ഉള്ളൊഴുക്ക് (2024)
രചന,സംവിധനം : ക്രിസ്റ്റോ ടോമി.
വൈകാരിക
ആഘാതമേല്പിക്കുകയും ശുഭാന്ത്യ സൂചനയില്ലാതെ മുന്നോട്ടു പോകുകയും ചെയ്യുക, ഒടുവിൽ പെയ്തൊഴിയുന്ന കാർമേഘം പോലെ
ചുരുളഴിയുന്നതോ ഗോപ്യമാക്കി വെച്ചതോ ആയ രഹസ്യങ്ങളുടെ വെളിപ്പെടലിൽ /
വെളിപ്പെടുത്തലിൽ അന്നുവരെ കരുതിവെച്ച ശരിതെറ്റുകൾ തകിടം മറിയുന്നതിന് സാക്ഷിയോ
ഇരയോ ആവുന്നതിലൂടെ ബന്ധങ്ങളിൽ അഴിച്ചു പണി നടത്തുക / നടത്തേണ്ടി വരിക, പുതിയ സമവാക്യങ്ങളിൽ എത്തിച്ചേരുക ... മിക്കപ്പോഴും വിനാശകരമായ ശൈഥില്യം
അല്ലെങ്കില്‍ ജീവിതം
ജീവിതാർഹം തന്നെയെന്ന് ഏറെ വിലയൊടുക്കി മനസ്സിലാക്കുകയും പുതിയൊരു വെളിച്ചത്തിലേക്ക് നടക്കാൻ തുടങ്ങുകയും
ചെയ്യുക ....
ഒട്ടേറേ മികച്ച ചിത്രങ്ങൾക്കും ഫിക്ഷനും
ഇടയായിട്ടുള്ള പ്രമേയം തന്നെയാണ് ഇവിടെയും. വീടുകൾക്ക് രഹസ്യങ്ങളുണ്ട് എന്ന
പോലെത്തന്നെ കുടുംബാംഗങ്ങൾക്കും.
Death of Fish (2015) Rouhollah
Hejazi
Pedro Almodovar
A Death in the Gunj 2016
Konkona Sen Sharma
പുരുഷാധിപത്യ
സമൂഹത്തിൽ തെരഞ്ഞെടുപ്പ് നിഷേധിക്കപ്പെടുന്ന യുവതിയും മകന്റെ ഭാര്യയെ മകളായി കണ്ടു
സ്നേഹുക്കുന്ന ഭർതൃ മാതാവും എന്ന സമവാക്യം ഇരു വശത്തും മൂടിവച്ച ഇരുണ്ട
രഹസ്യങ്ങളുടെ വെളിപ്പെടളിലൂടെ അല്ലെങ്കില്‍ വെളിപ്പെടുത്തലിലൂടെ അവയുടെ ശാലീന ഭാവം
നഷ്ടപ്പെടുന്നതും സ്നേഹമസൃണമായ അന്തരീക്ഷം വൈരാഗ്യപൂർണ്ണം ആവുന്നതും നൂലിഴ
പിഴച്ചാൽ മെലോഡ്രാമയിലേക്ക് കൂപ്പു കുത്താൻ ഇടയുള്ള പ്രമേയമാണ്. അത് സംഭവിക്കാതെ
രണ്ടു മുഖ്യ കഥാപാത്രങ്ങളുടെ വീർപ്പുമുട്ടൽ വീറില്ലാതെ പ്രേക്ഷകരെ
അനുഭവിപ്പിക്കുന്നു എന്നതാണ് രചയിതാവ് കൂടിയായ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ
വിജയം .
ചിത്രത്തെ
മനസ്സിലാക്കാനുള്ള ഒരു ശരിയായ വഴിയും അഞ്ജുവിന്റെ coming of the age journey ആയി അതിനെ
സമീപിക്കലാണ് എന്നാണ് എന്റെ പക്ഷം. അങ്ങനെ പറയുമ്പോള്‍ ആധുനിക സാഹിത്യത്തിലൊക്കെ
കാണുന്ന തരം സ്വയം തെരഞ്ഞെടുക്കുന്ന ഒരു spiritual
odyssey എന്നല്ല, per force she is
compelled to unlearn and learn new lessons in the hardest way possible എന്ന അര്‍ത്ഥത്തിലാണ്. ലീലാമ്മയുടെ ജീവിതത്തില്‍
അധികം മാറ്റങ്ങളൊന്നും ചിത്രത്തിന്‍റെ കാലദീക്ഷയില്‍ സംഭവിക്കുന്നില്ല. മകന്റെ
അവസ്ഥ സൃഷ്ടിക്കുന്ന ആഘാതം, മകളെ പോലെ സ്നേഹിക്കുന്നു
എന്നവകാശപ്പെടുന്ന മരുമകളോട് ചെയ്ത തെറ്റിനെ കുറിച്ചുള്ള ugly secret എന്നും മൂടിവെക്കേണ്ടതിന്റെ സമ്മര്‍ദ്ധവും. ഇത്രയുമാണ് ചിത്രത്തില്‍
ഉടനീളം അവര്‍ നേരിടുന്നത്. അഞ്ജുവിന്റെ വിശ്വാസവഞ്ചന ഉണ്ടാക്കുന്ന ആഘാതം മാത്രമാണ്
വര്‍ത്തമാന കാലത്ത് അവര്‍ നേരിടേണ്ടി വരുന്ന additional trauma. എന്നാല്‍ അഞ്ജു അങ്ങനെയല്ല. ഇഷ്ടമില്ലാത്ത ജീവിതത്തിലേക്ക് നിര്‍ബന്ധിക്കപ്പെട്ടതിന്റെയും
പ്രണയ നഷ്ടത്തിന്റെയും ആഘാതങ്ങളാണ് തുടക്കത്തില്‍. പിന്നെ അത് ഓരോരോ ഘട്ടത്തില്‍
പുതിയ ആഘാതങ്ങളായി വളരുന്നു. എല്ലാവരും, സ്നേഹിച്ചവര്‍
ഒന്നൊഴിയാതെ, തന്റെ ജീവിതം പന്താടുകയായിരുന്നു എന്ന്
പടിപടിയയാണ് അവള്‍ അറിയുന്നത്. ഓരോ അറിവിലും അവള്‍ സ്വയം സജ്ജയവുകയാണ് എന്ന അര്‍ത്ഥത്തില്‍
അതവളുടെ ആത്മീയ വികാസത്തിന്റെ പടവുകള്‍ ആണ്. അങ്ങനെയാണ് അവള്‍ പ്രഖ്യാപിക്കുന്നത്:
ആരെതിര്‍ത്താലും അടക്കം കഴിഞ്ഞാല്‍ ഞാന്‍ പോകും. ഒടുവില്‍ ഏറ്റവും ഞെട്ടിക്കുന്ന
തിരിച്ചറിവിലേക്കും അവള്‍ എത്തുന്നു: എന്തിനുവേണ്ടി അത്രയും പൊരുതിയോ അതും
തനിക്കായി ഒന്നും കരുതി വെച്ചിട്ടില്ലെന്നും, തന്റെ വഴി
സ്വയം തെരഞ്ഞെടുക്കണം എന്നും തിരിച്ചറിയുന്ന ആ ഘട്ടത്തിലാണ്, അവിടെയാണ് അവളുടെ ആത്മീയ വികാസം പൂര്ന്നമാകുന്നതും അവള്‍ തന്റെ അസ്ഥിത്വം
സ്ഥാപിക്കുന്നതും. ചിത്രം അവസാനിക്കുന്നതും ആ തിരിച്ചറിവിന്റെ, പുതിയ കൂടിന്റെ വെളിച്ചത്തിലാണ്.
Fair is foul, foul is
fair എന്ന ഷേക്സ്പിയേറിയൻ ദുരന്തത്തെ അഞ്ജു തിരിച്ചിടുന്നത്
പെൺ സൗഹൃദം എന്ന ഫെമിനിസ്റ്റ് പ്രഖ്യാപനം കൂടിയായിത്തീരുന്നു. അതിലേക്ക് അവൾ
എത്തിപ്പെടുന്നതാകട്ടെ പുതിയൊരു കണ്ടെത്തലിലാണ് : പ്രണയ മാരീചന്റെ പുരുഷാധികാര
പ്രവണത, ആർത്തിയും ലൈംഗിക ആണധികാര പ്രഖ്യാനവും.
ഇവിടെയും കര്തൃത്വമുള്ള കഥാപാത്രമായി ഉയർന്നുനിൽക്കുന്നത് അഞ്ജുവാണ്. എല്ലാം
മറ്റുള്ളവരുടെ കണ്ണിൽ അവൾക്കു വേണ്ടി ശരിയായിരിക്കുന്നു എന്ന് വരുമ്പോൾ അവൾ
തന്നെയാണ് തിരിച്ചറിയുന്നത് ഒന്നും ശരിയായിട്ടില്ലെന്നും തന്റെ ഇടം താൻ തന്നെയാണ്
തെരഞ്ഞെടുക്കേണ്ടത് എന്നും. ഒരു life -affirming note -ൽ
ഇത്തരം ഒരു ചിത്രം അവസാനിപ്പിക്കാനാവുകയും അത് പതിവു ഫീൽ ഗുഡ് ക്ളീഷേകളിലേക്ക്
പോകാതെ നിർവ്വഹിക്കുകയും ചെയ്യുന്നു എന്നതിൽ കടഞ്ഞെടുത്ത സ്ക്രിപ്റ്റിന്റെ
പിൻബലമുണ്ട് .
അവസാന ഷോട്ട്: ലീലാമ്മയും അഞ്ജുവും പരസ്പരം
താങ്ങായി നീങ്ങുന്ന വഞ്ചിയില്‍. ഉള്ലോഴുക്കും അടിയൊഴുക്കും എതിരോഴുക്കും
തുടരുന്നുണ്ടാവാം, പക്ഷെ അവര്‍ ഇനി പരസ്പരം
താങ്ങായിരിക്കും.
Actors/ acting
ആദ്യം എടുത്തു പറയേണ്ടത് തീർച്ചയായും രണ്ടു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. പാർവ്വതിയുടെ പ്രകടനം തന്നെയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത് എന്ന് പറയുമ്പോൾ അതിത്തിരി unpopular ആയ നിരീക്ഷണമായേക്കാം. എന്നാൽ അത് പറയാൻ വ്യക്തമായ കാരണമുണ്ട്: ചിത്രത്തിൽ ഏതാണ്ട് ഉടനീളം ഒരേ ഗ്രാഫിൽ പോകുന്ന കഥാപാത്രമാണ് ഉർവ്വശിയുടേത്. അവരെപ്പോലെ ഒരു masterclass seasoned performer ക്ക് cakewalk ചെയ്യാനാകുന്ന കഥാപാത്രം . അതവർ ഉജ്ജ്വലമാക്കിയിട്ടുമുണ്ട്. എന്നാൽ അഞ്ജുവിന്റേത് കൊടുങ്കാറ്റുപിടിച്ച ജീവിതമാണ്. She has to negotiate an entire gamut of emotional conflicts. അതീവ ചാരുതയോടെ പാർവ്വതി ആ വെല്ലുവിളിയിൽ വിജയിക്കുന്നു. പക്ഷെ ഈ വശം ബോധപൂര്‍വ്വം ചര്‍ച്ചകളില്‍ അവഗണിക്കപ്പെട്ടു കണ്ടത് തമാഷയയിത്തോന്നി. ഒരുവളേ ചിത്രത്തിന്‍റെ അനിയരഷില്പികള്‍ തന്നെ അതിനു വഴിവേച്ചിട്ടും ഉണ്ട്. എനിക്ക് തോന്നുന്നത് പാര്‍വ്വതി hate ബ്രിഗേഡിനെ എല്ലാവരും അംഗീകരിക്കുന്ന ഉര്‍വ്വശി മടത്തെ ഉപയോഗിച്ച് ചെക്ക് ചെയ്യാനുള്ള ഒരു സൈക്കോളജിക്കല്‍ മൂവ് ആയിരുന്നു അതെന്നാണ്. എന്തായാലും അത് ഫലിച്ചിട്ടും ഉണ്ട്.
പാർവ്വതിയുടെയും
ഉർവ്വശിയുടെയും ഉജ്ജ്വല പ്രകടനത്തിനിടയിൽ അവഗണിക്കാനാകാത്ത പ്രകടനങ്ങൾ വേറെയും
ചിത്രത്തിലുണ്ട് എന്നത് എടുത്തുപറയണം. തോമസ് കുട്ടിയായി പ്രശാന്ത് മുരളി നടത്തിയ
ഒതുക്കമുള്ള അഭിനയം അത്തരത്തിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു. താനറിയാതെ തന്റെ
വീട്ടിൽ സംഭവിക്കുന്നത് എന്തൊക്കെ എന്ന പുരുഷ ഗർവ്വിന്റെ പതനത്തിലൂടെ
കടന്നുപോകുന്ന ചാച്ചനായി അലന്സിയറും ഒടുവിൽ പ്രണയത്തിലും ലിംഗബദ്ധ ഉത്കര്ഷ ബോധം
മറികടക്കാനാകാത്ത കാമുകനായി അർജ്ജുൻ
രാധാകൃഷ്ണനും മികച്ച അഭിനയം കാഴ്ച വെക്കുന്നു . അഞ്ജുവിന്റെ അമയായി ജയ കുറുപ്പ്, വീണാ നായര്‍ തുടങ്ങിയവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.
സുഷിന്റെ bgm , ശേഹ്നാദ്ന്റെ ക്യാമറ എന്നിവ ചിത്രത്തിന് ആവശ്യമായ മൂടിക്കെട്ടിയ അന്തരീക്ഷത്തെയും മൂഡിനെയും സൃഷ്ടിക്കുന്നതിൽ വഹിക്കുന്ന പങ്ക് എല്ലാവരും എടുത്തു പറഞ്ഞിട്ടുണ്ടല്ലോ . പെരുമഴക്കാലത്തിനു ശേഷം ഇങ്ങനെ മഴക്കോളു പിടിച്ച ചിത്രം ഇതാദ്യമാണ് എന്ന് തോന്നുന്നു ... mood-driven ചിത്രം minimal lighting .. വെല്ലുവിളി ശേഹ്നാദ്
രാജീവിന്റെ പാത്ര
സൃഷ്ടിയില്‍ പുരുഷന്മാരെ പ്രതിനായക സ്ഥാനത്ത് നിര്‍ത്തുന്നുണ്ടോ?
ഉന്നയിക്കപ്പെട്ട
ഒരു കാമ്പുള്ള വിമർശനം രാജീവിന്റെ പാത്രസൃഷ്ടിയിൽ ഒടുവിലത്തെ പരിണാമം ചിത്രത്തിന്
ധൃതിപ്പെട്ട് closure നൽകുന്നതിന് വേണ്ടി ഉണ്ടാക്കിയതാണെന്നും അത് ആ കഥാപാത്രത്തോട് കാണിക്കുന്ന
അനീതിയാണ് എന്നുമാണ് . എനിക്ക് അങ്ങനെയല്ല അത് അനുഭവപ്പെട്ടത്. കാരണം ഇതാണ് :
ഒരു ഘട്ടത്തിലും
കർതൃത്വം പ്രകടിപ്പിക്കുന്നില്ലാത്ത കഥാപാത്രമാണ് രാജീവ് . അത് പോകെപ്പോകെ ഒരു buying time പ്രകൃതം ആകുന്നതായും
സൂചനയില്ലേ ? അഞ്ജു കടന്നുപോകുന്ന ട്രോമയോട്
യഥാർത്ഥത്തിൽ അയാൾ മുഖം തിരിക്കുന്നത് ഗർഭം / ഗര്ഭമുണ്ടാകാതെ നോക്കേണ്ടത് /
അതിന്റെ 'അപമാനം' പേറേണ്ടത്
പെണ്ണിന്റെ ഭാരം എന്ന ആൺ നിലപാട് അബോധത്തിലെങ്കിലും അയാളെ സ്വാധീനിക്കുന്നത്
കൊണ്ടല്ലേ ..? അതിന്റെ എക്സ്റ്റൻഷൻ തന്നെയല്ലേ ''കണ്ടവന്റെ കൂടെ കിടന്നവളെ ഏറ്റെടുക്കുന്ന മഹാമനസ്കത' ഭാഷ്യം ..? അങ്ങനെ നോക്കുമ്പോൾ രാജീവിന്റെ
പരിണാമം പൊടുന്നനെ, closure നല്കാൻ വേണ്ടി
അടിച്ചേൽപ്പിച്ചതാണ് എന്ന് പറയാമോ ?
പുരുഷാധികാരത്തിന്റെ
നിസ്സംഗത എന്ന പ്രശ്നമാണ് അഞ്ജുവിന്റെ ട്രോമയുടെ വ്യാപ്തി തിരിച്ചറിയുന്നതിൽ അയാൾ
പരാജയപ്പെടുന്നതിനു കാരണം എന്നാണ് എന്റെ take. ഇനിയൊരു ഘട്ടത്തിൽ ''എന്റെത് തന്നെയാണ് എന്ന്
എന്താണ് ഉറപ്പ് ..?' എന്ന തുറന്ന ആൺ പോരിമയിലേക്ക് അയാൾ
മുന്നേറും എന്നുറപ്പാണ് , പ്രത്യേകിച്ചും
കണ്ണുവെച്ച സ്വത്ത് കിട്ടാതെ പോകുമ്പോൾ . സെന്റിമെന്റൽ ഭാഷണത്തിനപ്പുറം അയാൾ
തികഞ്ഞൊരു ആണ്കോയ്മ ഭാവക്കാരൻ ആകാനുള്ള സാധ്യത അയാളുടെ അപകർഷത്തിൽ ലീനമാണ് . മനോ
വിജ്ഞാനീയ തലത്തിൽ ഭീരുത്വം / അപകർഷം തുടങ്ങിയ പ്രകൃതങ്ങൾ less
privileged ആയിട്ടുള്ളവരുടെ മേൽ കടന്നുകയറ്റമായി പ്രകടിതമാകും.
പലപ്പോഴും അസംതൃപ്തരായ ഭർത്താക്കന്മാർ / ആണുങ്ങൾ സ്ത്രീ പീഡകർ ആകുന്നതിനു ഇതാണ്
കാരണം .
അതെന്തായാലും പതിവ് ആൺ പോരിമയുടെ ചാലുകളിൽ തന്നെയാണ് രാജീവിന്റെ പോക്ക് എന്ന് തിരിച്ചറിയുന്ന ഘട്ടത്തിലാണ് അഞ്ജുവിന്റെ ആത്മീയ വളർച്ച പൂര്ണമാകുന്നതും പെൺ സൗഭ്രാത്രമെന്ന ഫെമിനിസ്റ്റ് വികാസത്തിലേക്ക് അവൾ സന്ദേഹങ്ങൾ തീർന്ന് ഇറങ്ങിപ്പോകുന്നതും.
ഇക്കാലത്ത്
അഞ്ജുവിനെ പോലെ വിദ്യാഭ്യാസവും ബോധവുമുള്ള ഒരു പെൺകുട്ടി ക്ക് പ്രൊട്ടക്ഷൻ ഒന്നും
അറിയില്ലായിരുന്നു എന്നൊരു ചോദ്യം കണ്ടു .
അതൊരു പ്രശ്നമാണോ
ചിത്രത്തിൽ ? ഗർഭമെന്ന
ഇഷ്യു ഇല്ലെങ്കിലും ചിത്രത്തിലെ സംഘർഷങ്ങൾക്ക് വ്യത്യാസം ഉണ്ടാകുമോ ? എനിക്ക് തോന്നിയത് അഞ്ജുവിന്റെ ട്രൊമയെ ഒന്ന് കൂടി തീവ്രമാക്കുന്നു
എന്നതിനപ്പുറം അഞ്ജു - ലീലാമ്മ സംഘർഷത്തിലോ ചിത്രത്തിലെ മുഖ്യ ഫെമിനിസ്റ്റ്
പ്രമേയമായ പുരുഷാധികാര മൂല്യങ്ങൾക്കെതിരെ പെൺ സൗഹൃദം എന്ന വിഷയത്തിലോ അതിന് വലിയ
പ്രസക്തി ഒന്നുമില്ല എന്നാണ് . രാജീവിന് എന്തുകൊണ്ടാണ് അഞ്ജു കടന്നു പോകുന്ന
ട്രോമയുടെ ആഴം മനസ്സിലാകാത്തത് , എങ്ങനെയാണ് അയാൾ
പുരുഷാധികാര മൂല്യങ്ങളുടെ പ്രതിനിധാനം ആയിത്തീരുന്നത് എന്നതാണ് ആ അവസാനത്തെ
ലിബറേഷൻ സാധ്യമാക്കുന്ന അഞ്ജുവിന്റെ തിരിച്ചറിവിലേക്ക് നയിക്കുന്നത് . അയാളുടെ
ഭീരുത്വം / ആത്മ വിശ്വാസം ഇല്ലായ്മ എന്നതൊക്കെ അടുത്ത , കൂടുതൽ ആണധികാരം മുറ്റിയ പീഡന
സ്വഭാവത്തിലേക്ക് മറനീക്കി മുന്നേറും എന്ന തിരിച്ചറിവിലേക്ക് അഞ്ജു എത്തുന്നു . ''എന്റെതു തന്നെയാണ് എന്ന് എന്താണ് ഉറപ്പ് ,,?' എന്നതാകും അടുത്ത ചോദ്യം . അറിയാമല്ലോ , സ്വതേ ഭീരുക്കളും അപകർഷം ഉള്ളവരുമാണ് ഗാർഹിക പീഡകർ ആയിത്തീരുക . അപ്പോൾ
അയാൾ തുടക്കം മുതലേ ആ പ്രവണത കാണിക്കുന്നുണ്ട് . പ്രണയ മാരീചനു മുന്നിൽ അത് കാണാൻ
അഞ്ജുവിനു അതുവരെ പറ്റിയില്ല എന്നേയുള്ളൂ . ചുരുക്കത്തിൽ അഞ്ജുവിന്റെ ആത്മീയ വികാസത്തിൽ -coming of age ൽ (അതാണ്
ചിത്രത്തിൻറെ പ്രമേയം എന്ന് ഞാൻ കരുതുന്നു ) ആ ഫെമിനിസ്റ്റ് പാഠം പഠിച്ചെടുക്കാൻ
രാജീവിനെ അവൾ ശരിയായി മനസ്സിലാക്കുക എന്നത് അനിവാര്യമായിരുന്നു . അതിനുള്ള ഏറ്റവും
തീക്ഷ്ണമായ അവസരം എന്നതിനപ്പുറം ഒരു പ്രസക്തിയും അഞ്ജുവിന്റെ ഗർഭത്തിനില്ല .
ലീലാമ്മക്ക് ആത്യന്തികമായി അതൊരു പ്രശ്നമേ അല്ല .അഞ്ജുവിനു രാജീവിനോടുള്ള ബന്ധം
ആസക്തിയിൽ അധിഷ്ടിതമാണ് എന്ന ചിന്തയിൽ നിന്നാണ് ആ വിമർശനം
എന്ന് തോന്നുന്നു. ജീവിതം പങ്കിടാൻ തീരുമാനിച്ച പുരുഷനോട് ബന്ധപ്പെടുമ്പോൾ നിരോധന
മാർഗ്ഗം സ്ത്രീക്ക് പരിഗണന ആവില്ല . ഒപ്പം മനസ്സിന്റെ ഒരു പാതി കൊണ്ട് അഞ്ജു അതാഗ്രഹിക്കുന്നുമുണ്ടാകാം . അതൊരു ഓപ്പണിങ് ആകുമല്ലോ . എന്നാൽ മറുപാതി
അത് സംഭവിക്കുമ്പോൾ കിടുങ്ങിപ്പോകുന്ന പ്രായോഗിക മതിയുടേതാണ് .
അഞ്ജുവിനു
രാജീവിനോടുള്ള ബന്ധം ആസക്തിയിൽ അധിഷ്ടിതമാണ് എന്ന ചിന്തയിൽ നിന്നാണ് ആ വിമർശനം എന്ന് തോന്നുന്നു. ജീവിതം
പങ്കിടാൻ തീരുമാനിച്ച പുരുഷനോട് ബന്ധപ്പെടുമ്പോൾ നിരോധന മാർഗ്ഗം സ്ത്രീക്ക് പരിഗണന
ആവില്ല . ഒപ്പം മനസ്സിന്റെ ഒരു പാതി കൊണ്ട് അഞ്ജു അതാഗ്രഹിക്കുന്നുമുണ്ടാകാം .
അതൊരു ഓപ്പണിങ് ആകുമല്ലോ . എന്നാൽ മറുപാതി അത് സംഭവിക്കുമ്പോൾ കിടുങ്ങിപ്പോകുന്ന
പ്രായോഗിക മതിയുടേതാണ് .
നിലനില്‍പ്പിന്റെ convenience എന്നത്
മാറ്റിവെച്ചാല്‍ യാഥാസ്ഥിതിക മൂല്യങ്ങള്‍ തന്നെയല്ലേ ചിത്രം സ്ഥാപിക്കുന്നത് എന്നൊരു വിമര്‍ശനവും കണ്ടു.
സത്യത്തില്‍ Victorian മൂല്യങ്ങളുടെ
നിരാസമായാണ് എനിക്ക് തോന്നിയത് . മറ്റൊരാളുടെ ഗർഭം പേറുന്ന പെണ്ണിനെ
സ്വീകരിക്കുന്ന ലീലാമ്മ. .. തന്നെയല്ല , അതൊരു
രഹസ്യവും അല്ല . അറിയാനുള്ളവർ അറിഞ്ഞു കഴിഞ്ഞു . ഇനി അതൊരു അങ്ങാടിപ്പാട്ടാകും . only
a matter of time. എന്നിട്ടും അത് അവർ സ്വീകരിക്കുന്നത്
.. കുടുംബം തന്നെയും പച്ചക്കൊടി കാണിച്ചിട്ടും ''കുഞിന്റെ
അച്ഛൻ' അല്ല തന്റെ ജീവിതം നിശ്ചയിക്കേണ്ടത് എന്ന
അഞ്ജുവിന്റെ തീരുമാനം .. ഇതൊക്കെ പരമ്പരാഗത മൂല്യ ബോധത്തിൽ നിന്നുള്ള വേറിട്ടു
പോക്കാണ് എന്നാണ് എന്റെ തോന്നൽ . നഗരകേന്ദ്രിത ആധുനികതയിൽ അതൊരു വലിയ ചുവടു
വെപ്പാകില്ല . പക്ഷെ ഒരു laid back ജീവിത
ക്രമത്തിൽ അതത്ര സാധാരണമല്ലല്ലോ .
ഇരുവര്ക്കും
അവരവരുടെ നിലനിൽപ്പിന്റെ conveneince ഉണ്ടാകാം . പക്ഷെ ബോൾഡ് ആയ ഒരു ചുവട് എന്നതിലെ ഫെമിനിസ്റ്റ് അടിയൊഴുക്കുകൾ
ആയിരിക്കാം ചലച്ചിത്രകാരൻ ഊന്നുന്നത് .
ഫെമിനിസ്റ്റ്
അടിയൊഴുക്കുകൾ
എന്നാല്‍
ഫെമിനിസ്റ്റ് ഏകപാഠം എന്ന നിലക്കല്ല, അഞ്ജു – ലീലാമ്മ കൂട്ടുകൂടല്‍ കാണേണ്ടതും.
Karu എന്ന
ഷോര്‍ട്ട് ഫിലിമിലെ വിഷയങ്ങള്‍ caste discrimination, gender/ sex
issues എങ്ങനെ intersectional ആയിരിക്കുന്നു
എന്ന ചോദ്യം –
ഉള്ളൊഴുക്ക്
ചർച്ചയിലും പ്രസക്തിയുണ്ട് intersectionality എന്ന പ്രശ്നത്തിന് . 'ഹിന്ദു പയ്യനെ
ഉപേക്ഷിച്ചു അമ്മായിയമ്മയുടെ കൂടെ പോയത് ഘർ വാപസിയാണ്' എന്ന
വില കുറഞ്ഞ ആരോപണത്തിന് പിന്നിൽ ഒരു വശത്ത് വിഷലിപ്തമായ വർഗ്ഗീയതയുണ്ടാവും, അത് അവഗണിക്കാവുന്നതെയുള്ളൂ താനും. എന്നാല്‍ മറുവശത്ത് അതില്‍ അതി
നിഷ്കളങ്കതയുടെ മണ്ടത്തരവും ഉണ്ട് : ക്രിസ്ത്യൻ പെൺകുട്ടി ഹിന്ദുവിന്റെ കൂടെ പോയാൽ by
default വിപ്ലവമാകും എന്ന ചിന്ത . സത്യത്തിൽ gender
, sex, caste, religion discriminations എന്നതൊക്കെ
ഒരു സ്ത്രീയെ ബാധിക്കുന്ന പ്രശ്നങ്ങളാണ് . കെട്ടുപിണയുകയും ഖണ്ഡിക്കുകയും
ചെയ്യുന്നവ . ഒന്ന് പരിഹരിച്ചാൽ മറ്റുള്ളവ
അപ്രസക്തമാകില്ല. ഒരേ ശക്തിയോടെ അത് less privileged ആയിട്ടുള്ളവരെ വരിഞ്ഞു മുറുക്കും.
പുരുഷാധികര
മൂല്യങ്ങള്‍ക്കെതിരെ പെണ്‍ സാഹോദര്യം എന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാട് :
male ego ക്ക്
സംഭവിക്കുന്ന hurt ആണ് അലന്സിയർ അവതരിപ്പിക്കുന്ന
ചാച്ചന്റെ പ്രശ്നം . അത് തിരുത്തപ്പെടുന്നത് ലീലാമ്മയുടെ ഇടപെടലിലൂടെയാണ് , തുല്യ ദുഃഖിത ആയ ഒരു സ്ത്രീക്ക് മാത്രമേ അഞ്ജുവിന്റെ നിസ്സഹായതയുടെയും
കുതറലിന്റെയും dimensions മനസ്സിലാകുന്നുള്ളൂ
എന്നിടത്ത് ചിത്രത്തിൻറെ ഫെമിനിസ്റ്റ് ഉള്ളടക്കം ഒന്നുകൂടി തെളിയുന്നുണ്ട് എന്ന്
തോന്നുന്നു.
Nila (2023)
Cinema (Malayalam) by Indu Lakshmi
https://alittlesomethings.blogspot.com/2024/08/nila-2023-cinema-malayalam-by-indu.html
B 32 Muthal
44 Vare (2023) (ബി 32 മുതൽ 44 വരെ) (Cinema) by Shruthi Sharanyam
https://alittlesomethings.blogspot.com/2024/08/b-32-muthal-44-vare-2023-32-44-cinema.html
No comments:
Post a Comment