Featured Post

Saturday, March 8, 2025

Mama Hissa's Mice by Saud Alsanousi/ Sawad Hussain

 അധിനിവിഷ്ട ദേശവും തീപിടിച്ച വീടും




(അറബ് നോവലിനുള്ള അന്താരാഷ്ട്ര പുരസ്കാര ജേതാവായ കുവൈറ്റി നോവലിസ്റ്റ് സഊദ് അല്‍ സനൂസിയുടെ Mama Hissa’s Mice, ഒന്നാം ഗള്‍ഫ് യുദ്ധം തൊട്ടു സമീപ ഭാവികാലം വരെ നീളുന്ന ആഖ്യാനമായി കുവൈറ്റിന്റെയും മിഡില്‍ ഈസ്റ്റിന്റെയും യുദ്ധാന്തരീക്ഷത്തെയും വിഭാഗീയതയുടെ നീരാളിപ്പിടുത്തത്തെയും ആവിഷ്കരിക്കുന്നു.)

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വായനയുടെയും സംവാദങ്ങളുടെയും മണ്ഡലങ്ങളെ വളരെയേറെ അധിനിവേശിച്ച ഇക്കാലത്ത് സങ്കീര്‍ണ്ണ ഘടനയുള്ള ബൃഹദ്കൃതികള്‍ വായിക്കുക മിക്കപ്പോഴും ഒരു തെരഞ്ഞെടുപ്പല്ല. എന്നാല്‍ സാംസ്കാരിക വായനയുടെയും ദേശാന്തരീയ ധാരണകളുടെയും താല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തുക പലപ്പോഴും അത്തരം കൃതികളാവും. 2012ല്‍ അറബ് സാഹിത്യത്തിനുള്ള അന്താരാഷ്‌ട്ര പുരസ്കാരം നേടിയ ‘ദി ബാംബൂ സ്റ്റാക്ക്’ (The Bamoboo Stalk) എന്ന നോവലില്‍ വീട്ടുവേലക്കാരിയായെത്തുന്ന ഫിലിപ്പിനോ യുവതിയുടെയും കുവൈത്തി യുവാവിന്റെയും പ്രണയത്തിന്റെ ബാക്കി പത്രമായി പിറക്കുന്ന മകന്റെ അസ്തിത്വ പ്രതിസന്ധികളുടെ കഥ ആവിഷ്കരിച്ച സഊദ് അല്‍ സനൂസി,  ഒന്നാം ഗള്‍ഫ് യുദ്ധം തൊട്ടുള്ള സ്വദേശത്തിന്റെ രാഷ്ട്രീയ സംഘര്‍ഷങ്ങളോടൊപ്പം മുസ്ലിം സമൂഹത്തില്‍ പ്രബലമായ ‘രണ്ടു’ പക്ഷങ്ങള്‍ക്കിടയിലെ വിഭാഗീയത ഹിംസാത്മകമായിത്തീരുന്നതിന്റെ കഥ പറയുന്ന ‘മമ്മ ഹിസ്സയുടെ ചുണ്ടെലികള്‍ (Mama Hissa’s Mice)’ പ്രമേയപരമായി അരപൂര്‍വ്വ രചന തന്നെയാണ്. എല്ലാ സാമൂഹിക തിന്മകള്‍ക്കുമെതിരിലും ഉയിര്‍ത്തു നില്‍ക്കുന്ന/നില്‍ക്കേണ്ട കൌമാര/യൌവ്വന സൌഹൃദങ്ങളെ പോലും വിഷലിപ്തമാക്കും വിധം വിഭാഗീയതയുടെ സ്വാധീനം കുടുംബാന്തരീക്ഷങ്ങളില്‍ നിന്ന് യുവമനസ്സുകളിലേക്ക് വ്യാപിക്കുന്നതിന്റെ വിനാശകതയെ ഒരു ദുരന്ത പ്രവചന (Dystopian) ഭാവത്തോടെ ആവിഷ്കരിക്കാന്‍ തൊട്ടടുത്ത ഒരു ഭാവികാലത്തില്‍ നോവലിസ്റ്റ് കഥയുടെ വര്‍ത്തമാന കാലത്തെ സ്ഥിതപ്പെടുത്തുന്നു. ഒപ്പം എല്ലാത്തിന്റെയും പിറകിലുള്ള അസംബന്ധ പൂര്‍ണ്ണമായ മുടിനാരിഴ വിശ്വാസ വ്യതിയാനങ്ങളെ ഇത്തിരി കറുത്ത ഹാസ്യത്തോടെയും നോവലിസ്റ്റ് ചിത്രീകരിക്കുന്നു.


വിഭാഗീയ കലാപങ്ങളിലും പ്രതിക്രിയകളിലും കലുഷിതമായ കുവൈറ്റിന്റെ തൊട്ടടുത്ത ഒരു ഭാവികാലത്തില്‍ - 2015 ല്‍ അറബ് മൂലം പ്രസിദ്ധീകരിക്കപ്പെട്ട കൃതിയുടെ ‘വര്‍ത്തമാന കാലം 2020 ആണ് – നിലയുറപ്പിച്ച ‘മമ്മ ഹിസ്സയുടെ ചുണ്ടെലികള്‍ മൂന്നു ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്നു. വിഭാഗീയതയുടെ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെങ്കിലും ബാല്യ-കൌമാരങ്ങളുടെ ഇഴയടുപ്പത്തില്‍ കഴിയുന്ന മൂവര്‍ സംഘം അത്തരം അസ്പൃശ്യതയോട് കടുത്ത രോഷത്തോടെയാണ് മുതിര്‍ന്നുവരിക. ഇറാഖ് അധിനിവേശ നാളുകളില്‍ ‘ഫുവാദയുടെ ബാലകര്‍ (‘Fuada’s Kids’) എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടായ്മയിലൂടെ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും മതമൌലിക വാദത്തിന്റെയും അപകടങ്ങളെ കുറിച്ച് പ്രചാരണം നടത്തുകയാണ് അവര്‍ സ്വയം കണ്ടെടുത്ത സാമൂഹിക ദൌത്യം. രഹസ്യ പ്രവര്‍ത്തനങ്ങളിലൂടെയുള്ള റേഡിയോ സംപ്രേഷണം, ഓണ്‍ലൈന്‍ ലേഖനങ്ങള്‍, തുടങ്ങിയ ഇടപെടലുകളാണ് അവരുടെ മാര്‍ഗ്ഗം. കാത്കൂത് എന്ന് വിളിക്കപ്പെടുന്ന ആഖ്യാതാവ് ഒരു ദുരൂഹ സാഹചര്യത്തില്‍ ബോധം തെളിയുന്നതോടെയാണ് ആഖ്യാനം ആരംഭിക്കുന്നത്. എന്നാല്‍, നോവലിന്റെ വര്‍ത്തമാന കാലത്തില്‍ നടക്കുന്ന ഈ സംഭവവികാസത്തില്‍ തെരുവു മധ്യത്തില്‍ ബോധം തിരിച്ചു കിട്ടുമ്പോള്‍ അയാള്‍ തിരിച്ചറിയുന്നത്‌ തന്റെ കാര്‍ ചുട്ടെരിക്കപ്പെട്ടിരിക്കുന്നു എന്നും ചുറ്റുവട്ടത്തെ കെട്ടിടങ്ങള്‍ വന്‍ തീപിടിത്തത്തില്‍ പെട്ടിരിക്കുന്നുവെന്നും തനിക്കു മേലാകെ പരിക്കുകള്‍ പറ്റിയിരിക്കുന്നു എന്നും മാത്രമല്ല, ‘ഫുവാദയുടെ ബാലകര്‍’ തീര്‍ത്തും തോറ്റുപോയിരിക്കുന്നു എന്നുകൂടിയാണ്. വേദനയോടെ അയാള്‍ തിരിച്ചറിയുന്നു സമാധാനം കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങള്‍ പോലും ഹിംസക്ക് നിമിത്തമാവുകയായിരുന്നു എന്നും തനിക്കു ചുറ്റും കാണപ്പെടുന്ന നാശ നഷ്ടങ്ങള്‍ക്ക് ആ അര്‍ത്ഥത്തില്‍ താനും ഉത്തരവാദിയാണ്‌ എന്നും. എന്നാല്‍ ഏറ്റവും വലിയ കുറ്റബോധം മറ്റൊരു രൂപത്തില്‍ അയാളെ കാത്തിരിപ്പുണ്ട്‌: ദൌര്‍ഭാഗ്യകരമായ ഒരേറ്റുമുട്ടലില്‍ കൂട്ടുകാരില്‍ ഒരാള്‍ മറ്റൊരാളുടെ അന്ത്യത്തിനു കാരണക്കാരനാകുന്നതിന് അയാള്‍ സാക്ഷിയാകേണ്ടി വരുന്നു. ബോധം തെളിയുമ്പോള്‍ അയാളുടെ ഫോണില്‍ കുറെയേറെ മിസ്സ്‌ഡ് കാളുകളും ടെക്സ്റ്റ് മെസ്സേജുകളുമുണ്ട്. അതിലൊന്ന് അയാളുടെ ബൈറൂത്ത് പ്രസാധകന്റെതാണ്. ‘ദി ഇന്‍ഹറിറ്റന്‍സ് ഓഫ് ഫയര്‍ എന്ന് പേരിട്ട അയാളുടെ നോവലില്‍ സെന്‍സര്‍ പ്രശ്നം ഒഴിവാക്കാനായി നാല് അധ്യായങ്ങള്‍ മുറിച്ചു മാറ്റാന്‍ അയാള്‍ സന്നദ്ധനാണോ എന്ന് അവര്‍ക്കറിയണം. അല്‍ സനൂസിയുടെ നോവലിന് ഇതുവരെയും കുവൈറ്റില്‍ പ്രസാധനാനുമതി ലഭിച്ചിട്ടില്ല എന്നത് ജീവിതം കലയെ അനുകരിക്കുന്നതിന്റെ ഒരുദാഹരണം ആയി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.


ഒരു വശത്ത്‌ ഷിയാ വിഭാഗവും മറുവശത്ത്‌ സുന്നി വിഭാഗവും കാവല്‍ നില്‍ക്കുന്ന ഒരു പാലത്തിലൂടെ ഇരുവരുടെയും സൌമനസ്യം പ്രതീക്ഷിച്ചു വണ്ടിയോടിക്കുന്ന കാത്കൂതിന്റെ കഥയും അയാളുടെ നോവലില്‍ നിന്നുള്ള അധ്യായങ്ങളും ഇടകലരുന്നതാണ് ആഖ്യാനധാര. 1980കളില്‍ താന്‍ ജനിച്ചു വളര്‍ന്ന അയല്‍ക്കൂട്ടത്തിന്റെ കഥയാണ് ആത്മകഥാപരമായ ‘അഗ്നിയുടെ ശേഷിപ്പി’ല്‍ കാത്കൂത് പറയുന്നത്. പന്ത്രണ്ടാം വയസ്സില്‍, കളിക്കൂട്ടുകാരായ സാദിഖ്, ഫഹദ് എന്നിവരോടൊത്ത് മരം കയറിയും വീഡിയോ ഗെയിമുകളില്‍ മുഴുകിയും കുട്ടിക്കാലത്തിന്റെ സാഹസങ്ങള്‍ ആസ്വദിക്കുന്ന കാത്കൂത്, ഫഹദിന്റെ മുത്തശ്ശി മമ്മ ഹിസ്സയുടെ കഥാപ്രപഞ്ചത്തിലേക്കും അവരോടൊപ്പം ഫൌസിയ അമ്മായിയുടെ വാത്സല്യത്തിലേക്കും എത്തിപ്പെടുന്നത് യുദ്ധാരംഭത്തില്‍ സ്വന്തം മാതാപിതാക്കള്‍ ലണ്ടനില്‍ ആയിപ്പോയ സാഹചര്യത്തിലാണ്. എന്നാല്‍, പ്രശാന്തമെന്നു തോന്നിക്കുന്ന വിധം കാണപ്പെടുന്ന ചുറ്റുപാടില്‍ യഥാര്‍ത്ഥ അടിയൊഴുക്കായി മുഴങ്ങുന്ന സംഘര്‍ഷത്തില്‍ ഭിന്ന വംശജരും ഇരു വിഭാഗങ്ങളില്‍ പെട്ടവരുമായ ഫഹദിന്റെയും സാദിഖിന്റെയും പിതാക്കന്മാരുടെ സാന്നിധ്യമുണ്ട്. എങ്കിലും ഇറാഖ് അധിനിവേശം വരെയുള്ള ഘട്ടത്തില്‍ എല്ലാ ഭിന്നതകള്‍ക്കും ഇടയില്‍ പാരസ്പര്യത്തിന്റെ ഇഴയടുപ്പമുണ്ട്: പാകിസ്ഥാനി ബാര്‍ബറോടും സിറിയന്‍ ഇറച്ചി വെട്ടുകാരനോടുമെല്ലാം കുട്ടികള്‍ക്ക് സൌഹൃദവുമുണ്ട്. എന്നാല്‍ പിന്നീട് കുടുംബ സൌഹൃദങ്ങള്‍ പോലും കലങ്ങിത്തുടങ്ങുന്നു. ഫഹദിന്റെ പിതാവ് സാലിഹ് അമ്മാവനും സാദിഖിന്റെ പിതാവ് അബ്ബാസ് അമ്മാവനും എപ്പോഴും കലഹിക്കുകയും മക്കളുടെ സ്നേഹബന്ധത്തിന് പോലും ഭീഷണിയായിത്തീരുകയും ചെയ്യുന്നു. ഉമ്മമാര്‍ നടത്തുന്ന ശ്രമങ്ങള്‍ അതിനു തടയിടാന്‍ പര്യാപ്തവുമല്ല. വിഭാഗീയതയുടെ പൊരുളറിയാതെ അങ്കലാപ്പിലാകുന്ന കാത്കൂത്തിനെ അവര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്: “നീയൊരു മുസ്ലിമാണ്, അതാണ്‌ കാര്യം.. അത് പോരെ?.” വിശ്വാസവുമായി നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുമ്പോഴും തന്റെ ഇസ്ലാമിക വിശ്വാസം അടിസ്ഥാനപരമായി കരുതുന്ന കാത്കൂത്തിന് അത് മതി. എന്നാല്‍ ദേശത്തിന് അത് പോരാ എന്നിടത്താണ് സംഘര്‍ഷങ്ങളുടെ തുടക്കം; അതൊട്ടും പുതിയതുമല്ല. ‘മറ്റേ വിഭാഗം ആകുന്നതിലേറെ അമുസ്ലിം ആകുന്നതാണ് നല്ലത് എന്ന് ഇരുകൂട്ടരും കരുതുന്നു. അതേ സമയം അവരെ പിന്തുണക്കുന്നവരില്‍ നാസ്തികരും ഉണ്ട് എന്ന കാരണത്താല്‍ ‘ഫുവാദയുടെ ബാലകര്‍ ഇരു വിഭാഗത്തിന്റെയും ശത്രുത നേരിടുന്നത് ശക്തമായ വിരുദ്ധോക്തിയില്‍ നോവലിസ്റ്റ് വിവരിക്കുന്നു:

“ഇരു കൂട്ടരും! ഇരു കൂട്ടരും, റമദാന്‍ പിറവി അടയാളപ്പെടുത്തി ചന്ദ്രന്‍ ഉദിക്കുന്നതെന്ന് എന്ന കാര്യത്തില്‍ യോജിക്കാന്‍ കഴിയാത്തത് കൊണ്ട് ഒരിക്കലും ഒരുമിച്ചു നോമ്പ് തുടങ്ങാന്‍ കഴിയാത്തവര്‍. ഇരു കൂട്ടരും, ആദ്യ പെരുന്നാള്‍ എന്നും ഭിന്ന ദിനങ്ങളില്‍ ആയതു കൊണ്ട് ഒരിക്കലും പരസ്പരം പെരുന്നാള്‍ ആശംസകള്‍ നേരാന്‍ കഴിയാത്തവര്‍. നമസ്കാരസമയത്തെ കുറിച്ച് ഇരുവര്‍ക്കും യോജിക്കാന്‍ വയ്യ, അല്ലെങ്കില്‍ സകാത്ത് ശതമാനത്തെ കുറിച്ച്, അതുമല്ലെങ്കില്‍ മരിച്ചവരെ ശ്മശാനത്തില്‍ അടക്കുന്നതിനെ കുറിച്ച്. പരസ്പരം തോല്‍പ്പിക്കുന്നതില്‍ ഒഴികെ ഒന്നിനെ കുറിച്ചും യോജിക്കാന്‍ ഇരുകൂട്ടര്‍ക്കുമാവില്ല. നമ്മളെ അടച്ചു പൂട്ടാനുള്ള ശ്രമത്തില്‍ - നമ്മളെ, തുല്യതക്കും സമാധാനത്തിനും വേണ്ടി നിരന്തരം അലറിവിളിച്ചു തൊണ്ടയടച്ചു പോയ നമ്മളെ – ആദ്യമായി ഒരു കാര്യത്തില്‍ അവരിരു കൂട്ടരും യോജിപ്പിലെത്തിയിരിക്കുന്നു.”

അവരുടെ രഹസ്യകേന്ദ്രത്തെ കുറിച്ച് അധികൃതര്‍ അറിയാനിടയാകുന്നതും അംഗങ്ങളില്‍ ഒരാള്‍ റെയ്ഡ് ചെയ്യപ്പെടുന്നതും തന്റെ ഉറ്റവരെ കണ്ടെത്താനുള്ള കാത്കൂത്തിന്റെ ദൌത്യത്തെ അടിയന്തിര പ്രാധാന്യം ഉള്ളതാക്കും. ഇടയ്ക്കിടെ കാത്കൂത്തിന്റെ നോവല്‍ അദ്ധ്യായങ്ങള്‍ കടന്നു വരുന്നത് ഈ ഘട്ടത്തില്‍ വായനയെ ക്ലിഷ്ടമാക്കുന്നുണ്ട്.

നോവലിന്റെ മധ്യത്തില്‍, നോവലിനുള്ളിലെ നോവലില്‍, ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും തദ്ഫലമായുണ്ടായ ദേശ നഷ്ടവും അസ്തിത്വ പ്രതിസന്ധിയും വളര്‍ന്നു വരുന്ന ഒരു കുട്ടിയുടെ കണ്ണിലൂടെ തീക്ഷ്ണമായി അവതരിപ്പിക്കുന്നുണ്ട്. അനിശ്ചിതത്വത്തെയും പ്രശാന്തമായ ജീവിതങ്ങളിലേക്ക് കടന്നു കയറിയ അധിനിവേശത്തിന്റെ കൊടും ക്രൂരതകളെയും കുടുംബാനുഭവങ്ങളും കേട്ട കഥകളുമായി നോവലിസ്റ്റ് ആവിഷ്കരിക്കുന്നു. ‘ഫുവാദയുടെ ബാലകര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ജന്മമെടുക്കുകയെങ്കിലും ഗള്‍ഫ് യുദ്ധകാല അനുഭവങ്ങള്‍ അവരുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കും. അങ്ങനെയാണ് നോവലിനുള്ളിലെ നോവലും വര്‍ത്തമാന കാലവും കണ്ണി ചേരുക.


ഖുമൈനിയുടെ ഇസ്ലാമിക വിപ്ലവം തൊട്ട് (1979) എട്ടു വര്‍ഷക്കാലം നീണ്ട ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖിന്റെ കുവൈറ്റ് അധിനിവേശം എന്നീ ഘട്ടങ്ങളിലൂടെ മുന്നോട്ടു പോയി 2020 എന്ന തൊട്ടടുത്ത ഭാവിയില്‍ അവസാനിക്കുന്നതാണ് നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങളിലായി നാലു തലമുറകളുടെ കഥ എന്ന നിലയില്‍ നോവലിന്റെ കാലഗണന. നാഗിബ് മഹ്ഫൂസിനെ പോലുള്ള കൃതഹസ്തരിലൂടെ പരിചിതമായ, അയല്‍പ്പക്കത്തിന്റെ കഥയായി വികസിക്കുന്ന അറബ് നോവല്‍ ശൈലി പുതിയ എഴുത്തുകാരും തുടരുന്നതിന് ഏറെ ഉദാഹരണങ്ങളുണ്ട്: അബ്ദോ ഖാലിന്റെ ‘ത്രോവിംഗ് സ്പാര്‍ക്സ്, റജാ ആലെമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്, സിനാന്‍ അന്തൂനിന്റെ ‘ദി കോര്‍പ്സ് വാഷര്‍ തുടങ്ങി ജോഖ എല്‍ ഹാര്‍ത്തിയുടെ ‘സെലെസ്റ്റിയല്‍ ബോഡീസ്, അഹമദ് സഅദാവിയുടെ ‘ഫ്രാങ്കന്‍സ്റ്റീന്‍ ഇന്‍ ബാഗ്ദാദ്’ എന്നിവയിലൊക്കെ ഈ പാരമ്പര്യം കാണാം. അല്‍ സനൂസിയുടെ ആഖ്യാനത്തില്‍ ഭൂതകാലം അവതരിപ്പിക്കപ്പെടുന്നത് മാജിക്കല്‍ റിയലിസത്തിന്റെ സ്പര്‍ശമുള്ള ശൈലിയില്‍ ആണെങ്കില്‍, വര്‍ത്തമാന കാലത്തിലെത്തുമ്പോള്‍ ജേണലിസ്റ്റിക്ക് സ്വഭാവമുള്ള മുറിഞ്ഞു പോകുന്നതും വസ്തുതാമാത്രവുമായ തുറന്നെഴുത്തിന്റെ രീതി കാണാനാവും. തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങളെ വ്യവച്ചേദിക്കാന്‍ കാത്കൂത് ഈ ശൈലി ഉപയോഗിക്കുന്നു. 

ഈ സംഭവ വികാസങ്ങളോടൊപ്പം കാത്കൂത്തിന്റെ ഓര്‍മ്മകളും ‘ചിലന്തി വല നെയ്യുന്നതുപോലെ നെയ്തെടുക്കുന്ന മമ്മ ഹിസ്സയുടെ സ്തോഭ ജനകമെങ്കിലും കൌമാര ജിജ്ഞാസയെ ത്രസിപ്പിക്കുന്ന കഥകളും ചേര്‍ന്നതാണ് ആഖ്യാന ഘടന. രാഷ്ട്രീയ ശരികളുടെ (political correctness) സങ്കീര്‍ണ്ണതകള്‍ ഒന്നുമറിയാത്ത, പൊതു ധാരണകള്‍ പങ്കുവെക്കുന്ന മമ്മ ഹിസ്സ വംശ വെറിയോളമെത്തുന്ന ജൂത വിരോധം പോലുള്ള ആശയങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുകയും കേട്ടിരിക്കുന്ന കൌമാരക്കാരനില്‍ നായ്ക്കളെയും ചിലന്തികളെയും മാത്രമല്ല ഇടിഞ്ഞു വീഴുന്ന ആകാശത്തെ കുറിച്ചും പേടി നിറക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും വറ്റാത്ത ഉറവയുമാണ്. ദേഷ്യം തോന്നുന്നവരെയെല്ലാം ‘ജൂതന്‍ എന്ന് വിളിക്കുന്ന മമ്മാ ഹിസയുടെ ആവര്‍ത്തിച്ചുള്ള അത്തരം പ്രയോഗങ്ങള്‍ അവരെ വായനക്കാര്‍ അധികം സ്നേഹിച്ചു പോകരുതെന്ന നോവലിസ്റ്റിന്റെ നിഷ്കര്‍ഷയുടെ ഭാഗമാണോ എന്ന് തോന്നാം. അതെന്തായാലും, കഥ പറയാനുള്ള തന്റെ ജന്മസിദ്ധമായ കഴിവ് മാനസ പുത്രനില്‍ നിക്ഷേപിച്ചാണ് അവര്‍ കടന്നുപോകുക. എല്ലാം ചാമ്പലാക്കുന്ന കാട്ടുതീ പോലെ പടരുന്ന വിഭാഗീയ ഹിംസാത്മകതയുടെ കഥയെ ‘അഗ്നിയുടെ ശേഷിപ്പ് (The Inheritance of Fire) എന്ന് അയാള്‍ വിളിക്കുന്നത്‌ തികച്ചും സംഗതവുമാണ്.

മാമാ ഹിസ്സയുടെ കാര്യത്തില്‍ എന്ന പോലെത്തന്നെ വേറെയും പാത്ര സൃഷ്ടികളില്‍ അപൂര്‍ണ്ണതകള്‍ കണ്ടെത്താനാകും. ഇതിവൃത്തം മുഴുവന്‍ സാന്നിധ്യമുണ്ടെങ്കിലും മൂന്നു കൂട്ടുകാരെ കുറിച്ചും അത്ര സുപരിചിതത്വം വായനക്കാര്‍ക്ക് പകര്‍ന്നുകിട്ടുന്നില്ല നോവലന്ത്യത്തിലും. ഫഹദിനു സംഗീതം ഇഷ്ടമാണെന്നു സൂചനയുണ്ടെന്നതിനപ്പുറം അവന്റെ വ്യക്തിത്വത്തിലേക്ക് തുറസ്സുകള്‍ അധികമില്ല. സാദിഖ് ആകട്ടെ പ്രായേണ ഒരു നിഗൂഡതയായി തുടരുകയും ചെയ്യുന്നു. പാത്രബാഹുല്യമുള്ള നോവലില്‍ പക്ഷെ ഒട്ടുമിക്ക പേരും വന്നു പോകുന്നവര്‍ മാത്രമാണ്. ഫഹദിന്റെ ഉമ്മ ആയിഷ അമ്മായി, സാദിഖിന്റെ ഉമ്മ ഫാദില അമ്മായി, അവന്റെ സഹോദരി ഹൌറ, ശ്രീലങ്കന്‍ പരിചാരിക ടിന എന്നിവരൊക്കെ സ്നേഹ സാന്നിധ്യങ്ങളായി നോവലില്‍ ഉണ്ടെങ്കിലും ആരെ കുറിച്ചും ആഴത്തിലുള്ള പാത്ര സൃഷ്ടിയുണ്ട് എന്ന് പറയാനാകില്ല.


ആക്ഷേപ ഹാസ്യവും ദുരന്ത ബോധവും ഇടകലരുന്ന, ഭൂതകാല സംഭവങ്ങള്‍ ഓരോന്നും ഇരുണ്ട ഭാവിക്കു സൂക്ഷമാര്‍ത്ഥത്തില്‍ നിദാനമായിത്തീരുന്ന കഥ ഒരേ സമയം മുതിര്‍ന്നു വരവിന്റെ കഥയും (coming of age novel) മധ്യ പൗരസ്ത്യ ദേശങ്ങളുടെ ഭീഷണ യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്കാരവും ആയിത്തീരുന്നു. ഏതു നിമിഷവും യുദ്ധസമാന സാഹചര്യത്തിലേക്ക് വലിച്ചിഴക്കപ്പെടാവുന്ന, ഒരുമിച്ചു കഴിഞ്ഞവരെ ‘അവരും ‘നമ്മളും ആക്കി മാറ്റുന്ന തീപ്പൊരികള്‍ക്കു നിദാനം ‘ദൈവത്തെ അനുസരിക്കലും ‘പ്രവാചക കുടുംബ’ത്തിന്റെ അപ്രമാദിത്തം അംഗീകരിക്കലും തമ്മിലുള്ള കല്‍പ്പിത വ്യത്യാസത്തിലാണ് എന്നത് വിചിത്രമായി അനുഭവപ്പെടുന്നത് കൊണ്ടാണ് നോവലിസ്റ്റ് ഒരു ഘട്ടത്തിലും ഇരുവിഭാഗങ്ങളുടെയും പേരുപോലും എടുത്തു പറയാത്തത്. ‘ഉമൈരിയ എന്നും ‘ഒമൈരിയ എന്നും പറയുന്നവര്‍ക്കിടയിലെ വ്യത്യാസം എന്ന് സുന്നി-ഷിയാ തര്‍ക്കത്തെ നോവലിസ്റ്റ് വിവരിക്കുമ്പോള്‍ അത്തരം നിസ്സാരത ഒരു യുദ്ധമുണ്ടാക്കുക എന്നതിലപ്പുറം അസംബന്ധമായി മറ്റെന്തുണ്ട് എന്നത് ചോദ്യമായി നോവലിലെങ്ങും ഉച്ചരിക്കപ്പെടാതെ മുഴങ്ങുന്നുണ്ട്. കുവൈറ്റ് അധിനിവേശ കാലത്ത് സദ്ദാമും ‘യോജിപ്പുള്ളവരുടെ സഖ്യവും (“coalition of the willing”) ഈ അസംബന്ധത്തെ ഫലപ്രദമായി ഉപയോഗിച്ചതിനെ കുറിച്ചും നോവല്‍ പരാമര്‍ശിക്കുന്നുണ്ട്. വംശീയ/വിഭാഗീയ  സംഘര്‍ഷങ്ങളുടെ മൂല കാരണങ്ങളില്‍ പലപ്പോഴും കാണപ്പെടുന്ന നിസ്സാരതയെ പക്ഷം ചേരാതെ ആവിഷ്കരിക്കാന്‍ രണ്ടു മൊഴിവ്യത്യാസങ്ങളെ ഉപയോഗപ്പെടുത്തുന്ന ഇതേ രീതി ക്രോയേഷ്യന്‍-സെര്‍ബ് സംഘര്‍ഷങ്ങളെ ആവിഷ്കരിക്കുന്ന ‘ദി ഹയേഡ് മാന്‍ എന്ന നോവലില്‍ സ്കോട്ടിഷ് നോവലിസ്റ്റ് അമിനാറ്റ ഫോര്‍ന ഉപയോഗിക്കുന്നുണ്ട്: ബ്രെഡ്‌ എന്നതിനെ സൂചിപ്പിക്കാന്‍ ‘hleb’ (സെര്‍ബ്), ‘kruh(ക്രോയേഷ്യന്‍) എന്നീ വാക്കുകള്‍ ഉപയോഗിച്ചവര്‍ക്കിടയിലായിരുന്നു ഭീകരമായ യുദ്ധം നടന്നതെന്ന് വംശീയ പേരുകള്‍ ഒരിടത്തും പറയാതെ അമിനാറ്റ ഫോര്‍ന എഴുതുന്നു.    

കലയും കലാപവുമെന്ന ദ്വന്ദ്വത്തില്‍ കലാപത്തിനുള്ള മറുമരുന്നായി കലയുടെ സത്യം എന്ന പ്രമേയത്തെയാണ്‌ അധിനിവേശ യാഥാര്‍ത്ഥ്യവും നോവലിനുള്ളിലെ നോവലും എന്ന ഘടനയിലൂടെ അല്‍ സനൂസി ആവിഷ്കരിക്കുന്നത്. കാത്കൂത് എഴുതുന്ന നോവലില്‍ ആഖ്യാനം നടത്തുന്നവരാണ് കലാപകാരികള്‍ തന്നെയായ മാമ ഹിസ്സയുടെ മൂന്നു ചുണ്ടെലികള്‍. നോവലിലെ അധ്യായങ്ങളും വര്‍ത്തമാന കാലത്തെ കഥാഗതിയും നോവലിനുള്ളില്‍ ഇടകലര്‍ന്നു വരുന്നത് ഭൂതകാലവും സമീപ ഭാവിയും എന്ന നിലയിലും വായിച്ചെടുക്കാം. അറബ്/ കുവൈറ്റ് ചരിത്രത്തെ കുറിച്ച് ധാരണയില്ലാത്ത വായനക്കാര്‍ക്ക് നോവലിലെ മൊഴിമാറ്റപ്പെട്ടിട്ടില്ലാത്ത അറബ് പ്രയോഗങ്ങള്‍ മനസ്സിലാക്കിയെടുക്കുക താരതമ്യേന പ്രയാസകരമാകാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഥാഗതിയെ പിന്തുടരുന്നതില്‍ അതത്ര പ്രശ്നം സൃഷ്ടിക്കുന്നില്ല. ജനപ്രിയമായ ടി വി സീരിയലില്‍ നിന്നാണ് കാത്കൂത് തന്റെ ‘ഫുവാദയുടെ ബാലകര്‍’ എന്ന  സംഘത്തിന്റെ പേര് കണ്ടെത്തുന്നത് എന്നതും കലയും ചെറുത്തുനില്‍പ്പുമെന്ന പ്രമേയവുമായി കണ്ണിചേരുന്നുണ്ട്. എന്നാല്‍, അന്തിമ വിശകലനത്തില്‍ സൗഹൃദം എന്ന മൂല്യം പോലും തലമുറകളിലൂടെ വേരോടിയ വിഭാഗീയതക്ക് വിഷഹാരിയാകുന്നില്ല എന്ന നിരാശാ ജനകമായ പാഠമാണ് നോവല്‍ മുന്നോട്ടുവെക്കുന്നത് എന്ന് പറയേണ്ടി വരും. ആഖ്യാനത്തിലാകട്ടെ, ദി ബാംബൂ സ്റ്റാക്ക് നല്‍കിയ പ്രതീക്ഷക്കു ഒപ്പമെത്താന്‍ നോവലിന് കഴിഞ്ഞിട്ടുണ്ടെന്നും പറയാനാകില്ല. എന്നാല്‍ സവാദ് ഹുസൈന്‍ നടത്തിയ ഇംഗ്ലീഷ് മൊഴിമാറ്റം അറബ് മൂലത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ടെന്നു നിരൂപക മതം.


Friday, March 7, 2025

The Tiller of Waters by Hoda Barakat/ Marilyn Booth

 ഹുദാ ബറകാത് വരയ്ക്കുന്ന ശ്വാനദിനങ്ങള്‍



ലബനോനിലെ മാരോനൈറ്റ് ക്രിസ്ത്യന്‍ പട്ടണമായ ബഷാരെയില്‍ ജനിച്ചു വളര്‍ന്ന ഹുദ ബരകാത് (ജനനം: 1952), ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട 1975ല്‍ പാരീസില്‍ ഗവേഷണ പഠനത്തിലായിരുന്നുവെങ്കിലും സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതവസാനിപ്പിച്ചു നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. സംഘര്‍ഷത്തിന്റെ മുഴുവന്‍ കാലവും നാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടിയ ഘട്ടത്തിലാണ് അവര്‍ തന്റെ കൃതികളെല്ലാം എഴുതിയത്. പാര്‍ട്ടിയോ ദേശീയ പശ്ചാത്തലമോ നോക്കാതെ മാനുഷിക ദുരിതങ്ങളെയും അടിച്ചമര്‍ത്തലിനെയും കുറിച്ചു സത്യം പറയുന്നതില്‍ ഊന്നുക എന്നതാണ് ബുദ്ധിജീവികളുടെ കടമ എന്ന എഡ് വാര്‍ഡ്‌ സൈദിന്റെ നിലപാടാണ് ഹുദാ ബറകാതിന്റെ എഴുത്തിന്റെ നാഴികക്കല്ലെന്നും അവര്‍ തന്നെത്തന്നെയും തന്റെ കഥാപാത്രത്തെയും ബോധപൂര്‍വ്വം അന്യവല്‍ക്കരിക്കുകയും അതുവഴി ഭൂതകാലത്തിലേക്ക് ഊളിയിടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്വത്വത്തെ സൂക്ഷ്മപഠനത്തിനു വിധേയമാക്കുന്നു ചെയ്യുന്നു എന്നും ഫാത് മ താഹര്‍ നിരീക്ഷിക്കുന്നു (1). 1975ല്‍ പൊട്ടിപ്പുറപ്പെട്ട ലബനീസ് ആഭ്യന്തര യുദ്ധം പതിനാല് വര്‍ഷം നീണ്ടുനില്‍ക്കുകയും ഒരു ലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്തു. യുദ്ധത്തിന്റെ ഭീകര നിമിഷങ്ങളേയും അതുണ്ടാക്കിയ മനശാസ്ത്രപരമായ ആഘാതങ്ങളെയും ചരിത്രപരവും സാമൂഹികവും നരവംശ ശാസ്ത്രപരവും ജീവശാസ്ത്രപരവുമായ വീക്ഷണങ്ങളില്‍ ഒട്ടേറെ എഴുത്തുകാര്‍ അവതരിപ്പിച്ചു. ഇത്തരം സാഹചര്യത്തില്‍ എഴുത്ത് ബുദ്ധിജീവികളുടെ ചെറുത്തുനില്‍പ്പു രൂപമായിത്തീരുന്നതിന്റെ ശക്തമായ മാതൃകയാണ് ഹുദാ ബറകാതിന്റെ രചനാലോകം. അവര്‍ വ്യക്തിയുടെ വിധിയെ പുരുഷാധികാര ധാരണകളിലും വൈരുധ്യങ്ങളിലും രൂഢമായ സമൂഹിക ഭാഗധേയത്തിന്റെ അവിഭാജ്യ ഘടകമായി ആവിഷ്കരിക്കുന്നു; യുദ്ധം ആ ധാരണകളുടെ നികൃഷ്ട വശങ്ങളെ പുറത്തുകൊണ്ടുവന്നു. “അവരുടെ കൃതികള്‍ യുദ്ധത്തെ, തുടര്‍ന്നുണ്ടായ നശീകരണത്തെ, ജനജീവിതത്തില്‍ അതുണ്ടാക്കിയ മാറ്റങ്ങളെ നിശിതമായും സമഗ്രമായും  പ്രതിഫലിപ്പിക്കുന്നു” (Fatma H. Taher).

ബറകാതിന്റെ നിലപാടുകളുടെ കൃത്യമായ ആവിഷ്കാരം കാണാനാകുന്ന കൃതിയാണ് 2001ല്‍ പുറത്തിറങ്ങിയ The Tiller of Waters. ആഭ്യന്തര സംഘര്‍ഷത്തിലെ ബോംബിങ്ങില്‍ തകര്‍ന്ന ബൈറൂത്ത്, ബാക്കിയായ ദേശവാസികളെല്ലാം പലായനം ചെയ്തതിനെ തുടര്‍ന്നു വിജനമായിരിക്കുന്നു. ഓര്‍മ്മകള്‍ ഇടമുറിയുകയും ഒളിച്ചു കളിക്കുകയും ചെയ്യുന്ന നിഖുല മിത്രിയെന്ന അമ്പതിലെത്തിയ വസ്ത്ര വ്യാപാരി തെരുവുകളില്‍ പിന്തുടരുന്നത് പൊയ്പ്പോയ ജീവിതങ്ങള്‍ മാത്രമല്ല, സ്വന്തം ഓര്‍മ്മകളെ കൂടിയാണ്. ഏതുനിമിഷവും ഉടലില്‍ തുളഞ്ഞിറങ്ങിയേക്കാവുന്ന വെടിയുണ്ടകളുടെ ശബ്ദം കേള്‍ക്കാം അയാള്‍ക്ക്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ കുടുംബ സുഹൃത്തിന്റെ വീട്ടിലായിരുന്ന നിഖുല തിരിച്ചെത്തുമ്പോഴേക്കും അഭയാര്‍ഥികള്‍ വീടു കയ്യടക്കിയത് മൂലം ഇപ്പോള്‍ അയാളുടെ അഭയസ്ഥാനം, മുമ്പ് തന്റെ പിതാവിന്റെ സമ്പാദ്യമായ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോ ഡൌണ്‍ ആയിരുന്ന, മനോഹര തുണിത്തരങ്ങള്‍ നിറഞ്ഞ നിലവറയാണ്. അവിടെ അയാള്‍ വൈവിധ്യത്തിന്റെയും വര്‍ണ്ണ രാജികളുടെയും ആഢംബരത്തില്‍ സന്തുഷ്ടനാണ്. പുറത്തിറങ്ങുമ്പോള്‍ തെരുവുകള്‍ കീഴടക്കിയ നായ്ക്കളുടെ കൂട്ടം ഭീഷണ സാന്നിധ്യമായി അവിടെയുണ്ട്. സ്വന്തം മൂത്രം കൊണ്ട് സംരക്ഷണ വലയം തീര്‍ത്തു അയാള്‍ രക്ഷ തേടുന്നു. സുദീര്‍ഘവും ഗഹനവുമായ ആഖ്യാനങ്ങളിലൂടെ തന്റെ മാതാപിതാക്കളുടെയും പ്രണയിനിയായിരുന്ന കുര്‍ദിഷ് പരിചാരിക ഷംസയുടെയും കഥകളോടൊപ്പം തുണിത്തരങ്ങളുടെയും നൂല്‍നൂല്‍പ്പിന്റെയും ഉത്ഭവ, വികാസ ചരിത്രവും അയാള്‍ ആവിഷ്കരിക്കുന്നു. ബൈസന്റൈന്‍, ഓട്ടോമന്‍, പേര്‍ഷ്യന്‍, ഇന്ത്യന്‍ ചരിത്രങ്ങളും സാംസ്കാരിക സ്മൃതികളും നിറയുന്ന ഇത്തരം ദീര്‍ഘാഖ്യാനങ്ങള്‍ പൊയ്പ്പോയ കാലത്തെയും എല്ലാം നഷ്ടപ്പെട്ട വര്‍ത്തമാനത്തെയും ഗൃഹാതുരതയുടെ അതിഭാവുകത്വമില്ലാത്ത ന്യൂനോക്തിയില്‍ വൈരുദ്ധ്യത്തില്‍ നിര്‍ത്തുന്നുണ്ട്. പുറത്തെ ചൂടും തണുപ്പും കാലുഷ്യങ്ങളും പ്രവേശനമില്ലാത്ത നിലവറയില്‍ വൃത്തിയും പുതുമയുടെ ഗന്ധവുമുള്ള തുണിത്തരങ്ങളില്‍ പുതച്ചും അവയുടെ ഗന്ധം ശ്വസിച്ചും കഴിയുന്ന കഥാപാത്രം ഒരര്‍ത്ഥത്തില്‍ ആദിപിതാവിന്റെ ഏകാന്തതയും സ്വച്ഛതയും അനുഭവിക്കുന്നുണ്ട്. തന്റെതായ ഒരു സുരക്ഷിത ഇടം (haven/ retreat) ഉണ്ടാക്കിയെടുക്കുകയാണ് അയാള്‍: ഹെമിംഗ് വേയുടെ യുദ്ധമുറിവേറ്റ (war-wound) കഥാനായകന്മാരെ പോലെ ഇത്തരം ‘പിന്മടക്ക’ത്തിനു സാഹിത്യത്തില്‍ ഒട്ടേറെ മാതൃകകള്‍ ഉണ്ട്. അതുപക്ഷേ ആത്യന്തികമായി അവരെയാരെയും രക്ഷിക്കുകയില്ല; ആന്‍ ഫ്രാങ്കിന്റെ മച്ചുംപുറം (attic) പോലെ ദേശവിധിയുടെ ബലിക്കല്ല് അവരെ തേടിയെത്തുന്നതിനിടയിലെ ഇടവേളകള്‍ മാത്രാകാം അത്. നിഖുലയുടെ വിധിയും വ്യത്യസ്തമല്ല. യുദ്ധം പട്ടണത്തിന്റെ ബാഹ്യഭൂമിക മുഴുവന്‍ തകര്‍ത്തുകളയുമ്പോള്‍ അയാള്‍ തന്റെ പട്ടണത്തിന്റെ ചരിത്രം കഥകളിലൂടെ പുനസൃഷ്ടിക്കുന്നു. എന്നാല്‍ കഥകള്‍ പറഞ്ഞുതീരും മുമ്പ് ഏതുരൂപത്തിലെന്നു തീര്‍ച്ചയില്ലാതെ അതേ തെരുവുകളില്‍ അയാള്‍ കൊല്ലപ്പെടുന്നു; തന്റെ മരണം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യമായി അയാളുടെ സ്വരം തന്റെ പിതാവിന് നേരെ ഉയരുന്നു, അത് തെരുവുകളുടെ നശീകരണ ബഹളങ്ങളില്‍ മുങ്ങിപ്പോവുന്നു: “പിതാവേ, ആരാണ് എന്നെ കൊന്നത്? ആരാണ് എന്നെ കൊന്നത്? കാരണം ഞാന്‍ സ്വാഭാവിക മരണത്തിലല്ല ഇല്ലാതായത്” (P.173). അയാള്‍ എല്ലാ സാധ്യതകളും പരിഗണിച്ചു തള്ളിക്കളയുന്നു: അത് വിഷം കഴിച്ചയിരുന്നില്ല. മരണത്തിന്റെ മാലാഖയെ നേരിടാന്‍ തയ്യാറെടുത്തിട്ടായിരുന്നില്ല. ബുള്ളറ്റ്, കുഴിബോംബ്, പടയാളികള്‍, അങ്ങനെ എല്ലാസാധ്യതകളും അയാള്‍ സന്ദേഹിക്കുന്നു. ഇടയ്ക്കിടെ എന്റെ മഞ്ഞളിച്ചു പോയ കണ്ണുകള്‍ ഇഷ്ടിക പതിച്ച വിശാല വഴിയാകെ പ്രശാന്തമായ ജലപാളികളില്‍ മൂടിപ്പോകുന്നത് കാണുന്നു, അതുകൊണ്ട് എനിക്ക് ആകാശവും തിളക്കമാര്‍ന്ന സെപ്തംബര്‍ ചന്ദ്രനും അതില്‍ പ്രതിഫലിക്കുന്നത് കാണാം. ആ കാഴ്ച എന്റെ കസേരയില്‍ നിന്നെഴുന്നെല്‍ക്കാനും എല്ലാ ദിശകളിലേക്കും ഓടാനും എന്നില്‍ ആഗ്രഹാമുണ്ടാക്കുന്നു. അതിനെ നന്നായി ഉഴാന്‍. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്നു, ഞാനെന്തിനു അതിലേക്കു തിരികെ പോകാന്‍ ആഗ്രഹിക്കണം!. ഞെനെന്റെ ജീവിതം മുഴുവന്‍ ജലത്തില്‍ ഉഴുതുകൊണ്ടല്ലേ ചെലവഴിച്ചത്‌? അതല്ലേ, താത, നാം ഇപ്പോഴും ചെയ്തുകൊണ്ടിരുന്നത്?” ജീവിതത്തിന്റെ ആത്യന്തിക നിരര്‍ത്ഥകതയില്‍ ചെന്നു തൊടുന്ന ഈ അസ്തിത്വ സമസ്യയിലാണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍, ഇത് ചോദിക്കുന്നയാള്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കുരുങ്ങിക്കിടപ്പല്ല എന്നതും ഇപ്പോള്‍ അയാളെ മഥിക്കുന്ന ചോദ്യം താനെങ്ങനെ മരിച്ചു എന്നതുമാണ്‌ എന്ന് കാണുമ്പോള്‍ വായനക്കാരില്‍ ഒരു നടുക്കം സാധ്യമാണ്: അഥവാ, നാം കേട്ടുകൊണ്ടിരുന്ന ആഖ്യാനം നടത്തുന്നയാള്‍ ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ ഏതു ലോകത്തായിരുന്നു എന്നൊരു സംത്രാസം നോവലന്ത്യത്തില്‍ സംഗതമാണ്.  

തുണിത്തരങ്ങളുടെയും നൂലുകളുടെയും സില്‍ക്കിന്റെയും പഠനം അയാള്‍ക്ക് ഒരു ആദിമ സ്മൃതിയുടെ പുനര്‍നിര്‍മ്മിതി കൂടിയാണ്: “വസ്ത്രങ്ങളുടെ കെട്ടുകളും മുറുകിയ ബോള്‍ട്ടുകളും അവയുടെ സ്പൂളുകളില്‍ അഴിച്ചെടുത്തപ്പോള്‍ ഞാനെന്റെ ഭാവനയെ പ്രവര്‍ത്തന നിരതമാക്കി. വീട് ഫര്‍ണിഷ് ചെയ്യുന്നതില്‍ എന്നെ നയിക്കാന്‍ അദമ്യമായ ആനന്ദത്താല്‍ പ്രചോദിതമായ എന്റെ അഭിലാഷങ്ങളെ അനുവദിച്ചു” (P.40). ആഭ്യന്തര യുദ്ധം പ്രേതനഗരമാക്കിയ പട്ടണത്തില്‍ അയാള്‍ ആരുമായും സമ്പര്‍ക്കം ആഗ്രഹിച്ചില്ല. സ്വയം വരിച്ച അന്യവല്‍ക്കരണത്തിലൂടെ തിന്മകളുടെ ബാഹ്യലോകത്തെ അകറ്റി നിര്‍ത്തുന്ന കഥാപാത്രങ്ങള്‍ ആധുനിക സാഹിത്യത്തില്‍ ഒട്ടേറെയുണ്ട്. നോവലിലെ അതേ സാഹചര്യത്തില്‍, അതേ ബൈറൂത്തില്‍, സ്വന്തം വീട്ടില്‍ പുസ്തകങ്ങളുടെ ലോകത്ത് സ്വയം പരിമിതപ്പെടുത്തിക്കഴിയുന്ന ആലിയ സാലിഹ് എന്ന എഴുപത്തിരണ്ടുകാരിയാണ്‌ റാബിഹ് അലമെദ്ദീന്‍ രചിച്ച ‘An Unnecessary Woman’ എന്ന നോവലിലെ നായിക. അങ്കോളന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര കാലത്ത് യുദ്ധത്തോടൊപ്പം തുറസ്സുകളോടുള്ള ഭയവും (agoraphobia) മൂലം ഇഷ്ടികകള്‍ കൊണ്ടു സ്വയം തീര്‍ത്ത കുടുസ്സിനുള്ളില്‍ മുപ്പതുകൊല്ലക്കാലം തന്നെത്തന്നെ അടക്കിയ ലുഡോ എന്ന സ്ത്രീയെ പിന്തുടരുന്ന ഹോസെ എദുവാര്‍ദോ അഗുവാലൂസയുടെ A General Theory of Oblivion മറ്റൊരു ഉദാഹരണമാണ്. യുദ്ധം നേരിട്ടവതരിപ്പിക്കുക എന്നത് ഈ എഴുത്തുകാര്‍ ആരും തങ്ങളുടെ ദൌത്യമായി കാണുന്നില്ല. നിഖുല പോരാളികളെയോ ഗുണ്ടകളെയോ അല്ല, തെരുവുകള്‍ കയ്യടക്കിയ ഭീഷണ പ്രകൃതത്തിലേക്ക് മാറിയ ശ്വാന സംഘത്തെയാണ് കാണുന്നത്. അവയും അവയുടെ സ്വത്വം മറക്കുകയും ചെന്നയ്ക്കളായി രൂപം മാറുകയും ചെയ്തിരിക്കുന്നു. “അവ ചെന്നയ്ക്കളാണ്, ഞാന്‍ എന്നോട് തന്നെ പറഞ്ഞു, അവ കടിപിടിയില്‍ കൊല്ലപ്പെട്ട അവയുടെ കൂട്ടത്തില്‍ പെട്ട ഒന്നിന്റെ ഉടല്‍ തന്നെയാകും പിച്ചിച്ചീന്തുന്നത് എന്ന ധാരണയില്‍. എന്നാല്‍ ഉരുണ്ടു പോയ, എന്റെ നേരെ വന്ന തല ഒരു ശ്വാനന്റെത് ആയിരുന്നില്ല. അതൊരു മനുഷ്യന്റെത് ആയിരുന്നു” (P.50). ഈ ഭാഗം ക്രിസ് അബാനിയുടെ Song for Night എന്ന നോവെല്ലയില്‍ യുദ്ധം നരഭോജികളാക്കിയ സ്ത്രീകളുടെ നടുക്കുന്ന രംഗത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്; ഒപ്പം, വനാതിരുകളില്‍ ചിതറിക്കിടന്ന കൊല്ലപ്പെട്ട സിവിലിയന്മാരുടെ ഉടലുകള്‍ തിന്നുശീലിക്കുകയും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സനാതന ഉടമ്പടി ലംഘിക്കുകയും നരഭോജികള്‍ ആയിത്തീരുകയും ചെയ്യുന്ന സിംഹങ്ങളെ കുറിച്ചു Confessions of the Lioness എന്ന നോവലില്‍ മൊസാംബിക്കന്‍ നോവലിസ്റ്റ് മിയാ കൂട്ടോ നടത്തുന്ന നിരീക്ഷണങ്ങളെയും.  എന്നാല്‍ ഒരു ഘട്ടത്തില്‍ നിഖുല കണ്ടെത്തുന്നുണ്ട്, യജമാന്മാരെ നഷ്‌ടമായ ശ്വാനന്‍ തന്നില്‍ ഒരു പുതിയ യജമാനനെ തേടുകയായിരുന്നു എന്ന്.   

നിഖുലയുടെ കഥയ്ക്കും സില്‍ക്ക് വസ്ത്രത്തിന്റെ കഥയും എന്നതിനൊപ്പം സമാന്തരമായി നോവലില്‍ വികസിക്കുന്ന മറ്റൊരു സുപ്രധാന കഥ ഷംസയുടെതാണ്. കുര്‍ദ് ചരിത്രത്തിലെ ചതികളുടെയും വഞ്ചനകളുടെയും കഥകള്‍ ഷംസയുടെ വാക്കുകളില്‍ നോവലില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. സുദീര്‍ഘമായ തുര്‍ക്ക് – കുര്‍ദ് സംഘര്‍ഷങ്ങള്‍, അതാ തുര്‍ക്കിന്റെയും കേണല്‍ ബില്ലിന്റെ കീഴിലുള്ള ഇംഗ്ലീഷുകാരുടെയും മാറിമാറിയുള്ള ചതികളുടെയും കുര്‍ദ് കൂട്ടക്കുരുതികളുടെയും പലായനങ്ങളുടെയും കഥ അവളുടെ ഓര്‍മ്മകളില്‍ സ്വന്തം പിതൃ പരമ്പരയുടെ ദുരന്തങ്ങളായി പതിഞ്ഞു കിടപ്പുണ്ട്. അതിനുമപ്പുറം, കുര്‍ദുകളുടെ ഉത്ഭവത്തെ കുറിച്ച് നോവലില്‍ വിവരിക്കപ്പെടുന്ന മിത്ത് സുലൈമാന്‍ രാജാവിന്റെ (സുലൈമാന്‍ നബി) `കഥയുമായി ബന്ധപ്പെട്ടു നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്. നോട്ടത്തില്‍ തന്നെ ഒരു സ്ത്രീയെ മുച്ചൂടും അറിയാനുള്ള സിദ്ധിയുണ്ടായിരുന്ന സോളമന്‍ രാജാവിന് തദ്ഫലമായി ബാധിച്ച വിരക്തി മറികടക്കാനായി പടിഞ്ഞാറു നിന്നും കൊണ്ടുവരപ്പെട്ട എല്ലാം തികഞ്ഞ നാനൂറു കന്യകമാരില്‍ ആ കഥ തുടങ്ങുന്നു. സുന്ദരിമാരില്‍ ആകൃഷ്ടരായ നാനൂറു ജിന്നുകള്‍ അവരുടെ വഴിതടയാന്‍ അനുവദിക്കണമെന്നു ജിന്നു രാജാവ് ജസാദിനോട് അഭ്യര്‍ഥിച്ചു. സോളമന്‍ രാജാവിനു ദൈവം നല്‍കിയ സിദ്ധികളില്‍ അസൂയാലുവായ ജിന്നു രാജന്‍ ആവശ്യത്തില്‍ കൂടുതല്‍ അനുവദിക്കുകയും അതെ തുടര്‍ന്ന് സുന്ദരന്മാരായ രാജകുമാരന്മാരായി വേഷം മാറിയ ജിന്നുകള്‍ അതിമനോഹരമായ വേഷ ഭൂഷകളോടും മനംമയക്കുന്ന ഗീതങ്ങളുമായി കന്യകമാരെ വശീകരിക്കുകയും രാത്രി അവരോടൊപ്പം കഴിയുകയും ചെയ്തു. പിറ്റേന്ന് പുലര്‍ച്ചെ മരുഭൂമിയില്‍ സ്വയം നഗ്നരായി കണ്ടെത്തിയ നാനൂറു സുന്ദരികള്‍ കന്യകമാര്‍ അല്ലാതായിക്കഴിഞ്ഞിരുന്നതുകൊണ്ട് സോളമന്‍ രാജാവ് അവരെ തള്ളിക്കളഞ്ഞു – ‘കറാദ’ (karada) എന്ന പദം തള്ളിക്കലയലിനെ സൂചിപ്പിച്ചു, ‘കുര്‍ദ് എന്നാല്‍ തള്ളിക്കളയപ്പെട്ടവര്‍ എന്നും. എന്നാല്‍, ഇതിനു വിപരീതമായി മറ്റൊരു വ്യാഖ്യാനവും ഷംസ മുന്നോട്ടു വെക്കുന്നു. കുര്‍ദിഷ് ഭാഷയില്‍ ‘ധീരനായ വീരന്‍ എന്നാണ് ‘കുര്‍ദ് എന്ന പദം അര്‍ത്ഥമാക്കുന്നത്. ‘ചെന്നായ എന്നോ ‘കാട്ടു പൂച്ച എന്നോ അര്‍ഥം വരുന്ന ‘കര്‍ഘ് (‘kargh’) ആവാം അതിന്റെ പദമൂലം എന്നും അവള്‍ അഭിപ്രായപ്പെടുന്നു. എന്തായാലും, നിഖുലയുടെ ജീവിതത്തിനു അര്‍ത്ഥവും നിറവും ജീവിതാശയും പകര്‍ന്നവളായിരുന്നു ഷംസ: “ഷംസ, വളരെ കുറച്ചു ജനാലകള്‍ മാത്രമുണ്ടായിരുന്ന, അവ തന്നെയും ഭദ്രമായി അടക്കപ്പെട്ട നിലയിലായിരുന്ന എന്റെ ജീവിതത്തെ പ്രകാശമാനമാക്കിയവള്‍” (P.42) എന്നു അയാള്‍ നിരീക്ഷിക്കുന്നുണ്ട്.   

ഗാര്‍ഹിക വേലക്കാരായ വിദേശി കുടിയേറ്റക്കാരുടെ ജീവിതാവസ്ഥകള്‍ മിഡില്‍ ഈസ്റ്റ് സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെടുന്നതില്‍ ഹുദാ ബരകാത് ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുണ്ട് എന്ന് നിരീക്ഷിക്കപ്പെടുന്നു (2). ലബനീസ് സംഘര്‍ഷങ്ങള്‍ ആഖ്യാനം ചെയ്യുന്ന എഴുത്തുകാരില്‍ മിക്കയാളുകളും ‘ദേശത്തിന്റെ ആഭ്യന്തര വിഭജനങ്ങളും ലബനന്‍കാരുടെയും പലസ്തീനികളുടെയും മേല്‍ യുദ്ധ ഭീകരതയുടെ ഫലങ്ങളും’ അവതരിപ്പിക്കുകയും ‘ഔദ്യോഗികമായി രാജ്യത്തിന്റെ ഭാഗമല്ലാത്ത ന്യൂനപക്ഷങ്ങളെ അവഗണിക്കുകയും ചെയ്തപ്പോള്‍ ബരകാത് തന്റെ കൃതികളില്‍ സാങ്കേതികമായി മാത്രം ‘അന്യരായ ഈ വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്നുണ്ട്. നാല് മില്ല്യന്‍ മാത്രം ജനസംഖ്യയുള്ള നാട്ടില്‍ ഒന്നര ലക്ഷം കുടിയേറ്റ ഗാര്‍ഹിക വേലക്കാരികളുണ്ടായിരുന്നു. കുടുംബാന്തരീക്ഷത്തില്‍ അസംതൃപ്തനായ ഒരംഗം അവളുമായി പ്രത്യേക ബന്ധം സ്ഥാപിക്കുക എന്ന ഇതിവൃത്ത ഘടകത്തിലൂടെ കഥയെ ഗൃഹ കേന്ദ്രിത നാടകീയതകളുടെ ഇടമാക്കി പരിവര്‍ത്തിപ്പിക്കാനും രാഷ്ട്രീയ അന്തര്‍ നാടകങ്ങകങ്ങളെ ഒട്ടൊന്നു പശ്ചാത്തലത്തിലേക്ക് ഒതുക്കാനും ഒപ്പം ദേശീയാഖ്യാനങ്ങളില്‍ ഈ കുടിയേറ്റ ഗാര്‍ഹിക വേലക്കാരികളുടെ പങ്ക് എന്ന സമകാലിക മിഡില്‍ ഈസ്റ്റ് പ്രമേയത്തില്‍ സ്പര്‍ശിക്കാനും നോവലിസ്റ്റിനു കഴിയുന്നു. അമിതമായി ലാളിക്കപ്പെട്ട, അലസ ജീവിതം നയിക്കുന്ന അടുപ്പില്‍ തീപൂട്ടി ശീലമില്ലാത്ത അമ്മയുടെ രീതികളുമായി നേരെ എതിര്‍ ഭാവത്തിലാണ് കുഞ്ഞുന്നാളിലേ മധ്യവര്‍ഗ്ഗ ക്രിസ്ത്യന്‍ കുടുംബത്തില്‍ പരിചാരികയായി എത്തുന്ന ഷംസ അവതരിപ്പിക്കപ്പെടുന്നത്. തീരെ ചെറുപ്പമാണെങ്കിലും ശാരീരിക വശ്യതയുടെ ഭാഷയിലാണ് ഷംസയെ ആഖ്യാതാവ് അവതരിപ്പിക്കുന്നത്‌ എന്നതില്‍ ഗാര്‍ഹിക വേലക്കാരികളോടുള്ള സമീപനത്തിന്റെ പതിവുകള്‍ കാണാം. അവള്‍ ആദ്യം മമ്മയുടെയും പിന്നീട് നിഖുലയുടെയും ക്ഷമാശീലയായ ശ്രോതാവാണ്. സംഘര്‍ഷ ബാധിതമായ നഗരത്തില്‍, പുറത്തിറങ്ങാന്‍ കഴിയാത്ത ഡെക്കാമെറോണ്‍/ ഷെഹറെസാദ് സാഹചര്യത്തില്‍ അതൊരു വലിയ ഉത്തരവാദിത്തമാണ് താനും. എന്നാല്‍, തന്റെ ജനതയുടെ കഥ പോലുള്ള ആഖ്യാനത്തിലേക്ക് അവള്‍ സ്വയം കടക്കുന്നു; ആഖ്യാതാവിനോട് കഥകള്‍ പറയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇളംപ്രായക്കാരിയായ തന്റെ ജീവന്റെ പ്രകാശത്തെ തന്നില്‍ ചേര്‍ത്തു നിര്‍ത്താന്‍ പാകത്തില്‍, അടുത്ത ദിനത്തിലും അവളുടെ സാമീപ്യം ഉറപ്പുവരുത്താന്‍ പാകത്തില്‍ കഥ പറച്ചില്‍ ക്രമപ്പെടുത്തുന്നതോടെ നിഖുല സ്വയം ഒരു ഷെഹറെസാദ് രൂപം ആയിത്തീരുന്നു.

 

എന്നാല്‍ ഷംസയിലൂടെ അവതരിപ്പിക്കപ്പെടുന്ന ഗാര്‍ഹിച്ച വേലക്കാരികളുടെ പ്രസക്തി എന്ന പ്രമേയ പരിചരണത്തില്‍ ഒട്ടേറെ പരിമിതികള്‍ നോവലില്‍ ഉണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു: അഭ്യന്തര യുദ്ധാനന്തര ലബനോനില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്ന ശ്രീലങ്കന്‍/ എത്യോപ്യന്‍/ ഫിലിപ്പിന കുടിയേറ്റക്കാരികള്‍ക്കു പകരം കുര്‍ദിഷ് സിറിയന്‍ വേലക്കാരി എന്ന സങ്കല്‍പ്പനത്തില്‍ നിലയുറപ്പിക്കുന്നതിലൂടെ വര്‍ണ്ണ, ഭാഷാ വൈരുദ്ധ്യങ്ങളുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുകയാണ് (Rebecca Dyer). തൊഴില്‍/ ശമ്പളം  സംബന്ധമായി ഷംസ നേരിട്ടിരിക്കാന്‍ ഇടയുള്ള പ്രയാസങ്ങളോ അമ്പതു പിന്നിട്ട നിഖുലയുമായി ശാരീരിക ബന്ധത്തിന് അവള്‍ തയ്യാറാകുന്നതിന്റെ പിന്നാമ്പുറങ്ങളോ സ്പര്‍ശിക്കപ്പെടാത്തത് തൊഴില്‍ തേടിയെത്തുന്നതിന്റെ അടിസ്ഥാന പരമായ ഉദ്ദേശവുമായി ഒത്തുപോകുന്നതല്ല; അഥവാ ആ തലം അവഗണിക്കപ്പെടുന്നതിലൂടെ, ഷംസക്ക് ആഖ്യാനത്തില്‍ കേന്ദ്ര സ്ഥാന തുല്യത നല്‍കുമ്പോഴും, ഫലത്തില്‍, നോവല്‍ കുടിയേറ്റ ഗാര്‍ഹിക വേലക്കാരിയെ ഭാഗികമായ മൌനം കൊണ്ട് തന്നെയാണ് അടയാളപ്പെടുത്തുന്നത് എന്ന് നിരീക്ഷിക്കാം. ഷംസ വിട്ടുപോയി എന്ന ഇരുട്ടില്‍ അവസാനിപ്പിക്കുന്ന അവളുടെ കഥ അപൂര്‍ണ്ണമാണ് എന്നതും ഇതോടു ചേര്‍ത്തു കാണാം. കുര്‍ദിഷ് വേലക്കാരിയെന്ന നിലയില്‍ അവളുടെ വീട് അടുത്താണ് എന്ന ചിന്ത ഒരു കുറ്റബോധ വിമോചനമായി നോവലിസ്റ്റിനെ/ ആഖ്യാതാവിനെ ആശ്വസിപ്പിക്കുന്നുണ്ടോ എന്ന് സന്ദേഹിക്കാം; അങ്ങകലെ എത്യോപ്യയിലോ ശ്രീലങ്കയിലോ ആയിരുന്നു തിരികെയെത്തേണ്ടിയിരുന്നതെങ്കില്‍ അവള്‍ക്കത് ദുസ്സാധ്യമാകുമായിരുന്നു. അതേസമയം, എഴുപതുകളില്‍ ശക്തമായിരുന്ന കുര്‍ദ് വിരുദ്ധ വികാരത്തിന്റെ സൂചനകളും നോവലിസ്റ്റ് ആഖ്യാനത്തില്‍ ഉള്‍ചേര്‍ത്തിട്ടുള്ളത് പ്രധാനമാണ്. നിഖുലയുടെ കുടുംബം ഈജിപ്തില്‍ നിന്ന് ‘അമ്മയുടെ പൂര്‍വ്വികരുടെ നാടായ ലബനോനില്‍ എത്തുമ്പോള്‍ നിഖുല ഗര്‍ഭസ്ഥ ശിശുവായിരുന്നു. അവരുടെ മാതൃദായ സ്വത്തുക്കള്‍ സംരക്ഷിതവും അവര്‍ സ്വാഗതം ചെയ്യപ്പെട്ടവരും ആയിരുന്നു. എന്നാല്‍, ഷംസയുടെ ജനത തീര്‍ത്തും അന്യരായിരുന്നു. ആഭ്യന്തര യുദ്ധം ഈ വിദ്വേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ചന്തയില്‍ തൊഴില്പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനൊക്കെയും പഴിപറയാന്‍ ‘കുര്‍ദുകളും അവരുടെ കൂട്ടരും, നാട്ടുകാരായ ബൈറൂത്തികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിദേശ ഇറക്കുമതികളും എന്ന് പ്രയോഗിക്കപ്പെടുന്ന സന്ദര്‍ഭം നോവല്‍ ആരംഭത്തില്‍ തന്നെ  വിവരിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍, തന്റെ കൊഴുത്ത ശരീരപ്രകൃതം ദേശമില്ലായ്മക്കുള്ള പകരംവെപ്പാണ്‌ എന്നു ഷംസ നിരീക്ഷിക്കുന്നുണ്ട്: “ഞാന്‍ തടിച്ചിയാണ്.. കാരണം എനിക്ക് ദേശമില്ല. ഞാന്‍ ഏറെ ഭക്ഷിക്കുന്നു, അങ്ങനെ എന്റെ ഉടല്‍ വളരട്ടെ, അതുകൊണ്ട് എനിക്കെന്റെ ഭാരം ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്താനാകും” (P.72). തടി കുറക്കാന്‍ വ്രതം നിര്‍ദ്ദേശിക്കുന്ന നിഖുലയെ അനുസരിച്ച് മെലിഞ്ഞുപോകുന്ന ഷംസയുടെ പരിണാമം അവളുടെ അഭയാര്‍ഥി അവസ്ഥയുടെ രൂപകം കൂടിയായിത്തീരുന്നു. ഈ അവസാന കൂടിക്കാഴ്ചയില്‍ ഷംസ തന്റെ മാതാവിന്റെ ചെറുപ്പത്തിലെ ഇരട്ടയാണ് എന്ന് നിഖുലക്ക് തോന്നുന്നയിടത്തു ഉച്ചനീചത്വത്തിന്റെ സൂക്ഷ്മമായ നിരാസം വായിച്ചെടുക്കാം. എന്നാല്‍ ഇത്തരം ഒരു തിരിച്ചറിവല്ല ആഖ്യാതാവിനെ ഭരിക്കുന്നത്‌. പഴയനിയമത്തിലെ വര്‍ഗ്ഗ സങ്കലന വിരുദ്ധ വിലക്കുകള്‍ അയാള്‍ ഓര്‍മ്മിപ്പിക്കുന്നു: “... ചില കാര്യങ്ങള്‍ ഒരുമിച്ചു ചേര്‍ക്കുന്നത്... ജൂതന്മാരുടെ വിശുദ്ധ ഗ്രന്ഥപ്രകാരം നിഷിദ്ധമാണ്.. ഒരു കാളയെയും കഴുതയെയും ഒരുമിച്ചു നുകത്തില്‍ കെട്ടി ഉഴുന്നത്.. വ്യത്യസ്ത മൂലങ്ങളില്‍ നിന്നുള്ള രണ്ടു നൂലുകള്‍ കൊണ്ടുണ്ടാക്കിയ തുണി കൊണ്ടുള്ള വസ്ത്രം ധരിക്കല്‍... ദൈവം രണ്ടായി സൃഷ്ടിച്ചവയെ ഒരുമിപ്പിക്കുന്നത് ഒഴിവാക്കല്‍ .. അനിശ്ചിതഫലം ഉണ്ടായേക്കാവുന്ന ഒരു സംരഭം ..” (P.39,40)  ഒഴിവാക്കേണ്ടതാണ് എന്ന നിലപാട് അയാള്‍ വീണ്ടും ആവര്‍ത്തിക്കുക ഷംസയുമായി ഒടുവില്‍ പിരിയുന്ന ഘട്ടത്തില്‍ കൂടിയാണ്: “ രണ്ടു ശുദ്ധ ഇനങ്ങളുടെ ആത്യന്തിക മാതൃകകള്‍ക്കിടയില്‍ കൃത്യമായി വരക്കപ്പെട്ട അവ്യക്ത അതിരുകള്‍ ഏതുരീതിയില്‍ മായ്ക്കപ്പെടുന്നതും ലോകത്തിലെ വ്യവസ്ഥക്കുമേല്‍ വിനാശം കൊണ്ടുവരും, ദുഷ്ട ശാപങ്ങള്‍ വിജയിക്കും” (P.171). ഈ വൈരുധ്യം നോവലിസ്റ്റിന്റെ നിലപാടിനും ആഖ്യാതാവിന്റെ നിലപാടിനും ഇടയിലെ വൈരുധ്യത്തെയാവാം സൂചിപ്പിക്കുന്നത്. കുര്‍ദിഷ് കഥാപാത്രത്തെ നോവലില്‍ അവതരിപ്പിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി താന്‍ വളര്‍ന്നുവന്ന ലബനോനിലെ കുര്‍ദ് വിരുദ്ധ വികാരത്തെ കുറിച്ച് നോവലിസ്റ്റ് നിരീക്ഷിക്കുകയുണ്ടായി: അവര്‍ തീര്‍ത്തും പാര്‍ശ്വവല്‍കൃതരും അന്യരുമായിരുന്നു, ഏറ്റവും ദരിദ്രരായ ലബനന്‍കാരെക്കള്‍ കഷ്ടമായിരുന്നു അവരുടെ അവസ്ഥ. ഷംസയെപ്പോലെ കടും ചായത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമായിരുന്ന ഒരു കുര്‍ദ് പരിചാരിക തന്റെ വീട്ടിലും ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബഹുവര്‍ണ്ണ വസ്ത്രങ്ങളോടുള്ള പ്രതിപത്തി പോലെ, കുര്‍ദ് ആഘോഷങ്ങളെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമുള്ള വിവരണങ്ങളും ചേര്‍ന്ന് ലബനോനിന്റെ പലപ്പോഴും അവഗണിക്കപ്പെട്ട വംശീയ വൈവിധ്യങ്ങള്‍ക്കൂടി നോവലില്‍ ഇടം കണ്ടെത്തുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു (Rebecca Dyer).   

 

References:

(1). (Fatma H. Taher, ‘Hoda Barakat’s Tiller of the Waters and The Stone of Laughter: A Reflection on Gender and Sexism in Times of Wars’, Pertanika J. Soc. Sci. & Hum. 21 (S): 173 - 186 (2013)).

(2). (Rebecca Dyer, ‘Representations of the Migrant Domestic Worker in Hoda Barakat’s Harith Al-Miya and Danielle Arbid’s Maarek Hob’, College Literature 37.1 [Winter 2010]).

 

Thursday, March 6, 2025

Cockroach by Rawi Hage

 "Cockroach’: Portrait of the Illegal Immigrant as Insect

Rawi Hage, the Lebanese Canadian novelist, once remarked in an interview with Quill & Quire: “I stay away from writers' gatherings—I discovered there was nothing for me to learn at them. People talk about the ins and outs of publishing; they don’t really talk about writing. I’d rather hang out with my old taxi driver friends. They’re great storytellers.” Sitting in a modest Montreal restaurant frequented by struggling writers, expatriate proletarians, Hasidic Jews, and bohemian youth, Hage embodied the spirit of an outsider—one who observes, rather than participates.

Hage’s journey to literary prominence was unexpected. After working as a salesman, hotel waiter, and taxi driver, he transformed his experiences into fiction, winning the prestigious International Dublin Literary Award for his debut novel, De Niro’s Game (2006). His childhood in war-torn Beirut, where power outages were frequent, fuelled his passion for reading. “When there is no electricity, you can’t watch TV. So I read,” he recalls, crediting literature with shaping his language and worldview.

Growing up amidst Lebanon’s sectarian conflict, Hage witnessed the brutal arbitrariness of war, where identity alone determined one’s fate. Fleeing the country in the early 1980s, he later studied photography in Montreal, a discipline that influenced the dreamlike tension and experimentalism of his writing.

A central metaphor in De Niro’s Game is Russian roulette, an image famously associated with Michael Cimino’s The Deer Hunter (1978). In one of cinema’s most harrowing sequences, three American soldiers are forced to play the deadly game at gunpoint, reflecting war's dehumanizing horrors. While Cimino's film faced criticism for its graphic violence, the director defended its unflinching portrayal of brutality on grounds that in Vietnam era, you cannot sanitize violence.

Hage’s novel echoes The Deer Hunter not only in its protagonist George's nickname, “De Niro,” but also in its existential explorations. Set against the backdrop of Beirut’s civil war and exile in Paris, the novel portrays a generation for whom survival is precarious, and life is recklessly discarded. Violence becomes the only means of resolution, and identity oscillates between murder and suicide, reminiscent of Camus' The Stranger.

If De Niro’s Game follows a young man escaping 1980s Beirut only to face alienation in Paris, Cockroach extends this journey into contemporary Montreal. The novel functions almost as a sequel, tracing the descent of an unnamed anti-hero into the immigrant underworld.

At its core, Cockroach is a meditation on existential crisis. Its unnamed narrator, an immigrant struggling with poverty, drug abuse, and mental illness, undergoes therapy with Genevieve, a young and inexperienced psychiatrist. From the outset, he proves to be an unreliable narrator—obsessive, manipulative, and consumed by desire. A petty thief, he breaks into homes to steal food and small possessions, his self-image merging with that of the cockroach: unnoticed, unwanted, yet impossible to eradicate.

The novel is populated by equally displaced characters. Reza, a Persian sitar player, is a compulsive liar who fabricates elaborate stories to seduce women. Though the narrator harbors no real affection for him, he tolerates his presence, occasionally sharing a joint or a night out. Even a small debt—forty dollars—becomes a potential catalyst for retribution. Farhoud, a gay professor and Iranian refugee, has endured imprisonment and torture. The narrator, resentful of him, views him as a pretentious fraud masking his poverty. In a petty act of disdain, he steals Farhoud’s love letters, not out of necessity but simply because there is nothing else to take.

At the heart of the novel is Shohre, a strikingly beautiful Iranian woman whose past is marked by unspeakable trauma. As a child, she was repeatedly raped in an Islamist prison in Tehran. Her wounds remain raw, shaping her inability to form deep relationships beyond fleeting encounters. Her story mirrors the narrator's own pain: his sister, a victim of relentless domestic violence, perished because he failed to avenge her. Encouraged by Abu Roro, his mentor in crime, he once sought retribution but faltered at a crucial moment, a hesitation that led to his sister's death. This failure lingers, fuelling his quiet self-loathing and his earlier suicide attempt.

Through therapy, he is encouraged to find employment and begins working at a Persian restaurant, where he meets Zeher, the owner's daughter. Zeher embodies the evolving values of a younger immigrant generation—one that embraces sexual freedom and rejects traditional constraints. When the narrator accidentally witnesses her masturbating, he perceives it as a rare glimpse into her inner world. Yet, unlike Shohre, Zeher is not a victim; she is defined by agency, making choices of her own free will.

The novel's slow, meandering narrative tightens into a sharp, cinematic climax when Shohre unexpectedly encounters her former tormentor, now disguised under a new identity. Determined to reclaim her agency, she enlists the narrator in her plan for revenge. For him, it is not just an opportunity to help her; it is a chance to redeem himself, to atone for his earlier inertia that cost his sister's life.

The novel's title evokes Kafka, but Cockroach is not Kafkaesque in execution. As critic James Lasdun, writing for The Guardian, notes, “Where Kafka writes Gregor Samsa's metamorphosis as a passion play of Christ-like suffering and forbearance, Hage works the subject for something much more caustic and defiant. Insecthood, for his victim, is a phantasmal extension of his own multifaceted idea of himself: as immigrant outcast, seething sensualist, Dostoevskian Underground Man, undetectable thief, future inheritor of the earth, agent of exposure among the hypocritical bourgeoisie, and all-round connoisseur of the tang and sting of reality.” Lasdun argues that the influences of French novelist Louis-Ferdinand Céline, playwright Jean Genet, and American novelist William S. Burroughs are more evident in Hage than Kafka.

A key motif in the novel is the biological superiority of the cockroach—a creature that, unlike humans, can survive cosmic destruction. This image reflects the existence of asylum seekers, forced to live in the shadows, assimilating the knack of survival against all odds. The narrator, describing himself and others like him as the "scum of the earth in the capitalist enterprise," frequently employs black humor to navigate his grim reality. His fragmented, surreal perspective allows him to "undress" people, stripping them of disguises and pretenses.

Whether his sessions with Genevieve bring about real change is irrelevant. His suicide attempt, mentioned early in the novel, is never portrayed as genuine. Rather, his confessions serve as a narrative device, weaving together disparate elements of the plot. His interactions with Genevieve are not about seeking solace but about exposing himself and others.

Critics have observed that while Cockroach is stylistically and structurally ambitious, its latter sections lose emotional momentum. Mary Gaitskill, writing for The New York Times, argues that the novel's juxtaposition of past misfortunes with a mission of revenge disrupts its pacing. She also points to clichéd depictions of negative characters, particularly those imitating French mannerisms, which dilute the novel’s sharp critique.

Yet, despite these flaws, Cockroach cements Hage’s reputation as a writer who masterfully blends style and substance. The novel’s ending—shifting from poetic stillness to cinematic intensity—demonstrates Hage’s ability to craft narratives that are at once intimate and expansive. The narrator’s final act, killing a man of power, does not resolve his uncertain life as an expatriate; rather, it plunges him into deeper complexities. But in acting for Shohre, whose inability to avenge herself mirrors his own past failure, he attains a measure of redemption—at least in human terms.

 Read in Malayalam here:

 https://alittlesomethings.blogspot.com/2024/10/cockroach-by-rawi-hage.html


The Last Crossing by Badriya Al-Badri/ Katherine Van de Vate

 


Few communities experience the realities of expatriate workers as intimately as the global diaspora in the Gulf region. Yet, literature exploring the crises faced by Gulf expatriates remains relatively limited. Omani novelist Badariya Al Badri’s The Last Crossing is a rare exception, shedding light on the struggles of migrant workers who endure hardship and silence beneath the region’s wealth. Touted as “the first Omani novel to focus on the lives of expatriate workers,” it presents a nuanced and layered portrayal of their experiences.

The novel follows Mukhtar, an Egyptian expatriate for whom leaving his homeland is not just an exile but a personal tragedy—the loss of Houria, his eternal love. Surrounding him are workers from various nations, each carrying their own stories of hardship and displacement. Through their lives, the novel unveils the hidden sorrows of the Gulf diaspora, particularly those from impoverished countries and backgrounds. However, it resists portraying a simplistic dichotomy between natives and expatriates or employers and workers. Instead, relationships unfold in shades of complexity—marked by moments of respect and camaraderie, but also deception, exploitation, and betrayal. Even the leftists, gaining ground in the region, manipulate both sides for their own ends. Fate, too, proves cruel, striking down the insignificant without discrimination. The novel opens and closes on a tragic note, reinforcing the inescapable vulnerability of these workers.

Behind every migrant worker is an unseen world—a longing fiancée, a waiting mother, loved ones whose sleepless nights mirror their own. Al Badri, as she has revealed, sought to capture this emotional undercurrent in her work. Among Mukhtar’s companions, Indian and Yemeni expatriates form a significant presence. As an Indian reader, I was particularly interested in how Indian characters were portrayed. The novel does not shy away from the realities of casteism and untouchability, addressing them with the same intensity as it does the deep-rooted familial values that Indian workers cling to even in adversity. Yet, it is an Indian middleman who first shatters the dreams of Mukhtar and his friends, cheating both the kafeel (sponsor) and the workers. It is also an Indian worker who preys on a vulnerable young woman, exploiting her with empty promises.

The novel touches on several contemporary issues affecting expatriate communities, including sectarian conflicts within Oman and beyond, the devastation left by the Gulf War, Western prejudices toward the Middle East, and the postcolonial discrimination that continues to shape Omani and Arab experiences. It also addresses the refugee crisis, which has displaced countless people due to warlord-driven conflicts and offers powerful commentary on misogyny in Omani society.

Structurally, the novel evokes classics like An Occurrence at Owl Creek Bridge, beginning with a haunting accident scene and culminating in the finality of death. The psychological intensity of Houria-Mukhtar relationship is particularly striking, echoing the sado-masochistic tension between Catherine and Heathcliff in Wuthering Heights, especially in Houria’s initial rejection of Mukhtar. Meanwhile, the plight of expatriates deprived of identification documents and trapped in bureaucratic limbo recalls narratives of illegal immigration, such as Rawi Hage’s Cockroach, where the loss of identity extends beyond legal status into existential alienation. Translator Catherine Van De Vate masterfully preserves the lyricism and cadence of the Arabic original, ensuring its emotional depth remains intact.

Yet, despite its thematic uniqueness and literary merit, The Last Crossing has not received the critical attention it deserves. The reason may lie in the uncomfortable reality that mainstream literature, even when centering marginalized voices, often conforms to Western tastes and expectations. A year after its release, the novel remains available only on Kindle Unlimited—another testament to the challenges faced by narratives that defy convention.

The Last Crossing by Badriya Al-Badri

 




പ്രവാസി തൊഴിലാളികള്‍ ലോകമെങ്ങും അനുഭവിക്കുന്ന അവസ്ഥകള്‍ ഗള്‍ഫ് മലയാളികളെ പോലെ അറിഞ്ഞവര്‍ ഉണ്ടാവില്ല. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ആവിഷ്കരിക്കുന്ന കൃതികള്‍ അത്രത്തോളം ഉണ്ടായിട്ടുമില്ല. ഇന്ത്യക്കാര്‍ എന്ന പൊതുഐഡന്റിറ്റിക്കപ്പുറം മലയാളി കഥാപാത്രങ്ങള്‍ ഇടംപിടിക്കുന്നില്ലെങ്കിലും, ഒമാനി നോവലിസ്റ്റ് ബദരിയ്യ അല്‍ ബദ്രിയുടെ ‘അവസാനത്തെ കവല (The Last Crossing)’, ദേശത്തിന്റെ സമ്പന്നതയ്ക്കുപിന്നില്‍ നിശ്ശബ്ദം വിലയൊടുക്കുന്ന പ്രവാസി തൊഴിലാളികളുടെ ജീവിത സംഘര്‍ഷങ്ങളുടെ കഥ പറയുന്നു. ‘പ്രവാസി തൊഴിലാളികളുടെ ജീവിതം കേന്ദ്രീകരിക്കുന്ന ആദ്യ ഒമാനി നോവല്‍ എന്ന് പുസ്തകം വിവരിക്കപ്പെടുന്നു.

പിന്നില്‍ വിട്ടുപോരുന്ന നാടിന്റെ വിളി പ്രണയ നഷ്ടമായി അനുഭവിക്കുന്ന മുഖ്താര്‍ എന്ന ഇജിപ്ത്യന്‍ പ്രവാസി തൊഴിലാളിയെ കേന്ദ്രീകരിക്കുന്ന കഥയില്‍ ഭിന്ന ദേശങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഉണ്ട്. അവരുടെ ജീവിത പശ്ചാത്തലങ്ങളിലൂടെ അവികസിത, ദരിദ്ര ദേശങ്ങളില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസത്തിനു പിന്നിലെ ജീവിത പ്രാരബ്ധങ്ങളും ദുഖങ്ങളും ആവിഷ്കരിക്കുന്നു. എന്നാല്‍, കറുപ്പിലും വെളുപ്പിലും ആയല്ല തദ്ദേശീയരും പ്രവാസികളും, അല്ലെങ്കില്‍ തൊഴില്‍ ദാതാക്കളും തൊഴിലാളികളും എന്ന ദ്വന്ദ്വങ്ങള്‍ നോവലില്‍ വരുന്നത്. പലപ്പോഴും ഇരുകൂട്ടരും ഇഴകോര്‍ക്കുന്നുണ്ട്, സ്നേഹാദരങ്ങളോടെ സഹവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ചതിയുടെയും വഞ്ചനയുടെയും ചൂഷണത്തിന്റെയും കഥകകളും ഇരുവശത്തു നിന്നും ഉണ്ടാകുന്നു. ഇടത്തട്ടുകാര്‍ പ്രബലരാകുകയും ഇരുകൂട്ടരെയും ചതിക്കുകയും ചെയ്യുന്നു. വിധി പോലും നിസ്സാരരായ മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഇരു വശത്തും അനുഭവപ്പെടുന്നുണ്ട്. അത്തരമൊരു ദുരന്തമുഖത്താണ് നോവല്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും.

പ്രവാസി തൊഴിലാളികളുടെ പിറകില്‍ നാം കാണാത്ത ജീവിതമുണ്ട് എന്നും സ്വപ്നം കാണുന്ന ഒരു പ്രതിശ്രുത വധു, കാത്തിരിക്കുന്ന ഒരമ്മ, ഉറക്കമില്ലാതെ കഴിയുന്ന പ്രിയപ്പെട്ടവര്‍ തുടങ്ങി അവരുടെ ഉറക്കം കെടുത്തുന്ന പശ്ചാത്തലങ്ങളില്‍ നിന്നാവാം അവര്‍ വരുന്നതെന്നും അടയാളപ്പെടുത്താനാണ് നോവലില്‍ താന്‍ ശ്രമിച്ചതെന്ന് ഒരഭിമുഖത്തില്‍ നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍, യമനി പ്രവാസികളാണ് മുഖ്താറിനെ കൂടാതെ കൂടുതലും കൂട്ടത്തിലുള്ളത് . ഇന്ത്യന്‍ വായനക്കാരന്‍ എന്ന നിലയില്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ കഥാപാത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. തരളമായ മാതൃ-പിതൃ സ്നേഹം, കുടുംബസ്നേഹം തുടങ്ങിയ മൂല്യങ്ങള്‍ തീരാവേദനയിലും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ യുവാവിനെ ചിത്രീകരിക്കുന്ന അതേ തീക്ഷ്ണതയോടെ ഇന്ത്യന്‍ ജാതീയത, തൊട്ടുകൂടായ്മ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളെയും നോവലിസ്റ്റ് അടയാളപ്പെടുത്തുന്നു. ഇടത്തട്ടുകാരനായി കഫീലിനെയും തൊഴിലാളികളെയും ഒരുപോലെ ചതിക്കുന്ന ഇന്ത്യക്കാരനാണ് മുഖ്താറിന്റെയും കൂട്ടാളികളുടെയും സ്വപ്നങ്ങളെ ആദ്യം തകര്‍ത്തു കളയുന്നത്. നിസ്സഹായയായ യുവതിയെ മധുരവാഗ്ദാനങ്ങളില്‍ കുരുക്കി ഇംഗിത നിവര്‍ത്തിക്കു വിധേയയാക്കാന്‍ തയ്യാറാകുന്നതും ഇന്ത്യന്‍ തൊഴിലാളിയാണ്.  

ചരിത്ര സന്ദര്‍ഭങ്ങളില്‍, ഒമാനി സമൂഹത്തിലും ആഗോള തലത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഛിദ്രതകള്‍, വിഭാഗീയ സംഘര്‍ഷങ്ങള്‍, ഗള്‍ഫ് യുദ്ധക്കെടുതികള്‍, ‘മിഡില്‍ ഈസ്റ്റ്’ സംബന്ധമായ പാശ്ചാത്യ നരേറ്റിവുകളിലെ മുന്‍ വിധികള്‍, അതേത്തുടര്‍ന്ന് ഒമാനി/ അറബ് ജനത നേരിടുന്ന പോസ്റ്റ്‌കൊളോണിയല്‍ മാനങ്ങളുള്ള വിവേചനങ്ങളും തമസ്കരണവും, യുദ്ധപ്രഭുക്കളുടെ ഉന്മാദങ്ങള്‍ക്ക് വിലയൊടുക്കി പാലായനം ചെയ്യേണ്ടി വരുന്ന ‘അഭയാര്‍ഥി പ്രതിസന്ധി തുടങ്ങിയ സമകാലിക ദുരവസ്ഥകളെല്ലാം നോവല്‍ നിരീക്ഷിക്കുന്നുണ്ട്. ഒമാനി സമൂഹത്തിലെ സ്ത്രീവിരുദ്ധതയുടെ ചിത്രങ്ങളും നോവലില്‍ ഇടംപിടിക്കുന്നു. 

ഘടനാപരമായി Owl’s Creek Bridge പോലുള്ള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്ന നോവല്‍, ഒരപകടത്തിന്റെ ഭ്രമാത്മകമായ ചിത്രീകരണത്തില്‍ ആരംഭിക്കുകയും അതിനെ തുടര്‍ന്നുള്ള അനന്തമായ നിശ്ചലതയില്‍ അവസാനിക്കുകയും ചെയ്യുന്നു. റബ് ഭാഷയുടെ കാവ്യാത്മകതയും ശക്തിയും ഇംഗ്ലീഷ് വിവര്‍ത്തനത്തിലും അനുഭവപ്പെടുത്തുന്നതില്‍ വിവര്‍ത്തകയായ കാതറിന്‍ വാന്‍ ഡിവെയ്റ്റ് അങ്ങേയറ്റം വിജയിക്കുന്നുണ്ട്. പ്രമേയത്തിലും പരിചരണത്തിലും ഒരുപോലെ വ്യത്യസ്തത പുലര്‍ത്തുന്ന ഇത്തരം ഒരു നോവലിന് അര്‍ഹിച്ച നിരൂപകശ്രദ്ധ ലഭിച്ചു കാണാത്തത് എന്തുകൊണ്ട് എന്ന ചോദ്യം, ഓരങ്ങളില്‍ ഒതുങ്ങിപ്പോകുന്ന അടിത്തട്ടു മനുഷ്യരുടെ കഥകള്‍ അവതരിപ്പിക്കുമ്പോഴും, പാശ്ചാത്യ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ടെമ്പ്ലേറ്റ്  മുഖ്യധാരയ്ക്ക് ഇപ്പോഴും ഒഴിവാക്കാന്‍ വയ്യ എന്ന നിരീക്ഷണത്തില്‍ തന്നെയാണ് ചെന്നുമുട്ടുന്നത്. Kindle Unlimited-ല്‍ മാത്രമാണ് പുസ്തകം ഇറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും നോവല്‍ ലഭ്യമായിരിക്കുന്നത്.

Wednesday, March 5, 2025

The Stillborn by Zaynab Alkali

 പിറവിയിലേ അടക്കപ്പെടുന്നവര്‍



വംശീയതയുടെയും ലിംഗവിവേചനത്തിന്റെയും നിതാന്ത അന്യവല്‍ക്കരണം അനുഭവിക്കുന്നവര്‍ എന്ന നിലയിലാണ്  കൊളോണിയല്‍ സാഹിത്യം ആഫ്രിക്കന്‍ സ്ത്രീയെ അവതരിപ്പിച്ചത്. കൊളോണിയല്‍ പൂര്‍വ്വ ആഫ്രിക്കന്‍ ആഖ്യാനങ്ങളിലാകട്ടെ, കുടുംബത്തിലെ അവളുടെ നിയത സ്ഥാനത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് അവള്‍ നിര്‍വ്വചിക്കപ്പെട്ടത്‌. ഈ രണ്ടു  എതിരറ്റങ്ങളെയും ഒരു പോലെ നിഷേധിച്ചുകൊണ്ടാണ് സൈനബ് അല്‍കാലിയുടെ നോവലുകളില്‍ (The Stillborn, The Virtuous Woman) ആഫ്രിക്കന്‍ സ്ത്രീ ആവിഷ്കരിക്കപ്പെടുന്നതെങ്കിലും അന്തിമവിശകലനത്തില്‍ പുരുഷമേധാവിത്ത സാമൂഹ്യക്രമത്തില്‍ തന്നെയാണ് അവള്‍ നിലകൊള്ളുന്നതെന്നു നിരീക്ഷിക്കപ്പെടുന്നു *1. . സ്ത്രീയുടെ പദവിയെന്നത് പ്രാഥമികമായും ഭാര്യയും അമ്മയുമാകുകയെന്നതാണെന്ന പരമ്പരാഗത ധാരണക്കുമേല്‍ കൊളോണിയല്‍ മൂല്യങ്ങളുടെ അധികഭാരം കൂടിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. “ആഫ്രിക്കന്‍ സ്ത്രീ എന്തെങ്കിലും പീഡനം അനുഭവിക്കുന്നുണ്ടെന്നു തീര്‍ത്തും നിഷേധിച്ചുകൊണ്ടും, നമ്മുടെ അമ്മമാര്‍ തീര്‍ത്തും സന്തുഷ്ടരായിരുന്ന അജ്ഞാതമായ ഒരു കൊളോണിയല്‍ പൂര്‍വ്വ ഭൂതകാലത്തെ കൊണ്ടാടിക്കൊണ്ടും പുരുഷമേധാവിത്ത സമൂഹം അതിന്റെ പതിവു ശൈലിയില്‍ പ്രതികരിക്കുന്നു; ബോധ്യങ്ങളുള്ള വനിതാ ആക്റ്റിവിസ്റ്റുകളെ പാശ്ചാത്യ ആശയങ്ങളുടെ ഇരകള്‍ എന്നും വെള്ളക്കാരികളെ അന്ധമായി അനുകരിക്കുന്നവര്‍ എന്നും കുറ്റപ്പെടുത്തിക്കൊണ്ട്; സ്ത്രീയെന്ന വ്യക്തിയുടെ ഭാഗധേയത്തെക്കാള്‍ പ്രധാനം ‘കുടുംബം ആണെന്നു പറഞ്ഞുകൊണ്ട്; ‘ദേശീയ പുരോഗതിയാണ് ഇപ്പോള്‍ (കൊളോണിയല്‍ അനന്തരകാലത്ത്) സ്ത്രീവിമോചനത്തെക്കാള്‍ പ്രാധാന്യമുള്ള മുന്‍ഗണന എന്ന കാപട്യം ഉപയോഗിച്ചു സ്ത്രീകളുടെ ഉത്കണ്ഠകളെ തട്ടിമാറ്റിക്കൊണ്ട്; സ്ത്രീകള്‍ ഒരിക്കലും അടിമത്തത്തില്‍ ആയിരുന്നില്ലാത്തതുകൊണ്ട് അവരെ വിമോചിപ്പിക്കേണ്ടതിന്റെ ആവശ്യമേയില്ല എന്ന് സ്ഥാപിച്ചുകൊണ്ട്. അപ്പോള്‍ ഇവിടെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ അസത്യവല്‍ക്കരണത്തിന്റെ ഒരു സംഘാതമാണ്‌ ഉള്ളത്, എല്ലാറ്റിന്റെയും ലക്ഷ്യം സ്ത്രീയെ ഭയപ്പെടുത്തി നിശ്ശബ്ദയാക്കുക എന്നതു തന്നെ. ഏറ്റവും ധീരമായും വാചാലമായും സംസാരിക്കുകയും സാമൂഹികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ചാപ്പകുത്തപ്പെടുന്നു.” *1. 

വടക്കന്‍ നൈജീരിയയില്‍ നിന്നു പ്രസാധനം വരെയെത്തിയ ആദ്യ വനിതാ നോവലിസ്റ്റ് എന്ന നിലയില്‍ സൈനബ് അല്‍കാലി ഒരു നാഴികക്കല്ലാണെങ്കില്‍ വിഖ്യാത നൈജീരിയന്‍ പുരസ്കാരം (Association of Nigerian Authors(ANA) Literary Prize, 1985) നേടിയ കൃതിയാണ് അവരുടെ പ്രഥമ നോവല്‍ The Stillborn. ആഫ്രിക്കന്‍ സ്ത്രീ മുന്നോട്ടു കുതിക്കണമെന്നും അവളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ അവള്‍ക്ക് അവസരമുണ്ടാകണമെന്നുമുള്ള അടിസ്ഥാന ധാരണയാണ് നോവലിന്റെ പ്രേരണ. മുസ്ലിം കുടുംബത്തില്‍ ജനിക്കുകയും പിതാവ് ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുകയും ചെയ്തതോടെ ക്രിസ്ത്യന്‍ മേഖലയിലേക്ക് താമസം മാറ്റുകയും ഇരു മതങ്ങളോടും ഇടപഴകുകയും ചെയ്ത പശ്ചാത്തലം തന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അല്‍കാലി ഏറ്റുപറഞ്ഞിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ വടക്കന്‍ നൈജീരിയയുടെ ചിഹ്നങ്ങള്‍ വേണ്ടുവോളം പേറുന്ന, സാംസ്കാരികമായും മതപരമായും സങ്കര ഭാവമുള്ള ഗ്രാമത്തിന്റെ സൂക്ഷ്മമായ പുനസൃഷ്ടിയിലാണ് നോവലിന്റെ ശക്തിയും സൗന്ദര്യവും ഏറ്റവും പ്രകടമാകുന്നത്. ഒരിക്കലും പേരു പറയുന്നില്ലാത്ത ഗ്രാമം, എവിടെയും ആര്‍ക്കും സ്വന്തമായ ഇടത്തിന്റെ, ദേശത്തിന്റെ ആദിരൂപമാണ്. സാംസ്കാരികമായി പഴമയെയും പൂര്‍വ്വികരെയും മൂര്‍ത്തികളെയും ആദരിക്കുകയും കൃത്യമായി നിര്‍വ്വചിച്ച ലിംഗ, പ്രായഭേദ ദൌത്യങ്ങള്‍ കല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്ന ഗ്രാമം, ആധുനികതയുമായി കൊമ്പുകോര്‍ക്കുന്ന ഏതൊരു ആഫ്രിക്കന്‍ ഗ്രാമത്തിന്റെയും കൊളോണിയല്‍ സാമൂഹിക സംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. മിഷന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ഹില്‍ സ്റ്റേഷന്‍, ഗ്രാമീണരുടെ പാട്ടുകളെ അലോസരപ്പെടുത്തുന്ന വൈദ്യുതി ജനറേറ്ററുകളുടെ മൂളല്‍ തുടങ്ങിയ ആധുനികതയുടെ നിര്‍മ്മിതികള്‍ മുത്തച്ചന്‍ കാക്കയെ പോലുള്ളവര്‍ ആരാധിക്കുന്ന മൂര്‍ത്തികളുടെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റങ്ങള്‍ കൂടിയാണ്. ചൊവ്വാഴ്ച ചന്തകളും പൊടിയും ബഹളവും നഗ്നരോ അര്‍ദ്ധ നഗ്നരോ ആയ കുട്ടികളും യാചകരും ഇതിന്റെയൊക്കെ കൂടെ നൃത്തവും സംഗീതവും ഇടകലരുന്ന കൂട്ടായ്മകളും പ്രണയ സംഗമങ്ങളും വാഗ്ദാനങ്ങളും ഗോസ്സിപ്പുകളും ഗൂഡാലോചനകളും കൂടിക്കുഴയുന്ന ഗ്രാമാന്തരീക്ഷം ഏറെ വിശദമായിത്തന്നെ നോവലിസ്റ്റ് വരച്ചുവെക്കുന്നുമുണ്ട്. പല സന്ദര്‍ഭങ്ങളിലും പുണ്ണുകള്‍ മാന്തിപ്പൊളിച്ചു വലുതാക്കുന്ന ദോഷൈക ദൃഷ്ടി പ്രകടിപ്പിക്കുമ്പോഴും സഹാനുഭൂതിയുടെയും സഹായ മനസ്കതയുടെയും നിമിഷങ്ങളും ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്നു. മുഖ്യ കഥാപാത്രമായ ലീ പട്ടണത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഘട്ടത്തില്‍ തങ്ങള്‍ക്കു കഴിയുന്ന വിധം നാണയത്തുട്ടുകള്‍ നല്‍കിയും ഭക്ഷ്യ വിഭവങ്ങളോ പാത്രങ്ങളോ പങ്കുവെച്ചും സഹായിത്തിനെത്തുന്നവരില്‍ വെറും പരിചയക്കാര്‍ പോലുമുണ്ട്. “അവരുടെ മകള്‍ ഒരപരിചിത പട്ടണത്തില്‍ അന്യരായ ആളുകള്‍ക്ക് ഇടയിലാകും. ആരാണ് അവള്‍ക്ക് എന്തെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കുക?” എന്ന് ചോദിക്കുന്ന വൃദ്ധ അതിന്റെ ചിഹ്നമാണ്. ഈ സംഭവത്തില്‍ ഗ്രാമീണര്‍ക്ക് നഗര ജീവിത മൂല്യങ്ങളെ കുറിച്ചുള്ള ധാരണയും നോവലിസ്റ്റ് സൂചിപ്പിക്കുന്നുണ്ട്. നഗരമാകട്ടെ, അതിന്റെ സ്വാധീനം വിവിധ രീതിയില്‍ അനുഭവവേദ്യമാണെങ്കിലും നേരിട്ട് നോവലില്‍ കാര്യമായി കടന്നു വരുന്നുമില്ല. ഭീഷണവും വിനാശകരവുമായ ഇടമെന്ന നിലയിലാണ് പല കഥാപാത്രങ്ങളുടെയും ഭാഷണങ്ങളില്‍ അത് ഇടംപിടിക്കുന്നത്. വൈകാതെ നഗരം തങ്ങളെ തേടിവരുമെന്നു പ്രവചിക്കുന്ന അവായുടെ വാക്കുകള്‍ ഒരു നിലക്ക് നോവലന്ത്യത്തില്‍ സത്യമാകുന്നുണ്ട്. മുത്തച്ഛന്റെ അടക്കത്തിനു വേണ്ടി ഗ്രാമത്തില്‍ തിരികെയെത്തുന്ന ലീ എണ്ണമറ്റ വിളക്കുകളും ഗ്യാസ് ലൈറ്റുകളും പ്രകാശിക്കുന്ന തെരുവുകളും വഴിവാണിഭങ്ങളും കാണുന്നുണ്ട്, മുമ്പ് കുട്ടികള്‍ ഓടിക്കളിച്ച ഇടങ്ങള്‍ വാണിജ്യ കേന്ദ്രങ്ങള്‍ ആയിത്തീര്‍ന്നത് ലിയുടെ ഉള്ളില്‍ വിഷാദം നിറക്കുന്നു. “പൂര്‍ണ്ണ ചന്ദ്രന്റെ കര്‍ക്കശ മേല്‍നോട്ടത്തില്‍ ആടുകയും പാടുകയും കൈകോര്‍ക്കുകയും ചെയ്തിരുന്ന നാളുകള്‍ പോയ്പ്പോയിരുന്നു.”

യാഥാസ്ഥിതിക സമൂഹം പെണ്‍കുട്ടികള്‍ക്ക് അനുവദിക്കുന്ന പരമാവധി വിദ്യാഭ്യാസമായ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു ഗ്രാമത്തിലേക്ക് തിരികെയെത്തുന്ന ലി എന്ന പതിമൂന്നുകാരിയുടെ തുടര്‍ന്നുള്ള ജീവിതത്തിലെ ഇരുപതു വര്‍ഷക്കാലമാണ് നോവല്‍ ആവിഷ്കരിക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ ശീലങ്ങളും പതിവുകളും കുടുംബാന്തരീക്ഷത്തിലെ സംഘര്‍ഷങ്ങളും പെണ്‍കുട്ടികള്‍ക്കു മേല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന വാര്‍പ്പു മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ അധിക സമ്മര്‍ദ്ദങ്ങളും ഒപ്പിയെടുക്കുന്ന രീതിയില്‍ വീട്ടകത്തേക്കാണ് നോവല്‍ ശ്രദ്ധയൂന്നുന്നത്. സ്വതേ സാമാന്യം നിഷേധ പ്രകൃതിയായ ലി വിധിവിലക്കുകളെ അത്രക്കങ്ങു വകവെക്കുന്ന കൂട്ടത്തിലല്ല എന്നത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. അവളുടെ പ്രണയവും വിവാഹവും ഹാബുവിന്റെ വിശ്വാസവഞ്ചനാ പ്രകൃതം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ മറികടന്നു സ്വതന്ത്രമായ നിലനില്‍പ്പ്‌ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളും നോവല്‍ ചിത്രീകരിക്കുന്നു. അടക്കിഭരിക്കുന്നവനും അമിത മത കാര്‍ക്കശ്യക്കാരനുമായ പിതാവ് പരമ്പരാഗത കൂടിച്ചേരലുകളെ പോലും വിലക്കുന്നത് ലീയുടെ സഹജമായ സ്വതന്ത്ര വാഞ്ചയെ ചെറുപ്പം മുതലേ വിപരീതത്തില്‍ പൊലിപ്പിക്കുന്നുണ്ട്. ഒരേസമയം ശകുനങ്ങളിലും പാരമ്പര്യ മൂല്യങ്ങളിലും വിശ്വസിക്കുകയും ഒപ്പം പ്രവചന സ്വഭാവമുള്ള സ്വപ്‌നങ്ങള്‍ കാണുകയും ചെയ്യുന്ന ലി ‘ഗ്രാമത്തിന്റെ പുത്രി തന്നെയാണ്. അത്തരമൊരു സ്വപ്നത്തിലൂടെ ബാബക്ക് അപകടം പറ്റുന്നതിനെ കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന ലീ, ഒരു ദുര്‍മ്മന്ത്രവാദിനിയെപ്പോലെ അസ്വസ്ഥതയുണ്ടാക്കുന്ന സാന്നിധ്യം എന്ന നിലയില്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു വിചിത്ര ഇടം നേടുന്നത് നോവലില്‍ നിര്‍ണ്ണായകമാണ്. സ്വപ്നം കാണാനുള്ള കഴിവും അത് സാക്ഷാത്കരിക്കാന്‍ വേണ്ട ദൃഡ നിശ്ചയവും ഒപ്പം പട്ടണത്തിലേക്കു പോയ ഹാബുവിന്റെ വിളി കാത്തിരിക്കുന്ന നീണ്ട നാലുവര്‍ഷം കൊണ്ട് പഠിച്ചെടുത്ത ക്ഷമാശീലവും – ഇവ മൂന്നും ചേര്‍ന്നാണ് ലീയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് *2. ഈ ക്ഷമയുടെ പാഠം അവള്‍ക്ക് പകര്‍ന്നു നല്‍കുന്നതും മറ്റൊരു സ്ത്രീയാണ് – പട്ടണ വാസത്തിനിടയില്‍ മാതൃതുല്യയായി അവളോട്‌ ഇടപഴകുന്ന വീട്ടുടമ. ദുരിതപൂര്‍ണ്ണമായിരുന്ന തന്റെ ദാമ്പത്യത്തെ കുറിച്ച് ഓര്‍ത്തുകൊണ്ടാണ്, ഹാബുവിന്റെ അവഗണന മറികടക്കാന്‍ വയോധിക അവളെ പ്രാപ്തയാക്കുക:

“ഞാന്‍ അയാളെ വിവാഹം കഴിച്ചിരുന്നല്ലോ. ഇവിടെയാണ് ഞാന്‍ വേണ്ടതെന്നു അല്ലാഹു തീരുമാനിച്ചതാണ്. ഞാന്‍ ഇവിടെ നിന്നു, ലീ, ഒന്നോ രണ്ടോ കൊല്ലമല്ല, മറിച്ചു മുപ്പതു കൊല്ലം. ഞാന്‍ കഷ്ടപ്പെട്ടിരിക്കാം, പക്ഷെ ആ വര്‍ഷങ്ങളില്‍ ഞാന്‍ പഠിച്ചു, നമ്മുടെ ആളുകള്‍ പറയും പോലെ, എത്രകാലം നീ കാത്തുവെച്ചാലും ക്ഷമയുടെ പാല് പിരിഞ്ഞു പോകില്ലെന്നും ക്ഷമാലുവിനു ഒരു പാറ പാചകം ചെയ്തു അതിന്റെ സൂപ്പ് കുടിക്കാനാകും എന്നും.”

ഇതര കഥാപാത്രങ്ങള്‍ ഒരര്‍ത്ഥത്തില്‍ ലിയുടെ പത്രസൃഷ്ടിയുടെ തന്നെ വിവിധ വശങ്ങളാണ്. കാക്കയെ മാറ്റിനിര്‍ത്തിയാല്‍ ഹാബു, സുലെ, ഡാന്‍ ഫിയാമ, ഗാര്‍ബ എന്നിങ്ങനെ മറ്റു പുരുഷ കഥാപാത്രങ്ങളെല്ലാം, ദുര്‍ബ്ബലരും സാഹചര്യങ്ങളുടെ ഇരകളും മാത്രമായിരിക്കുന്നതും ഏറിയോ കുറഞ്ഞോ നിലയില്‍ പരാജയപ്പെടുന്ന ദുരന്ത പാത്രങ്ങള്‍ ആയി ഒടുങ്ങുന്നതും ലീയുടെ പാത്രസൃഷ്ടിയുടെ ആവശ്യത്തിനപ്പുറം അവര്‍ പ്രസക്തരല്ല എന്നതുകൊണ്ടാണ്. പട്ടണത്തിന്റെ പ്രലോഭനങ്ങളില്‍ മറ്റൊരു ഭാര്യയെ സ്വന്തമാക്കുകയും കുടുംബത്തോടുള്ള ചുമതല മറക്കുകയും ചെയ്യുന്ന ഹാബുവിന്റെ തിരിച്ചു വരവിനു ഒരപകടത്തിന്റെയും തുടര്‍ന്ന് രണ്ടാം ഭാര്യയുടെ നിരാസത്തിന്റെയും നാടകീയത നോവലിസ്റ്റ് പ്രയോജനപ്പെടുത്തുന്നുവെങ്കിലും അയാളും കാമുകനും വില്ലനുമെന്ന ക്ലീഷേകള്‍ക്കപ്പുറം പോകുന്ന ദുരന്ത പാത്രമാണ്. പുതിയ വിദ്യാഭ്യാസ ക്രമത്തില്‍ തരം താഴ്ത്തപ്പെട്ടു പദവിയും പകിട്ടും നഷ്ടമായി വീണ്ടും വീണ്ടും പിതാവാകുകയെന്നതിനപ്പുറം കുടുംബ നാഥന്റെ ചുമതലയൊന്നും ഏറ്റെടുക്കാനാകാതെ മദ്യത്തില്‍ അഭയം കണ്ടെത്തുന്ന ഡാന്‍ ഫിയാമ ഒരര്‍ത്ഥത്തില്‍ സാമൂഹിക മാറ്റങ്ങളുടെ ഇരയാണ്. ലൈംഗികത്തൊഴിലാളിയായ മാതാവിന്റെയും ധൂര്‍ത്തില്‍ എല്ലാം തുലച്ച പിതാവിന്റെയും മകനായതിന്റെ അവമതി ചീറിപ്പായുന്ന മോട്ടോര്‍ ബൈക്കിലും പട്ടണത്തിലെ ദുരൂഹ ഇടപാടുകളിലും തീര്‍ക്കാന്‍ വൃഥാശ്രമം നടത്തുന്ന ഗാര്‍ബയില്‍, തന്റെ ഗാര്‍ഹികത്തടവില്‍ നിന്നുള്ള മോചന മാര്‍ഗ്ഗം കാണുന്ന ഫാകു, അനിവാര്യമായ ദുരന്തത്തിലേക്ക് പോകുന്നത് ഇരുവരുടെയും ജീവിത നിസ്സഹായതകളുടെ ചിത്രമാണ്. കാക്കയുടെ പാഗന്‍ വിശ്വാസ നിലപാടുകള്‍ ‘പഴഞ്ചന്‍ എന്ന് അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോള്‍ പുത്തന്‍ കൂറ്റുകാരനായ ബാബ ‘വൈദേശിക സംസ്കാരത്തോട് ചേര്‍ന്ന ആധുനിക ജീവിത രീതിക്ക് വേണ്ടിയുള്ള അന്വേഷണത്തില്‍ ഇരുലോകങ്ങളില്‍ കുടുങ്ങിപ്പോയ സ്വന്തം പദവിയെ കുറിച്ച് അനിശ്ചിതത്വത്തിലാണ്. എന്നാല്‍ തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം നോവല്‍ അത്രയേറെ പിന്തുടരുന്ന ഒരു പ്രമേയമല്ല. തന്റെ മമ്മയെ ഓര്‍മ്മിപ്പിക്കുന്ന കൊച്ചുമകളോടും അവളുടെ സ്വതന്ത്ര ബുദ്ധിയോടും വലിയ വാത്സല്യമാണ് കാക്ക പ്രകടിപ്പിക്കുന്നത്. ബാബയുടെ കാര്‍ക്കശ്യത്തിനെതിരെ അതവള്‍ക്ക് ഒരഭയമാണ്. ആണുങ്ങളെ മുഴുവന്‍ പുച്ഛിക്കുന്ന മുത്തശ്ശിയാണ് ആ നിലക്ക് ലീക്ക് മറ്റൊരു  പ്രചോദനമാക്കുന്നത്. ‘പതിനാലു തവണ വിവാഹിതയായതായി അവകാശപ്പെടുന്ന മുത്തശ്ശി അവരുടെ പ്രതാപകാലത്ത് സൗന്ദര്യം കൊണ്ട് ആണുങ്ങളെ വരുതിയില്‍ നിര്‍ത്തിയിരുന്നതില്‍ അഭിമാനിക്കുന്നു. ഗാര്‍ഹികാന്തരീക്ഷത്തില്‍ കാക്ക ബഹുമാന്യമായ ഒരു സാന്നിധ്യമായിരിക്കുമ്പോള്‍, മുത്തശ്ശി ഒരു ദുഷിച്ച സ്വാധീനമായി വിലയിരുത്തപ്പെട്ടു. എന്നാല്‍, ആധുനികതയുടെ കടന്നുവരവില്‍ തന്നോടൊപ്പം അടക്കം ചെയ്യപ്പെടുക എന്നതാണ് മുത്തച്ഛന്‍ പ്രതിനിധാനം ചെയ്ത മൂല്യങ്ങളുടെയും വിധി.   

ലിയുടെ ഭാഗധേയങ്ങള്‍ക്കു സമാന്തരമായി സമാനമായ രീതിയില്‍ ജീവിതവും സ്വപ്നങ്ങളും പുരുഷാധിപത്യ സമൂഹം തങ്ങളുടെ താല്‍പര്യാര്‍ത്ഥം രൂപപ്പെടുത്തിയ മൂല്യ വ്യവസ്ഥയുടെ കീഴില്‍ പന്താടപ്പെടുന്ന രണ്ടു സ്ത്രീകഥാപാത്രങ്ങളെ കൂടി നോവല്‍ പിന്തുടരുന്നുണ്ട്. ലിയുടെ മൂത്ത സഹോദരി അവാ, സമൂഹം കല്‍പ്പിച്ചു നല്‍കിയ ‘കുടുംബിനീ മാതാ’വിന്റെ വേഷത്തിലേക്ക് നോവലന്ത്യത്തില്‍ ലി വിവരിക്കുമ്പോലെ “മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി തന്റെ ജിവിതം നല്‍കിക്കഴിഞ്ഞിരുന്ന മറ്റൊരുവള്‍” എന്ന നിലയില്‍ സ്വയം അടക്കം ചെയ്യുമ്പോള്‍, ലിയുടെ സ്കൂള്‍ കാല സുഹൃത്ത് ഫാകു, നഗര ജീവിതത്തിന്റെ ഇരയാണ്: ഒരൊറ്റത്തവണയേ പ്രസവിച്ചുള്ളൂ എന്ന കുറ്റത്തിന് ഭര്‍ത്താവിന്റെ ക്രൂരതകളും ഭര്‍തൃവീട്ടുകാരുടെ പീഡനവും സഹിച്ചു മടുത്തു രക്ഷാമാര്‍ഗ്ഗം തേടുന്നവള്‍. എന്നാല്‍ സ്വതന്ത്രയായ സ്ത്രീയെന്നാല്‍ വേശ്യവൃത്തിയുടെ ഒരൊറ്റ വേഷമേ സമൂഹത്തിനു പരിചയമുള്ളൂ. തെരഞ്ഞെടുപ്പുകള്‍ ഒന്നുമില്ലാത്ത അവാ നോവലില്‍ ആകെ പ്രകടിപ്പിക്കുന്ന ഒരഭിപ്രായം ബഹുഭാര്യത്വത്തോടുള്ള ഒരു പതിഞ്ഞ എതിര്‍പ്പു മാത്രമാണ് എന്നതും അതുതന്നെയും എന്തെങ്കിലും സ്വാതന്ത്ര്യ ബോധം കൊണ്ടൊന്നുമല്ല; മറിച്ച് അതെപ്പോഴും കുടുംബ കലഹങ്ങള്‍ക്കു കാരണമാകും എന്നത് കൊണ്ടാണ് എന്നതും ശ്രദ്ധേയമാണ്. ഹാബുവിന്റെ അവഗണനയ്ക്ക് പകരമായി ധനികനായ ഹാജി ബതൂറെയെ വിവാഹം ചെയ്യാന്‍ അവള്‍ സഹോദരിയെ ഉപദേശിക്കുന്നതും അത്തരമൊരു പരമ്പരാഗത നിലപാടിലാണ്: “എല്ലാ സ്ത്രീകള്‍ക്കും ഒരു പുരുഷന്‍ വേണം, ഒന്നിനുമല്ലെങ്കില്‍ വേലി കോട്ടം തീര്‍ക്കാനെങ്കിലും.” അതിനപ്പുറം ചിന്തിക്കാന്‍ അവള്‍ക്കു വശമില്ല എന്നതാണ് വസ്തുത. ഫാകുവിന്റെ  കാര്യത്തില്‍ ആറാം വയസ്സില്‍ ബാബയുടെ മരണവും അപകടത്തില്‍ സഹോദരന്മാര്‍ മരിക്കുന്നതും ചേര്‍ന്നാണ് ഭാഗ്യഹീനയെന്നും ‘ദുര്‍മ്മന്ത്രവാദിനി (witch) എന്നും വിളിക്കാന്‍ ഇടയാക്കുന്നതും അവളുടെ ദുരന്തങ്ങള്‍ക്ക് തുടര്‍ച്ച സൃഷ്ടിക്കുന്നതും. 

ആഫ്രിക്കന്‍ സാഹചര്യങ്ങളിലേക്ക് പറിച്ചുനട്ട ഫെമിനിസ്റ്റ് രചന എന്നു മാത്രമായി ഒതുങ്ങിപ്പോവുന്ന രചനയല്ല ‘ചാപ്പിള്ള’ എന്നു നിരീക്ഷിക്കപ്പെടുന്നു (S. Brown).  നൈജീരിയയുടെ, വിശേഷിച്ചും പാരമ്പര്യ ജടിലമായ ഹോസാ സമൂഹത്തിന്റെ, ആധുനികവല്‍ക്കരണത്തിന്റെ ആഘാതങ്ങളെ ആഴത്തില്‍ പരിശോധിക്കുന്ന കൃതിയെന്ന നിലയില്‍ ഒരര്‍ത്ഥത്തില്‍ ‘ഗ്രാമം തന്നെയാണ് നോവലിലെ മുഖ്യ കഥാപാത്രം. പരമ്പരാഗത സമൂഹം ആധുനികതയുമായി ഏറ്റുമുട്ടുമ്പോള്‍ മുറിവേല്‍ക്കുന്നത്‌ സ്ത്രീക്കു മാത്രമല്ല എന്നു നോവല്‍ അടിവരയിടുന്നുണ്ട്. നോവലന്ത്യത്തില്‍, തന്റെ മുപ്പത്തിമൂന്നാം വയസ്സില്‍, ‘വിജയിച്ച അധ്യാപികയും, വലിയ, അസൂയയുണര്‍ത്തുന്ന ഒരാധുനിക കെട്ടിടത്തിന്റെ ഉടമയും’ എന്ന നിലയില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടിക്കഴിഞ്ഞും തിരിഞ്ഞു നോക്കുമ്പോള്‍ ലി കണ്ടെത്തുന്നുണ്ട് തന്റെ വലിയ ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നു അതെന്നും അത് സാധ്യമായില്ലെങ്കില്‍ അതിനു പ്രസക്തിയേ ഇല്ലെന്നും. കുടുംബിനീ സങ്കല്‍പ്പത്തിനു അനുരോധമാം വിധം മുത്തച്ചനെ അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ ശുശ്രൂഷിക്കാന്‍ അവള്‍ മടിക്കുന്നില്ല. ആ മരണം തന്റെ അവസാനത്തെ വിലക്കും ഭേദിച്ചു തന്നെ സ്വതന്ത്രയാക്കിയതായി അനുഭവപ്പെടുമ്പോഴും പട്ടണത്തിലേക്ക് പോയി ഹാബുവിനെ കണ്ടെത്താനും പരമ്പരാഗത യജമാനന്‍- ദാസി ബന്ധത്തിനപ്പുറം തുല്യതയുടെ സങ്കല്‍പ്പത്തിലൂന്നിയ ഒന്നായി ഹാബുവുമായുള്ള ബന്ധത്തെ വീണ്ടും വിളക്കിച്ചേര്‍ക്കാനുമാണ് അവളുടെ ആഗ്രഹം. ഇരയെന്ന സാമ്പ്രദായിക സ്ത്രീ ഭാവം മറികടക്കാനും സ്വന്തം ശക്തി തിരിച്ചറിയാനും ലീ പഠിക്കുന്നതും അതേ പരമ്പരാഗത മൂല്യങ്ങളില്‍ കഴിയുന്ന സ്ത്രീകള്‍ തന്നെ ഒരു ‘വശീകരണക്കാരിയും തങ്ങളുടെ ദാമ്പത്യത്തിനു ഭീഷണി ഉയര്‍ത്തുന്നവളും ആയിക്കാണുന്നതില്‍ നിന്നാണ് എന്നതും പ്രധാനമാണ്. എന്നാല്‍ ഏറ്റവും ഒടുവില്‍, എല്ലാ വിലക്കുകളും മറികടന്നു ഗ്രാമം വിട്ടു പോകാനും ജോലിയും പഠനവും തുടര്‍ന്ന് സ്വതന്ത്രയാവാനും ആ നിലക്ക് വരുമാനമുള്ളയാള്‍ എന്ന നിലയില്‍ ‘വീട്ടിലെ ആണാ’വാനും അവളെ പ്രാപ്തയാക്കുക കുടുംബത്തില്‍ ഒന്നൊന്നായി വരുന്ന ദുര്യോഗങ്ങളാണ്: ബാബയുടെ മരണം, സുലേയുടെ പ്രവാസം, അവായുടെ ഭര്‍ത്താവ് ഡാന്‍ ഫിയാമ മുഴുക്കുടിയന്‍ ആയിത്തീരുന്നത്, ഹാബുവിന്റെ മടുപ്പ് ബാധിച്ച പ്രകൃതം ഇതല്ലാം എല്ലാം അതില്‍ ഘടകങ്ങളാണ്. നോവലന്ത്യത്തില്‍ കാണുന്ന ലീ, തുടക്കത്തിലെ പൊട്ടിപ്പെണ്ണായ പതിമൂന്നുകാരിയില്‍ നിന്ന് പാടെ മാറിയിട്ടുണ്ടെന്നു കാണാം: അനുഭവങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങളിലൂടെ മറ്റാരേക്കാളും മേലെ ഇനിയങ്ങോട്ട് സ്വന്തം ഹൃദയത്തെ കേള്‍ക്കാമെന്ന് നിശ്ചയിച്ചുറപ്പിച്ച ലീ, സൈനബ് അല്‍കാലിയുടെ മാനസപുത്രി തന്നെയാണ്. അവള്‍ കാണുന്നതും അനുഭവിക്കുന്നതും നേരിടുന്നതും തന്നെയാണ് പുസ്തകത്തിന്റെ സന്ദേശം. പതിറ്റാണ്ടുകള്‍ക്കപ്പുറം, തന്റെ നാലാം തലമുറയിലെ കൊച്ചുമകളുടെ വിവാഹ നാളില്‍, സ്വപ്നങ്ങളൊന്നും സാക്ഷാത്കരിക്കാനാകാതെ പോയ തന്റെ ജീവിതത്തെ കുറിച്ച് ദുഃഖം പൂണ്ടിരിക്കുന്ന സ്വന്തം ചിത്രം ഒരു സ്വപ്ന പ്രത്യക്ഷമായി നോവലന്ത്യത്തില്‍ ലീക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പ്രപൌത്രി അവളെ സമാധാനിപ്പിക്കുന്നു:

“അല്ല, വലിയ മുത്തശ്ശീ! അത് ശരിയല്ല. നിങ്ങള്‍ ഒരു വിജയമാണ്, ഓര്‍ക്കുന്നില്ലേ? ആളുകളുടെ ക്ഷേമത്തിനായി നിങ്ങള്‍ ജീവിതം അര്‍പ്പിച്ചു.”

“സ്വപ്നം കാണുന്നത് ശരിയാണ്, കുഞ്ഞേ!” പെണ്‍കുട്ടി പറഞ്ഞത് കേട്ടിരുന്നില്ലാത്ത മട്ടില്‍ അവര്‍ തുടര്‍ന്നു. “എല്ലാരും അത് ചെയ്യുന്നു, നാം ജീവിച്ചിരിക്കുന്നിടത്തോളം, നമുക്ക് സ്വപ്നം കാണുന്നത് തുടരാം. എന്നാല്‍ അതോടൊപ്പം ഓര്‍ക്കേണ്ടതും പ്രധാനമാണ്: കുഞ്ഞുങ്ങളെ പോലെയാണ് സ്വപ്നങ്ങളും ഉരുവപ്പെടുന്നത്, എന്നാല്‍ എല്ലാ സ്വപ്നങ്ങളും ജീവനോടെയല്ല പിറക്കുന്നത്‌. ചിലത് ഗര്‍ഭച്ഛിദ്രത്തിനു വിധേയമാകും. മറ്റുള്ളവ ചാപ്പിള്ളകള്‍ ആകും.”   

 References: 

1.     *1.  Douglas Killam, Alicia L. Kerfoot – Student Encyclopedia of African Literature-Greenwood (2007),P: 30)

2.   * 2.    Molara Ogundipe-Leslie in her interview with Adeola James in “In Their Own Voices: African Women Writers Talk,” quoted by Charlotte H. Bruner, The Heinemann Book of African Women’s Writing, P: 3, 4

3.   *3.  Stewart Brown, Introduction to Longman Edition of The Stillborn, 1988, P: xiv

 

(ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത് : ഭാഗം 1, ലോഗോസ് ബുക്ക്സ് , 

പേജ്: 103-110)