Kazuo Ishiguro : Three Novels
ചരിത്രഗതിയെ
നിര്‍ണ്ണയിച്ച മനുഷ്യ സൃഷ്ടമായ മഹാ ദുരന്തങ്ങളും വിപത്തുകളും അതില്‍ നേരിട്ട്
ഭാഗഭാക്കുകളല്ലാത്ത, തലമുറകള്‍ പിന്നിട്ട സുരക്ഷിത അകലമുള്ള
കാഴ്ചപ്പാടുകളില്‍ അടയാളപ്പെടുത്തുമ്പോള്‍ കാര്യങ്ങള്‍ കറുപ്പിലും വെളുപ്പിലും
പകര്‍ത്തിവെക്കുക എളുപ്പമായിരിക്കും. ഹോളോകോസ്റ്റിന്റെ വിധികല്‍പ്പന ഇന്നൊരു
വെല്ലുവിളിയല്ലാത്തത് അത് കൊണ്ടാണ്. എന്നാല്‍, അതേ
മഹാപാപങ്ങളുടെ സംഭവിക്കലില്‍ ഏതെങ്കിലും രീതിയില്‍ ഇടപെടാനിടയായവര്‍
കഥാപാത്രങ്ങളാവും വിധം അതേ കാലത്തോ തൊട്ടടുത്ത പതിറ്റാണ്ടുകളിലോ കഥാഗതി
സംഭവിക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ ഇഴ ചേരുകയും മാറി മറിയുകയും ചെയ്തേക്കും. ഒരു
വിധികല്‍പ്പനാ (judgemental)മനോഭാവത്തോടെ എഴുത്തുകാരന്
സത്യസന്ധനാവാന്‍ കഴിഞ്ഞില്ല എന്നും വരാം. ആഖ്യാനത്തിന്റെ ഈ പാളം തെറ്റാനിടയുള്ള
മേഖല (ambiguous terrain) യിലാണ് കസുവോ ഇഷിഗുരോയുടെ സര്‍ഗ്ഗ
ചേതന വ്യാപരിക്കുന്നത്, വിശേഷിച്ചും അദ്ദേഹത്തിന്റെ ആദ്യ
കൃതികളില്‍.
ഇഷിഗുരോയുടെ
ഏറ്റവും മികച്ച കൃതികളില്‍ നിസ്സംശയം ഇടംപിടിക്കുന്ന മൂന്നു നോവലുകളാണ് ഇവിടെ ചര്‍ച്ച
ചെയ്യപ്പെടുന്നത്:
A Pale View of Hills (1982)
An Artist
of the Floating World (1986)
The Remains
of the Day (1989)
മുഴുവന്‍
വായനക്ക്:
https://alittlesomethings.blogspot.com/2024/08/kazuo-ishiguro-early-novels.html
No comments:
Post a Comment