Featured Post

Saturday, May 17, 2025

The Doves Necklace by Raja Alem

 പുണ്യ നഗരിയുടെ പെണ്ണെഴുത്ത്.


(അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്കൃത കൃതിയായ ‘ദി ഡോവ്സ് നെക്ക് ലെസ്’ എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്ച്. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി പുണ്യ നഗരിയുടെ പശ്ചാത്തലത്തില്‍ വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് നോവല്‍ മുന്നോട്ടു വെക്കുന്നത്.)

 

മക്ക ന്യുയോര്‍ക്കാണ്പാരീസാണ്മക്ക അതിനു സമാനമായ മറ്റേതു നഗരവും പോലെയാണ്. മക്കയുടെ മകള്‍കുടുംബത്തില്‍നിന്ന് ക്രൂസര്‍ എന്ന് പെരുകിട്ടിയ ഒരാളെന്ന നിലയില്‍, ഞാന്‍ പാരീസില്‍ വന്നപ്പോള്‍ മക്കയെ കൂടെ കൊണ്ടുപോന്നു. ഞാന്‍ മക്കയിലായിരിക്കുമ്പോള്‍ പാരീസിനെ കൂടെകൊണ്ടുപോകുന്നു. രണ്ടിനുമിടയില്‍ ഒരു സംഘര്‍ഷവും ഞാന്‍ കാണുന്നില്ല. മക്ക ഒന്നാമതായി ഒരു കോസ്മോപോളിറ്റന്‍ സമൂഹമാണ്‌. ഞാന്‍ The Doves Necklace എഴുതിയപ്പോള്‍ അതൊരുതരം വിടവാങ്ങലായിരുന്നു. അത് ഞാന്‍ മക്കയെകുറിച്ചെഴുതുന്ന അവസാനത്തെ പുസ്തകമാണ്. അതില്‍ ആ മലനിരകളില്‍ അടക്കപ്പെട്ട എഴുപതു പ്രവാചകരെ മുഴുവന്‍ ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ ശ്രമിച്ചു. ആദാമിനേയും ഹവ്വയെയും നോഹയെയും ഒരുമിച്ചു കൂട്ടണമായിരുന്നു എനിക്ക്. ഈ പുസ്തകത്തിലൂടെ മക്കയെ ലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ആര്‍ക്കുവേണ്ടിയാണ് എഴുതുന്നതെന്ന് എനിക്കറിയില്ല, ഒരുപക്ഷെ  മക്കക്കു വേണ്ടിയായിരിക്കാം ഞാനെഴുതുന്നത്. എഴുതുമ്പോള്‍ ഞാന്‍ വായനക്കാരെയോ വിമര്‍ശകരെയോ അഥവാ മറ്റാരെയെങ്കിലും കുറിച്ചോ ചിന്തിക്കാറില്ല. ഞാന്‍ മുഴുവനായും എന്നിലൂടെ ചലിക്കുന്ന ആ സ്വരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. എന്റെ സ്വരത്തിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്ന ഈ നഗരത്തിന്റെ ... എഴുതുക എന്നത് എനിക്ക് നിലനില്‍ക്കുന്നതിനുള്ള ഒരു കാരണമാണ്. ഞാന്‍ എഴുതുന്നുഅതുകൊണ്ട് ഞാനുണ്ട്.” റജാ ആലം (https://www.youtube.com/watch?v=Xc9dqPr5AiU)

നാഗിബ് മെഹ്ഫൂസ് സാഹിത്യ നോബല്‍ നേടിയതോടെ മുമ്പില്ലാത്ത വിധം ലോക ശ്രദ്ധയാകര്‍ഷിച്ച അറബ് നോവല്‍ സാഹിത്യത്തിന് 2007-ല്‍ അബുദാബി ആസ്ഥാനമാക്കി സ്ഥാപിതമായ അറബ് ബുക്കര്‍ എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര പുരസ്കാരം (IPAF- International Prize for Arabic Fiction) വന്‍ കുതിപ്പാണ് നല്‍കിയത്. അറബ് ഭാഷയില്‍ എഴുതപ്പെട്ട കിടയറ്റ കൃതികള്‍ ഇന്ന് ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ആസ്വാദക ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ആദ്യമായി2011-ല്‍ഒരു വനിതയായ റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ക് ലെസ്’, മൊറോക്കന്‍ നോവലിസ്റ്റ് മുഹമ്മദ്‌ ആചാരിയുടെ ‘ദി ആര്‍ച്ച്‌ ആന്‍ഡ്‌ ദി ബട്ടര്‍ഫ്ലൈ’ എന്നീ കൃതികള്‍ക്കായി പുരസ്കാരം പങ്കു വെക്കുമ്പോള്‍ അത് മെരിറ്റില്‍ ഏറെ ഒരു ഇരട്ട പരിഭവം തീര്‍ക്കലാണ് എന്ന് വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു- അബു ദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുരസ്കാരത്തിന്റെ അധികൃതരില്‍ ആരോപിക്കപ്പെട്ട സ്ത്രീ എഴുത്തുകാരോടും മാഗ്രെബ് ദേശങ്ങളില്‍ നിന്നുള്ള എഴുത്തുകാരോടും ഉണ്ടെന്നു പറയപ്പെട്ട വിവേചനമായിരുന്നു അവ. എന്നാല്‍ ഈ രണ്ടു ആരോപണങ്ങള്‍ക്കും വളരെ എളുപ്പത്തില്‍ മറുപടി ലഭിക്കാന്‍ വായനക്കാര്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ- ഉജ്ജ്വലമായ ഈ രണ്ടു പുസ്തകങ്ങളും വായിക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗം. അഫ്ഘാന്‍ പ്രതിസന്ധിയുടെയും ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെയും പശ്ചാത്തലത്തില്‍ സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള കുടുംബ ദുരന്തത്തിന്റെ കഥ പറയുന്ന മുഹമ്മദ്‌ ആചാരിയുടെ പുസ്തകത്തേക്കാള്‍ ഏറെ വിവാദങ്ങള്‍ക്കും ഫത്‌വകള്‍ക്കും സ്വാഭാവികമായും ഇടനല്‍കിയത് വിഷയത്തിന്റെ സ്ഫോടനാത്മക സ്വഭാവം കൊണ്ടും പശ്ചാത്തലത്തിന്റെ ഗുരുതര സംവേദനത്വം കൊണ്ടും സര്‍വ്വോപരി മോറോക്കൊയെക്കാള്‍ പതിന്മടങ്ങ്‌ യാഥാസ്ഥിതികമാന് സൌദി അറേബ്യ എന്നത് കൊണ്ടും പൊള്ളുന്ന തരത്തിലുള്ള റജാ ആലമിന്റെ ബ്രകൃഹദ് കൃതി തന്നെയായതു സ്വാഭാവികം. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ ശ്രദ്ധയൂന്നുന്ന ‘ഗേള്‍സ്‌ ഓഫ് റിയാദ്’ (റജാ അല്‍ സനീഅ) പോലുള്ള കൃതികളില്‍ നിന്ന് വ്യത്യസ്തമായി വിവിധ സാമൂഹിക അടരുകളില്‍ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് ‘ദി ഡോവ്സ് നെക്ക് ലെസ്’ മുന്നോട്ടു വെക്കുന്നത്.

 

പുണ്യ നഗരിയുടെ പരിസരം..............

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/the-doves-necklace-by-raja-alem

 

 


Friday, May 16, 2025

The Hundred Wells of Salaga by Ayesha Harruna Attah

                        കുഴുകി വെടിപ്പാക്കാനാവാത്ത ചരിത്രമാലിന്യം.



ജന്മദേശമായ ഘാന പട്ടാള ഭരണത്തിലായിരുന്ന എണ്‍പതുകളില്‍, ജേണലിസ്റ്റായിരുന്ന അമ്മയുടെയും ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന പിതാവിന്റെയും മകളായി ആക്രയില്‍ ജനിച്ച (1983) യുവ നോവലിസ്റ്റ് അയേഷ ഹാറൂന അത്തയുടെ മൂന്നാമത് നോവലാണ്‌ “The Hundred Wells of Salaga.” സാഹിത്യാഭിരുചി വേണ്ടുവോളം പകര്‍ന്നു നല്‍കിയ മാതാപിതാക്കളെ തന്റെ നായകരായി കാണുന്ന അത്തപതിമൂന്നാം വയസ്സില്‍ വായിച്ച ടോണി മോറിസന്റെ ‘Paradise, വളര്‍ന്നുവരുമ്പോള്‍ എഴുത്തുകാരിയായിത്തീരുന്നതും ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതും തന്റെ ജീവിതസ്വപ്നമാക്കിയത് ഏറ്റുപറയുന്നു *(1). 1957 മുതല്‍ 1990 വരെയുള്ള ദേശ ചരിത്രത്തിനു സമാന്തരമായിഘാനയുടെ സ്വാതന്ത്ര്യപൂര്‍വ്വ കാലംമുതല്‍ തുടങ്ങുന്ന കഥയിലൂടെ മൂന്നു തലമുറകളിലെ സ്ത്രീജീവിത സംഘര്‍ഷങ്ങള്‍ ആവിഷ്കരിക്കുന്ന “Harmattan Rain” എന്ന ആദ്യ നോവലും പതിനേഴു കൊല്ലം നീണ്ടുനിന്ന പട്ടാള ഭരണത്തിന്റെ കെടുതികള്‍ നേരിടുന്ന, ഘാനയുടെ സമാന്തര സങ്കല്പ്പനമായ ഒരു വെസ്റ്റ് ആഫ്രിക്കന്‍ രാജ്യത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട “Saturday's Shadows” എന്ന രണ്ടാമത് നോവലും സ്വീകരിച്ച ചരിത്ര പശ്ചാത്തല നോവല്‍ രീതി തന്നെയാണ് ‘സാലഗയിലെ നൂറു കിണറുകളും മറ്റൊരു രീതിയില്‍ പിന്തുടരുന്നത്. ആഫ്രിക്കന്‍ അടിമക്കച്ചവടത്തിന്റെ ഇരയായി, ഇന്നത്തെ ഘാനയുടെ വടക്കന്‍ ഭാഗത്തുള്ള സാഹേലിലെ ഗോന്‍യാ പട്ടണത്തിലെ സാലഗയില്‍ എത്തിപ്പെട്ട മുതുമുത്തശ്ശിയുടെ ഓര്‍മ്മയാണ് നോവലിസ്റ്റിനു പ്രചോദനം ആയത്. “ഈ പൂര്‍വ്വികയെ കുറിച്ച് കേട്ട നിമിഷം നോവല്‍ എന്നിലുണ്ട് എന്ന് എനിക്ക് ബോധ്യമായി” എന്ന് അത്ത പറഞ്ഞിട്ടുണ്ട്. ജനസംഖ്യയിലെ വൈവിധ്യംവ്യാപാര വൈവിധ്യം തുടങ്ങിയ കാരണങ്ങളാല്‍ തെക്കിന്റെ തിംബുക്തു” ("the Timbuktu of the south") എന്നറിയപ്പെട്ട സാലഗ പക്ഷെ ഏറെ ഭീകരമായ മറ്റൊരു ചരിത്രഭാരം കൂടി പേറുകയുണ്ടായി. തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്നു വേട്ടയാടപ്പെട്ട അടിമകളെ സാലഗയിലെ കുപ്രസിദ്ധമായ അടിമച്ചന്തകളില്‍ എത്തിച്ച് ആഭ്യന്തര ആവശ്യക്കാര്‍ക്കു വില്‍ക്കുകയോഅല്ലെങ്കില്‍ ഗോള്‍ഡ്‌കോസ്റ്റിലെ തുറമുഖത്തെത്തിച്ചു അടിമക്കപ്പലുകളില്‍ ഐക്യനാടുകളിലേക്കും മറ്റും കയറ്റിയയക്കുകയോ ചെയ്തുവന്ന (The trans-Atlantic slave trade) കാലമായിരുന്നു അത്. അസാന്റെ സാമ്രാജ്യത്തില്‍ (Ashanti Empire) ഹോസാ ലാന്‍ഡിലെ പ്രാദേശിക കോല വ്യാപാരത്തിന്റെ കേന്ദ്രമായിരുന്ന സാലഗ1874ലെ ‘അമാവോഫുല്‍’ യുദ്ധത്തില്‍ (Battle of Amoaful ) സര്‍ ഗാര്‍നെറ്റ് വൂള്‍സ്ലിയോട് പരാജയപ്പെട്ടതോടെ പ്രദേശത്തിന്റെ കോല വ്യാപാരക്കുത്തക അവസാനിച്ചു. പകരം തഴച്ചുവളര്‍ന്നത്‌ അടിമവ്യാപാരം എന്ന ഹീന പ്രക്രിയയായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ ഈ ഇടപാടില്‍ പന്ത്രണ്ടു മില്ല്യന്‍ മനുഷ്യര്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നു കണക്കുകള്‍ *(2). നോവലിന്റെ കഥാരംഭകാലമായ പത്തൊമ്പതാം നൂറ്റാണ്ടാന്ത്യത്തിനും ഏറെ മുമ്പേ അടിമക്കച്ചവടം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും (Abolition of Slavery Act of 1833) 1888ല്‍ ബ്രസീല്‍ അത്തരമൊരു നിയമം പാസാക്കും വരെ അത് തുടര്‍ന്നു വന്നു. ആഫ്രിക്കക്കു വേണ്ടിയുള്ള പരക്കം പാച്ചിലില്‍ (the Scramble for Africa – 1881 – 1914) ചരിത്രപരമായ കാരണങ്ങളാല്‍ ഒരു തര്‍ക്ക പ്രദേശം (disputed territory) ആയിത്തീര്‍ന്ന സാലഗ ആരുടെതും അല്ലാതെ (neutral) നിലനിന്നത് അവിടെ തുടര്‍ന്നും അടിമവ്യാപാരം സാധ്യമാക്കി *(3).

തുടര്‍ വായനയ്ക്ക് :

https://www.fazalrahman.com/essays/article/the-hundred-wells-of-salaga-by-ayesha-harruna-attah

('ആഫ്രിക്കന്‍ നോവലിലെ പെണ്ണെഴുത്ത്', ഭാഗം -ഒന്ന്, പേജ്: 220-229

LOGOS BOOKS)

To purchase, contact ph.no:  8086126024 

Thursday, May 15, 2025

Ways of Going Home: A Novel by Alejandro Zambra/ Megan McDowell

 വീട്ടിലേക്കുള്ള വഴികള്‍; കഥയിലേക്കും


                സാല്‍വദോര്‍ അയന്റെയുടെ സോഷിലിസ്റ്റ് ഭരണത്തെ അമേരിക്കന്‍ പിന്തുണയുള്ള അട്ടിമറിയിലൂടെ തകര്‍ക്കുകയും അയന്റെയെ വധിക്കുകയും ചെയ്തതിനു ശേഷം (11 September 1973) ചിലിയില്‍ അധികാരം പിടിച്ചെടുത്ത പട്ടാള ഏകാധിപതി അഗസ്റ്റോ പിനോഷെ, 1973- നും 1990-നുമിടയില്‍ ഇടതുപക്ഷക്കാര്‍, സോഷ്യലിസ്റ്റുകള്‍, രാഷ്ട്രീയ വിരോധികള്‍, ആക്റ്റിവിസ്റ്റുകള്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരെ ഉന്മൂലനം ചെയ്തുകൊണ്ട് നടപ്പിലാക്കിയ ഭീകരവാഴ്ചയില്‍ പതിനായിരങ്ങളാണ് ഇരയായത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും കിരാതവും നിന്ദ്യവുമായ കൂട്ടക്കുരുതികളില്‍ ഒന്നായിരുന്ന ഈ ചരിത്രഘട്ടം പക്ഷെ, ഇസബെല്‍ അയന്‍ന്റെയെ മാറ്റി നിര്‍ത്തിയാല്‍ ചിലിയന്‍ സാഹിത്യത്തില്‍ അത്രയധികം അടയാളപ്പെടുത്തിയിട്ടില്ല എന്നു നിരീക്ഷിക്കപ്പെടുന്നു (1. Mina Holland: theguardian.com). എന്നാല്‍ പുതുതലമുറയിലെ എഴുത്തുകാര്‍ ഈ വസ്തുതയെ അഭിമുഖീകരിച്ചു തുടങ്ങിയതിന്റെ ഉദാഹരണമാണ് “അടുത്ത റോബര്‍ട്ടോ ബോലാനോ” എന്നുപോലും വിളിക്കപ്പെട്ടിട്ടുള്ള ചിലിയന്‍ നോവലിസ്റ്റ് അലെയാന്ദ്രോ സാംബ്രയുടെ Ways of Going Home എന്ന നോവെല്ല. ‘Bonsai’, ‘The Private Lives of Trees’ എന്നിവ പോലുള്ള സാംബ്രയുടെ കൃതികള്‍ക്ക് പുതു തലമുറ ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ ഉള്ള പ്രസക്തി അവയുടെ ഹ്രസ്വതയുമായി തീര്‍ത്തും എതിരനുപാതത്തിലാണെന്നു നിരീക്ഷിക്കുന്ന നിരൂപകര്‍, അദ്ദേഹത്തെ “ചിലിയന്‍ ഫിക് ഷനില്‍ നവതരംഗത്തിന്റെ പ്രഘോഷകന്‍” എന്ന് വിവരിക്കുന്നു (2).  

സാന്റിയാഗോയില്‍ 1975-ല്‍ ജനിച്ച സാംബ്ര പിനോഷെയുടെ ഏകാധിപത്യ കാലത്ത് കുട്ടിക്കാലം ചെലവഴിച്ച നിശ്ശബ്ദ തലമുറയുടെ ഭാഗമാണ്. ഏകാധിപത്യം കുട്ടികളെ എങ്ങനെയാണ് ബാധിക്കുകഅങ്ങനെ വളര്‍ന്നു വരുന്ന കുട്ടി ഒരു നോവലിസ്റ്റ് ആയിത്തീരുമ്പോള്‍ അയാള്‍ എങ്ങനെയാവും തന്റെ തന്നെ അനുഭവങ്ങളുടെ ഫിക് ഷനില്‍ പകര്‍ത്തുന്നതിലൂടെ എഴുത്തും എഴുത്തുകാരനും എന്ന പ്രമേയത്തെ സമീപിക്കുക എന്നീ രണ്ടു ചോദ്യങ്ങളെയാണ് നാലു അദ്ധ്യായങ്ങള്‍ മാത്രമുള്ള പുസ്തകം നേരിടുന്നത്. ആദ്യ അധ്യായത്തില്‍,  1985 കാലത്ത്,   സാന്റിയാഗോയുടെ പ്രാന്തത്തിലുള്ള മായിപുവിലെ പേര് പറയുന്നില്ലാത്ത ഒരൊമ്പതു വയസ്സുകാരനാണ് കഥ പറയുന്നത്. ’85-മാര്‍ച്ച് മൂന്നിന്റെ ഭൂകമ്പത്തിന്റെ രാത്രിയില്‍ കണ്ടുമുട്ടുന്ന തന്നെക്കാള്‍ മൂന്നു വയസ്സ് കൂടുതലുള്ള ക്ലോഡിയാഅവളുടെ അമ്മാവനും അയല്‍വാസിയുമായ റാവുല്‍ എന്നയാളെ നിരീക്ഷിക്കുകയെന്ന ജോലി തന്നില്‍ ആകൃഷ്ടനായ പയ്യനെ ഏല്‍പ്പിക്കുന്നു. റാവുല്‍ ഒരു നിഗൂഡതയായി പയ്യന് അനുഭവപ്പെടുന്നുണ്ട്. അയാള്‍ “ഒരുപക്ഷെ എന്തോ ഭീകര രോഗത്തിനടിമയായിരുന്നു.. ഏകാന്തതയിലും ഭീകരമായ ഒന്ന്.” അക്കാലത്ത് വേണ്ടപോലെ തനിക്കു മനസ്സിലായിരുന്നില്ലാത്ത എകാധിപതിയോടുള്ള വെറുപ്പിന്റെ ഭാവം കാലാന്തരത്തില്‍ മാറിവന്നതിനെ കുറിച്ചും അവന്‍ നിരീക്ഷിക്കുന്നുണ്ട്. “പില്‍ക്കാലം ഞാനയാളെ വെറുത്തത് ഒരു കൂത്തിച്ചി മോന്‍ ആയതിനായിരുന്നുഒരു കൊലയാളി, എന്നാല്‍ അക്കാലത്ത് ഞാന്‍ അയാളെ വെറുത്തത് ഒരു വാക്കും ഉരിയാടാതെ അച്ഛന്‍ കണ്ടുകൊണ്ടിരുന്ന ആ ബോറന്‍ ഷോകളുടെ പേരിലായിരുന്നു.” രണ്ടാം അധ്യായത്തില്‍ ആഖ്യാതാവ് ആദ്യഭാഗത്തെ കഥ എഴുതുന്ന നോവലിസ്റ്റാണ്. ഒപ്പം കഴിഞ്ഞിരുന്ന, തന്റെ നോവലിന്റെ ആദ്യവായനക്കാരിയും വിമര്‍ശകയും ആയിരുന്ന, എമിയുമായി വീണ്ടും ബന്ധപ്പെടാനുള്ള ശ്രമത്തിലാണയാള്‍. എമിയുടെ കഥ ക്ലോഡിയയുടെ കഥയുമായും പയ്യന്റെത് നോവലിസ്റ്റിന്റെ പുരവൃത്തവുമായും കണ്ണിചേരുന്നത് വായനക്കാര്‍ക്ക് ബോധ്യമാവും. മൂന്നാം അധ്യായത്തിലെത്തുമ്പോള്‍ പിനോഷെ കാലഘട്ടം കഴിഞ്ഞ് നോവലിന്റെ വര്‍ത്തമാന കാലമാണ്. മുഖ്യ കഥാപാത്രം ക്ലോഡിയയെ കണ്ടുമുട്ടുകയും ഒരു ഹ്രസ്വ ബന്ധം ഉണ്ടാവുകയും ചെയ്യുന്നു. ചാരപ്പണി നടത്താന്‍ അയാളെ നിയോഗിച്ചതിനു പിന്നിലെ കഥയൊക്കെ ഇപ്പോഴാണ്‌ ക്ലോഡിയ വ്യക്തമാക്കുക. നാലാം ഭാഗത്തില്‍, നോവലിസ്റ്റിന്റെ കഥയിലേക്കും എമിയുമായുള്ള ബന്ധത്തില്‍ അനിവാര്യമായ അന്തിമ വഴിപിരിയലിലേക്കും ആഖ്യാനം കടക്കുന്നു. നോവലന്ത്യത്തില്‍ കൃതിയുടെ ആദ്യപ്രതിയുമായി ഇരുട്ടിലേക്ക് നോക്കി നില്‍ക്കുന്ന നോവലിസ്റ്റിനെ നാം കാണുന്നു. തന്റെ മുന്‍ കൃതികളെ പോലെ, നോവല്‍ രചനയെ കുറിച്ചുള്ള നോവല്‍ എന്ന മെറ്റാഫിക് ഷന്‍ ഘടന കൂടി ഉള്‍ച്ചേര്‍ക്കുന്നതിലൂടെ ഒരു ഹ്രസ്വ രചനയില്‍ പ്രതീക്ഷിക്കാനാവാത്ത ആഴവും പരപ്പും പുസ്തകത്തിനു നല്‍കുന്നതില്‍ അദ്ദേഹം വിജയിക്കുന്നുണ്ട്. പയ്യന്റെ കഥയും മുതിര്‍ന്ന നോവലിസ്റ്റിന്റെ കഥയും പരസ്പരം ബന്ധിതമാകുന്ന സങ്കീര്‍ണ്ണ ഘടനയില്‍ മിക്കവാറും ഒരോ സംഭവങ്ങളും ഭാഷണങ്ങളും ആവര്‍ത്തിച്ചു നിരീക്ഷണ വിധേയമാകുന്നു. രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ നേരിടുന്നവരുടെ കഥ എന്നതിനോടൊപ്പം കഥ പറയാന്‍ ആവശ്യമായ സാഹചര്യങ്ങളുടെ അവലോകനം കൂടിയായി അത് മാറുന്നു. എഴുതപ്പെടുന്ന നോവലിലെ രംഗങ്ങള്‍ പലതും നോവലിസ്റ്റിന്റെ തന്നെ ഭൂതകാലത്തില്‍ നിന്നുള്ളവയാണെന്ന് വ്യക്തമാകുന്നുണ്ട്. അപഗ്രഥനം എന്നത് അതിന്റെ ഏറ്റവും ആഴത്തില്‍ ഒരാളുടെ സ്വന്തം ഭൂതകാലത്തിന്റെ ആവിഷ്കാരം തന്നെയാണെന്ന് സാംബ്രയുടെ നോവലിസ്റ്റ് പറയുന്നുണ്ട്: “ചിലപ്പോള്‍, നാം എഴുതുമ്പോള്‍, നാം എല്ലാം അലക്കി വെടിപ്പാക്കുന്നു, അങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് മുന്നോട്ടു കൊണ്ടുപോകാനാവും എന്ന മട്ടില്‍. നാം ആ ശബ്ദങ്ങളെയും ഓര്‍മ്മകളുടെ പാടുകളെയും വെറുതെ വിവരിക്കുകയേ വേണ്ടൂ, കൂടുതല്‍ ഒന്നും ചെയ്യേണ്ടതില്ല. അതുകൊണ്ടാണ്, ഒടുവില്‍, നാം ഇത്രയേറെ നുണ പറയുന്നത്.” അതൊരു വാറ്റിയെടുക്കലാണ്: “പ്രതിബിംബങ്ങളെ മുഴുവനായി ഓര്‍ത്തെടുക്കുക, സ്ഥലനിര്‍മ്മിതി ആവശ്യമില്ല, അനാവശ്യ രംഗങ്ങള്‍ വേണ്ട. ഒരു അസ്സല്‍ സംഗീതം കണ്ടെത്തുക. കൂടുതല്‍ നോവലുകള്‍ വേണ്ട, ഒഴികഴിവുകളും.”

നോവലില്‍ അന്തര്‍ലീനമായ വൈരുധ്യം മുഖ്യ കഥാപാത്രങ്ങള്‍ എന്ന് സ്വയം കരുതുന്നവര്‍ യഥാര്‍ഥത്തില്‍ആദ്യ അധ്യായത്തിന്റെ തലക്കെട്ട്‌ നിര്‍ണ്ണയിക്കുന്ന പോലെ‘രണ്ടാം നിര കഥാപാത്രങ്ങള്‍’ മാത്രമാണ് എന്നതില്‍ തുടങ്ങുന്നു. ക്ലോഡിയയുമായുള്ള പ്രണയകഥയും സാന്റിയാഗോയിലെ മുതിര്‍ന്നുവരവും ആണ് പ്രധാന ഇതിവൃത്തമെന്നും താനാണ് നായകനെന്നും പയ്യന്‍/ നോവലിസ്റ്റ് കരുതുമ്പോള്‍ യഥാര്‍ഥത്തില്‍ അത് കൂടുതല്‍ പ്രധാനമായ കഥയുടെചിലിയുടെ സമീപഭൂതകാലത്തിന്റെ കഥയില്‍ ഒരു ഭാഗം മാത്രമാണ്. പയ്യന്റെ/ നോവലിസ്റ്റിന്റെ ഏകാധിപത്യ കാല അനുഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നേരിട്ടനുഭവിക്കാത്ത പരോക്ഷ രീതിയിലുള്ളതാണ്‌ എന്നതിന് രണ്ടര്‍ത്ഥമുണ്ട്: ഒന്ന്അത് നടക്കുമ്പോള്‍ ആദ്യ കാലത്തെങ്കിലുംഎല്ലാത്തിന്റെയും പൊരുള്‍ അറിയാന്‍ കഴിയാത്ത കുഞ്ഞായിരുന്നു അയാള്‍. മറ്റൊന്ന് അയാളുടെ മാതാപിതാക്കളുടെ രാഷ്ട്രീയവുമായും ബന്ധപ്പെട്ടതാണ്: സുരക്ഷിത അകലം പാലിക്കാന്‍ വഴിതേടിയവര്‍ ആയിരുന്നു അവര്‍. നോവലിന്റെ യഥാര്‍ത്ഥ കഥാ കേന്ദ്രം ‘ രക്ഷിതാക്കളുടെ സാഹിത്യം’, ‘കുട്ടികളുടെ സാഹിത്യം’ എന്നീ രണ്ടാധ്യായങ്ങളിലായി വിവരിക്കപ്പെടുന്നവ്യക്തിജീവിതപ്രണയ കഥാ നാടകങ്ങള്‍ക്കപ്പുറം പോകുന്ന ദേശാനുഭവത്തിന്റെയും അതില്‍ കൂടി പ്രതിഫലിക്കുന്ന രക്ഷിതാക്കള്‍മക്കള്‍ ബന്ധങ്ങളുടെതുമാണ്. അജ്ഞാത ഭൂതകാലമുള്ള കുടുംബങ്ങളില്‍ കഴിയുകയെന്നത്അഥവാ കുടുംബ വഴിയിലെ കഥകളെ കുറിച്ച് അജ്ഞരായിരിക്കുകയെന്നത്ഒരു സാമാന്യ പ്രതിഭാസമാണ്. “രക്ഷിതാക്കള്‍ കുട്ടികളെ കയ്യൊഴിയും. കുട്ടികള്‍ രക്ഷിതാക്കളെ കയ്യൊഴിയും. രക്ഷിതാക്കള്‍ സംരക്ഷിക്കുകയോ കയ്യൊഴികയോ ചെയ്യുംഎന്നാല്‍ അവര്‍ എല്ലായിപ്പോഴും കയ്യൊഴിയും. കുട്ടികള്‍ നില്‍ക്കുകയോ പോകുകയോ ചെയ്യുംഎന്നാല്‍ അവര്‍ എല്ലായിപ്പോഴും പോകും”: നോവല്‍ ഈ അനുഭവത്തെ ചുരുക്കിപ്പറയുന്നു. “നാം മറ്റുള്ളവരുടെ കഥ പറയാന്‍ ആഗ്രഹിക്കുമ്പോഴും സ്വന്തം കഥപറയുന്നതില്‍ എത്തിച്ചേരും” എന്ന് കഥയുടെ ആത്മാംശത്തെ നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ട്. ഗൃഹാതുരമാകുക എന്നതിനപ്പുറമാണ് ഭൂതകാലവുമായുള്ള സര്‍ഗ്ഗവിനിമയം എന്ന് ആഖ്യാതാവ് നിരീക്ഷിക്കുന്നുണ്ട്: “പക്ഷെ ഞാന്‍ ഗൃഹാതുരതക്ക് എതിരാണ്. അല്ലഅത് സത്യമല്ല. ഞാന്‍ ഗൃഹാതുരതക്ക് എതിരായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. എവിടെ നോക്കിയാലുംആരെങ്കിലുമൊക്കെ ഭൂതകാലവുമായുള്ള ഉടമ്പടി പുതുക്കുന്നത് കാണാം.”

ആറാം വയസ്സില്‍ ഒരിക്കല്‍ മാതാപിതാക്കളോടൊപ്പം പുറത്തു പോകുമ്പോള്‍ കൂട്ടം തെറ്റിപ്പോകുകയും വളരെ വേഗം വഴി കണ്ടുപിടിച്ചു തിരികെയെത്തുകയും ചെയ്ത കഥ പറഞ്ഞുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. “...അവര്‍ വീട്ടിലെത്തും മുമ്പ് ഞാന്‍ വീട്ടിലെത്തി. അവര്‍ ആകെ അന്ധാളിച്ച് എന്നെ തേടിക്കൊണ്ടിരുന്നുപക്ഷെ ഞാന്‍ കരുതി അവര്‍ക്ക് വഴിതെറ്റിപ്പോയി. എങ്ങിനെ വീട്ടിലെത്താമെന്നു എനിക്കറിയാമായിരുന്നെന്നും അവര്‍ക്ക് അറിയില്ലായിരുന്നു എന്നും. “നീ മറ്റൊരു വഴിക്ക് പോയി,” അമ്മ കോപത്തോടെ പറഞ്ഞു. അവരുടെ കണ്ണുകള്‍ അപ്പോഴും ചീര്‍ത്തിരുന്നു. നിങ്ങളാണ് വേറെ വഴിക്ക് പോയത്ഞാന്‍ ചിന്തിച്ചുപക്ഷെ അത് പറഞ്ഞില്ല.” ഈ അനുഭവത്തില്‍ നിന്നാണ് നോവലിന്റെ ‘വീട്ടില്‍ പോകാനുള്ള വഴികള്‍’ എന്ന തലക്കെട്ട്‌ രൂപമെടുക്കുന്നത്. പ്രതീകാത്മക തലത്തില്‍ തലക്കെട്ട്‌ ക്രമരഹിതമായ ചരിത്രത്തെ ഓര്‍മ്മിച്ചെടുക്കലിന്റെമനസ്സിലാക്കലിന്റെഅതുമായി സമരസപ്പെടലിന്റെ ആഖ്യാനവഴികളെ കൂടി സൂചിപ്പിക്കുന്നു. ഏതുവഴിക്കു പോയാലും വീട്ടിലെത്തുന്ന ഘടന നോവലിന്റെതും കൂടിയാണെന്ന് വായനയില്‍ തെളിഞ്ഞുകിട്ടുന്നു എന്ന അര്‍ത്ഥത്തില്‍ അത് നോവലിന്റെ ഘടനയെ കൂടി സൂചിപ്പിക്കുന്നുണ്ട്. താന്‍ തിരിച്ചെത്തുന്ന വീട്ടില്‍ ‘മരിച്ചവര്‍ ആരുമില്ല’ എന്ന നോവലിസ്റ്റിന്റെ നിരീക്ഷണംദുരന്താനുഭവങ്ങള്‍ എങ്ങുമുള്ള നാട്ടില്‍ അതെങ്ങനെയാണ്‌ തന്റെ മാതാപിതാക്കള്‍ സാധിച്ചത് എന്ന അന്വേഷണത്തിലാണ് ചെന്നു മുട്ടുന്നത്. പിനോഷെ കാലത്ത് റാവുല്‍ ഒരു കമ്യൂണിസ്റ്റ് ആയിരുന്നോ എന്ന ചോദ്യത്തിന് ക്ലോഡിയ നല്‍കുന്ന മറുപടി “എനിക്ക് കൂടുതല്‍ പറയാനാവില്ല.” എന്നാണ്. കമ്യൂണിസ്റ്റ് എന്നാല്‍ “പത്രം വായിക്കുകയും മറ്റുള്ളവരുടെ പരിഹാസം നിശബ്ദം സഹിക്കുകയും ചെയ്യുന്നയാള്‍” എന്ന് താന്‍ കരുതിയിരുന്നത് പയ്യന്‍ ഓര്‍ക്കുന്നുണ്ട്. റാവുലിന്റെ മകള്‍ മഗാലിയുടെയും അയന്റെ പ്രസ്ഥാനത്തിന്റെ ഭാഗമായി തികഞ്ഞ ഫാഷിസ്റ്റ്‌ വിരുദ്ധ ആക്റ്റിവിസ്റ്റ് ആയിരുന്ന റോബര്‍ട്ടിന്റെയും മകളായ സീനിയ അക്കാലം വിവരിക്കുന്നു: “ഞങ്ങളുടേതു പോലുള്ളവരുടെ കഥ നിനക്ക് മനസ്സിലാകും എന്ന് ഞാന്‍ കരുതുന്നില്ല. അക്കാലത്ത് ആളുകള്‍ കാണാതായവരെ തിരയുകയായിരുന്നു, അപ്രത്യക്ഷരായവരുടെ ജടങ്ങള്‍ക്കു വേണ്ടി അവര്‍ തിരഞ്ഞുകൊണ്ടിരുന്നു. എനിക്കുറപ്പാണ് അന്ന് നീ ഇന്നത്തെ പോലെത്തന്നെ പൂച്ചക്കുട്ടികളെയും നായക്കുട്ടികളെയും തിരയുകയായിരുന്നു.” തന്റെ അച്ഛനമ്മമാര്‍ പിനോഷേയെ പിന്താങ്ങി ജീവിതം സുരക്ഷിതമാക്കിയവര്‍ ആയിരുന്നു എന്ന കുറ്റബോധം ആഖ്യാതാവിനെ മഥിക്കുന്നത് ഇതോടു ചേര്‍ത്തുവെക്കാം. നാഷണല്‍ സ്റ്റേഡിയത്തെ കുറിച്ചുള്ള പയ്യന്റെ ഓര്‍മ്മ തുടങ്ങുന്നത് ആദ്യം നുണഞ്ഞ ഐസ്ക്രീമിന്റെയും മെക്സിക്കന്‍ കൊമേഡിയന്‍ ചെസ്പിരിറ്റോയുടെ പ്രകടനത്തിന്റെയും അനുഭവത്തിലാണെങ്കില്‍, ക്ലോഡിയയുടെ മാതാപിതാക്കളെ മരണങ്ങളെ കുറിച്ചാണ് അത് ഓര്‍മ്മിപ്പിക്കുന്നത്. കാരണം അതായിരുന്നു പിനോഷെയുടെ ഏറ്റവും വലിയ കരുതല്‍ തടവറ. തങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിച്ചില്ല എന്ന അമ്മയുടെ ഒഴികഴിവിന് അയാള്‍ നല്‍കുന്ന മറുപടി ഒരുവേള ഇത്തിരി ക്ലീഷേ ആയി അയാള്‍ക്കു തന്നെ അനുഭവപ്പെടുമെങ്കിലും ആത്മാര്‍ത്ഥം തന്നെയാണ്: “എല്ലാവരും രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്, മമ്മ. പങ്കെടുക്കാതിരിക്കുന്നതിലൂടെ നിങ്ങള്‍ ഏകാധിപത്യത്തെ പിന്തുണച്ചു.” നോവലിന്റെ സമര്‍പ്പണവാക്യങ്ങള്‍ അതീവപ്രാധാന്യം ഉള്ളവയാണ്: “ഇപ്പോള്‍ എനിക്ക് നടക്കേണ്ടതെങ്ങിനെ എന്നറിയാവുന്ന നിലക്ക്, ഇനിയെനിക്ക് നടക്കാന്‍ പഠിക്കാനാവില്ല.” (W Benjamin); “ഓരിയിടുന്നതിനു പകരം ഞാനെഴുതുന്നു” (R. Gray). നോവലില്‍ ഒരിടത്ത് നമുക്ക് ഇങ്ങനെ വായിക്കാം: “വായിക്കുകയെന്നാല്‍ ഒരാളുടെ മുഖം മറച്ചുപിടിക്കലാണ്. എഴുതുകയെന്നാല്‍ അത് തുറന്നു കാട്ടലും.”

       

References:

1. Mina Holland. ‘Alejandro Zambra's third novel examines life in Chile under General Pinochet’, https://www.theguardian.com/books/2013/jan/13/ways-going-home-zambra-review, 13 Jan 2013   

2. Marcela Valdes. ‘Archivo sobre la obra del escritor chileno Alejandro Zambra’, The Nation, June 17, 2009, (English Translation available at: https://archivoazambra.wordpress.com/2011/09/21/the-fiction-of-alejandro-zambra-marcela-valdes-the-nation/

The Queue by Basma Abdel Aziz/ Elisabeth Jaquette


വസന്തം പിന്‍മടങ്ങുമ്പോള്‍


പോരാട്ടങ്ങളില്‍ പങ്കെടുത്തവര്‍ ഓര്‍മ്മക്കുറിപ്പെഴുതാന്‍ തുടങ്ങുമ്പോള്‍ വിപ്ലവത്തിന്റെ അന്ത്യമായി എന്നതിന്റെ ഏറ്റവും കൃത്യമായ അടയാളമാണത് എന്ന് ഏലിയാസ് ഖൂറിയുടെ Sinalcol എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്അത് ശരിയാണെങ്കില്‍ ബാസ്മ അബ്ദെല്‍ അസീസിന്റെ The Queueഒമര്‍ റോബര്‍ട്ട് ഹാമില്‍ട്ടണിന്റെ The City Always Wins എന്നീ നോവലുകള്‍ ഇജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അവസാനം സൂചിപ്പിക്കുന്നു എന്ന് പറയാമെന്നു ഗൗതം ഭാടിയ നിരീക്ഷിക്കുന്നു (strangehorizons.com). ഇരു നോവലിസ്റ്റുകളും 2011 -ലെ അറബ് വസന്തത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നുകൃതികള്‍ രണ്ടും നോവലുകള്‍ ആണെങ്കിലും വ്യക്തിപരമായ അനുഭവങ്ങളുടെ നിഴല്‍ രണ്ടിലും വളരെ സജീവമാണ്. എന്നാല്‍ ഹാമില്‍ട്ടണ്‍ 2011 മുതല്‍ 2014 വരെ കാലയളവില്‍ ഇജിപ്ഷ്യന്‍ തെരുവുകളില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളും കല്‍പ്പിത കഥാപാത്രങ്ങളും ഇഴകോര്‍ക്കുംവിധം വൈയക്തികവും സാമൂഹ്യവുമായ ദുരന്തങ്ങളെ ആവിഷ്കരിക്കുമ്പോള്‍ The Queue, യഥാതഥ ലോകത്തെ ബോധപൂര്‍വ്വം അമൂര്‍ത്തവല്ക്കരിച്ചിട്ടുണ്ട്സംഭവങ്ങളും പേരുകളും ചരിത്ര സൂചകങ്ങളും നേരിട്ട് തിരിച്ചറിയാതാക്കും വിധം അകലത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഇജിപ്ഷ്യന്‍ ജേണലിസ്റ്റ്പീഡനത്തിനിരയായവരെ ചികിത്സിക്കുന്ന കൈറോയിലെ നദീം സെന്ററിലെ മനോരോഗ വിദഗ്ധഇജിപ്ഷ്യന്‍ അധികാരികള്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്രം അടച്ചു പൂട്ടിയിട്ടും തന്റെ സേവനം തുടരുന്ന സാമൂഹ്യപ്രവര്‍ത്തക, ഭരണകൂട ഭീകരതക്കെതിരെ ഉച്ചത്തില്‍ ശബ്ദിക്കുന്ന, 'ഞാന്‍ ഭയപ്പെടുന്നില്ലഎന്ന് തുറന്നടിക്കുന്ന 'ദി റിബല്‍എന്ന് വിളിപ്പേരുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാളിഎഴുത്തുകാരിബാസ്മ അബ്ദെല്‍ അസീസ്‌ ഇതെല്ലാമാണ്അവരുടെ ഇംഗ്ലീഷില്‍ ലഭ്യമാകുന്ന ആദ്യ കൃതിയാണ് The Queueഒരിക്കലും തുറക്കപ്പെടില്ലെന്നു തോന്നിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ അനന്തമായി കാത്തുനില്‍ക്കുന്ന നാട്ടുകാരെ കാണേണ്ടിവന്ന അനുഭവത്തെ കുറിച്ച് അവര്‍ വിവരിച്ചിട്ടുണ്ട്തുടര്‍ന്ന് പതിനൊന്നു മണിക്കൂര്‍ നേരം തുടര്‍ച്ചയായി എഴുതിയ ഒരു സര്‍ റിയലിസ്റ്റ് രചന പിന്നീട് നോവലായി പരിണമിക്കുകയായിരുന്നുനോവല്‍ ആരംഭത്തില്‍ നാം കണ്ടുമുട്ടുന്ന യഹ് യുടെ കാത്തുനില്‍പ്പ് നൂറ്റിനാല്‍പ്പതു ദിവസമെന്ന സൂചനയാണ് നോവലിന്റെയും കാലഗണന. “സര്‍വ്വാധികാര സ്വരൂപത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് പറയാന്‍ വേണ്ട വിശാലമായ ഇടമാണ് ഫിക് ഷന്‍ നല്‍കിയത്എന്ന് എഴുത്തുകാരി പറഞ്ഞിട്ടുണ്ട്അറബ് വസന്തത്തിന്റെ ശൈഥില്യത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെ ആവിഷ്കരിക്കാന്‍ ഓര്‍ വെല്ലിന്റെയും കാഫ് കയുടെയും മാതൃകയുള്ള ഡിസ്റ്റോപ്പിയന്‍സര്‍ റിയലിസ്റ്റ് രചനാ രീതി ഏറെ ഫലപ്രദമായി മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എഴുത്തുകാര്‍ ഉപയോഗിക്കുന്നുണ്ട്

പേരുപറയുന്നില്ലാത്ത നാട്ടില്‍ പക്ഷെ കഥാപാത്രങ്ങളുടെ പേരുകള്‍ മിഡില്‍ ഈസ്റ്റ് അറബ് ഭൂമിക അടയാളപ്പെടുത്തുന്നു

തുടര്‍ വായനയ്ക്ക്: 

https://www.fazalrahman.com/essays/article/the-queue-by-basma-abdel-aziz-elisabeth-jaquette

 

Wednesday, May 14, 2025

If I Only Had Time by Evald Flisar/ David Limon

സുനിശ്ചിത മരണത്തിന്റെ തുറസ്സുകള്‍



മരണം ഒരു പിന്‍വാതിലടക്കലാണെങ്കില്‍ ഉറപ്പായ മരണത്തിന്റെ ഇടവേള അത് വിധിക്കപ്പെട്ടവന് ഒരു വലിയ തുറസ്സാണ്ജീവിതത്തെ മുറുകെ പിടിക്കുന്നവര്‍ക്ക് പല കാരണങ്ങളാല്‍ സാധിക്കാനാവാത്ത അനുഭവങ്ങളുടെ ഭൂഖണ്ഠങ്ങളിലേക്ക് പര്യവേഷണം നടത്താന്‍നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ധൈര്യത്തോടെഒന്നും കാത്തുവെക്കേണ്ടതില്ലാത്തവന്റെ ഉദാരതയോടെവിലക്കുകളെ മാനിക്കേണ്ടതില്ലാത്തവന്റെ കൂസലില്ലായ്മയോടെഅതൊരവസരമാണ്ഇനിയുള്ള പരിമിതമായ നാളുകളില്‍ തനിക്കെന്തു ചെയ്യണംഎന്തായിത്തീരണം എന്ന ചോദ്യത്തെ എങ്ങനെ നേരിടുന്നു എന്നതിലാണ് ശിഷ്ട കാലം അടയാളപ്പെടുത്തപ്പെടുകകരഞ്ഞു തീര്‍ക്കണോതന്നെ ആവശ്യമില്ലാത്തവരുടെ സഹതാപം കാത്തു നില്‍ക്കണോതന്നെ ആവശ്യമുള്ളവര്‍ക്ക് കൂട്ടും താങ്ങുമാവണോതാനും സഹജീവികളും ഇരയായിപ്പോയ ജീവിത പരിസരങ്ങള്‍ക്കും ലോകക്രമത്തിനും മൂകസാക്ഷിയാവുന്നത് തുടരണോ അതോ ഒരവസാന ധീരതയുടെ പൊരുളറിഞ്ഞു അതിലൊരു മാറ്റമുണ്ടാക്കുന്നതിന്രോഗമില്ലാത്തവരുടെ ലോകത്തിനു രക്ഷകനാകാന്‍ ഒരു കൈ ശ്രമിക്കണോ അഥവാ അതോടൊപ്പം ധൈഷണികവും ദാര്‍ശനികവുമായ സമസ്യകളെ നേരിടണോ എന്നതൊക്കെ താരതമ്യേന സ്വതന്ത്രമായ നിലയില്‍ തീരുമാനിക്കാനും നടപ്പിലാക്കാനും ഒരവസരമാവാം അത്തുനിഞ്ഞിറങ്ങുമ്പോഴാവട്ടെതാന്‍ തനിച്ചല്ലെന്നും അതൊരു വലിയ സമൂഹമാണെന്നും ഏറെയെളുപ്പം കണ്ടെത്താനുമാവുംമരണം പോലെ തര്‍ക്കമറ്റ ഒരു വിജയി വേറെയില്ലല്ലോസ്ലോവേനിയന്‍ നോവലിസ്റ്റ് എവാല്‍ദ് ഫ്ലിസറുടെ 'ഇഫ്‌ ഐ ഒണ്‍ലി ഹാഡ് ടൈംഇരുപത്തിരണ്ടുകാരനായ സൈമണ്‍ ബെബ് ലര്‍ എന്ന കഥാപാത്രത്തിന്റെ മരണത്തിന്റെ നിഴലിലുള്ള ഏതാനും മാസങ്ങള്‍ ആവിഷ്കരിക്കുന്നതിലൂടെ വിചിത്രമായ ഇത്തരം ചോദ്യങ്ങളാണ് നേരിടുന്നത്മികച്ചൊരു പേജ് ടേണര്‍ കൂടിയായ നോവല്‍ ഒരേ സമയം ഫാന്റസിയുടെയും ത്രില്ലറിന്റെയും സ്വഭാവങ്ങള്‍ സമന്വയിപ്പിക്കുകയും ഒപ്പം ദാര്‍ശനികാന്വേഷണങ്ങളുടെ ഗരിമ നില നിര്‍ത്തുകയും ചെയ്യുന്നു.


ലുബ് ലിയാനയിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ സൈമണ്‍ താന്‍ രചിച്ച നാടകത്തിലെ കഥാപാത്രത്തെ പോലെ തനിക്കിനി ഒരു വര്‍ഷം കൂടിയേ ആയുസ്സ് ബാക്കിയുള്ളൂ എന്ന് മനസ്സിലാക്കുന്നതോടെ നോവലിലെ അടിസ്ഥാന ധാരണകളില്‍ ഒന്നായ ഫിക് ഷന്‍ - റിയാലിറ്റി അതിര് മുറിച്ചുകടക്കല്‍ എന്ന പ്രമേയം സൂചിതമാകുന്നു. "പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു ക്ഷയരോഗിയായ കവിയെ പോലെതാന്‍ പറത്തപ്പെടും എന്ന് തന്റെ കഥാപാത്രമായ ബാര്‍ട്ടന്‍ ഫിങ്ക് പറയുന്നത് സ് പ്ലീന്‍ കാന്‍സറിന്റെ രൂപത്തില്‍ അറം പറ്റുന്നുസ്വന്തം കഥാപാത്രവുമായി താദാത്മ്യപ്പെടുന്ന സൈമണ്‍ സ്വയം വിളിക്കുന്നതും ആ പേരാണ്പുസ്തകങ്ങളും സിനിമയുമാണ് അയാളുടെ ജീവിതത്തിലെ ആവേശങ്ങള്‍. "ഒരൊറ്റക്കാര്യമാണ് അയാളെ അങ്കലാപ്പിലാക്കുന്നത് തുടര്‍ന്നത്എങ്ങനെയാണ് അയാള്‍ തന്റെ നാടകത്തിലെ നായകന് നല്‍കിയ മാരക രോഗം ഫിക് ഷന്റെ അതിരുകള്‍ മുറിച്ചു കടക്കാനും അയാളുടെ സ്വന്തം ജീവിതത്തെ അധിനിവേശിക്കാനും വഴികണ്ടെത്തിയത് എന്നത്.” 

തുടര്‍ വായനയ്ക്ക്:

https://www.fazalrahman.com/essays/article/if-i-only-had-time-by-evald-flisar-david-limon


(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 282-287)

Tuesday, May 13, 2025

Chronicle of a Last Summer by Yasmine El Rashidi

കൈറോ വീഥികളില്‍ ചുടുവാതങ്ങള്‍


ഈജിപ്ത്യന്‍ എഴുത്തുകാരിയും ജേണലിസ്റ്റുമായ യാസ്മിനെ അല്‍ റഷീദിയുടെ ആദ്യനോവലാണ് ക്രോണിക്കിള്‍ ഓഫ് എ ലാസ്റ്റ് സമ്മര്‍ . 1984, 1998, 2014 എന്നീ വര്‍ഷങ്ങളിലെ വേനല്‍ക്കാലങ്ങളിലായി മൂന്നു ഭാഗങ്ങള്‍ എന്ന രീതിയില്‍ സമകാലിക ഇജിപ്ത്യന്‍ ചരിത്രത്തിലെ സംഘര്‍ഷ ഭരിതമായ മൂന്നു പതിറ്റാണ്ടുകളെ ആവിഷ്കരിക്കുന്ന നോവല്‍ പേര് പറയുന്നില്ലാത്ത കഥാ നായികയുടെ ശാരീരികവും മാനസികവുമായ മുതിര്‍ന്നു വരവിന്റെയും ഇക്കാലയളവില്‍ ദേശത്തിന് സംഭവിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ അവരിലും കുടുംബാംഗങ്ങളായ മറ്റു കഥാപാത്രങ്ങളിലും ഉണ്ടാക്കുന്ന പരിണാമങ്ങളുടെയും ഒപ്പം അതേ മാറ്റങ്ങള്‍ക്കൊത്തു സ്വയം പരിവര്‍ത്തനപ്പെടുന്ന കൈറോ നഗരത്തിന്റെയും കഥ പറയുന്നുആത്മകഥാപരം എന്ന് നോവലിസ്റ്റ് വിളിച്ചിട്ടില്ലെങ്കിലും നോവലാരംഭത്തില്‍ ആറു വയസ്സുകാരിയായ ആഖ്യാതാവ് പ്രായം കൊണ്ടെന്ന പോലെ പില്‍ക്കാല ആത്മീയബൗദ്ധിക ഉണര്‍വ്വുകളിലും 1977-ല്‍ ജനിച്ച നോവലിസ്റ്റിന്റെ സഹയാത്രിക തന്നെയാണ്ചലച്ചിത്രകാരിയാവുന്നതിനെ കുറിച്ചും എഴുത്തുകാരിയാവുന്നതിനെ കുറിച്ചും ആലോചിക്കുന്ന കഥാപാത്രത്തെ പോലെഅറിയപ്പെടുന്ന നിരൂപകയും 'ബിദൂന്‍ ' എന്ന മിഡില്‍ ഈസ്റ്റ് കലാ സാംസ്കാരിക ത്രൈമാസികയുടെ എഡിറ്ററുമാണ് കൈറോയില്‍ താമസമാക്കിയഇപ്പോള്‍ ഇജിപ്ത്യന്‍ നോവലിസ്റ്റ് ഖൈറല്ലാ അലിയുടെ നോവല്‍ വിവര്‍ത്തനത്തില്‍ മുഴുകിയിരിക്കുന്ന അല്‍ റഷീദിഫുവാദ് രാജാവിന്റെ കാലം മുതലുള്ള ഇജിപ്ത് രാഷ്ട്രീയം വിദൂര പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ ജമാല്‍ അബ്ദുല്‍ നാസറിന്റെയും തുടര്‍ന്ന് അന്‍വര്‍ സാദാത്തിലെക്കും പിന്നീട് ഹുസ്നി മുബാറക്കിലെക്കും അതിനു ശേഷം 2013-ലെ വിപ്ലവത്തെ തുടര്‍ന്ന് മുഹമ്മദ്‌ മോര്‍സിയിലേക്കും ഏറ്റവും ഒടുവില്‍ അബ്ദെല്‍ ഫത്താഹ് എല്‍ സിസിയിലെക്കും സംഭവിക്കുന്ന അധികാര മാറ്റങ്ങളുടെയും അട്ടിമറികളുടെയും അനുരണനങ്ങളാണ് നോവലിന്റെ അന്തരീക്ഷത്തെ നിര്‍ണ്ണയിക്കുന്നത്.

 

"ഒന്നാം ഭാഗം: 1984 വേനല്‍ക്കാലംകൈറോഎന്ന് പേരിട്ട ആദ്യഭാഗത്ത് ആഖ്യാതാവിന് ആറു വയസ്സാണ്കത്തുന്ന വേനലില്‍ ഒന്നും ചെയ്യാനില്ലാതെഉമ്മയുടെ അവ്യക്തമായ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് കാതോര്‍ത്ത്സ്റ്റേറ്റ് അനുവദിച്ചിരിക്കുന്ന മൂന്നു ടിവിചാനലുകളിലെ നിരന്തരം ആവര്‍ത്തിക്കുന്ന ഡോക്കുമെന്ററികള്‍ ശബ്ദം മ്യൂട്ട് ചെയ്തു നോക്കിയിരുന്ന്‍അല്ലെങ്കില്‍ കിടപ്പുമുറിയുടെ ജനാലയിലൂടെ നൈല്‍ നദി വീക്ഷിച്ച് തങ്ങളുടെ വലിയ വീട്ടിലെ മുഷിപ്പന്‍ ജീവിതംഎന്നാല്‍ ഈ വീര്‍പ്പുമുട്ടിക്കുന്ന ജീവിതത്തിലും ആറുവയസ്സുകാരിക്ക് ദുരൂഹമായി തുടരും വിധമുള്ള സൂക്ഷ്മമായ സൂചകങ്ങളായി രാഷ്ട്രീയ കാലുഷ്യങ്ങള്‍ അനുഭവ വേദ്യമാകുന്നുണ്ട്ടിവിനിരന്തരം കാണിക്കുന്ന പ്രസിഡന്‍റ് സാദാത്തിന്റെ വധത്തെ കുറിച്ചുള്ള ഡോക്കുമെന്ററി രാത്രിയിലെ പതിവ് പവര്‍ കട്ട് വരെ തുടരുന്നുപുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് മുബാറകിനെ കുറിച്ച് അടക്കിപ്പിടിച്ച സംസാരങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടാവുന്നുണ്ട്സാദത്തിനെ കുറിച്ച് “അദ്ദേഹം വളരെ നല്ല കാര്യങ്ങളും വളരെ മോശം കാര്യങ്ങളും ചെയ്തിട്ടുണ്ട്എന്ന മട്ടില്‍ വീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നുഅദ്ദേഹം ഇസ്രയേലുമായി ഉടമ്പടിയില്‍ എത്തിയത് നന്നായെന്നു കരുതുന്ന ബാബമുബാറക് ഒരു ഫറോവയായി മാറുകയാണ് എന്ന് കരുതുന്നുസാദത്തിനെ കൊന്നതില്‍ മുസ്ലിം ബ്രദര്‍ഹുഡിനുള്ള പങ്കു കാരണം ബാബ അവരെ വെറുക്കുന്നുഅവര്‍ ഇജിപ്തിനെ മറ്റൊരു ഇറാന്‍ ആക്കാന്‍ പാടുപെടുകയാണ് എന്ന് അയാള്‍ കരുതുന്നുഅങ്കിള്‍ അഷറഫിന്റെ മക്കള്‍ക്ക് സാദാത്ത് വധത്തില്‍ പങ്കുള്ളത് കാരണം ബാബ പിന്നീടൊരിക്കലും അദ്ദേഹവുമായി സംസാരിക്കുമായിരുന്നില്ല എന്ന് ആഖ്യാതാവ് ഓര്‍ക്കുന്നുമുബാറക് ഒരു ദേശദ്രോഹിയാണെന്നും അയാള്‍ നാടിനെ ഒരു ഇരുണ്ട ഇടമാക്കി എന്നും അദ്ദേഹം കരുതിനോവലിലെ ശക്തമായ ഇടതു പക്ഷ രാഷ്ട്രീയ നിരീക്ഷണങ്ങളുടെയും പ്രയോഗങ്ങളുടെയും പ്രതിനിധാനമായ കസിന്‍ ദാവൂദ് എന്ന ഡിഡോയും ബ്രദര്‍ഹുഡിനെയും മുബാറകിനെയും ഒരു പോലെ വെറുക്കുന്നുആഖ്യാതാവ് പഠിക്കുന്ന ഇംഗ്ളീഷ് സ്കൂള്‍ അയാളുടെ നോട്ടത്തില്‍ രാജ ഭരണത്തിന്റെയും കൊളോണിയലിസത്തിന്റെയും ബാക്കിപത്രമാണ്അവളെ അങ്ങോട്ടയച്ചതിലൂടെ മമ്മയും ബാബയും പ്രതിവിപ്ലവവകാരികലാണെന്ന് സ്വയം തെളിയിച്ചുവെന്നു അയാള്‍ കരുതുന്നുഎന്നാല്‍ , തന്റെ പിതാവിന് എല്ലാം നഷ്ടപ്പെടാന്‍ ഇടയാക്കിയ നാസറിനെ കുറിച്ച് മമ്മക്ക് ഒട്ടും താല്പര്യമില്ലആളുകള്‍ പൊടുന്നനെ അപ്രത്യക്ഷരാകുന്ന അന്തരീക്ഷത്തില്‍ ആഖ്യാതാവിന്റെ പിതാവും എങ്ങോട്ടെന്നില്ലാതെ കാണാതാവുന്നുതുടര്‍ന്ന് മൌനത്തിലേക്കും എകാന്തയിലേക്കും പിന്‍ വാങ്ങുന്ന ഉമ്മയും ഗൃഹാന്തരീക്ഷത്തിലെ വീര്‍പ്പുമുട്ടല്‍ കൂടുതല്‍ തീവ്രമാക്കുന്നു.

 

നോവലിന്റെ രണ്ടാം ഭാഗമായ '1988 വേനല്ക്കാല'ത്തിലെത്തുമ്പോള്‍ ഇരുപതുകാരിയായ ചലച്ചിത്ര വിദ്യാര്‍ഥിനി തന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെടുത്തിയ രണ്ടു കുടുംബാംഗങ്ങളെ വിലയിരുത്തുന്നുഅങ്കിള്‍ അഷറഫ് ഒരു ലിബറല്‍ മനോഗതിയുള്ള പിതൃ സ്വരൂപമാണ് അവള്‍ക്ക്ഡിഡോ വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റ് സഖാവ്പോരാട്ടം നടത്തുന്നവര്‍ക്ക് റൊമാന്‍സിനു സമയമുണ്ടാവില്ല എന്ന് വിശ്വസിക്കുന്ന അയാള്‍ തന്റെ വിപ്ലവ ജീനുകള്‍ അടുത്ത തലമുറയിലേക്കു പകര്‍ന്നു കാണണം എന്നാഗ്രഹിക്കുന്നുമുണ്ട്അടുത്ത തലമുറയും പോരാട്ടത്തിലെ സഖാക്കളാവണം. “ഡിഡോ എന്നോട് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുന്നുഞാന്‍ ചെയ്യുന്ന ഫിക് ഷനല്‍ സിനിമ വെറിറ്റെയുടെ ചലചിത്ര സങ്കരത്തെക്കാളെറെ വിമതരെ കുറിച്ച് ഡോക്കുമെന്ററികള്‍ തയ്യാറാക്കുകസമയമായിരിക്കുന്നു അന്ന് അയാള്‍ പറയുന്നുഎന്റെ രോഷവുമായി വിനിമയത്തിന് സമയമായിരിക്കുന്നുഅയാള്‍ പറയുന്നുആക്റ്റിവിസത്തിലൂടെയും ഡോക്കുമെന്ററിയിലൂടെയും എനിക്ക് കലാപ്രവര്‍ത്തനം നടത്താംഒരു വ്യത്യസ്ത കലാസൃഷ്ടികൂടുതല്‍ ശക്തമായത്‌.” സ്ക്രിപ്റ്റ് രചനയില്‍ ആഖ്യാതാവിന്റെ സഹപ്രവര്‍ത്തകയായ സുഹൃത്ത് ഹബീബയും ഡിഡോയുടെ കര്‍ക്കശ നിലപാടുകള്‍ പങ്കു വെക്കുന്നുഇസ്രായേലില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ ബഹിഷ്കരിച്ചും ലാഭവിഹിതം അങ്ങോട്ട്‌ പോകുന്ന കോഫിയും ഷൂസും ഉപേക്ഷിച്ചും അവര്‍ ഇരകളോട് ഐക്യപ്പെടുന്നുമിഡില്‍ ഈസ്റ്റ് എന്ന സംജ്ഞ തന്നെയും ബ്രിട്ടീഷ് നിര്‍മ്മിതിയും കൊളോണിയല്‍ മനോഗതിയുടെ ഉത്പന്നവും ആണെന്നിരിക്കെ അവള്‍ ആ വാക്ക് ഉപയോഗിക്കുകയേയില്ലഭരണ കൂടവും ബ്രദര്‍ഹുഡും തമ്മിലുള്ള സംഘര്‍ഷം മൂര്ച്ചിക്കുന്നതിന്റെ സൂചകങ്ങള്‍ ഈ ഭാഗത്ത് ധാരാളമുണ്ട്തിയെറ്ററുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണംപ്രസിഡന്‍റ് ആവശ്യപ്പെട്ട പ്രകാരം പള്ളികളിലെ ബാങ്കുവിളി ശബ്ദം താഴ്ത്തി വെക്കാനുള്ള നിര്‍ദ്ദേശം ദിവസങ്ങള്‍ക്കകം അട്ടിമറിക്കപ്പെടുന്നത് തുടങ്ങി അറുപത്തി രണ്ടു പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം വരെ സംഭവങ്ങള്‍ . അത്തരം അക്രമങ്ങളെ ബ്രദര്‍ഹുഡ് പിന്‍ തുണക്കുന്നില്ലെന്നും അത് ചെയ്തത് ജമായത്തെ ഇസ്ലാമി ആണെന്നും ആമിന പറയുന്നുണ്ട്മുബാരകിനു നേരെയുണ്ടാകുന്ന വധ ശ്രമത്തെ കുറിച്ചും വ്യത്യസ്ത ആരോപണങ്ങള്‍ ഉയരുന്നുമോസ്സാദിന്റെ സഹായത്തോടെ ഇസ്രായേലി ജൂതരാണോഅതോ എത്യോപ്യന്‍ ജൂതരാണോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഭീകര വാദികളാണോ അതിനു പിന്നില്‍ ?

 

മൂന്നാം ഭാഗത്ത്, 2014- ന്‍റെ വേനല്‍ക്കാലത്ത് മുബാറകിന്റെ അധികാര ഭ്രഷ്ടിനെ തുടര്‍ന്നുള്ള സംഘര്‍ഷ നാളുകളില്‍ സ്വയം ആവിഷ്കരിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരിയായിട്ടാണ് ആഖ്യാതാവിനെ നാം കണ്ടുമുട്ടുന്നത്വര്‍ഷങ്ങള്‍ നീണ്ട ദുരൂഹമായ തിരോധാനത്തിനു ശേഷം ഇപ്പോള്‍ ബാബാ തിരിച്ചെത്തിയിട്ടുണ്ട്സമൂഹത്തില്‍ അടിമുടി വേരോടിയ അഴിമതിയുടെയും തസ്കര സംസ്കാരത്തിന്റെയും ഏറ്റവും കൃത്യമായ രൂപകമാണ് തുറക്കാന്‍ പ്രയാസമുള്ള പൂട്ടുകള്‍ നന്നാക്കിക്കാന്‍ കരുവാനെ വിളിക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധിഅയാള്‍ അതിന്റെയൊക്കെ ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കിയേക്കാംഅവ ഉപയോഗിച്ച് മോഷണം നടത്തിയേക്കാം എന്ന ഭീഷണാവസ്ഥപെര്‍മിറ്റ്‌ ഇല്ലാതെ നിര്‍മ്മിച്ചത് എന്ന പേരില്‍ ബുള്‍ഡോസ് ചെയ്യപ്പെടുന്ന ചര്‍ച്ചിനെ നോക്കി നില്‍ക്കുന്ന കോപ്റ്റിക് ക്രിസ്ത്യന്‍ ചെറുപ്പക്കാരെ കുറിച്ച് ഈ ഭാഗത്ത് നിരീക്ഷണമുണ്ട്: "ചെറുപ്പക്കാര്‍ ഗാസയില്‍ ആണെന്ന മട്ടില്‍ കാണപ്പെട്ടുഅത് അതേ തരം നൈരാശ്യമായിരുന്നു." തെരുവുകളിലെങ്ങും മുഴങ്ങുന്ന ദേശ ഭക്തി ഗീതങ്ങള്‍ പക്ഷെ കുതിച്ചുയരുന്ന തക്കാളിയുടെയും വേണ്ടക്കയുടെയും അപ്രാപ്യ വിലകള്‍ക്കു പകരമാവില്ലെന്ന് മമ്മ പറയുന്നുണ്ട്സ്ഥിരത എന്നതിനെ കുറിച്ചുള്ള ഏറ്റവും നിരുന്മേഷമായ ഒരു നിലപാടാണ് ഇവിടെ തെളിയുന്നത്തലമുറകളായി ഒരു വീട്ടില്‍ ജീവിച്ചുഅവിടെ വിവാഹ ജീവിതം നയിച്ച്‌പെറ്റുപോറ്റിഅവിടെത്തന്നെ മരിക്കാന്‍ കഴിഞ്ഞു എന്ന മട്ടിലാണത്ഇത്രയും അഴിമതിയില്‍ കുളിച്ച ഒരു വ്യവസ്ഥിതിയാണോ പകരം അരാചകത്വമാണോ നല്ലത് എന്ന ചോദ്യത്തിന് അരാചകത്വത്തെ പിന്‍തുണച്ചു കൊണ്ടാണ് ഡിഡോ നിലപാടെടുക്കുകവര്‍ഷങ്ങള്‍ നീണ്ട ഏകാന്ത തടവും ജയിലനുഭവവും ഇതിനോടകം അയാളെ ഏറെ ശാന്തനും ഇരുത്തം വന്നവനും ആക്കിയിട്ടുണ്ടെങ്കിലും അയാളിപ്പോഴും ആക്റ്റിവിസ്റ്റ് ആണ്ഏറെ വായിച്ചു കൂട്ടുമെങ്കിലും തങ്ങളുടേത് പോലൊരു ദേശത്തു എഴുത്ത് ഒരു പാഴ് വേലയാണ് എന്ന് അയാള്‍ കരുതുന്നുരാഷ്ട്രീയം എല്ലാത്തിന്റെ അരങ്ങിലും അണിയറയിലും ഒരുപോലെ ശക്തമാണെങ്കിലും ഒന്നിനും അതിനെ സ്വാധീനിക്കാനാവുന്നില്ല എന്ന് ആഖ്യാതാവ് ചിന്തിച്ചു തുടങ്ങുന്നുഡിഡോ എപ്പോഴും ഉന്നയിക്കുമായിരുന്ന സക്രിയതയുടെ പാഠം സന്ദേഹമായി അവളില്‍ മുളപൊട്ടുന്നുണ്ട്, “വസ്തു നിഷ്ടതയുടെയും നിരീക്ഷകയും സാക്ഷിയും ആയിരിക്കുന്നതിന്റെയും മൌനം കുറ്റത്തിലെ കൂട്ടുത്തരവാദിത്തന്റെതു തന്നെയാണോ?”

 

മൌനത്തിന്റെ കുറ്റം എന്ന പ്രശ്നം നോവലിന്റെ കേന്ദ്ര പ്രമേയം മാത്രമല്ല നോവലിന്റെ ആവിഷ്കാര രീതിയുടെ തന്നെ പ്രത്യേകതയും സൂചിപ്പിക്കുന്നുകേന്ദ്ര കഥാപാത്രത്തിന്റെ മുതിര്‍ന്നു വരവിന്റെ ഘട്ടങ്ങളെല്ലാം കര്‍തൃത്വം എന്നതിലേറെ സാക്ഷ്യങ്ങളുടെയും ഏറ്റവും പതിഞ്ഞ രീതിയില്‍ അടയാളപ്പെടുത്തുന്ന പ്രതികരണങ്ങളുടെയും രൂപത്തിലാണ് ആവിഷ്കരിക്കപ്പെടുന്നത്രാഷ്ട്രീയം എല്ലാത്തിന്റെ മേലും നിഴല്‍ വിരിക്കുന്നതുകൊണ്ട് പാത്ര സൃഷ്ടികളിലോ ഇതിവൃത്ത ഘടനയിലോ നോവലിസ്റ്റിന്റെ ശ്രദ്ധ വേണ്ടും വിധം പതിഞ്ഞതായി തോന്നുന്നില്ലകുട്ടിക്കാലത്തിന്റെ ഓര്‍മ്മകളില്‍ ഡൌണ്‍ സിന്‍ഡ്രോം ബാധിച്ച് മരിച്ച നെസ് മസാദാത്ത് ഇസ്രയേലുമായി സന്ധി ചെയ്യുന്ന അതേ ദിവസം മരിച്ച ഹുസൈന്‍ അങ്കിള്‍ എന്നിവര്‍ എന്നും തെളിഞ്ഞു നില്‍പ്പുണ്ട്മുത്തശ്ശിയുടെ പെയ്ന്റിംഗുകള്‍ ഓരോ വര്‍ഷവും ഒന്നെന്ന തോതില്‍ മുഴുമിക്കപ്പെട്ടു വന്നിരുന്നതും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മ പകരുന്നതുമായി ആഖ്യാതാവ് ഓര്‍ക്കുന്നുകറുപ്പിലും വെളുപ്പിലുമായി വരച്ച ചിത്രങ്ങള്‍ വര്‍ണ്ണ ശബളിമ ഉള്ളതായി അവള്‍ക്ക് അനുഭവപ്പെട്ടിരുന്നുഎന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളില്‍ എത്തുന്നതോടെ ഇത്തരം പേലവമായ ഘടകങ്ങളെല്ലാം സര്‍വ്വവ്യാപിയും സര്‍വ്വാശ്ലേശം നടത്തുന്ന ശക്തിയുമായ രാഷ്ട്രീയത്തിനു മുന്നില്‍ നിഷ്പ്രഭമായി പോവുകയും നോവലിന്റെ കേന്ദ്രത്തില്‍ നിന്ന് തമസ്കരിക്കപ്പെടുകയും ചെയ്യുന്നുഏറ്റവും അടുത്തിടപഴകുന്ന അങ്കിള്‍ , ഡിഡോ എന്നിവരോട് പോലുമുള്ള ബന്ധം വൈകാരികമോ മനശാസ്ത്രപരമോ ആയ എന്തെങ്കിലും സ്വാധീനമായല്ലരാഷ്ട്രീയ നിരീക്ഷണങ്ങളുടെ ഭൂമികയായി തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്ഇതിവൃത്തത്തിലെ പ്രധാന നിഗൂഡതയായ ബാബയുടെ തിരോധാനമെന്ന പ്രശ്നവും ഭരണമാറ്റത്തിന്റെ ഘട്ടത്തിലെ മുഖം മിനുക്കല്‍ നടപടികളുടെ ഒരു ചെറു ചലനം എന്ന നിലക്ക് ഒറ്റയടിക്കുള്ള പരിഹാരത്തിലാണ് അവസാനിക്കുന്നത്രാഷ്ട്രീയമായി തികച്ചും ദൂഷിതമായ ഒരു വ്യവസ്ഥിതിയുടെ നിഴലില്‍ നിസ്സഹായരായിപ്പോവുന്ന ഒരു ജനതയുടെ ചിത്രം അവതരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഫിക് ഷന്‍ എന്ന നിലയില്‍ ലഭ്യമായിരുന്ന സാധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോയഅഥവാ അതിനു കഴിയാതെ പോയ ഒരു കൃതി എന്നു പരിമിതപ്പെടുമ്പോഴും ആധുനിക ഈജിപ്തിന്റെ സുപ്രധാന ചരിത്ര ഘട്ടങ്ങളെ മുഴുവന്‍ കുടുംബത്തിന്റെ ചരിത്രവുമായി കൂട്ടിവിളക്കി പിന്തുടരുകയും വര്‍ത്തമാനകാല സങ്കീര്‍ണ്ണതകളുടെ തീക്ഷ്ണമായ ചിത്രം വരെ എത്തുകയും ചെയ്യുന്നതില്‍ മികച്ച കയ്യടക്കമാണ് യുവ നോവലിസ്റ്റ് പ്രകടിപ്പിക്കുന്നത്കൌമാരക്കാരിയെ സ്വന്തം കുടുംബ പാരമ്പര്യത്തോടൊപ്പം നാടിനെയും അറിയുന്നവളാക്കി മാറ്റുക എന്ന ബോധനപരമായ ദൗത്യം ഇവിടെ സാര്‍ത്ഥകമാവുന്നുണ്ട്എന്നാല്‍ , 'പൊളിറ്റിക്കലി കറക്റ്റ് ' ആവുന്നതിന്റെ ബദ്ധപ്പാടില്‍ 'ആര്‍ടിസ്റ്റിക്കലി ഇന്‍കറക്റ്റ് ' ആയിപ്പോവുന്ന മികച്ച രചനകള്‍ ഇപ്പോള്‍ കൂടെക്കൂടെ സംഭവിക്കുന്നുണ്ടോ എന്ന് സമാനമായ വിപര്യയം സംഭവിച്ച മറ്റൊരു ശ്രദ്ധേയ രചനയായ 'അത്യാഹ്ലാദത്തിന്റെ ദൈവവൃത്തി'യുടെ (ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപ്പിനസ്സ്കാലത്ത് സ്വാഭാവികമായും സംശയം തോന്നാം.


(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 195-200)

To purchase, contact ph.no:  8086126024


 

Monday, May 12, 2025

Fever Dream by Samanta Schweblin / Megan McDowell, Ruth Sepp

 പാരിസ്തിതിക ഭീകരതയുടെ 'ജ്വരസ്വപ്നം'

 ജീവിതത്തിനും മരണത്തിനും ഇടയിലെ അതിര്‍വരമ്പ് നേര്‍ത്തുപോവുകയൊ ഇല്ലാതാവുകയോ പരസ്പരം വെച്ചു മാറുകയോ ചെയ്യുന്ന ഘട്ടങ്ങളെ മുന്‍ നിര്‍ത്തി ജീവിതത്തിന്റെ പൊരുള്‍ തേടുന്ന ആഖ്യാനങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട് വിശ്വസാഹിത്യത്തില്‍. മരണം മുന്നിലെത്തുന്ന യാഥാര്‍ത്ഥ്യമായി മനസ്സിനെ അധിനിവേശിക്കുമ്പോഴാണ്‌ ഇവാന്‍ ഇല്ലിച്ച്‌ (ടോള്‍സ്റ്റോയ്‌) സ്വന്തം ജീവിതത്തെ പുനര്‍ വായിക്കുന്നത്. കഴുത്തില്‍ മുറുകുന്ന കുരുക്കിനും മറയുന്ന അവസാന ശ്വാസത്തിനും ഇടക്കുള്ള അനന്തതയുടെ ഇടവേളയിലാണ് ഔള്‍ ക്രീക്ക് ബ്രിഡ്‌ജിലെ (അംബ്രോസ് ബിയേഴ്സ്) ഓടിപ്പോകുന്ന സൈനികന്‍ സങ്കല്‍പ്പത്തിലെ ഏറ്റവും മോഹനമായ സ്വപ്നം മുഴുവന്‍ ജീവിച്ചു തീര്‍ക്കുന്നത്. കുരിശേറ്റപ്പെട്ടു ബോധാബോധങ്ങള്‍ കലങ്ങിമറിയുന്ന നിമിഷങ്ങളിലാണ് കസാന്‍ദ്‌സാക്കിസിന്റെ ക്രിസ്തു ലൌകികമായ ഒരപര ജീവിതം അനുഭവിച്ചു തീര്‍ത്ത്‌ കുരിശിന്റെ പൊരുള്‍ തിരിച്ചറിയുന്നത്. ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌറിയുടെ ഇതിഹാസമാനമുള്ള ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലില്‍ കോമയില്‍ കിടക്കുന്ന പോരാട്ട നായകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ഉപായമായാണ് പാലസ്തീനിന്റെ അതിജീവന ചരിത്രം കൂടിയായ അയാളുടെ കഥ യുവ ഡോക്റ്റര്‍ ആഖ്യാനം ചെയ്യുന്നത്. കാവ്യാത്മകതയും ഭീകരതയും ചേരുന്ന വിചിത്ര സൗന്ദര്യം നിറഞ്ഞ ഭാഷയില്‍ വിമത സൈനികര്‍ക്ക് വേണ്ടി കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ബാല യോദ്ധാക്കളില്‍ ഒരാളായ കൗമാരക്കാരന്റെ മൃത്യുമുനമ്പിലെ ഭ്രമാത്മക അനുഭവമായാണ് മലയാളി വായനക്കാര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത നൈജീരിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് എന്ന അതീവഹൃദ്യമായ നോവെല്ല ചുരുള്‍ നിവരുന്നത്‌. ഈ ഗണത്തിലേക്കുള്ള ഒരു അതിശക്തമായ സംഭാവനയാണ് അര്‍ജന്റീനിയന്‍ എഴുത്തുകാരി സമാന്ത ഷ്വെബ് ലിന്‍ രചിച്ച ഫീവര്‍ ഡ്രീം എന്ന നോവെല്ല.

ഗുരുതരമായതെന്തോ സംഭവിച്ചു ആശുപത്രിയില്‍ കിടക്കുന്ന അമാന്‍ഡ എന്ന യുവമാതാവും രോഗാവസ്ഥയും ദുരൂഹപ്രകൃതവുമുള്ള ഡേവിഡ് എന്ന ബാലനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് നോവല്‍ വികസിക്കുന്നത്. അമാന്‍ഡാക്ക് ഈ സന്ദര്‍ഭത്തില്‍ കാഴ്ച്ചയില്ലെന്ന്/ കാണാന്‍ കഴിയുന്നില്ലെന്ന് സൂചനയുണ്ട്. ഡേവിഡ് അപ്പോള്‍ ഒരു ശബ്ദ സാന്നിധ്യം മാത്രമാണോ എന്ന് അവള്‍ സംശയിച്ചു പോകുന്നത് നോവലില്‍ ഉടനീളമുള്ള ഭീഷണാവസ്ഥയെ (menace) ശക്തിപ്പെടുത്തുന്നു. കൂടെക്കൂടെ എടുത്ത് പറയുന്ന “പ്രധാന കാര്യം” ചുഴിഞ്ഞന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അമാന്‍ഡായുടെ പശ്ചാത്തലവും ഇതിവൃത്തത്തിന്റെ പുരോഭാഗവും ചുരുള്‍ നിവരുക. എന്നാലോ, മരണാസന്നയായ അമാന്‍ഡായുടെ വിവരണങ്ങളില്‍ ‘നമുക്ക് സമയമില്ല’ എന്ന ഓര്‍മ്മപ്പെടുത്തലുമായി അവന്‍, പ്രായത്തിനു ചേരാത്ത ഗൗരവത്തോടെ കൂടെക്കൂടെ ഇടപെടുകയും ചെയ്യും, “അതില്‍ കാര്യമല്ല” എന്ന വായ്ത്താരിയോടെ.........

..................

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലാവട്ടെ, ഭീതിതവും ചകിതാന്തരീക്ഷമുള്ളതുമായ ചെറു നോവലുകള്‍ ഏറെയുണ്ട്. റോബര്‍ട്ടോ ബൊലാനോഹോസെ ഡോനോസോവലേറിയ ലൂയിസെല്ലികാര്‍മെന്‍ ബൂലോസ തുടങ്ങിയ അതികായന്മാര്‍ ഇത്തരം രചനകള്‍ നടത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ള പെഡ്രോ പരാമോയുമായി സുപ്രധാനമായ താരതമ്യത്തിന് ഇടം നല്‍കുന്നുണ്ട് ഫീവര്‍ ഡ്രീം. ഹുവാന്‍ റുള്‍ഫോയുടെ കൃതിയില്‍ മരണത്തിനപ്പുറവും ഇപ്പുറവുമുള്ള ജീവിതങ്ങള്‍ കൂടിക്കലരുന്ന കൊമാല ഒരു കാര്‍ഷിക ദുരന്തഭൂമി കൂടിയാണ്. പ്രദേശത്തെ ഏക ഭൂവുടമയായ പെഡ്രോ പരാമോ, തന്റെ കുടിയാന്മാരെ അതിക്രൂരമായി പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്നൊടുക്കിയതിന്റെ പ്രേതഭൂമി. ഷ്വെബ് ലിനിന്റെ ‘ജ്വരസ്വപ്ന’ത്തിന്റെ ഭൂമിയും ഒരു പ്രേതഭൂമി തന്നെയാണ്. വന്‍കിട ഭൂവുടമകള്‍ ഇന്ന് മരണം വിതക്കുക ചമ്മട്ടികൊണ്ടും ഇരട്ടക്കുഴല്‍ തോക്കുകൊണ്ടും അല്ലായിരിക്കാം, എന്നാല്‍ കാലങ്ങളിലേക്ക് നീളുന്ന വിഷപ്രയോഗത്തിലൂടെ അവരെന്താണ് വരും തലമുറയോട് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിക്കാന്‍ സാഹിത്യത്തിലെ എക്കാലത്തെയും തീക്ഷ്ണമായ ഒരു ബിംബത്തെയാണ് നോവലിസ്റ്റ് ഇവിടെ കണ്ടെടുക്കുന്നത്: അമ്മമാരുടെ മനസ്സുകളെ ആവേശിക്കുന്ന, കുഞ്ഞുങ്ങളെയോര്‍ത്ത് നിങ്ങളുടെ ‘സംരക്ഷണ അകല’ത്തിനു അനുനിമിഷം കാവലിരിക്കുക എന്നോര്‍മ്മിപ്പിക്കുന്ന ഒരു ‘ബാധ കേറിയ’ കുഞ്ഞ് (the possessed child). ഒരേ സമയം ഇരയും ഭീകരതയുടെ ഉടല്‍ സാന്നിധ്യവും. മരണവും ശപിക്കപ്പെട്ട മരണരാഹിത്യവും. കൊമാല പുറത്തെന്നപോലെ അവന്റെ ഉള്ളിലുമാണ്; ആന്തര വല്‍ക്കരിക്കപ്പെട്ട ഒരു പ്രേതലോക സാന്നിധ്യംആ അര്‍ത്ഥത്തില്‍, ജനിതകമാറ്റ വിത്തുകളുടെയും കീടനാശിനിക്കുത്തകകളുടെയും കാലത്ത് പെഡ്രോ പരാമോക്ക് ഒരു പുനരെഴുത്തുണ്ടാവുകയാണ് ‘ജ്വര സ്വപ്നത്തില്‍ - പാരിസ്തിതിക ഭീകരതയുടെ ഒരു ആലിഗറി (Ecohorror Allegory). 

 

കൂടുതല്‍ വായനക്ക്:

https://alittlesomethings.blogspot.com/2017/10/blog-post.html