Featured Post

Wednesday, August 7, 2024

Two Novels by Yasmina Khadra

 Two Novels by Yasmina Khadra:



ത്രില്ലര്‍ ഫിക് ഷന്‍ ചേരുവകള്‍ ധാരാളമായി ഉപയോഗപ്പെടുത്തുമ്പോഴും പ്രസക്തമായ ലോക, സാമൂഹിക പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുമ്പനാണ് ഫ്രഞ്ച്-അള്‍ജീരിയന്‍ നോവലിസ്റ്റ് യാസ്മിന ഖദ്ര. ഈ സാമൂഹികബോധം, പട്ടാള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എഴുത്തില്‍ സെന്‍സര്‍ഷിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി  പ്രച്ഛഹ്നപ്പെടാന്‍ വേണ്ടിയ്യായിരുന്നെങ്കിലും, ഒരു സ്ത്രീയുടെ പേര് തൂലികാ നാമമായി സ്വീകരിച്ചതില്‍ തുടങ്ങുന്നു. ഭീകരത, ഹിംസാത്മകത, ഒളിപ്പോര്, ചെറുത്തുനില്‍പ്പ്, തുടങ്ങിയ പ്രമേയങ്ങള്‍ തന്റെ സൈനികാനുഭവങ്ങളുടെ കൂടി വെളിച്ചത്തില്‍ ചടുലമായി ആവിഷ്കരിക്കുമ്പോഴും, ഇരയാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യവും ദുരന്തങ്ങളും തുളഞ്ഞിറങ്ങുന്ന ശൈലിയില്‍  ആഖ്യാന കേന്ദ്രത്തില്‍ നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു . ഒരു മുസ്ലിം എന്ന നിലയില്‍ ‘ഭീകരതാ വിരുദ്ധ യുദ്ധ’ത്തിന്റെ ഔദ്യോഗിക ഭാഷ്യങ്ങളുടെ ഇസ്ലാമോ ഫോബിക് പൊള്ളത്തരങ്ങളില്‍ തീക്ഷ്ണത ദൃഷ്ടിയുള്ളവന്‍ ആയിരിക്കുമ്പോള്‍ത്തന്നെ, മതമൌലികവാദഭീകരത എങ്ങനെയൊക്കെ അതില്‍ ഇടപെടുന്നവരെയും ഇരകളെയും ഒരുപോലെ പൊള്ളിക്കുന്നു എന്നും അദ്ദേഹം അന്വേഷിക്കുന്നു. യാസ്മിന ഖദ്രയുടെ പ്രശസ്തമായ രണ്ടു കൃതികളാണ് ‘കാബൂളിലെ മീവല്‍ പക്ഷികള്‍, ‘ഏകാധിപതിയുടെ അന്ത്യരാത്രി എന്നിവ.

താലിബാന്റെ കീഴിലുള്ള കാബൂളിനെ പശ്ചാത്തലമാക്കി യാസ്മിന ഖദ്ര രചിച്ച കൃതിയാണ് 'കാബൂളിലെ മേവല്‍ പക്ഷികള്‍' (The Swallows of Kabul). ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം താന്‍ വിട്ടേച്ചു പോന്ന യുദ്ധകാലാനുഭവങ്ങളുടെയും ശിഥിലമായ ദേശങ്ങളുടെയും നേര്‍ക്കാഴ്ചകളുടെ പിന്‍ബലത്തിലാണ് തന്റെ നോവലുകള്‍ രചിക്കുന്നത്. താലിബാന് കീഴെ ജീവിക്കുക എന്നത് പിന്തുണക്കുന്നവര്‍ക്കും വിമതര്‍ക്കും ഒരു പോലെ എത്ര മാത്രം ദൗര്‍ഭാഗ്യകരമാണെന്ന് എന്ന് ചടുലവും ഹ്രസ്വവും ഒപ്പം കാവ്യാത്മകവുമായ ഭാഷയില്‍ നോവല്‍ വരച്ചു കാട്ടുന്നു.

തുടര്‍ന്നു വായിക്കാന്‍:

Swallows of Kabul by Yasmina Khadra

https://alittlesomethings.blogspot.com/2014/12/blog-post_26.html


പേര് പറയുന്നില്ലാത്ത ഒരു കരീബിയന്‍ ദേശത്തിന്റെ സര്‍വ്വാധിപതിയുടെ പതനം ആവിഷ്കരിക്കുന്ന മാര്‍ക്കേസിന്റെ ‘കുലപതിയുടെ ശിശിരം (The Autumn of the Patriarch)’, ഡൊമിനിക്കന്‍ ഏകാധിപതി റാഫേല്‍ ട്രുഹിയോയുടെ ജീവിതത്തിലെ അവസാന മണിക്കൂറുകള്‍ വിഷയമാക്കുന്ന യോസയുടെ ‘ആടിന്റെ വിരുന്ന് (The Feast of the Goat) തുടങ്ങിയ കൃതികളില്‍ പരിശോധിക്കുന്ന പ്രമേയമാണ് അധികാരത്തിന്റെ ഏകാന്തത. ഈ മാസ്റ്റര്‍പീസുകളുടെ ഇതിഹാസ മാനമോ ആഴമോ അവകാശപ്പെടാനാവില്ലെങ്കിലും ചടുലവും വികാര വിക്ഷുബ്ദവുമായ ഭാഷയില്‍ രചിക്കപ്പെട്ടസമാനമായ മറ്റൊരു ‘ഏകാധിപതിയുടെ പതന’ നോവലാണ്‌ ലിബിയയുടെ മുഅമ്മാര്‍ ഗദ്ദാഫിയുടെ അന്ത്യ രാവ് ചിത്രീകരിക്കുന്ന യാസ്മിന ഖദ്രയുടെ ‘ദി ഡിക്റ്റെറ്റേഴ്സ് ലാസ്റ്റ് നൈറ്റ്.

തുടര്‍ന്നു വായിക്കാന്‍:

The Dictator's Last Night by Yasmina Khadra

https://alittlesomethings.blogspot.com/2017/12/04.html


No comments:

Post a Comment