ബാലിയാടുകളുടെ ജാസ് ദിനങ്ങള്‍
(കനേഡിയന്‍ നോവലിസ്റ്റ് എസി
എദുഗ് യാന്‍ രചിച്ച Half Blood Blues, സാമൂഹിക
ബോധ്യങ്ങളുള്ള സാഹിത്യത്തിനുള്ള അനിസ് ഫീല്‍ഡ് വുള്‍ഫ് ബുക്ക് അവാര്‍ഡ്, കനേഡിയന്‍
സാഹിത്യ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടുകയും 2011-ലെ മാന്‍ബുക്കര്‍
അന്തിമ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ
ആഖ്യാനങ്ങളില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’
(Rhineland Bastards) എന്നു വിളിക്കപ്പെട്ട ആഫ്രോ
ജര്‍മ്മന്‍ വംശജരുടെ വിധി സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ കൃതിയാണ് ‘Half Blood Blues.’)
ജൂതരാണോ
കറുത്ത വര്‍ഗ്ഗക്കാരാണോ ചരിത്രപരമായി ഏറ്റവും പീഡിതരായ ജനത എന്ന പ്രശ്നം ഒരിക്കലും
കൃത്യമായി നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. ഘാനയില്‍ നിന്നുള്ള പ്രവാസി
മാതാപിതാക്കളുടെ മകളായി കാനഡയില്‍ ആല്‍ബേര്‍ട്ടാ പ്രവിശ്യയിലെ കല്‍ഗാരി നഗരത്തില്‍
1978-ല്‍ ജനിച്ച എസി എദുഗ് യാന്‍, നാസി ജര്‍മ്മന്‍ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍
രചിച്ച തന്റെ രണ്ടാമത് നോവല്‍ ഹാഫ്-ബ്ലഡ് ബ്ലൂസ് എന്ന കൃതിയിലൂടെ ഈ ഭൂതാവിഷ്ടമായ
ചരിത്ര സമസ്യയെയാണ് നേരിടുന്നത് എന്ന് ഡോണാ ബേലി നേഴ്സ് നിരീക്ഷിക്കുന്നു. (The Globe and Mail Inc.). നാസി ജര്‍മ്മനിയുടെയോ ഹോളോകോസ്റ്റിന്റെയോ ആഖ്യാനങ്ങളില്‍ അധികമൊന്നും
കടന്നുവന്നിട്ടില്ലാത്ത ഒരനുഭവ ലോകമാണ് ആഫ്രോ- ജര്‍മ്മന്‍കാരുടെത്. എന്നാല്‍
പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ആഫ്രിക്കന്‍ വംശജരുടെ സാന്നിധ്യം
അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ജര്‍മ്മനിയില്‍ സങ്കര വംശജരുടെ എണ്ണം രണ്ടു ലോക
യുദ്ധങ്ങള്‍ക്കിടെ ആയിരങ്ങളായി വളര്‍ന്നിരുന്നു. ജര്‍മ്മന്‍ ഭാഷയില്‍ മിഷ് ലിങ്
(Mischling) എന്ന് അവമതി ചിഹ്നമായി വിളിക്കപ്പെട്ട ഈ ‘അര്‍ദ്ധ വംശജര്‍’
(half-breed) ജൂതരുടെയും ഇതര ‘അപര’ വിഭാഗങ്ങളുടെയും അതേ കോണ്‍സെന്‍ട്രേഷന്‍
ക്യാമ്പ് വിധി തന്നെയാണ് അനുഭവിക്കേണ്ടി വന്നത്. അവരുടെ നിറം അവരെ മറ്റാരേക്കാളും
വേഗത്തില്‍ ഒറ്റികൊടുക്കുകയും ചെയ്തു. ‘റെയ്ന്‍ലാന്‍ഡ് ജാരസന്തതികള്‍’ (Rhineland
Bastards) എന്നു നിന്ദിക്കപ്പെട്ട ഈ മനുഷ്യരുടെ വിധി സാഹിത്യത്തില്‍
അടയാളപ്പെടുത്തിയ കൃതിയാണ് 2011-ലെ മാന്‍ ബുക്കര്‍ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച
‘Half Blood Blues.’...............
തുടര്‍ വായനയ്ക്ക്:
https://www.fazalrahman.com/essays/article/half-blood-blues-by-esi-edugyan
More by Esi Edugyan:
Washington
Black by Esi Edugyan
https://alittlesomethings.blogspot.com/2024/08/washington-black-by-esi-edugyan.html
The
Last Brother by Nathacha Appanah
https://alittlesomethings.blogspot.com/2024/08/the-last-brother-by-nathacha-appanah.html
The Dew Breaker by
Edwidge Danticat
https://alittlesomethings.blogspot.com/2024/09/the-dew-breaker-by-edwidge-danticat.html
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍
-1, ലോഗോസ് ബുക്സ് പേജ് – 243-248)
To purchase, contact
ph.no: 8086126024
No comments:
Post a Comment