറ്റ ഫോര്‍ന രചിച്ച നോവലാണ് ദി ഹയേഡ് മാന്‍ (2013). മുന്‍ കൃതികളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണനോവലിസ്റ്റ് പശ്ചാത്തലമാക്കുന്നത് ഗോസ്റ്റ് എന്ന അര്‍ത്ഥ ഗര്‍ഭമായ പേരുള്ള ക്രോയേഷ്യന്‍ പട്ടണമാണ്. തൊണ്ണൂറുകളില്‍ മുന്‍ യുഗോസ്ലാവ്യയുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടാവുന്ന ശൈഥില്യത്തിന്റെയും ആളുകള്‍ ഉടലിലും മനസ്സിലും പേറിയ ഭീകരമായ ഓര്‍മ്മകളുടെയും മുറിവുകള്‍ അമിനാറ്റ ഫോര്‍നായുടെ സവിശേഷമായ, പ്രമേയ പരമായ പതിവ് ഉത്കണ്ഠകളെ പ്രതിഫലിപ്പിക്കുന്നു. ഗോസ്റ്റ് എന്ന പദം ക്രോയേഷ്യന്‍ ഭാഷയില്‍ ഗസ്റ്റ് എന്നര്‍ത്ഥമാക്കുമ്പോള്‍ , നോവല്‍ മുന്നോട്ടു പോകവേ അതിന്റെ അപശകുന സൂചകമായ അര്‍ത്ഥവും തെളിഞ്ഞു വരുന്നു. ഓര്‍മ്മകളിലെ മുറിവുകളുടെ വേദന നേരനുഭവ യാഥാര്‍ത്ഥ്യം പോലെത്തന്നെ വേട്ടയാടുന്നു എന്നത് ഫോര്‍നയുടെ ഒരു പൊതു പ്രമേയമാണ്. ചെറിയ ചെറിയ വഞ്ചനകളും വിദ്വേഷ പ്രവര്‍ത്തികളും വലിയ ഭീകരാനുഭവങ്ങളും രക്തച്ചൊരിച്ചിലുമായി രൂപം മാറുന്നതും, ചെയ്തുപോയതും മൗനത്തിലൂടെയോ നിശ്ശബ്ദ സഹകരണത്തിലൂടെയോ പങ്കാളിയായതുമായ കുടിലതകള്‍ മറച്ചുവെച്ച് മാന്യരും നിഷ്കളങ്കരുമായി പില്‍ക്കാലം ജീവിച്ചു പോവുന്നതിന്റെ വൈരുദ്ധ്യങ്ങളും അവര്‍ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. പ്രമേയ സന്നിഗ്ദ്ധതയില്‍ കസുവോ ഇഷിഗുരോയെ (ദി റിമെയ്ന്‍സ് ഓഫ് ദി ഡേ) ഓര്‍മ്മിപ്പിക്കുന്നുണ്ട് അമിനാറ്റ ഫോര്‍നയുടെ കൃതികള്‍ .
(ആഖ്യാനങ്ങളുടെ
ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 197-201)
Monday, September 26, 2016
Sleepwalking Land by Mia Couto / David Brookshaw
മൊസാംബിക്കിലെ രണ്ടാമത്തെ വലിയ നഗരമായ ബെയ്റയില്‍ തങ്ങളുടെ കൊളോണിയല്‍ മാതൃകയിലുള്ള വീട്ടില്‍ നിന്ന് റോഡിന്റെ മറുവശത്തുള്ള കറുത്ത മനുഷ്യരുടെ മണ്‍കൂരകളിലേക്ക് നോക്കിനിന്ന കുട്ടിക്കാലത്ത് വെളുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് പതിവില്ലാത്ത വിധം റോഡ് മുറിച്ചു കടന്നു ചങ്ങാത്തങ്ങളുണ്ടാക്കിയതും, പതിനാറാം വയസ്സില്‍ തലസ്ഥാന നഗരിയായ മപൂട്ടോയിലേക്ക് താമസം മാറിയപ്പോള്‍ നേരില്‍ക്കണ്ട വര്‍ണ്ണ വെറിയുടെ വിവേചനങ്ങളും കൂട്ടോയെ കൊളോണിയല്‍ വിരുദ്ധ ഗറില്ലാ പ്രസ്ഥാനത്തില്‍ (FRELIMO) എത്തിച്ചത് സ്വാഭാവികം. ചേ ഗുവേര ആവുന്ന സ്വപ്നം താലോലിച്ചിരുന്നെങ്കിലും 'ഒരിക്കലും തോക്കു കൊണ്ട് യുദ്ധം ചെയ്യാന്‍ കഴിയുമായിരുന്നില്ലാ'ത്ത കൂട്ടോയെ കൊളോണിയല്‍ പത്രത്തില്‍ നുഴഞ്ഞുകയറുകയെന്ന ജോലി ഏല്‍പ്പിച്ച സംഘടനാ നേതൃത്വത്തിന് അക്കാര്യത്തില്‍ അദ്ദേഹം നന്ദി പറയുന്നുണ്ട്. ആ ജോലിയില്‍ നിന്നാണ് അദ്ദേഹത്തിലെ എഴുത്തുകാരന്‍ പിറവിയെടുത്തതും. കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പക്ഷെ വെളുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ വര്‍ഗ്ഗവഞ്ചകരുടെ പ്രതിച്ഛായയാണ് കൂട്ടോ സഹോദരങ്ങള്‍ക്ക് നല്‍കിയത്. “ആഫ്രിക്കന്‍ ആത്മാവുള്ള വെള്ളക്കാരന്" എന്ന് വിവരിക്കപ്പെട്ട മിയാ കൂട്ടോ തന്നില്‍ സമ്മേളിക്കുന്ന വൈരുധ്യങ്ങളെ കുറിച്ച് സ്വയം വിവരിക്കുന്നത് ഇങ്ങനെയാണ്: “ഞാനൊരു വെള്ളക്കാരനും ഒരു ആഫ്രിക്കക്കാരനുമാണ്; യൂറോപ്പുക്കരുടെയും മൊസാംബിക്കുകാരുടെയും മകന്; വളരെ മതാത്മകമായ ഒരു ലോകത്ത് ഒരു ശാസ്ത്രജ്ഞന്; വാമൊഴിവഴക്ക സമൂഹത്തില്‍ ഒരു എഴുത്തുകാരന്‍. ഇവ സുവ്യക്തമായും വിരുദ്ധ ലോകങ്ങളാണ്, ഞാനവയെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നു, കാരണം അവയെല്ലാം എന്റെ ഭാഗങ്ങളാണ്.” അതേ സമയം, ആഭ്യന്തര യുദ്ധകാലത്ത് (1975-1994) അപ്പാര്‍ത്തീഡ് സൌത്ത് ആഫ്രിക്കയും റോഡേഷ്യയും സ്പോന്‍സര്‍ ചെയ്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സായുധ വിഭാഗം (RENAMO) കൊലപ്പെടുത്തിയ സഹ ജേര്‍ണലിസ്റ്റുകള്‍ തന്നില്‍ കുറ്റബോധം (survivor guilt) ഉണര്‍ത്തുന്നതിനെ കുറിച്ചും കൂട്ടോ ഏറ്റു പറഞ്ഞിട്ടുണ്ട്. “ഞാന്‍ കാല്പ്പനികനാവുകയാവാം, പക്ഷെ അത് അവര്‍ എന്നോട് പറയുമ്പോലെയാണ് : നീയൊരാളാണ് കഥകള്‍ പറയുക.”
ഇളംമുറക്കാരും വയോധികരും / മരിച്ചുപോയവരും തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലുള്ള ആഖ്യാനസ്വഭാവം കൂട്ടോയുടെ കൃതികളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ 'സ്വപ്നാടക ദേശ' (സ്ലീപ്പ് വാക്കിംഗ് ലാന്‍ഡ്) ത്തില്‍ ആഖ്യാനം പിന്തുടരുന്നത് പതിനൊന്നുകാരനായ മുയ്ദിന്‍ഗയേയും വയോധികനായ ത്വാഹിറിനെയുമാണ്. ..........
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/sleepwalking-land-by-mia-couto
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: പേജ് 23-30
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് )
More from Mia Couto:
Confession of the Lioness by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_76.html
The Tuner of Silences by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post.html
The Last Flight of The Flamingo by Mia Couto
https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html
Tuesday, September 20, 2016
The Tuner of Silences by Mia Couto / David Brookshaw
മിയാ കൂട്ടോയെ (António “Mia” Emílio Leite Couto) മനസ്സിലാക്കാന്‍ ‘പാശ്ചാത്യലോകം’ ‘ആഫ്രിക്ക’ എന്നീ നിര്‍മ്മിതദ്വന്ദ്വ ധാരണ ഒഴിവാക്കേണ്ടതുണ്ട്. കൂട്ടോ
വെള്ളക്കാരനാണ്, എന്നാല്‍ ആഫ്രിക്കക്കാരന്‍ ആവാതെ
പോകുന്നുമില്ല. ഒരു ‘ആഫ്രിക്കന്‍’ എഴുത്തുകാരന്‍
എന്നുതന്നെയാണ് ആഗോള പോര്‍ച്ചുഗീസ് സാഹിത്യ ലോകത്ത് അദ്ദേഹം അടയാളപ്പെടുന്നത്.
മാജിക്, ഫാന്റസി, അസാധാരണം എന്നൊക്കെ തോന്നിക്കുകയും ഒടുവില്‍
എല്ലാം തികച്ചും യാഥാര്‍ത്ഥ്യം തന്നെയായിരുന്നു എന്ന് ബോധ്യപ്പെടുത്തുകയും
ചെയ്യുന്ന അപൂര്‍വ്വ രചനാ സിദ്ധിയുടെ ഉടമയായാണ് മിയാ കൂട്ടോ
മനസ്സിലാക്കപ്പെടുന്നത്. അദ്ദേഹത്തിന്‍റെ പതിവു വിവര്‍ത്തകന്‍ ഡേവിഡ് ബ്രൂക്ക്
ഷോ ഇംഗ്ലീഷിലെത്തിച്ച The Tuner of Silences അതീവ ചാരുതയുള്ള
വായനാനുഭവം ആയിത്തീരുന്നതിനു പിന്നില്‍, മൂലകൃതിയുടെ
കാവ്യാത്മകതയും ഭാവഗരിമയും ഒപ്പിയെടുത്ത വിവര്‍ത്തനത്തിന്റെ മികവ് സുവിദിതമാണ്. കഴിഞ്ഞ
എട്ടു വര്‍ഷക്കാലമായി പിതാവു പകര്‍ന്നുനല്‍കിയ പുറംലോകം നിലനില്‍ക്കുന്നില്ല എന്ന
അറിവോടെ ഒരു വലയിത ഇടത്തില്‍ വളര്‍ന്നുവരുന്ന എംവാനിറ്റോ എന്ന പതിനൊന്നുകാരനിലൂടെ
ആഖ്യാനം ചെയ്യപ്പെടുന്ന നോവല്‍, മിയാ കൂട്ടോയുടെ രചനാ
സൌഷ്ടവത്തിന്റെ ലക്ഷണമൊത്ത തികഞ്ഞ മാതൃകയാണ്.
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 130-138
To purchase, contact ph.no: 8086126024)
More from Mia Couto:
Confession of the Lioness by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_76.html
Sleepwalking Land by Mia Couto
https://alittlesomethings.blogspot.com/2016/09/blog-post_26.html
The Last Flight of The Flamingo by Mia Couto
https://alittlesomethings.blogspot.com/2024/08/the-last-flight-of-flamingo-by-mia-couto.html



